"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
19:16, 23 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 19:16തിരുത്തലിനു സംഗ്രഹമില്ല
Rvhsskonni (സംവാദം | സംഭാവനകൾ) No edit summary |
Rvhsskonni (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 276: | വരി 276: | ||
'''<u>അറിയണം, ഡിജിറ്റൽ ഡി അഡിക്ഷൻ സെന്ററുകൾ : പ്രചരണവുമായി ലിറ്റിൽ കൈറ്റ്‌സ്</u>''' | |||
മാതാപിതാക്കളുടെ കണ്ണുതെറ്റിയാൽ മൊബൈൽ ഫോണിനു പിന്നാലെ പായുന്ന കുഞ്ഞുങ്ങൾ. മിക്കവീടുകളിലെയും വലിയൊരു പ്രശ്‌നമാണിത്. കേരളത്തിലെ വിദ്യാർത്ഥികളിൽ പലരും ഡിജിറ്റൽ ലോകത്തെ അടിമകളാണ് എന്നത് മറച്ചുവയ്ക്കാൻ കഴിയാത്ത വസ്തുതയാണ്. അത് പുറത്തു പറയുന്നവരേക്കാൾ ഒളിച്ചുവയ്ക്കുന്ന മാതാപിതാക്കളാണ് ഇന്ന് അധികവും. മൊബൈൽ ഫോണിന്റെ അമിത ഉപയോഗം, ഗെയിമുകളോടുള്ള ആസക്തി, നവമാധ്യമങ്ങളിലെ സജീവമായ ഇടപെടലുകൾ തുടങ്ങിയ പ്രശ്‌നങ്ങൾ പല വിദ്യാർത്ഥികളെയും കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. ഇതോടെ അവരുടെ മനോനിലയിൽ മാറ്റങ്ങൾ വരുന്നു. പഠനത്തോടുള്ള താൽപര്യം കുറയുന്നതു മുതൽ അക്രമവാസനയിലേക്കുപോലും അവർ എത്തി നിൽക്കുന്നു എന്നതാണ് സത്യം. | |||
സൈബർ ഇടങ്ങളിലെ ഇത്തരം കെണിയിൽ നിന്നും നമ്മുടെ വിദ്യാർത്ഥികളെ രക്ഷിക്കാനായി കേരളത്തിൽ മിക്കയിടങ്ങളിലും ഡിജിറ്റൽ ഡി അഡിക്ഷൻ സെന്ററുകൾ (ഡി ഡാഡ്) ഉണ്ട് എന്നതാണ് ശ്രദ്ധേയം. കേരള പൊലീസ് നേരിട്ട് ഇടപെടുന്ന ഇത്തരം സെന്ററുകളിൽ വിദ്യാർത്ഥികൾക്കായി കൗൺസിലിംഗ് അടക്കമുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 9497900200 എന്ന നമ്പരിൽ വിളിച്ചാൽ കൂടുതൽ സഹായങ്ങളും കൗൺസിലിംഗും ഉറപ്പുവരുത്താം. രസഹ്യ സ്വഭാവത്തോടെയും ഉത്തരവാദിത്വത്തോടെയും പ്രവർത്തിക്കുന്ന ഇത്തരം ഡിജിറ്റൽ ഡി അഡിക്ഷൻ സെന്ററുകളെക്കുറിച്ച് നമ്മുടെ പൊതുസമൂഹം അറിയേണ്ടതുണ്ട്. നിരവധി കേസുകൾക്കാണ് ഇവിടെ ഓരോ ദിവസവും പരിഹാരം കണ്ടെത്തുന്നത്. ക്രിയാത്മകമായി പ്രവർത്തിക്കുന്ന ഇത്തരം സെന്ററുകളുടെ പ്രവർത്തനങ്ങൾ പൊതുസമൂഹത്തിലേക്ക് എത്തിയ്‌ക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. ഇത് മുന്നിൽ കണ്ടുകൊണ്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഡി ഡാഡ് പദ്ധതിയുടെ പ്രചരണം ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഡി ഡാഡിനെക്കുറിച്ചും ഇവിടുത്തെ കോൾ സെന്റർ നമ്പരും പ്രചരിപ്പിക്കുക എന്നതായിരുന്നു മുഖ്യലക്ഷ്യം. ഇതിന്റെ ഭാഗമായി റീലുകൾ, പോസ്റ്ററുകൾ എന്നിവ തയാറാക്കി. റീലുകൾ ലിറ്റിൽ കൈറ്റ്്‌സ് അംഗങ്ങൾ തന്നെ എഡിറ്റ് ചെയ്യുകയും ശബ്ദ സാന്നിധ്യം അറിയ്ക്കുകയും ചെയ്തു. മാതൃകാപരമായ ഈ പ്രവർത്തനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. | |||
'''<u>പുത്തനറിവിന്റെ താളുകൾ തുറന്ന് മലയാള മനോരമ യൂണിറ്റ് സന്ദർശനം</u>''' | '''<u>പുത്തനറിവിന്റെ താളുകൾ തുറന്ന് മലയാള മനോരമ യൂണിറ്റ് സന്ദർശനം</u>''' | ||