"ജി. എച്ച്. എസ്. എസ്. കാരപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Binijoseph (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 62: | വരി 62: | ||
* എ൯.സ്.സ്. | * എ൯.സ്.സ്. | ||
* ജെ. ആ.൪. സി | * ജെ. ആ.൪. സി | ||
* സി.സി.സി | * [[സി.സി.സി|4ccc.jpg]] | ||
* ക്ലാസ് മാഗസിന്‍. | * ക്ലാസ് മാഗസിന്‍. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. |
13:38, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി. എച്ച്. എസ്. എസ്. കാരപ്പറമ്പ് | |
---|---|
വിലാസം | |
കോഴിക്കോട് കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-01-2017 | Junasunil |
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്‍മെന്റ് വിദ്യാലയമാണ് ഇത്.കാരപ്പറമ്പ് ഹയര്‍ സെക്കണ്ടറി സ്കൂള്‍'. എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.
ചരിത്രം
1879 ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
കോഴിക്കോട് മുന്‍സിപ്പാലിറ്റിയുടെ ഉടമസ്ഥതയില്‍പ്പെട്ട ഒരു പ്രഥമിക വിദ്യാലയമായി 1907ല്‍ ആരംഭിച്ചതായിട്ടാണ് നിലവിലുള്ള ലഭ്യമായ രേഖകളില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നത്. ഇപ്പോള്‍ വിദ്യാലയം നില്‍ക്കുന്ന സ്ഥലം ചഞ്ചേരിപറമ്പ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ചഞ്ചേരിയില്‍ നിന്നും ഇവിടെ വന്ന് സ്ഥിരതാമസമാക്കിയിരുന്ന:- രാമന്‍ , നങ്ങ്യേലി ദമ്പതികളില്‍ നിന്നും മൊത്തം വിലയ്ക്കെടുത്തതാണ് പ്രസ്തുത സ്ഥലം എന്നാണ് അന്വേഷണങ്ങളില്‍ നിന്നും അറിയാന്‍ കഴിയുന്നത്. രാമര്‍-നങ്ങ്യേലി കുടുംബത്തിലെ താവഴിയായുള്ള ശ്രീ. പി. ഗോവിന്ദന്‍ കുട്ടി, വര്‍ക്കി ബേക്കറിയുടെ വടക്കു ഭാഗത്ത് ഇപ്പോള്‍ താമസിക്കുന്നു. നാടുവാഴിത്തത്തിന്റെ പ്രഭാവകാലത്ത് നാടുവാഴികളുടെ ആശ്രിതരായി ഈ പ്രദേശത്തിലെ വിവിധങ്ങളായ സാമൂഹ്യ ആവശ്യങ്ങള്‍ നാറവേറിയിരുന്ന ആന്ധ്രുനായര്‍, വെജത്തേടത്ത് നായര്‍, പെരും കൊല്ലന്‍, വണ്ണാന്‍ പാണന്‍, പെരുനണ്ണാന്‍, തിയ്യര്‍ തുടങ്ങിയ അദ്ധ്വാനം മാത്രം കൈമുതലാക്കിയിരുന്ന ജനവിഭാഗങ്ങളുടെ പഠനത്തിനു വേണ്ടിയായിരുന്നുവത്രെ വിദ്യാലയം ആരംഭിച്ചിരുന്നത്. എന്നാല്‍ കാരപ്പറമ്പ് ചന്തയുടെയും തുടര്‍ന്നുള്ള വ്യാപാരത്തിന്റെ വളര്‍ച്ച കോഴിക്കോട്ടെ ചരിത്രപ്രസിദ്ധമായ പിയേഴ് ലസിലി അണ്ടിക്കമ്പനിയുടെ ഉത്ഭവം, പരിമിതമെങ്കിലും അക്കാലത്ത് നിലവിലുണ്ടായിരുന്ന കാരപ്പറമ്പിലെ യാത്രാ സൗകര്യം, കനോലി കനാല്‍ വഴിയുണ്ടായിരുന്ന ജലഗതാഗതം സൗകര്യം തുടങ്ങിയവയെല്ലാം ഈ വിദ്യാലയത്തിന്റെ ഘട്ടംഘട്ടമായുള്ള വളര്‍ച്ചയ്ക്ക് കാരണങ്ങളായി ഭവിച്ചു. അണ്ടിക്കമ്പനിയില്‍ ഉണ്ടായിരുന്ന 2000 ല്‍ പരം തൊഴിലാളികളുടെ കുട്ടികള്‍ ഈ സ്ഥാപനത്തിലെ വിദ്യാഥികളായി. അതുപ്രകാരം തന്നെ സമീപ പ്രദേശങ്ങളായ എടക്കാട്, കുണ്ടൂപ്പറമ്പ്, കരുവശ്ശരി, കക്കോടി, കുരുവട്ടൂര്‍ തുടങ്ങിയ സമീപ്പദേശങ്ങ ളില്‍ വിദ്യാഭ്യാസ സൗകര്യം ഇല്ലെന്നതിനാല്‍ അവിടെനിന്നും വിദ്യാര്‍ഥികള്‍ ഈ സ്ഥാപനത്തില്‍ എത്തിച്ചേര്‍ന്ന വര്‍ഷങ്ങള്‍, തുടര്‍ച്ചയായിത്തന്നെ ഷിഫ്റ്റ് സമ്പദായത്തില്‍ 2000ല്‍ വിദ്യാര്‍ഥികള്‍ ഇവിടെ പഠിച്ചിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. ഈ ഘട്ടങ്ങളില്‍ അന്നത്തെ മുനിസിപ്പല്‍ കൗണ്‍സിലറായിരുന്ന ഒ.കുഞ്ഞുണ്ണിനായര്‍ പൗരപ്രമുഖരായിരുന്ന കോളിയോട്ട് ചോയിക്കുട്ട തുടങ്ങിയനരുടെ നേതൃത്വത്തില്‍ രൂപപ്പെട്ട വിദ്യാലയ സംരക്ഷണസമിതി ആദ്യമായി വിദ്യാലയ സ്ഥലത്തിന്റെ വടക്ക്കിഴക്ക് ഭാഗത്ത് മൂന്ന് ക്ലാസ് മുറികള്‍ ഉള്‍ക്കൊള്ളുന്ന ഒരു കെട്ടിടം നാട്ടുകാരുടെ സഹായത്തോടെ നിര്‍മിച്ചു. തുടര്‍ന്ന് പിയേഴ് ലസിലി കമ്പനിയുടെ ജനറലായിരുന്ന മിസ്റ്റര്‍. എ. ഡി. ബോളന്റ് സായിപ്പ് നാലുക്ലാസുകള്‍ ഉള്‍ക്കൊള്ളുന്ന മറ്റൊരു ബ്ലോക്കും നിര്‍മ്ച്ചുകൊടുത്തു. ഇതിനകം പ്രാഥമിക തലത്തില്‍ നിന്നും വിദ്യാലയം എലിമെന്ററിതലത്തിലേക്ക് ഉയര്‍ന്നു. പെണ്‍കുട്ടികളുടെ ജ്ഞാനോദയം വിദ്യാലയം നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് അവിടെയുണ്ടായിരുന്ന വിദ്യാര്‍ഥികളും വിദ്യാര്‍ഥിനികളും ഈ വിദ്യാലയത്തിലേക്ക് വന്നു. 1956ല്‍ കേരള സംസ്ഥാനത്തിന്റെ രൂപീകരണത്തോടെ പുതുതായി രൂപംകൊണ്ട കേരള ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി 1958-59 കാലത്ത് എല്ലാ മുനിസിപ്പല്‍ വിദ്യാലയങ്ങളും സര്‍ക്കാര്‍ ഏറ്റെടുക്കുകയും അവയെ സര്‍ക്കാര്‍ വിദ്യാലയങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തു. അന്നത്തെ ഈ കൗണ്‍സിലറും, മുന്‍മേയറുമായിരുന്ന ദിവംഗതനായ പി. കുട്ടികൃഷ്ണന്‍ നായറുടെ നേതൃത്വത്തില്‍ രൂപംകൊണ്ട ശക്തമായ അധ്യാപക രക്ഷകത്തൃത്വ സമിതിയുടെ സമയോചിതമായ പ്രവര്‍ത്തനത്തിന്റെ ഫലമായി 1964ല്‍ കാരപ്പറമ്പ് എലിമെന്ററി സ്കൂള്‍ ഹൈസ്കൂള്‍ പദവിയിലേക്ക് ഉയര്‍ത്തി. തുടര്‍ന്ന് ഹൈസ്കൂളിനാവശ്യമായ സ്ഥലസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ഇതേ കമ്മറ്റിതന്നെ പൊതുജന സഹകരണത്തോടെ വിദ്യാലയത്തില്‍ ഒരു പുതിയ ബ്ലോക്ക് നിര്‍മ്മിക്കുകയും ചെയ്തു. മേല്‍ സൂചിപ്പിച്ച പശ്ചാത്തലസൗകര്യങ്ങളും അതുപോലെ തന്നെ കഴിവുള്ള അധ്യാപകരുടെ സാന്നിദ്ധ്യവും ഉണ്ടായിരുന്നു എങ്കിലും വിദ്യാഭ്യാസ നിലവാരം എന്തുകൊണ്ടോ അതിനനുസരിച്ച് ഉയര്‍ന്നിരുന്നില്ല. ഒരു പക്ഷെ ആ കാലഘട്ടത്തിലെ ഈ പ്രദേശത്തിന്റെ പ്രത്യേക സാമൂഹ്യ സാമ്പത്തിക സാംസ്കാരിക സാഹചര്യം കൊണ്ടായിരിക്കാം എന്ന് സമാധാനിക്കാം. എന്നാല്‍ 2003-2004 മുതല്‍ക്കിള്ള വിദ്യാലയത്തിന്റെ കാര്യത്തില്‍ പൊതുജനങ്ങളുടെ കാര്യമായ ഇടപെടലുകള്‍ ഉണ്ടായി. അധ്യാപക രാക്ഷാകതൃത്വ സമിതിയ്ക് പുതിയ ഭാവവും, രൂപവും ഉത്സാഹവും കൈവരിച്ചു. സ്കൂള്‍ സപ്പോട്ടിങ്ങ് ഗ്രൂപ്പും, വിദ്യാലയ വികസന സമിതിയും നഗരസഭയുടെ ഭരണപരമായ മേല്‍നോട്ടവും ശക്തിപ്രാപിച്ചു. പഠന പരീക്ഷയുടെ കാര്യത്തില്‍ പ്രത്യേകിച്ചും S.S.L.C പൊതുപരീക്ഷയുടെ കാര്യത്തില്‍ പ്രത്യേകം നിരീക്ഷണം ഏര്‍പ്പെടുത്തി. അധികസമയ വിശേഷാല്‍ ക്ലാസുകള്‍ നടത്തി അതിന്റെ ഫലമെന്നോണം അതുവരെ ഉണ്ടായിരുന്ന 5ഉം, 8ഉം വിജയശതമാനത്തില്‍ നിന്ന് 38% മായി വര്‍ദ്ധിച്ചു. ഈ പൊടുന്നനെയുള്ള ഉയര്‍ച്ച വിദ്യാര്‍ഥികള്‍ക്കും ,അധ്യാപകര്ക്കും, രക്ഷിതാക്കള്‍ക്കും ആത്മവിശ്വാസവും, ഗുണപരമായ പ്രരണയും ഉണ്ടാക്കി. പിന്നീട് അങ്ങോട്ട് ഉയര്‍ച്ചയുടെതന്നെ കാലമായിമാറി. 2008 മാര്‍ച്ചില്‍ 97% കൈവരിച്ചു. ഇതുവരെ കൈവരിച്ച എല്ലാ നേട്ടങ്ങള്‍ക്കും വിദ്യാഭ്യാസ വകുപ്പിന്റെ ആത്മാര്‍ഥമായ സഹകരമവും, സഹായവും ഉണ്ടായിരുന്നു എന്ന വസ്തുത പ്രത്യേകമായി ഈ സന്ദര്‍ഭത്തില്‍ രേഖപ്പെടുത്തിന്നു. അതുപോലെ തന്നെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തിന്നതില്‍ അധ്യാപക സംഘടനകളുടെയും പങ്കാളിത്ത്വം ലഭ്യമായിരുന്നു എന്ന വസ്തുത കൂടി സൂചിപ്പിക്കുന്നു. 2007-2008ല്‍ ഈ വിദ്യാലയത്തെ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി പദവിയിലേക്ക് ഉയര്‍ത്തി. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ഹ്യുമാനിറ്റീസ്, കൊമേഴ്സ്, സയന്‍സ് എന്നീ വിഷയങ്ങളില്‍ +1, +2 എന്നീ വിഭാഗങ്ങളില്‍ 258 വിദ്യാര്‍ഥികള്‍ പഠിക്കുന്നു. മറ്റൊരു പ്രത്യേക വിശേഷത കോഴിക്കോട് ഒന്നാം നിയോജകമണ്ഡലം MLA ശ്രീ. പ്രദീപ്കുമാര്‍ തയ്യാറാക്കി ഗവണ്‍മെന്റിനു സമര്‍പ്പിച്ച ഒരു പ്രത്യേക പ്രൊജക്ട് സര്‍ക്കാര്‍ അംഗീകരിച്ചതിന്റെ ഫലമായി കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ നിന്നും അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി തിരഞ്ഞെടുത്ത 3 വിദ്യാലയങ്ങളില്‍ 1 കാരപ്പറമ്പ് ഹയര്‍സെക്കന്ററി വിദ്യാലയമാണെന്ന് നമുക്ക് അഭിമാനിക്കാം. ഈ കാര്യത്തില്‍ നമ്മുടെ പ്രിയങ്കരനായ MLA പ്രദീപ് കുമാറിനോട് നാട്ടുകാരായ നാം പ്രത്യേകം കൃതജ്ഞതപൂര്‍വ്വം കടപ്പെട്ടിരിക്കുകയാണ്. ഈ വിദ്യാലയത്തില്‍ ഇപ്പോള്‍ ഒട്ടും മോശമല്ലാത്ത സ്മാര്‍ട്ട് റൂം, ലാബറട്ടറി, ലൈബ്രറി ആന്റ് റീഡിങ്ങ് റൂം, ഓപ്പണ്‍ സ്റ്റേജ്, സ്കൂള്‍ അങ്കണത്തിന് അലങ്കാരമായിട്ടുള്ള ആമ്പല്‍ക്കുളും തുടങ്ങിയവയുമുണ്ട്. ആമ്പല്‍ക്കുള നിര്‍മ്മാണം സ്പോണ്‍സര്‍ ചെയ്തിട്ടുള്ളത് കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയും, ഓപ്പണ്‍ സ്റ്റേജ് സ്പോണ്‍സര്‍ ചെയ്തിട്ടുള്ളത് കരുവശ്ശേരിയിലെ കാലിക്കറ്റ് നോര്‍ത്ത് കോ- ഓപ്പറേറ്റീവ് സര്‍വ്വീസ് ബാങ്കുമാണ്.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഒരു സ്മാര്‍ട്ട് ക്ലാസ് റൂം ഉണ്ട്. സയന്‍സ് ലാബ് , ലൈബ്രറി എന്നിവ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എ൯.സ്.സ്.
- ജെ. ആ.൪. സി
- 4ccc.jpg
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
. സയ൯സ് ക്ലബ്ബ് . സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് . മാത്തമാറ്റിക്സ് ക്ലബ്ബ് . പരിസ്ഥിതി ക്ലബ്ബ് . ഹെല്ത്ത് ക്ലബ്ബ്
== മാനേജ്മെന്റ് ==ഒരു സര്‍ക്കാര്‍ സ്ഥാപനമാണ് ഇത്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | |
1929 - 41 | |
1941 - 42 | |
1942 - 51 | |
1951 - 55 | |
1955- 58 | |
1958 - 61 | |
1961 - 72 | Goda varmaraja |
1972 - 83 | P J Joseph |
1983 - 87 | |
1987 - 88 | |
1989 - 90 | |
1998- 2003 | Bhanumathy |
2003-04 | KunhammedKutty |
2004 - 05 | Prabhakaran Nair. K |
2005-06 | Abdul Asees. A.A |
2006- 08 | Marykutty. C.C |
2008- | Marykutty. K. Lukose |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- അസീസ് - സിനിമാനടന്‍|
ഉണ്ണിക്കൃഷ്ണന്‍- AIR KOZHIKODE| SATHEESH. K. SATHEESH- DRAMA ARTIST
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.287402" lon="75.780441" zoom="17" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 11.286582, 75.780365 ജി.എച്ച്.എസ്സ്.എസ്സ്. കാരപ്പറമ്പ് Schoolwiki സംരംഭത്തില്‍ നിന്ന്
6#B2758BC5 11.282121, 75.783005 11.286161, 75.781116 11.286161, 75.7794 </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.