ഉള്ളടക്കത്തിലേക്ക് പോവുക

"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Stteresasaihss (സംവാദം | സംഭാവനകൾ)
Stteresasaihss (സംവാദം | സംഭാവനകൾ)
വരി 420: വരി 420:




'''<big>അക്കാദമികമായി ശ്രദ്ധ കേന്ദ്രീകരിച്ച ഒരു അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് ഐഡി പ്രായോഗിക പരീക്ഷകളുടെ യാണ് ആരംഭിച്ചത്.</big>'''
'''<big>അക്കാദമികമായി ശ്രദ്ധ കേന്ദ്രീകരിച്ച ഒരു അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് ഐസിടി പ്രായോഗിക പരീക്ഷകളോടെയാണ് ആരംഭിച്ചത്.</big>'''


'''<big>നവംബർ മൂന്നിന് എസ് പി സി യൂണിറ്റ് പോലീസ് പരേഡ് ഗ്രൗണ്ടിലെ സ്റ്റേറ്റ് പവിലിയൻ സന്ദർശിച്ചു. അവിടെ വിദ്യാർഥികൾ പ്രദർശനം പര്യവേഷണം ചെയ്യുകയും വിലയേറിയ ഉൾക്കാഴ്ചകൾ നേടുകയും ചെയ്തു. സേവനം നേതൃത്വം ഐക്യം തുടങ്ങിയ മൂല്യങ്ങൾ ഉയർത്തിക്കാട്ടി കൊണ്ട് നവംബർ ഞങ്ങൾ ഗൈഡ്സ് ഫൗണ്ടേഷൻ ദിനം ആഘോഷിച്ചു.</big>'''
'''<big>നവംബർ മൂന്നിന് എസ് പി സി യൂണിറ്റ് പോലീസ് പരേഡ് ഗ്രൗണ്ടിലെ സ്റ്റേറ്റ് പവിലിയൻ സന്ദർശിച്ചു. അവിടെ വിദ്യാർഥികൾ പ്രദർശനം പര്യവേഷണം ചെയ്യുകയും വിലയേറിയ ഉൾക്കാഴ്ചകൾ നേടുകയും ചെയ്തു. സേവനം നേതൃത്വം ഐക്യം തുടങ്ങിയ മൂല്യങ്ങൾ ഉയർത്തിക്കാട്ടി കൊണ്ട് നവംബർന്ങ്    ഞങ്ങൾ ഗൈഡ്സ് ഫൗണ്ടേഷൻ ദിനം ആഘോഷിച്ചു.</big>'''


'''<big>നവംബർ 12 ന് തോട്ടം പദ്ധതിയുടെ രണ്ടാം ഘട്ടം ഒമ്പതാം ക്ലാസിലെ പെൺകുട്ടികൾ  ഏറ്റെടുത്തു. ഈ സജീവ പങ്കാളിത്തം അവരുടെ പൂന്തോട്ട പരിപാലനം മനോഭാവവും പാരിസ്ഥിതിക അവബോധവും  ശക്തിപ്പെടുത്തി.</big>'''
'''<big>നവംബർ 12 ന് തോട്ടം പദ്ധതിയുടെ രണ്ടാം ഘട്ടം ഒമ്പതാം ക്ലാസിലെ പെൺകുട്ടികൾ  ഏറ്റെടുത്തു. ഈ സജീവ പങ്കാളിത്തം അവരുടെ പൂന്തോട്ട പരിപാലനം മനോഭാവവും പാരിസ്ഥിതിക അവബോധവും  ശക്തിപ്പെടുത്തി.</big>'''
വരി 432: വരി 432:
'''<big>അദ്ധ്യാപകർ ഒരു പ്രത്യേക അസംബ്ലി നടത്തി.</big>'''
'''<big>അദ്ധ്യാപകർ ഒരു പ്രത്യേക അസംബ്ലി നടത്തി.</big>'''


'''<big>നവംബർ 17ന് ഞങ്ങളുടെ ഗൈഡ്സ്, ജെ ആർ സി, എസ്പിസി യൂണിറ്റുകൾ  നമ്മുടെ സ്കൂളിൽ നടക്കുന്ന കലോത്സവത്തിന്  അനൗൺസ്മെൻറ് റാലിയിൽ പങ്കെടുത്തു. കണ്ണൂർ റവന്യൂ ജില്ലാ കലോത്സവത്തിൽ  നമ്മുടെ സ്കൂളിൻറെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. 306  പോയിൻറ് നേടി  ഓവറോൾ ഫസ്റ്റ്  റണ്ണറപ്പും, യുപി വിഭാഗത്തിൽ 55    പോയിൻറ്  എച്ച്എസ് വിഭാഗത്തിൽ 133  പോയിൻറ്  നേടി നമ്മുടെ വിദ്യാർഥികൾ</big>'''
'''<big>നവംബർ 17ന് ഞങ്ങളുടെ ഗൈഡ്സ്, ജെ ആർ സി, എസ്പിസി യൂണിറ്റുകൾ  നമ്മുടെ സ്കൂളിൽ നടക്കുന്ന കലോത്സവത്തിന്  അനൗൺസ്മെൻറ് റാലിയിൽ പങ്കെടുത്തു. കണ്ണൂർ റവന്യൂ ജില്ലാ കലോത്സവത്തിൽ  നമ്മുടെ സ്കൂളിൻറെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. 306  പോയിൻറ് നേടി  ഓവറോൾ ഫസ്റ്റ്  റണ്ണറപ്പും, യുപി വിഭാഗത്തിൽ 55    പോയിൻറ്  എച്ച്എസ് വിഭാഗത്തിൽ 133  പോയിൻറ്  നേടി നമ്മുടെ വിദ്യാർഥികൾ   സ്കൂളിൻറെ യശസ്സ് ഉയർത്തി.</big>'''
 
'''<big>നമ്മുടെ സ്കൂൾ ജില്ലാ കലോത്സവത്തിന് വേദികളിൽ ഒന്നായിരുന്നു 24 മുതൽ 28 വരെ.</big>'''
 
'''<big>smile  മിഡ് ടേം പരീക്ഷ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തി.</big>'''
 
'''<big>നവംബർ29  നമ്മുടെ സാമൂഹിക സേവന യൂണിറ്റിനെ  ഭാഗമായും ശിശുദിനത്തോടനുബന്ധിച്ച് സ്കൂളിൽ ഒരു ഫാൻസി ഫെയർ സംഘടിപ്പിച്ചു.</big>'''


== ''' ഡിസംബർ'''  ==
== ''' ഡിസംബർ'''  ==

20:50, 19 ജനുവരി 2026-നു നിലവിലുണ്ടായിരുന്ന രൂപം

'ജൂൺ

പ്രവേശനോത്സവം 2025

സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം ജൂൺ രണ്ടാം തീയതി കണ്ണൂർ നോർത്ത് ഉപജില്ല ബിആർസി ട്രെയിനർ ശ്രീ അതുൽ കൃഷ്ണൻ ഈസി ഉദ്ഘാടനം ചെയ്തു. ലോക്കൽ മാനേജർ സിസ്റ്റർ മറിയ ഝാൻസി അധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ് സിസ്റ്റർ റോഷ്നി മാനുവൽ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡൻറ് ശ്രീ ഷിബു ഫെർണാണ്ടസ് , സിസ്റ്റർ വിനയ റോസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ടി.ടി.ഐ പ്രിൻസിപ്പൽ മിസ്സിസ് വിനയ എസ് നായർ, മുഖ്യാതിഥി ശ്രീ അതുൽ കൃഷ്ണന് ഉപഹാരം സമർപ്പിച്ചു. പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം കുട്ടികൾ ഗാനാലാപനം , നാടൻപാട്ട്, സുംബാ നൃത്തം തുടങ്ങിയ കലാപരിപാടികൾ അവതരിപ്പിച്ചു. ടീച്ചർ കരോലിൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി. മധുരപലഹാര വിതരണവും നടത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുഴുവൻ പരിപാടികളുടെയും ഫോട്ടോയും വീഡിയോയും എടുത്ത് ഡോക്യുമെൻ്റേഷൻ തയ്യാറാക്കി. സർക്കാരിന്റ ഔദ്യോഗിക പ്രവേശനോത്സവ ഗാനത്തിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫോട്ടോ വീഡിയോ എന്നിവ ചേർത്ത് ആകർഷകമായ പ്രവേശനോത്സവ വീഡിയോ തയ്യാറാക്കി.

പരിസ്ഥിതി ദിനാഘോഷം

നമ്മുടെ സ്കൂളിൽ പരിസ്ഥിതി ദിനം വളരെ ഗംഭീരമായി ആഘോഷിച്ചു. ഈ ദിനാഘോഷത്തിന് ഭാഗമായി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കപ്പെട്ടു.

ഈ വർഷം നാം ആരംഭിച്ച പ്രധാന പ്രോജക്ട് ആണ്:" എൻറെ പറമ്പിലെ പറവകൾ"- ഇത് പ്രകൃതിയോടുള്ള സ്നേഹവും, പക്ഷികളോട് ഉള്ള അവബോധവും വളർത്തുന്നതാണ് ലക്ഷ്യം.

പരിസ്ഥിതി ദിനത്തിൻറെ പ്രധാന അതിഥിയായി പ്രശസ്ത പക്ഷി നിരീക്ഷകനായ ശ്രീ നിഷാദ് ഈശാൽ (MARK) സാന്നിധ്യം വഹിച്ചു. അതിന്റെ ഭാഗമായി ഈ പദ്ധതിയിൽ താൽപ്പര്യമുള്ള വിദ്യാർത്ഥികളെ സ്കൂളിൽ നിന്നും തെരഞ്ഞെടുത്തു. അവർക്കായി പ്രത്യേക ക്ലാസ്സ് കൂടി സംഘടിപ്പിച്ചു.

അന്നേദിവസം തന്നെ നമ്മളുടെ സ്കൂളിൽ പച്ചക്കറി തോട്ടത്തിന് തുടക്കവും നൽകി. ഈ ചടങ്ങുകൾ എല്ലാം സയൻസ് ക്ലബ്ബും, ഗൈഡ്സ് അംഗങ്ങളും ചേർന്ന് മികച്ച രീതിയിൽ കോർഡിനേറ്റ് ചെയ്തു നടത്തി. കൂടാതെ സംഘടനാ "മാനുഷ" എന്ന എൻ.ജി.ഒയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച" സ്കൂൾ മുറ്റത്ത് ഒരു കൃഷിത്തോട്ടം"എന്ന പുതിയ പദ്ധതി 100 സ്കൂളുകൾക്ക് ഇടയിൽ നമ്മുടെ സ്കൂളായ സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടത് വലിയ അഭിമാനമാണ്.

ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം കൃഷിയുമായി കുട്ടികളെ അടുപ്പിക്കുക എന്നതാണ്. ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ:

സ്കൂൾ മുറ്റത്ത് ജൈവകൃഷി വളർത്തുക,കുട്ടികളിൽ കാർഷിക ബോധം വളർത്തുക, പച്ചക്കറി ഫലവൃക്ഷ തോട്ടവും മായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടപ്പാക്കുക എന്നിവയാണ്. ഒരു വർഷം മുഴുവൻ കുട്ടികൾ പച്ചക്കറികൾ വളർത്തുകയും, കൃഷിത്തോട്ടത്തിൽ കൈമാറ്റം രീതിയിൽ ജോലി ചെയ്യുകയും ചെയ്യും. കുട്ടികളുടെ ശ്രദ്ധ ലഹരി സാധനങ്ങളിൽ നിന്ന് മാറ്റിക്കൊണ്ടു വരുവാനും, അവരെ ഉൽപ്പാദക ശീലങ്ങളിലേക്ക് നയിക്കാനും, ഈ പദ്ധതി വലിയ സഹായകമാകുമെന്ന് സംഘടനാ ഉറപ്പിക്കുന്നു.

ഈ കുട്ടി കൃഷി പദ്ധതി ചെറി ഗാർഡൻ Exotic Fruit Garden എന്ന സ്ഥാപനത്തിലോ ഒപ്പം സഹകരിച്ചാണ് ആരംഭിച്ചത്. ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്ന, പ്രകൃതിയോട് ചേർന്ന് ജീവിക്കാനുള്ള, ചിന്താ സരൺ വളർത്തുന്നതിനുള്ള, വലിയൊരു അവസരമാണ് ഈ വിദ്യാർഥികൾക്കായി ഒരുക്കുന്നത്.

ബോധവൽക്കരണ ക്ലാസ്

2025-2026  അധ്യയനവർഷത്തെ ക്ലാസുകൾ ആരംഭിച്ചതോടൊപ്പം  ജൂൺ 3  മുതൽ 13 വരെ  സ്കൂളിൽ 1  മണിക്കൂർ നീണ്ടുനിൽക്കുന്ന  ബോധവൽക്കരണ ക്ലാസുകൾ നടന്നു. 5  മുതൽ 10 വരെ ക്ലാസിലെ  കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസുകൾ നൽകിയത്. 

അദ്ധ്യാപകർ, രക്ഷിതാക്കൾ, ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അതത് വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിദഗ്ധ ആളുകൾ എന്നിവരാണ് ക്ലാസുകൾ നയിച്ചത്. ചർച്ചകൾ ,സെമിനാറുകൾ, സുംബാ ഡാൻസ്, പരിസര ശുചീകരണം ടെലിഫിലിം എന്നിങ്ങനെ വ്യത്യസ്ത പ്രവർത്തനങ്ങൾ ബോധവൽക്കരണ ക്ലാസിലെ അടിസ്ഥാനത്തിൽ നടത്തി.

ജൂൺ മൂന്നിന് വിഷയം പൊതുകാര്യങ്ങൾ, മയക്കുമരുന്ന് ലഹരി ഉപയോഗത്തിനെതിരെ എന്നീ വിഷയങ്ങൾ ആയിരുന്നു. ഈ വിഷയത്തിൽ എക്സൈസ് വകുപ്പിൽ ജോലിചെയ്യുന്ന വിദഗ്ധനാണ് ക്ലാസ് എടുത്തത്. മയക്കുമരുന്ന് ഉപയോഗത്തിന് ദൂഷ്യഫലങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ടെലിഫിലിം കുട്ടികളെ കാണിച്ചു കൊടുത്തു.

ജൂൺ നാലിന് വിഷയം റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സ്കൂൾ വാഹന സഞ്ചാരം അറിയേണ്ട കാര്യങ്ങൾ ട്രാഫിക് നിയമങ്ങൾ തുടങ്ങിയ വിഷയത്തിൽ ഡ്രൈവിംഗ് സ്കൂൾ അധ്യാപിക ഒന്ന് ക്ലാസുകൾ എടുത്തു. വളരെ കൃത്യമായ രീതിയിൽ ഫലപ്രദമായ രീതിയിൽ ഈ ക്ലാസുകൾ കൈകാര്യം ചെയ്തത്.

ജൂൺ അഞ്ചിന് വ്യക്തി ശുചിത്വം പരിസര ശുചിത്വം ഹരിത ക്യാമ്പസ് സ്കൂൾ സൗന്ദര്യവൽക്കരണം ഈ വിഷയത്തെക്കുറിച്ച് അദ്ധ്യാപകരാണ് ക്ലാസുകൾ എടുത്തത്. ഇതിൻറെ ഭാഗമായി ക്ലാസ് മുറികളും സ്കൂൾ പരിസരവും ശുചിയാക്കി. ജൂൺ 9ന് ആരോഗ്യവും വ്യായാമവും കായികക്ഷമത എന്നീ വിഷയത്തെക്കുറിച്ച് സ്കൂളിലെ ഡോക്ടർമാരായ രക്ഷിതാക്കളാണ് ക്ലാസുകൾ എടുത്തത്.

സ്കൂളിലെ കായിക അദ്ധ്യാപിക ടീച്ചർ ഷെറിൻ ക്ലാസുകൾ കൈകാര്യം ചെയ്തു. തുടർന്ന് 10 മിനിറ്റ് സുംബാ ഡാൻസ് കളിക്കാനും സമയം ചെലവഴിച്ചു.

ജൂൺ 10ന് ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തിൽ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അദ്ധ്യാപകരും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളും ചേർന്ന് ഈ വിഷയം ഏറ്റവും നല്ല രീതിയിൽ കുട്ടികളിൽ എത്തിച്ചു.

ജൂൺ പതിനൊന്നിന് പൊതുമുതൽ സംരക്ഷണം എന്ന വിഷയത്തിൽ കണ്ണൂർ സിവിൽസ്റ്റേഷനിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥനാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്. ഈ ക്ലാസുകളും കുട്ടികൾക്ക് അറിവ് പ്രദാനം ചെയ്യുന്നതായിരുന്നു.

ജൂൺ 12ന് വിഷയം പരസ്പര സഹകരണത്തിന് പ്രാധാന്യം, റാഗിംഗ് വൈകാരിക നിയന്ത്രണം ഇല്ലായ്മ എന്ന വിഷയത്തെക്കുറിച്ചാണ് ക്ലാസുകൾ നടന്നത്. ഈ ക്ലാസുകൾ അതാത് ക്ലാസുകളിലെ ക്ലാസ് ടീച്ചേർസ് ആണ് എടുത്തത്. ജൂൺ പതിമൂന്നിന് പൊതു ക്രോഡീകരണം നടന്നു. എല്ലാ ക്ലാസിലെയും കുട്ടികൾ പങ്കെടുത്തു. മൂന്നാം തീയതി മുതൽ പതിമൂന്നാം തീയതി വരെ നടന്ന ക്ലാസുകളെ ക്രോഡീകരിക്കുകയും ഈ ബോധവൽബോധവൽക്കരണ ക്ലാസിന് കുറിച്ച് കുട്ടികൾ വളരെ നല്ല അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു.

സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് മീറ്റിംഗ് റിപ്പോർട്ട്

വിദ്യാർത്ഥികൾക്കിടയിലെ മയക്കുമരുന്ന് ദുരുപയോഗം  സംബന്ധിച്ച് ബോധവൽക്കരണം നടത്തുന്നതിനായി സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിൻറെ നേതൃത്വത്തിൽ ഒരു യോഗം സംഘടിപ്പിച്ചു. ഈ യോഗത്തിൽ PTA  അംഗങ്ങൾ, അദ്ധ്യാപകർ, ജാഗ്രത സമിതി,spc, മുക്തി ഗ്രൂപ്പ് അംഗങ്ങൾ  തുടങ്ങി നിരവധി വ്യക്തികൾ പങ്കെടുത്തു.

യോഗത്തിൽ മുഖ്യപ്രഭാഷകൻ ആയി ശ്രീ വിനോദ് സാർ( പോലീസ് ഓഫീസർ) പങ്കെടുത്തു. അദ്ദേഹം മയക്കുമരുന്നുകളുടെ അപകടങ്ങളും അതിൻറെ പിടിയിലാകുന്ന യുവാക്കളുടെയും സ്ഥിതി സംബന്ധിച്ചും സുപ്രധാനമായ ബോധവൽക്കരണ ക്ലാസ്സ് നടത്തി. യോഗം സ്വാഗത പ്രസംഗത്തോടെ അദ്ദേഹം ആരംഭിച്ചു.

TTI പ്രിൻസിപ്പൽ യോഗത്തിൽ പങ്കെടുത്ത് സ്കൂളിൻറെ സുരക്ഷാ പ്രവർത്തനങ്ങൾക്കും ബോധവൽക്കരണ ക്കും പിന്തുണ അറിയിച്ചു.

വിദ്യാർഥികൾ ഇനി ദുരുപയോഗ മാത്രമല്ല, അവർ മയക്കുമരുന്നുകളുടെ കടത്തു കാരായി തന്നെ ഉപയോഗിക്കപ്പെടുന്ന സാഹചര്യം സംഭവിക്കുന്നു എന്ന് ശ്രീ വിനോദ് സാർ നിർദ്ദേശിച്ചു. നമ്മുടെ പ്രദേശം വിവിധ സ്കൂളുകൾ പ്രവർത്തിക്കുന്ന സ്കൂൾ ഹബ് ആയതിനാൽ കൂടുതൽ ജാഗ്രത വേണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സ്കൂളുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡുകൾ, പാതകൾ മുതലായവയിൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.

ഡ്രൈവേഴ്സ് അസോസിയേഷൻറെ ഒരു പ്രതിനിധിയും യോഗത്തിൽ പങ്കെടുത്തു.

വീട്ടിൽ നിന്ന് പുറപ്പെടുന്ന യുടെ തന്നെ കുട്ടികളുടെ ഉത്തരവാദിത്വം സ്കൂളിൻറെ യും ഡ്രൈവർമാരുടെയും മേൽ വരുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു." നാം എല്ലാവരും ഒന്നായി നിൽക്കുകയും കുട്ടികളെ സംരക്ഷിക്കാനുള്ള ശ്രമത്തിൽ ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്യേണ്ടതുണ്ട്" എന്നായിരുന്നു അദ്ദേഹത്തിൻറെ സന്ദേശം.

ഒരൊറ്റ വിഷയത്തിൽ പരസ്പര ചിന്തകൾ പങ്കുവയ്ക്കാൻ അവസരം ആയ ഓപ്പൺ ഡിസ്കഷനും യോഗത്തിൽ നടന്നു. പങ്കെടുക്കുന്നവരുടെ വിലപ്പെട്ട അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഈ യോഗത്തെ കൂടുതൽ അർത്ഥവത്താക്കി യായിരുന്നു.

യോഗം ശ്രീ വിനോദ് സാറിനും,TTI പ്രിൻസിപ്പലിനും, ഡ്രൈവേഴ്സ് അസോസിയേഷൻ അംഗങ്ങൾക്കും, മറ്റ് എല്ലാ പങ്കെടുത്തവർക്കും നന്ദി രേഖപ്പെടുത്തുന്ന വോട്ട് ഓഫ് താങ്ക്സോടെ സമാപിച്ചു.

മെറിറ്റ് ഡേ

സെൻറ് തെരേസാസ് എച്ച്എസ്എസ് മെറിറ്റ് വളരെ വിപുലമായി ആഘോഷിച്ചു. പരിപാടി പ്രാർത്ഥനയോടെ ആരംഭിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ രോഷ്നി മാനുവൽ മുഖ്യാതിഥിയെയും വിശിഷ്ടാതിഥികളെയെയും രക്ഷിതാക്കളെയും വിദ്യാർഥികളെയും ഹൃദയം നിറഞ്ഞ് സ്വാഗതം ചെയ്‌തു .PTA HS സെക്ഷൻ പ്രസിഡൻറ് ശ്രീ റോബോട്ട് ഷിബു ഫെർണാണ്ടസ് അധ്യക്ഷ പ്രസംഗം നടത്തി, നേട്ടങ്ങൾ അവതരിപ്പിച്ചു.

പ്രിൻസിപ്പൽ സിസ്റ്റർ വിനയ റോസ് എ.സി ഫല വിശകലനം അവതരിപ്പിച്ചു. വിദ്യാർത്ഥികളുടെ സമഗ്ര വിജയം വിശദമായി പ്രതിപാദിച്ചു.

മുഖ്യാതിഥിയായ ഡോക്ടർ പി. ജെ വിൻസെൻറ് കീ നോട്ട് അഡ്രസ് നൽകി. അദ്ദേഹത്തിൻറെ പ്രചോദനമായ വാക്കുകൾ

വിദ്യാർത്ഥികൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകി.

ഫാദർ ആൻസിൽ പീറ്റർ( ഹോളി ട്രിനിറ്റി കത്തീഡ്രൽ ബർണശ്ശേരി) ,സുപ്പീരിയർ ആൻഡ് ലോക്കൽ മാനേജർ സിസ്റ്റർ മറിയ ഝാൻസി എ.സി എന്നിവർ എല്ലാവർക്കും ആശംസകൾ നേർന്നു. സ്കൂൾ പീപ്പിൾ ലീഡർ കുമാരി മിഷ്യൻ മോഹൻ നന്ദി പ്രസ്താവം നടത്തി. എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.

പ്രോഗ്രാമിനെ പ്രധാന ഭാഗമായിരുന്ന അവാർഡ് വിതരണ ചടങ്ങിൽ വിവിധ വിഭാഗങ്ങളിലായി മികവ് തെളിയിച്ച വിദ്യാർഥികളെ ആദരിച്ചു. പ്ലസ് ടു, എസ്എസ്എൽ.സി, യു.എസ്എസ്, രാജ്യപുരസ്കാർ, ഇൻസ്പെയർ അവാർഡ്, മാത്തമാറ്റിക്സ് സ്റ്റേറ്റ് ഫെയർ തുടങ്ങിയ മേഖലയിലെ വിജയികൾക്ക് പുരസ്കാരങ്ങൾ നൽകി അനുമോദിച്ചു. ഈ അംഗീകാരം കുട്ടികൾക്ക് കൂടുതൽ ഉത്സാഹവും അഭിമാനവും പകരുന്നതായി എല്ലാവരും അഭിപ്രായപ്പെട്ടു. ചടങ്ങ് ദേശീയഗാനം ആലപിച്ച സമാപിച്ചു.

സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്കൂളിൽ "മധുരം മലയാളം".

സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ മാതൃഭൂമി മധുരം മലയാളം പദ്ധതി തുടങ്ങി. ജില്ലയിൽ ടയർ വിൽപ്പനയിലും സേവനത്തിലും പ്രമുഖരായ മുക്കം ടയേഴ്സ് സഹകരണത്തോടെയാണ് പദ്ധതി തുടങ്ങിയത്. മുക്കം ടയേഴ്സ് മാനേജിങ് പാർട്ണർ വിൻസൺ മാതൃഭൂമി പത്രം പ്രധാനാധ്യാപിക സിസ്റ്റർ റോഷിനി മാനുവലിൽ നൽകി ഉദ്ഘാടനം ചെയ്തു.

യോഗ ദിനവും സംഗീത ദിനവും

23.06.2025 അന്താരാഷ്ട്ര യോഗ ദിനവും മ്യൂസിക് ദിനം ആചരിച്ചു. യോഗ ദിനത്തിൻറെ ഭാഗമായി കായിക അധ്യാപിക ടീച്ചർ ഷെറിനെ നേതൃത്വത്തിൽ യോഗയിലെ വിവിധ ആസനങ്ങൾ പരിചയപ്പെടുത്തുകയും അവ ശരീരത്തെ ഏതെല്ലാം അസുഖങ്ങൾക്കുള്ള പ്രതിവിധി ആണെന്നും പറഞ്ഞു വെച്ചു. പതഞ്ജലി യാണ് യോഗയുടെ പിതാവ് എന്നും കുട്ടികളെ ഓർമ്മപ്പെടുത്തി. യോഗ നിത്യജീവിതത്തിലെ ഭാഗം ആക്കുവാനും ആരോഗ്യമുള്ള ശരീരത്തിനും മനസ്സിനും ഉടമകൾ ആക്കുവാനും അതിലൂടെ ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാനും നമുക്ക് സാധിക്കട്ടെ എന്നും ടീച്ചർ പറഞ്ഞു.

മ്യൂസിക് ദിനത്തിൻറെ ഭാഗമായി കുട്ടികൾ മനോഹരങ്ങളായ ഗാനങ്ങൾ ആലപിച്ചു. മ്യൂസിക്കിന് പ്രാധാന്യത്തെക്കുറിച്ചും കുട്ടികളെ ഓർമ്മപ്പെടുത്തി. യോഗയും സംഗീതവും നമ്മുടെ ജീവിതത്തിൽ വളരെയേറെ പ്രാധാന്യമുള്ളവ ആണെന്നും, രണ്ടും നമുക്ക് സൗഖ്യം പ്രദാനം ചെയ്യുന്നതാണെന്നും അതുകൊണ്ട് ഇവ രണ്ടും നമ്മുടെ ജീവിതത്തിൻറെ ഭാഗമാക്കാൻ കഴിയട്ടെ എന്ന് പ്രധാന അദ്ധ്യാപിക സിസ്റ്റർ റോഷ്നി മാന്വൽ ഏവരെയും ഓർമ്മപ്പെടുത്തുകയും ചെയ്തു.

പ്രധാനാധ്യാപിക റോഷ്നി മാന്വൽ രചിച്ച ഈണം നൽകിയ ഗാനം ടീച്ചർ ഹെലനും സിസ്റ്റർ റോഷ്നി മാനുവലും ചേർന്ന് ആലപിച്ചു.

വിദ്യാരംഗം

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ വായനാദിനത്തിൽ ഉദ്ഘാടനവും19/6/2025 നടന്നു. വിദ്യാരംഗം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കാവ്യാലാപനം, കാവ്യ ശിൽപം, അവധിക്കാല പ്രവർത്തനങ്ങളുടെ പകർപ്പ് പ്രകാശനം എന്നിവ നടത്തി. ബാലസാഹിത്യകാരൻ പത്രപ്രവർത്തകനുമായ ശ്രീ നാരായണൻ കാവുമ്പായി ഉദ്ഘാടനം നിർവഹിച്ചു. വായനാദിന പ്രതിജ്ഞ ചൊല്ലി.

പ്രവർത്തി പരിചയമേള നടത്തി

കുട്ടികളിൽ സർഗ്ഗശേഷി വികസിപ്പിക്കുന്ന ഭാഗമായി സ്കൂൾതല പ്രവൃത്തി പരിചയമേള 26/6/25 നടന്നു. ആർട്ട് ആൻഡ് ക്രാഫ്റ്റ് അദ്ധ്യാപിക റോസ്മി ടി പി യുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ നിരവധി കുട്ടികൾ വിവിധ ഇനങ്ങളിൽ പങ്കെടുത്ത അവരുടെ കരവിരുത് തെളിയിച്ചു. പേപ്പർ ക്രാഫ്റ്റ്, വെജിറ്റബിൾ പെയിൻറിംഗ്, ചന്ദനത്തിരി നിർമ്മാണം, കുട നിർമ്മാണം, പോട്ടറി പെയിൻറിംഗ്, ഒറിഗാമി, പാഴ്വസ്തുക്കൾ കൊണ്ടുള്ള ഉൽപ്പന്നങ്ങൾ, ബുക്ക് ബൈൻഡിംഗ്, ചിരട്ട കൊണ്ടുള്ള കരകൗശല ഉൽപ്പന്നങ്ങൾ, പോസ്റ്റർ, ഫയൽ, ബാഗ് തുടങ്ങിയവയുടെ നിർമ്മാണം, ഇലക്ട്രിക്കൽ വയറിങ് പ്രവർത്തനങ്ങൾ തുടങ്ങി നിരവധി ഇനങ്ങളിലായി ഇരുന്നൂറിലധികം കുട്ടികൾ പങ്കെടുത്തു.

പ്രവർത്തിപരിചയമേള യിലൂടെ അവരുടെ ചിന്തകളെയും ആശയങ്ങളെയും പുതിയ രൂപത്തിലും ഭാവത്തിലും പ്രകടിപ്പിക്കാനുള്ള അവസരമാണ് സജ്ജമാക്കുന്നത്. പ്രകൃതിയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ കൊണ്ടുള്ള നിർമ്മാണങ്ങളിൽ നിന്നും പ്രകൃതിയോടുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കാൻ സാധിക്കുന്നു.

ലോക ലഹരി വിരുദ്ധ ദിന റിപ്പോർട്ട്

26-06-2ന് ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി സ്കൂളിൽ വിവിധ തരം പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. രാവിലെ ഓപ്പൺ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന അസംബ്ലിയിൽ ലഹരിയെ കുറിച്ചും അതിൻറെ വിപത്തുകളെ കുറിച്ചും പ്രസംഗത്തിലൂടെ തുടക്കം കുറിച്ചു.

പിന്നീട് ലഹരിക്കെതിരെ മുഖ്യമന്ത്രിയുടെ സന്ദേശം ടീച്ചർ സുനിത വായിച്ചു. അതിനെത്തുടർന്ന് ലഹരിക്കെതിരെയുള്ള ഗാനം ഡോക്ടർ സുമയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ആലപിച്ചു. ആ ഗാനത്തിൻറെ വരികൾ എല്ലാ വിദ്യാർഥികളും നിർബന്ധമായി പഠിക്കണമെന്നും ഹൃദയത്തിൽ സൂക്ഷിക്കണമെന്നും ഹെഡ്മിസ്ട്രസ് സിസ്റ്റർ രോഷ്നി മാനുവൽ ആഹ്വാനം ചെയ്തു.

അടുത്തതായി വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗം കുറയ്ക്കുന്നതിനായി സർക്കാർ ഇറക്കിയിട്ടുള്ളത് സുംബാ ഡാൻസ് ടീച്ചർ ഷെറിനെ നേതൃത്വത്തിൽ എല്ലാ വിദ്യാർഥികളും ഒരുമിച്ചു കളിച്ചു. ശാരീരിക അധ്വാനം ഇന്നത്തെ പരിപാടി മാത്രമല്ല എന്നും സുംബാ വരും ദിനങ്ങളിൽ നടത്തണമെന്നും ഹെഡ്മിസ്ട്രസ് ആവശ്യപ്പെട്ടു.

തുടർന്ന് ലഹരിക്കെതിരെയുള്ള പ്രതിജ്ഞ വിദ്യാർത്ഥിയുടെ നേതൃത്വത്തിൽ എല്ലാവരും ഏറ്റുചൊല്ലി. ലഹരിക്കെതിരെയുള്ള സന്ദേശവുമായി നിരവധി പ്ലക്കാർഡുകളുമായി വിദ്യാർത്ഥിനികൾ റാലി നടത്തുകയുണ്ടായി. ജെ .ആർ. സി, ഗൈഡ്, ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിലായിരുന്നു റാലി നടന്നത്. വ്യത്യസ്ത തരത്തിലുള്ള മുദ്രാവാക്യങ്ങളും കാടുകളും റാലിയിൽ ഉപയോഗിച്ചു.

സ്കൂൾ വരാന്തയിൽ വിദ്യാർഥികൾ നിർമിച്ച പോസ്റ്ററുകൾ പ്രദർശിപ്പിക്കുകയും അതു കാണാൻ വിദ്യാർഥികൾക്ക് അവസരം നൽകുകയും ചെയ്തു. ലഹരി വിരുദ്ധ ദിനം വിദ്യാർഥികൾക്ക് നല്ലൊരു അനുഭവമായി മാറി.

ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്

25-6-25 ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടത്തി. രജിസ്റ്റർ ചെയ്ത 54 വിദ്യാർത്ഥികളിൽ, 53 പേർ പങ്കെടുത്തു. കൈറ്റ് മിസ്ട്രെസ്സ്മാരായ ടീച്ചർ ഷെറി ജോസ്, ടീച്ചർ ലിഡിയ ആശ അനന്ദൻ  പരീക്ഷ ഇന്വിജിലേറ്റ ചെയ്തു.

ലിറ്റിൽ കൈറ്റ്സ് റുട്ടീൻ ക്ലാസ്

28/6/2025 ശനിയാഴ്ച രാവിലെ 9.30 ഈ അധ്യയന വർഷത്തെ ലിറ്റിൽ കൈറ്റ്സ് റുട്ടീൻ ക്ലാസ് ആരംഭിച്ചു. കൈക്ക് മിസ്ട്രസ് ടീച്ചർ ഷെറി ജോസ് ക്ലാസിന് നേതൃത്വം നൽകി. ഓപ്പൺ ടൂൺസ് എന്ന ആപ്ലിക്കേഷൻ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു. ഓപ്പൺ ടൂൾസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ആനിമേഷൻ എങ്ങനെ ചെയ്യാം എന്നും അതിന് പശ്ചാത്തല സംഗീതം എങ്ങനെ കൊടുക്കാമെന്നും വിദ്യാർത്ഥികൾ പഠിച്ചു.

കുട്ടികൾ രണ്ട് ആനിമേഷനുകൾ നിർമ്മിച്ചു.

സമുദ്രത്തിൽ നീന്തി കൊണ്ടിരിക്കുന്ന ഡോൾഫിൻ വെള്ളത്തിനു മുകളിലേക്ക് പോയി പുറത്തേക്ക് ചാടി വീണ്ടും വെള്ളത്തിനടിയിലേക്ക് പോകുന്ന ഒരു ചെറിയ അനിമേഷൻ ആയിരുന്നു ആദ്യത്തേത്. രണ്ടാമത്തേത് സൂര്യാസ്തമയ സമയത്ത് ആകാശത്തിലൂടെ പറക്കുന്ന ഒരു എയ്റോപ്ലെയിൻ.

രസകരവും അറിവ് ഏറിയതും ആയ ഈ ക്ലാസ്സ് ഉച്ചയ്ക്ക് 12 മണിയോടുകൂടി അവസാനിച്ചു.

ജൂലൈ

തെരുവ് നായ്ക്കളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നടന്നു

2025 ജൂലൈ ഒന്നാം തീയതി കണ്ണൂർ സെൻറ് തെരേസാസ് എ .ഐ .എച്ച് .എസ്. എസ് സ്കൂളിൽ വച്ച് തെരുവ് നായ്ക്കളുടെ കടി ഏൽക്കാതിരിക്കാൻ എന്ത് ചെയ്യണം എന്ന കാര്യങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനായി സംസ്ഥാന സർക്കാരിൻറെ മിഷൻ റാബീസ് അവയർനസ് പ്രോഗ്രാമും ആയി ബന്ധപ്പെട്ട ഒരു ക്ലാസ് സംഘടിപ്പിച്ച.

പ്രസ്തുത ക്ലാസ് രാവിലെ പത്തുമണിക്ക് പ്രാർത്ഥനാ ഗീതയുടെ ആരംഭിച്ചു. ടീച്ചർ ജെസ്നയുടെ സ്വാഗത പ്രസംഗത്തോടെ പരിപാടി ഔദ്യോഗികമായി തുടങ്ങി.

വെറ്റിനറി ഡിപ്പാർട്ട്മെൻറ് ശ്രീ ബിജു ആൻറണി ആണ് ക്ലാസ് കൈകാര്യം ചെയ്തത്.

വഴി നടന്നു പോകുമ്പോൾ ഉണ്ടാകാനിടയുള്ള തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നുള്ള കാര്യങ്ങൾ അദ്ദേഹം വിശദീകരിച്ചു. പരിപാടി കുമാരി സാധികയുടെ നന്ദി പ്രസംഗത്തോടെ പതിനൊന്നരയ്ക്ക് സമാപിച്ചു.

സ്കൂൾ പീപ്പിൾ ലീഡർ തെരഞ്ഞെടുപ്പ് 2025 സെൻറ് തെരേസാസ് കണ്ണൂർ

സ്കൂൾ വിദ്യാർഥികളിൽ ജനാധിപത്യത്തിൻറെയും നേതൃത്വം ക്ഷമതയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് അവരുടെ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ 4/7/25 വെള്ളിയാഴ്ച പീപ്പിൾ ലീഡർ തെരഞ്ഞെടുപ്പ് നടത്തി.

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമുള്ള വിദ്യാർത്ഥികൾ നാമനിർദ്ദേശം സമർപ്പിച്ചതോടെ ജനാധിപത്യത്തിന് ആഘോഷമായ തെരഞ്ഞെടുപ്പിന് തുടക്കമായി.

ജൂലൈ രണ്ടിന് സ്ഥാനാർത്ഥികൾക്ക് അവരുടെ ചിഹ്നങ്ങൾ വെളിപ്പെടുത്താനും സ്വയം പരിചയപ്പെടുത്താനും അവസരം ഒരുക്കി.

സ്ഥാനാർത്ഥികളെ നേരിൽ അറിയാൻ വിദ്യാർഥികൾക്ക് ഇതിലൂടെ സാധിച്ചു.

ജൂലൈ രണ്ടിനും മൂന്നിനും നടന്ന പ്രധാന പ്രചാരണ പ്രവർത്തനങ്ങൾക്ക് ശേഷം ജൂലൈ 4 വെള്ളിയാഴ്ച രാവിലെ 10:30 യോടു കൂടി തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച്. ഏഴു മുതൽ 10 ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് വോട്ട് ചെയ്യാൻ അവസരം ലഭിച്ചു.

ഉച്ചയ്ക്ക് 12 മണിയോടെ വോട്ടിംഗ് അവസാനിച്ചു. തികച്ചും സുതാര്യമായ പ്രക്രിയയിലൂടെ നടന്ന തെരഞ്ഞെടുപ്പിനെ ഫലം വിദ്യാർത്ഥികളുടെ സാക്ഷ്യത്തിൽ നടന്ന വോട്ടെണ്ണൽ പ്രഖ്യാപിച്ചു.247 ബോട്ടുകളുടെ ഫാത്തിമത്തുൽ മിസഭ വിജയിച്ചപ്പോൾ 146 വോട്ടുകളുടെ ഫെല്ലാ മസ്റിൻ വി രണ്ടാം സ്ഥാനത്ത് എത്തി. എല്ലാ വിദ്യാർത്ഥികളുടെയും സജീവ പിന്തുണയോടെ നടത്തിയ തെരഞ്ഞെടുപ്പ് അവിസ്മരണീയമായ അനുഭവമാണ് പകർന്നത്.

ബഷീർ അനുസ്മരണം7/7/2025

തിങ്കളാഴ്ച സ്കൂളിൽ ബഷീർ അനുസ്മരണം നടത്തി. മലയാള സാഹിത്യലോകത്തിന് നിസ്തുലമായ സംഭാവനകൾ നൽകി കാലയവനികക്കുള്ളിൽ മറഞ്ഞ വൈക്കം മുഹമ്മദ് ബഷീർ എന്ന അതുല്യ പ്രതിഭയെ അനുസ്മരിക്കുന്ന തിൻറെ ഭാഗമായി സ്പെഷ്യൽ അസംബ്ലി, ബഷീർ കഥാപാത്രങ്ങളുടെ പുനരാവിഷ്കാരം, ബഷീർ കൃതികളുടെ പ്രദർശനം, കൃതികളുടെ ആസ്വാദനം തയ്യാറാക്കി അവതരിപ്പിക്കൽ, ബഷീർ ദിന ക്വിസ് മത്സരം എന്നിവ നടത്തി.

കണ്ണൂരിലെ സെൻറ് തെരേസാസ് എ ഐ എച്ച് എസ് എസിൽ നിന്നും അഭിമാനകരമായ നേട്ടം

എട്ടാം ക്ലാസ് വിദ്യാർത്ഥികളായ വൈഗ വിനോദും ദേവപ്രിയയും കഴിഞ്ഞവർഷം ഒരു പ്രത്യേക പ്രോജക്ട് ആയി ഇന്ത്യൻ ഭരണഘടനയുടെ കയ്യക്ഷരവും ചിത്രീകരണവും ഉള്ള ഒരു പകർപ്പ് സൃഷ്ടിച്ചു.

" ഇന്ത്യൻ ഭരണഘടനയുടെ കൈയ്യക്ഷര പകർപ്പ് നിർമ്മിച്ച ഏറ്റവും പ്രായം കുറഞ്ഞ ജോഡി" എന്ന തലക്കെട്ടോടെ അവരുടെ സൃഷ്ടികൾ ഇപ്പോൾ 2026 ലെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത് ഞങ്ങൾ അഭിമാനിക്കുന്നു.

അച്ചീവേഴ്സ് പായ്ക്ക് അവർക്ക് ലഭിച്ചു. അവരുടെ സമർപ്പണവും സർഗാത്മകതയും മുഴുവൻ സ്കൂൾ സമൂഹത്തെയും പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്നു.

സ്കൂൾ ക്യാബിനറ്റ് ഇൻസ്റ്റലേഷൻ 2025

11 ജൂലൈ 2025 ന് 2025 26 അക്കാദമിക വർഷത്തിലെ ക്യാബിനറ്റ് ഇൻസ്റ്റലേഷൻ നടന്നു. സ്കൂൾ മെയിൻ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു പരിപാടി. അഞ്ചാം തരം മുതൽ ഉള്ള കുട്ടികളാണ് പരിപാടി കാണാൻ എത്തിയത്.ക്യാബിനറ്റ് മിനിസ്റ്റേഴ്സ് നയിച്ചു ,മറ്റു ക്ലാസ്സ് ലീഡേഴ്സ് ക്യാപ്റ്റൻ സും മാർച്ച് ചെയ്തു സ്കൂൾ ഗേറ്റിൽ നിന്ന് മെയിൻ സ്റ്റേജിലേക്ക് എത്തിച്ചേർന്നു. ക്യാബിനറ്റ് ആൽമേറ്റ്റ്ടൊത്തു നിന്നു. മറ്റ് ലീഡേഴ്സ് ക്യാപ്റ്റൻസും സ്റ്റേജിന് കീഴെ നിർദേശ ക്രമത്തിൽ നിന്നും. രണ്ടുമണിക്ക് പരിപാടി ആരംഭിച്ചു. സ്കൂൾ പീപ്പിൾ ലീഡർ ഫാത്തിമത്തുൽ മിസ്‍ബ മറ്റ് ക്യാബിനറ്റ് മിനിസ്റ്റേഴ്സ് അവരുടെ ചുമതലകൾ അംഗീകരിച്ചു.

ക്യാബിനറ്റ് അംഗങ്ങൾ

സ്കൂൾ പീപ്പിൾ ലീഡർ- ഫാത്തിമത്തുൽ മിസ്‍ബ

അസിസ്റ്റൻറ് സ്കൂൾ പീപ്പിൾ ലീഡർ- ഫെല്ലാ മസ്‍റിൻ വി

സ്കൂൾ സ്പീക്കർ- സാധിക രതനേഷ്

ഇഗ്നീഷ്യൻ ക്യാപ്റ്റൻ- പ്രാർത്ഥനാ വണ്ടിച്ചാൽ

തെരേസിയൻ ക്യാപ്റ്റൻ- ആൻവിയ മറിയ ബാബു .

പ്രധാന അധ്യാപിക സിസ്റ്റർ റോഷ്നി മാന്വൽ ക്യാബിനറ്റ് അംഗങ്ങൾക്കും മറ്റ് ലീഡേഴ്സ്ന്നും ബാഡ്ജുകൾ നൽകി. സ്കൂൾ പീപ്പിൾ ലീഡർ സിസ്റ്റർ നൽകിയ മെഴുകുതിരി നാളം മറ്റു മിനിസ്റ്റേഴ്സ്ന് കൊടുത്തു. മെഴുകുതിരി കയ്യിൽ പിടിച്ച് പ്രധാനാധ്യാപികയോടൊപ്പം എല്ലാ ലീഡേഴ്സ് പ്രതിജ്ഞയെടുത്തു. സിസ്റ്റർ റോഷ്നി മാന്വൽ പ്രഭാഷണം നൽകി .പരിപാടി എല്ലാ രീതിയിലും ശുഭമായി നടന്നു

മോട്ടിവേഷൻ ക്ലാസ്

25 /7 /2025 ന് രാവിലെ 9 30 ന് പത്താംക്ലാസ് കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ്സും ഉച്ചയ്ക്ക് 2.30ന് രക്ഷിതാക്കൾക്കായി പാരൻറിംഗ് നെ കുറിച്ചുള്ള ഒരു ബോധവൽക്കരണ ക്ലാസ്സും നടന്നു. റെവറന്റ് ഫാദർ ജോയ് പൈനാടത്ത് ആണ് ക്ലാസുകൾ നയിച്ചത്.

വാർഷിക പൊതുയോഗം

2025 -26 അധ്യയന വർഷത്തെ ജനറൽ ബോഡി മീറ്റിംഗ് ഉച്ചയ്ക്ക് 3 30ന് നടന്നു. പഠനത്തിൽ മികച്ച വിജയം കൈവരിച്ച കുട്ടികൾക്ക് പ്രൊഫിഷ്യൻസി പ്രൈസുകൾ നൽകി അഭിനന്ദിച്ചു. തുടർന്ന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ദേവപ്രിയ യും വൈഗയെയും യോഗത്തിൽ ആദരിക്കുകയും ചെയ്തു.

കുട്ടികളുടെ മാതൃകകൾ പൊതുവേദിയിൽ എത്തിക്കാൻ ഗ്രീൻ ഇനിഷ്യേറ്റീവ്

കണ്ണൂർ ജില്ലയിലെ ഹരിത ശുചിത്വ പ്രവർത്തനങ്ങളിൽ കുട്ടികളെ കേന്ദ്രീകരിച്ചത്, കുട്ടികളുടെ നേതൃത്വത്തിൽ നടന്നതു മായ പ്രവർത്തനങ്ങളെ പൊതുവേദിയിൽ കൊണ്ടുവരുന്ന ഗ്രീൻ ഇനിഷ്യേറ്റീവ് പരിപാടി ഓഗസ്റ്റ് 1 വെള്ളിയാഴ്ച 2025 ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്നു." കുട്ടികളിൽ നിന്ന് പകർത്താം കുട്ടികളെ മാതൃകയാക്കാം' എന്നതായിരുന്നു സന്ദേശം. ഹരിത കേരളം മിഷൻ , ശുചിത്വ മിഷൻ, വിദ്യാഭ്യാസ വകുപ്പ്, വിദ്യാകിരണം മിഷൻ, മോർ സംഘടന എന്നിവ ചേർന്നാണ് ഗ്രീൻ ഇനിഷ്യേറ്റീവ് സംഘടിപ്പിച്ചത്. നമ്മുടെ സ്കൂളിലെ എട്ടാം ക്ലാസ് ഡിവിഷനിലെ വിദ്യാർഥിനികളായ ഇവനാ മേരി പഞ്ഞിക്കാരൻ, അമേയ രാജ് എന്നിവർ പങ്കെടുത്തു. അവർ സെൻറ് തെരേസാസ് സ്കൂളിൽ നടത്തിവരുന്ന മാലിന്യ സംസ്കരണ പ്രവർത്തനങ്ങളെക്കുറിച്ചും ഒപ്പം സ്കൂളിൻറെ അടുത്തായി സ്ഥിതിചെയ്യുന്ന ഐക്കര ഹാർബർ നെക്കുറിച്ചും കണ്ണൂർ ജില്ലയിൽ തന്നെ ഉള്ള മറ്റു ഹാർബർ കളിലും ഉപേക്ഷിക്കപ്പെട്ട ഫൈബർ വള്ളങ്ങളും അവ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും ആ പ്രശ്നങ്ങൾ എങ്ങനെയെല്ലാം പരിഹരിക്കാം എന്നതിനെക്കുറിച്ചുള്ള വിശദമായ പഠിച്ച റിപ്പോർട്ട് അവതരിപ്പിച്ചു. കണ്ണൂർ ജില്ലാതലത്തിൽ നടത്തിയ ഈ പരിപാടിയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഉള്ള സാക്ഷ്യപത്രം കളക്ടർ അരുൺ കെ വിജയൻ സമ്മാനിച്

ഓഗസ്റ്റ്

സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

സെൻറ്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യദിനത്തിൻറെ 79 വാർഷികാഘോഷം സമുജ്ജ്വലമായി ആഘോഷിച്ചു. വിശിഷ്ടാതിഥി ലഫ്റ്റനൻറ് കേണൽ കുനാൽ ത്യാഗി പതാക ഉയർത്തുകയും തുടർന്ന് സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ സ്വാതന്ത്ര്യദിന സന്ദേശവും നൽകി. കുട്ടികൾ അവതരിപ്പിച്ച നൃത്ത നാടകവും മറ്റു പരിപാടികളും ഏവരിലും ദേശസ്നേഹം ഉണർത്തുന്നതായിരുന്നു. ചടങ്ങിൽ സ്കൂൾ ലീഡർ കുമാരി ഫാത്തിമത്തുൽ മിസ്‍ബ സ്വാഗതം ആശംസിച്ചു. ലോക്കൽ മാനേജർ സിസ്റ്റർ മറിയ ജാൻസി ദേശഭക്തിഗാനം മത്സരം വിജയിച്ച ക്ലാസിന് സമ്മാനങ്ങൾ വിതരണം ചെയ്തു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ സിസ്റ്റർ വിനയ റോസ്, പ്രധാന അധ്യാപിക സിസ്റ്റർ രോഷ്നി മാനുവൽ, ടിടിഎ പ്രിൻസിപ്പൽ ടീച്ചർ വിനയ നായർ ,പിടിഎ പ്രസിഡണ്ട് റോബോട്ട് ഷിബു ഫെർണാണ്ടസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു .അദ്ധ്യാപകരായ ടീച്ചർ സോണാ, ടീച്ചർ ബോബി ,ടീച്ചർ ഡോറിനാ, ടീച്ചർ സോണിയ എന്നിവർ നേതൃത്വം നൽകി.

ആർദ്ര ദീപം പദ്ധതി പ്രവർത്തന റിപ്പോർട്ട്

സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ ആർദ്ര ദീപം പദ്ധതി സ്കൂളിലെ ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി. ഹെഡ്മിസ്ട്രസ് സിസ്റ്റർ റോഷ്നി മാനുവൽ ഉദ്ഘാടനം നിർവഹിച്ചു. ആർദ്ര ദീപം പദ്ധതിയിലൂടെ ഗൈഡ്സ് നേതൃത്വത്തിൽ നിർധനരായ രണ്ടു കുടുംബങ്ങൾക്ക് മാസാമാസം ഭക്ഷ്യ കിറ്റ് നൽകാൻ തീരുമാനിച്ചു. ഗൈഡ് ക്യാപ്റ്റൻമാരായ ജോസ്ന ടീച്ചറും ഡോറിന ടീച്ചറും ചുമതല വഹിച്ചു.

സ്കാർഫ് ദിനാഘോഷം റിപ്പോർട്ട്

ലോകമെമ്പാടുമുള്ള സ്കൗട്ട് ഗൈഡുകൾ എല്ലാവർഷവും ആഗസ്റ്റ് ഒന്നിന് വേൾഡ് സ്കാർഫ് ദിനമായി ആചരിക്കുന്നു. സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിലെ ഗൈഡ്സ് വിവിധ പരിപാടികളോടെ ആഗസ്റ്റ് 1 സ്കാർഫ് ദിനം ആചരിച്ചു. അന്നേദിവസം ഗൈഡ്സ് പരസ്പരം സ്കാർഫ് ധരിപ്പിച്ചു സഹോദര സ്നേഹം പ്രകടിപ്പിച്ചു. ഒപ്പം പെൻസിൽ ഡ്രോയിങ് മത്സരത്തിലും വാട്ടർ കളർ മത്സരത്തിലും പങ്കെടുത്തു. ഗൈഡ് ക്യാപ്റ്റൻമാരായ ജോസ്‌ന ടീച്ചറും ഡോറിന ടീച്ചറും വിജയികളെ അഭിനന്ദിച്ചു. ഒപ്പം അവർക്ക് ലഹരിക്കെതിരെ ഒരു ബോധവൽക്കരണ ക്ലാസ് നടത്തി.

SPC ദിനം ആഘഷിച്ചു

ഓഗസ്റ്റ് രണ്ടിന് ഞങ്ങൾ അഭിമാനപൂർവ്വം എസ്പിസി ദിനം ആഘോഷിച്ചു. ഇത് ഞങ്ങളുടെ സ്കൂളിലെ ആദ്യത്തെ എസ്പിസി ബാച്ച് ആയതിനാൽ ഇതൊരു പ്രത്യേക നാഴികക്കല്ലാണ് കണ്ണൂർ സിറ്റി പോലീസ് എസ് എച്ച് ശ്രീകുമാറും എസ് ഐ ശ്രീ വിനോദ് കുമാറും മുഖ്യ അതിഥികളായി പങ്കെടുത്ത് കൊണ്ട് ഈ ദിവസം അലങ്കരിച്ചു. ഉച്ചകഴിഞ്ഞുള്ള സമയത്ത് ഞങ്ങളുടെ എസ്പിസി കേഡറ്റുകൾ തോപ്പിൽ ഒരു ആവേശകരമായ ഫ്ലാഷ് മോബ് അവതരിപ്പിച്ചു ഊർജ്ജവും അച്ചടക്കവും പ്രദർശിപ്പിച്ചു ഇത് പൊതുജനങ്ങളുടെ ശ്രദ്ധ ആകർഷിച്ചു.

ഓഗസ്റ്റ് നാലിന് " വിദേശികൾ ആധിപത്യവും കേരളത്തിൻറെ ചെറു നിൽപ്പും' എന്ന വിഷയത്തിൽ ഒരു ക്വിസ് മത്സരം നടന്നു. സാധിക രത്നേഷും , ഗായത്രി ഹരിയും ഉപജില്ല തലത്തിൽ രണ്ടാം സമ്മാനം നേടിയത് അഭിമാനപൂർവ്വം പറയുന്നു.

ഓഗസ്റ്റ് 5 മുതൽ 7 വരെ കലോത്സവ മത്സരങ്ങളിലെ ഓഫ് സ്റ്റേജ് ഇനങ്ങളിൽ വിദ്യാർഥികൾ പങ്കെടുത്തപ്പോൾ ഞങ്ങളുടെ സ്കൂൾ ആവശ്യക്കാർ നിറഞ്ഞു. സാഹിത്യപരവും കലാപരവുമായ ഇനങ്ങളിൽ വിദ്യാർഥികൾ മത്സരിച്ചത് അതിനാൽ ഈ ദിവസങ്ങൾ സർഗാത്മകതയും പദ്ധതിയും നിറഞ്ഞതായിരുന്നു.

ഓഗസ്റ്റ് 13ന് സബ് ഡിസ്ട്രിക്ട് സെമിനാർ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മുസ്ലീം ഞങ്ങളുടെ സ്കൂളിന് അഭിമാനം കൊണ്ടുവന്നു. ഇത് ഞങ്ങളുടെ വിദ്യാർത്ഥികളുടെ അക്കാദമിക മികവ് ഒരിക്കൽ കൂടി തെളിയിക്കുന്നു.

ഓഗസ്റ്റ് 15ന് രാജ്യത്തിന് സ്വാതന്ത്ര്യ ദിനം ദേശ സ്നേഹത്തോടെ ആഘോഷിച്ചു. ലഫ്റ്റനൻറ് കാണൽ കനാൽ ത്യാഗി ആയിരുന്നു ആഘോഷങ്ങളുടെ മുഖ്യാതിഥി. ദേശഭക്തിഗാനം മത്സരം ആയിരുന്നു അന്നത്തെ പ്രധാന ആകർഷണം, അത് ഞങ്ങളുടെ ഹൃദയങ്ങളെ അഭിമാനം കൊണ്ടു നിറച്ചു. ഗൈഡ്സ് നയിച്ച ആദര ദീപം പ്രോജക്റ്റിനെ ഭാഗമായി രണ്ട് കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുകയും ദേശസ്നേഹം തോടൊപ്പം അനുകമ്പയുടെ സന്ദേശവും പ്രചരിപ്പിക്കുകയും ചെയ്തു.

ആഗസ്റ്റ് 18 മുതൽ 26 വരെ പരീക്ഷകൾ നടത്തി. ഈ ആഴ്ച വിദ്യാർഥികളുടെയും അധ്യാപകരുടെയും അർപ്പണബോധവും കഠിനാധ്വാനം പ്രതിഫലിച്ചു. ഇത് അക്കാദമിക് പുരോഗതി ഉറപ്പാക്കി.

ഓഗസ്റ്റ് 25ന് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഹൈസ്കൂൾ സയൻസ് ഫെയറിന് ഫലങ്ങൾ പ്രഖ്യാപിച്ചു ഇത് ഞങ്ങളുടെ വളർന്നുവരുന്ന ശാസ്ത്രജ്ഞരുടെ ബുധനാഴ്ച ങ്ങളെയും പ്രോജക്ടുകളും അംഗീകരിച്ചു.

അവസാനമായി ഓഗസ്റ്റ് 29ന് ഒരു ഗംഭീര ഓണം ആഘോഷത്തോടെ ഞങ്ങൾ മാസത്തോട് വിട പറഞ്ഞു. വർണ്ണങ്ങളുടെയും സന്തോഷത്തിൻ റെയും പാരമ്പര്യത്തിന് ഉത്സവമായിരുന്നു ആ ദിവസം. ഓണപ്പാട്ട് മത്സരങ്ങൾ, ഒരു മെഗാ തിരുവാതിര പ്രകടനം, കൂടാതെ വിദ്യാർഥികളെയും അധ്യാപകരെയും ഒരുമയുടെ ചൈതന്യത്തിൽ ഒന്നിപ്പിച്ച പരമ്പരാഗത ഓണസദ്യ എന്നിവയായിരുന്നു പരിപാടികൾ. തുടർന്ന് സ്കൂൾ ഓണം അവധിക്കായി അടച്ചു ഞങ്ങൾക്ക് മധുരമുള്ള ഓർമ്മകൾ നൽകി

സെപ്റ്റംബർ

സെപ്റ്റംബർ എട്ടിന് ഓണം അവധിക്ക് ശേഷം ഞങ്ങളുടെ സ്കൂൾ വീണ്ടും തുറന്നു. അതേ ദിവസം ഞങ്ങൾ വളരെ സന്തോഷത്തോടെ അധ്യാപക ദിനം ആഘോഷിച്ചു. പ്രചോദനാത്മകമായ വാക്കുകളുടെ സദസ്സിനെ അഭിസംബോധന ചെയ്ത ശ്രീ നിധിൻ നങ്ങോട്ട് ആയിരുന്നു ആഘോഷം ഉദ്ഘാടനം ചെയ്തത്.

സെപ്റ്റംബർ 9 10 തീയതികളിൽ സ്കൂൾ യുവജനോത്സവത്തിന് എലിമിനേഷൻ റൗണ്ടുകൾ നടന്നു. വിദ്യാർഥികൾക്കു അവരുടെ കലാപരവും സാംസ്കാരികവുമായ കഴിവുകൾ പ്രദർശിപ്പിക്കാൻ ഇത് ഒരു വേദി നൽകി.

സെപ്റ്റംബർ 12ന് പാർലമെൻറ് അംഗമായ ശ്രീ കെ സുധാകരൻ എസ്പിസി പ്രൊജക്റ്റ് ഉദ്ഘാടനം ചെയ്തു.

ഞങ്ങളുടെ കേഡറ്റുകൾക്ക് അഭിമാന നിമിഷം സമ്മാനിച്ച ഒരു പരിപാടിയായിരുന്നു അത്.

സെപ്റ്റംബർ പതിനാറിന് ഞങ്ങളുടെ സ്കൂളിലെ ഗൈഡ്സ് യൂണിറ്റ് കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലെ അക്ഷയപാത്രം പ്രോജക്ടിലേക്ക് പൊതിച്ചോറ് സംഭാവന ചെയ്തു. സേവനത്തിനും സഹാനുഭൂതിയുടെയും സന്ദേശം പ്രചരിപ്പിച്ചു.

സെപ്റ്റംബർ 19ന് എൻഎസ്എസ് യൂണിറ്റ് മനോഹരവും ലക്ഷ്യബോധവും ഉള്ളതുമായ ഒരു ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. അതേ ദിവസം തന്നെ സെപ്റ്റംബർ 19ന് 20 നും സ്കൂൾ യുവജനോത്സവം ഔദ്യോഗികമായി നടത്തുകയും സിസ്റ്റർ വിനയ ഉദ്ഘാടനം ചെയ്യുകയും ചെയ്തു രണ്ടുദിവസത്തെ ആഘോഷം നിറഞ്ഞുനിന്നു.

സെപ്റ്റംബർ 20ന് കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംഘടിപ്പിച്ച ക്വസ്റ്റ്യൻ ക്ലീനർ പ്രോഗ്രാമിൽ ഞങ്ങളുടെ ഗൈഡ്സ് യൂണിറ്റ് പയ്യാമ്പലം ബീച്ചിൽ സജീവമായി പങ്കെടുത്തു. ഇതേ ദിവസം തന്നെ സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ യോടനുബന്ധിച്ച് സർഗ്ഗാത്മകതയും സാങ്കേതികവുമായ അവബോധം മത്സരങ്ങളും നടത്തി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വളരെ ഊർജ്ജസ്വലതയോടെ നീ പരിപാടികൾക്ക് നേതൃത്വം നൽകി.

സെപ്റ്റംബർ 22ന് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വാർഷിക അത്‌ലറ്റിക് മീറ്റ് സെൻറ് മൈക്കിൾസ് ഗ്രൗണ്ടിൽ വെച്ച് നടന്നു. അന്താരാഷ്ട്ര കായിക താരം കെ എം ഗ്രീഷ്മ ആയിരുന്നു പരിപാടി ഉദ്ഘാടനം ചെയ്തത്. ആവേശകരമായ മത്സരങ്ങൾക്ക് ശേഷം ഏറ്റവും കൂടുതൽ പോയിൻറ് നേടിയ യെല്ലോ ഹൗസ് ഓവറോൾ ചാമ്പ്യൻമാരായി.

സെപ്റ്റംബർ 24 എസ്എസ്എൽസി ബാച്ചിനെ യും ക്ലാസ് ഫോട്ടോ സെഷനുകൾ നടന്നു വിദ്യാർത്ഥികൾക്ക് അവിസ്മരണീയമായ നിമിഷങ്ങൾ പകർത്തി.

സെപ്റ്റംബർ 25 നും 26 നും എസ്എസ്എൽസി ബാച്ച് ഊട്ടിയിലേക്കുള്ള തങ്ങളുടെ രണ്ടുദിവസത്തെ യാത്ര ആസ്വദിച്ചു. സൗഹൃദത്തിനും സന്തോഷത്തിനും ശാശ്വതമായ ഓർമ്മകൾ സൃഷ്ടിച്ചു.

സെപ്റ്റംബർ 29ന് ഫയർ ആൻഡ് റെസ്ക്യൂ ടീം ദുരന്തനിവാരണ ത്തെ കുറിച്ചുള്ള ഒരു ഓറിയൻ്റേഷൻ ക്ലാസ് നടത്തി. സുരക്ഷയെ കുറിച്ചും തയ്യാറെടുപ്പിനെക്കുറിച്ച് വിദ്യാർഥികൾക്ക് പ്രധാനപ്പെട്ട അറിവ് നൽകി. അതേ ദിവസം ഞങ്ങളുടെ എസ്പിസി കേഡറ്റുകൾ ആസ്റ്റർ മിംസ് ഹോസ്പിറ്റൽ സംഘടിപ്പിച്ച ഒരു ബോധവൽക്കരണ നടത്തത്തിലും പങ്കെടുത്തു. ആരോഗ്യത്തെയും ക്ഷേമത്തിനും സന്ദേശം പ്രചരിപ്പിച്ചു.

അങ്ങനെ പഠനം സേവനം കായികക്ഷമത സർഗ്ഗാത്മകത എന്നിവ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളാൽ സെപ്റ്റംബർ മാസം സമ്പന്നമായിരുന്നു. ഓരോ പരിപാടിയും ഞങ്ങളുടെ സ്കൂൾ ജീവിതത്തിന് മൂല്യം നൽകി ഈ മാസം അവിസ്മരണീയമാക്കി.

ഒക്ടോബർ

ഒക്ടോബർ മാസം ശുചിത്വത്തിന് യും ഉത്തരവാദിത്വ ബോധത്തെയും ചൈതന്യത്തോടെ ആണ് ആരംഭിച്ചത് .ഒക്ടോബർ നാലിന് ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഞങ്ങളുടെ ഗൈഡ്സ് ,എസ് പി സി കേഡറ്റുകൾ ക്യാമ്പസ് ശുചീകരണ യജ്ഞത്തിൽ പങ്കെടുത്ത .ഈ പ്രവർത്തനം ശുചിത്വം അച്ചടക്കം സാമൂഹിക സേവനം തുടങ്ങിയ ഗാന്ധിയൻ മൂല്യങ്ങളെ ശരിക്കും പ്രതിഫലിച്ചു.

ഒക്ടോബർ 21 മുതൽ 28 വരെ ഞങ്ങളുടെ വിദ്യാർഥികൾ ജില്ലാ സ്പോർട്സ് മീറ്റിലും ഗെയിംസിനും ആവേശത്തോടെ പങ്കെടുത്ത. ആഴ്ച മുഴുവൻ ഊർജ്ജവും ആവേശവും ശ്രദ്ധേയമായ വിജയങ്ങളും നിറഞ്ഞതായിരുന്നു .ഞങ്ങളുടെ സ്കൂൾ നെറ്റ് ബോൾ ടീം ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി ഞങ്ങളെ അഭിമാനികൾ ആക്കി .അതേസമയം ദേവന, അക്ഷര ,നിഹാരിക എന്നിവർ സംസ്ഥാനതലത്തിൽ പങ്കെടുക്കാൻ തെരഞ്ഞെടുക്കപ്പെട്ടു .ഞങ്ങളുടെ അഭിമാന വർധിപ്പിച്ചുകൊണ്ട് സബ്ജില്ല അത്‌ലറ്റിക് മീറ്റിലെ ഹൈസ്കൂൾ വിഭാഗത്തിൽ ദേവന വ്യക്തിഗത ചാമ്പ്യനായി കിരീടം ചൂടി . തന്മയി അപ്പർ പ്രൈമറി വിഭാഗത്തിൽ ഇതേ നേട്ടം കൈവരിച്ചു.

നമ്മുടെ യുവ പ്രതിഭകൾ തുടർന്നും തിളങ്ങി. യു പി വിഭാഗത്തിലെ സുഹറ ദേശീയതല ജിംനാസ്റ്റിക് യോഗ്യത നേടി .പത്താംക്ലാസിലെ നജ ഫാത്തിമ ദേശീയതല ചെസ് മത്സര യോഗ്യത നേടി . ഈ നേട്ടങ്ങൾ നമ്മുടെ വിദ്യാർഥികളുടെയും പരിശീലകരുടെ അർപ്പണബോധവും കഠിനാധ്വാനവും കുറിച്ച് വളരെയധികം പറയുന്നു.

ഒക്ടോബർ 22 ,23, 24 ,25 തീയതികളിൽ നടന്ന സബ്ജില്ലാ കലോത്സവം നമ്മുടെ സ്കൂളിൻറെ സാംസ്കാരിക മികവ് പ്രകടമാക്കിയ മറ്റൊരു മഹത്തായ പരിപാടിയായിരുന്നു.

അപ്പർ പ്രൈമറി വിഭാഗത്തിൽ നമ്മുടെ വിദ്യാർഥികൾ 13 സിംഗിൾ ഇനങ്ങളിലും 3 ഗ്രൂപ്പ് ഇനങ്ങളിലും പങ്കെടുത്ത് എ ഗ്രേഡ് ഓടുകൂടി എട്ട് ഒന്നാം സ്ഥാനങ്ങളും അപ്പീലുകൾ ഉൾപ്പെടെ 10 ഏക ഗ്രേഡുകൾ ഒരു ബി ഗ്രേഡും നേടി. ശ്രദ്ധേയമായി മൂന്ന് ഗ്രൂപ്പ് ഇനങ്ങളും എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. 78 പോയിൻറ് ഓടെ നമ്മുടെ യുപി വിഭാഗത്തെ ഒന്നാം റണ്ണർ ആപ്പ് ആക്കി.

ഹൈസ്കൂൾ വിഭാഗത്തിൽ നമുക്ക് 35 സിംഗിൾ ഇനങ്ങളും 12 ഗ്രൂപ്പ് ഇനങ്ങളും ഉണ്ടായിരുന്നു. നമ്മുടെ വിദ്യാർഥികൾ എ ഗ്രേഡ് ഓടെ പതിനാറ് ഒന്നാം സ്ഥാനങ്ങളും അപ്പീലുകൾ ഉൾപ്പെടെ മൊത്തം 21 എ ഗ്രേഡുകൾ ഒരു ബി ഗ്രേഡും ഗ്രൂപ്പ് ഇനങ്ങളിൽ പത്ത് എ ലഭിച്ചു.

ഈ ഉത്സവം മികച്ച വ്യക്തിഗത പ്രകടനങ്ങൾക്കും സാക്ഷ്യം വഹിച്ചു പത്താം ക്ലാസിലെ ശ്രീമതി എംഎസ് പങ്കെടുത്ത 5 ഇനങ്ങളിലും ഒന്നാം സ്ഥാനം നേടി. ഏഴാം ക്ലാസിലെ ദേവന സിക്ക് 3 ഒന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കി. അവരുടെ നേട്ടങ്ങൾ ഞങ്ങളുടെ സ്കൂളിന് അഭിമാനം നൽകി.

ഒക്ടോബർ 28 മുതൽ 31 വരെ നടന്ന ശാസ്ത്രോത്സവം ഈ മാസം ഒരു മികച്ച അക്കാദമിക നോട്ട് അവസാനിപ്പിച്ചു അവിടെ ഞങ്ങളുടെ സ്കൂൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ഓവറോൾ ഫസ്റ്റ് റണ്ണറപ്പായി ഉയരുകയും ചെയ്തു.

സയൻസ് ഫെയറിൽ ഞങ്ങളുടെ ഹൈസ്കൂൾ വിഭാഗം 69 പോയിൻറ് ഓടെ ഒന്നാം റണ്ണർ അപ്പും, യുപി വിഭാഗം 33 പോയിൻറ് ഓടെ രണ്ടാം റണ്ണർ അപ്പും ആയിരുന്നു. സോഷ്യൽ ഫെയറിൽ എച്ച് എസ് വിഭാഗം 48

പോയിൻറ് ഓടെ ഒന്നാം റണ്ണർ അപ്പ് സ്ഥാനം നേടിയപ്പോൾ, യുപി വിഭാഗം 25 പോയിൻറ് ഓട് ഒന്നാം റണ്ണർ അപ്പ് ആയി. മാക്സ് ഫെയറിൽ ഞങ്ങളുടെ എച്ച് എസ് വിഭാഗം 77 പോയിൻറ് എവിടെ ഒന്നാം റണ്ണർ അപ്പും, യുപി വിഭാഗം 34 പോയിൻറ് എവിടെ ഒന്നാം റണ്ണറപ്പും ആയി. വർക്ക് എക്സ്പീരിയൻസ് ഫെയർ ഞങ്ങൾക്ക് വളരെയധികം അഭിമാനം നൽകി. എച്ച് എസ് വിഭാഗം 178 പോയിൻറ് എവിടെ ഒന്നാം സ്ഥാനവും, യുപി വിഭാഗം 82 പോയിൻറ് എവിടെ വിജയികളായി മാറി.

ഐടി മേളയിൽ, എച്ച് എസ്, യുപി വിഭാഗങ്ങൾ, യഥാക്രമം, 40, 15, പോയിൻറ് കളുടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

അവസാനമായി ഒക്ടോബർ 31ന് സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റ് ദേശീയ ഏകതാ ദിനം ആചരിക്കുന്ന അതിനായി ഒരു പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ആഘോഷത്തിന് ഭാഗമായി, കേഡറ്റുകൾ, സിപിഎം ആർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ ആവേശകരമായ പങ്കാളിത്തത്തോടെ ഒരു ലഹരിക്കെതിരായ ഓട്ടം മാരത്തോൺ നടന്നു. ഐക്യത്തിന് ആരോഗ്യത്തെയും ലഹരി മുക്തമായ സമൂഹത്തിൻറെ യും ശക്തമായ സന്ദേശമാണ് പരിപാടി നൽകിയത്.

നവംബർ

അക്കാദമികമായി ശ്രദ്ധ കേന്ദ്രീകരിച്ച ഒരു അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് ഐസിടി പ്രായോഗിക പരീക്ഷകളോടെയാണ് ആരംഭിച്ചത്.

നവംബർ മൂന്നിന് എസ് പി സി യൂണിറ്റ് പോലീസ് പരേഡ് ഗ്രൗണ്ടിലെ സ്റ്റേറ്റ് പവിലിയൻ സന്ദർശിച്ചു. അവിടെ വിദ്യാർഥികൾ പ്രദർശനം പര്യവേഷണം ചെയ്യുകയും വിലയേറിയ ഉൾക്കാഴ്ചകൾ നേടുകയും ചെയ്തു. സേവനം നേതൃത്വം ഐക്യം തുടങ്ങിയ മൂല്യങ്ങൾ ഉയർത്തിക്കാട്ടി കൊണ്ട് നവംബർന്ങ് ഞങ്ങൾ ഗൈഡ്സ് ഫൗണ്ടേഷൻ ദിനം ആഘോഷിച്ചു.

നവംബർ 12 ന് തോട്ടം പദ്ധതിയുടെ രണ്ടാം ഘട്ടം ഒമ്പതാം ക്ലാസിലെ പെൺകുട്ടികൾ ഏറ്റെടുത്തു. ഈ സജീവ പങ്കാളിത്തം അവരുടെ പൂന്തോട്ട പരിപാലനം മനോഭാവവും പാരിസ്ഥിതിക അവബോധവും ശക്തിപ്പെടുത്തി.

നവംബർ 13ന് ശിശു ദിനത്തിൻറെ ഭാഗമായി, ആവശ്യമുള്ളവരെ സഹായിക്കുന്നതിനായി ഒരു ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു.

നവംബർ 15ന് സ്കൂളിൽ ശിശുദിനം സന്തോഷത്തോടും ആവേശത്തോടും കൂടി ആഘോഷിച്ചു.

അദ്ധ്യാപകർ ഒരു പ്രത്യേക അസംബ്ലി നടത്തി.

നവംബർ 17ന് ഞങ്ങളുടെ ഗൈഡ്സ്, ജെ ആർ സി, എസ്പിസി യൂണിറ്റുകൾ നമ്മുടെ സ്കൂളിൽ നടക്കുന്ന കലോത്സവത്തിന് അനൗൺസ്മെൻറ് റാലിയിൽ പങ്കെടുത്തു. കണ്ണൂർ റവന്യൂ ജില്ലാ കലോത്സവത്തിൽ നമ്മുടെ സ്കൂളിൻറെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. 306 പോയിൻറ് നേടി ഓവറോൾ ഫസ്റ്റ് റണ്ണറപ്പും, യുപി വിഭാഗത്തിൽ 55 പോയിൻറ് എച്ച്എസ് വിഭാഗത്തിൽ 133 പോയിൻറ് നേടി നമ്മുടെ വിദ്യാർഥികൾ സ്കൂളിൻറെ യശസ്സ് ഉയർത്തി.

നമ്മുടെ സ്കൂൾ ജില്ലാ കലോത്സവത്തിന് വേദികളിൽ ഒന്നായിരുന്നു 24 മുതൽ 28 വരെ.

smile മിഡ് ടേം പരീക്ഷ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തി.

നവംബർ29 നമ്മുടെ സാമൂഹിക സേവന യൂണിറ്റിനെ ഭാഗമായും ശിശുദിനത്തോടനുബന്ധിച്ച് സ്കൂളിൽ ഒരു ഫാൻസി ഫെയർ സംഘടിപ്പിച്ചു.

ഡിസംബർ