ഉള്ളടക്കത്തിലേക്ക് പോവുക

"യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
12329 (സംവാദം | സംഭാവനകൾ)
12329 (സംവാദം | സംഭാവനകൾ)
വരി 107: വരി 107:
</gallery>
</gallery>
== ഓണാഘോഷം 2025==
== ഓണാഘോഷം 2025==
ആഗസ്റ്റ് 28
പൂക്കള മത്സരം,  
പൂക്കള മത്സരം,  



15:33, 8 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

praveshanolsavam

പ്രവേശനോത്സവ‍‌ം 2025

02/06/2025 സ്കൂൾപ്രവേശനോത്സവ‍‌ം കു‍ട്ടികൾക്ക് സന്തോഷം നിറ‍ഞ്ഞതായിരുന്നു.സ്കൂൾ മുറ്റം മാവിലയും അക്ഷരകാ‌ർഡുകളും ചിത്രങ്ങളും കൊണ്ട് അലംങ്കരിച്ചു.ഒന്നാം ക്ലാസ്,പ്രീ.പ്രെെമറി കു‍ട്ടികൾക്ക് കളർ ചാർ‍‍‌‌ട്ട് തൊപ്പി,കളർ പേപ്പർ ചിത്രങ്ങൾ വരച്ച് അക്ഷരകാർഡുകൾ നൽകി. ചെണ്ടമേളയുടെ അകബടിയോടെ സ്കൂൾ മുറ്റത്തെ പന്തലിൽ പ്രതേകം തയ്യാറാക്കിയ കസേരയിലേക്ക് ആനയിച്ചിരുത്തി. സ്കൂൾ പൂ‌ർവ്വവിദ്യാ‌‌ർത്ഥിനി ഡോ.വിജയ ലക്ഷമി പ്രവേശനോത്സവ‍‌ം ഉദ്ഘാടനം ചെയ്തു


പരിസ്ഥിതി ദിനം 2025

ജൂൺ-5 ലോകപരിസ്ഥിതി ദിനം

സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി സന്ദേശം ഡോ.സുരേഷ് ബാബു ഏ.വി നൽകി.പ്ലാവിൻ തൈ നട്ടു ഹരിത ക്ലബ്ബ് ഉദ്ഘാടനം നടത്തി.അസംബ്ലിയിൽ കുട്ടികളും സംസാരിച്ചു.ജൂൺ 11 ന് QUIZ മൽസരം നടത്തി

വായനാ ദിനം 2025

ജൂൺ 19 വ്യാഴം വായനാദിനം

വായനാദിന പ്രതിജ്ഞ ഹെഡ്മാസ്റ്റർ ചൊല്ലി കൊ‍‌ടുത്തു.പൂ‍ർവ്വ വിദ്യാർത്ഥിയും എഴുത്ത്കാരിയുമായ അശ്വനി കു‌‍‌‌‌‌‍ട്ടികളുമായി സംവധിച്ചു. അസംബ്ലിയിൽ കുട്ടികളുടെ പരിപാടികളും ഉണ്ടായിരുന്നു.വിദ്യാരംഗം ക്ലബ്ബിൻെയും അറബിക് ക്ലബ്ബിൻെയും ഉദ്ഘാടനം അശ്വനി നിർവഹിച്ചു .വായനമത്സരം,വായനക്

യോഗപരീശീലനം

ജൂൺ 24 -ന് വൈകുന്നേരം 3 മണിക്ക് ശ്രീമതി.ശ്രീകല.എൽ പരിശീലനത്തിന് നേത‌ൃത്വം നൽകി.

ലഹരി വിരുദ്ധദിനം 2025

ലഹരി വിരുദ്ധദിനം 26/06/2025

ലഹരി വിരുദ്ധദിനത്തിൽ അസംബ്ലിൽ

ഹോസ്ദുർഗ് SI അഖിൽ സർ, പ്രദീപ് സർ  കുട്ടികക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി. ഹെഡ്മാസ്റ്റർ രാജീവൻ മാസ്റ്റർ പ്രതിഞ്ജ ചൊല്ലി കൊടുത്തു. ധന്യ ടീച്ചറുടെ നേതൃത്വത്തിൽ  zumba dance

ബ‍ഷീർ ദിനം 

ജൂലൈ 5 ബഷീർ ദിനം

ജൂലൈ 7 തിങ്കൾ അസംബ്ലിയിൽ ബഷീർ കഥാപാത്രങ്ങളുടെ അവതരണം.  വൈക്കം മുഹമ്മദ്‌ ബഷീറിനെ പരിചയപ്പെടുത്തൽ (പ്രസംഗം ) ബഷീറിന്റെ കൃതികൾ പ്രദർശിപ്പിച്ചു

മുത്തശ്ശി കഥകൾ

മൂന്നാം ക്ലാസ്സിൻ്റെ കഥോൽസവവുമായി ബന്ധപ്പെട്ട് മുത്തശ്ശിക്കഥയുമായി ബിനു ടീച്ചർ.(ഒന്നാം ക്ലാസ് ടീച്ചർ )

മൂന്നാം ക്ലാസ്സിലെ മലയാള പാഠഭാഗത്തെ കനകച്ചിലങ്ക എന്ന പാഠത്തിലെ ആനയും അണ്ണാറക്കണ്ണനും എന്ന ഭാഗത്തെ പ്രവർത്തനമാണ് നാട്ടു കഥ പരിചയ പ്പെടുത്തൽ. .മുത്തശ്ശിമാരോട് കഥകൾ ചോദിച്ചറിയുകയും അവതരിപ്പിക്കുകയും ചെയ്യുകയും മുത്തശ്ശികഥ പരിചയ പ്പെടുത്തുകയുമാണ് ലക്ഷ്യമിടുന്നത്. ഇതിൻ്റെ ഭാഗമായാണ് യു. ബി.എം.സി സ്കൂൾ അധ്യാപിക ബിനു ടീച്ചർ മുത്തശ്ശിയായി കുട്ടികളുടെ മുന്നിലെത്തിയത്. കുട്ടികളോട് വിശേഷം പങ്കുവച്ചും കഥ പറഞ്ഞും കുട്ടികളോട് കൂട്ടുകൂടി മുത്തശ്ശി.  35 വർഷത്തെ അധ്യാപന ജീവിതത്തിൽ നിന്നും ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുകയാണ് ടീച്ചർ. 11/7/2025

ചാന്ദ്രദിനം 2025

അസംബ്ലിയിൽ കുട്ടികൾ സംസാരിച്ചു.പ്രസംഗം,കവിത,അറബിക് ചാന്രദിനംപാട്ട്,കന്നട,ഇംഗ്ലീഷ് എന്നീ ഭാഷയിൽ അവതരിപ്പിച്ചു പോസ്റ്റ‌‌‌ർ നി‌ർമ്മാണം,ക്വിസ്,വീഡീ‌യോ പ്രദർശനം നടത്തി

ജനറൽ ബോഡി

7-8-2025 വ്യാഴം പി ടി എ യോഗം നടന്നു.പുതിയ ഭാരവാഹികളെ തിരഞ്ഞടുത്തു. പി ടി എ പ്രസിഡൻറായി അശോകൻ.മദർ പി ടി എ രജനിയേയും തിരഞ്ഞ‌ടുത്തു

സ്വാതന്ത്യ ദിനം 2025

ആഗസ്ത് 15 ഹെഡ്മാസ്റ്റർ ദേശീയപതാക ഉയർത്തി.PTA പ്രസിഡൻ്റ്, മദർ പിടിഎ പ്രസിഡൻ്റ്,സ്റ്റാഫ് സെക്രട്ടറി, സീനിയർ അസിസ്റ്റൻ്റ് ബിനു ടീച്ചർ എന്നിവർ സംസാരിച്ചു. സ്വാതന്ത്ര്യസമര സേനാനികളുടെ വേഷം ധരിച്ച കുട്ടികൾ (25 വേഷം ധരിച്ച കുട്ടികൾ) റാലിയിൽ പങ്കെടുത്തു. മൂന്ന് നാല് ക്ലാസ്സുകളുടെ കുട്ടികൾ തയ്യാറാക്കിയ പതാക എല്ലാ കുട്ടികൾക്കും നൽകി. ഒന്നാം ക്ലാസിലെ കുട്ടികൾ ബാഡ്ജ് ധരിച്ചു. കുട്ടികളുടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രസംഗം, ദേശഭക്തിഗാനം കന്നട മലയാളം അറബി ഭാഷയിൽ കുട്ടികൾ അവതരിപ്പിച്ചു. അറബിക്കിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും പോസ്റ്റർ രചന മത്സരം നടത്തി. പോസ്റ്റർ പ്രദർശിപ്പിച്ചു. കുട്ടികൾക്ക് മധുര പലഹാരം പായസം വിതരണം ചെയ്തു.

പ്രാദേശിക സഭ

ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെ‌‌ട്ട സോഷ്യൽ ഓഡിററ്(18-8-2025)

വാ‌ർഡ് കൗൺസിലർ വന്ദന ബൽറാം,പി.ടി.എ പ്രസിഡൻറ്.അശോകൻ,ഗോപു മാഷ് എക്സിക്യൂ‍ട്ടീവ്,മദ‌ർ പി.ടി.എ അംഗങ്ങൾ പങ്കെടുത്തു

വാ‌‌ർഡ് കൗൺസിലർ

ഓണാഘോഷം 2025

ആഗസ്റ്റ് 28

പൂക്കള മത്സരം,

മാവേലി മന്നന്റെ വരവേൽപ്പ്,

ഓണപ്പാട്ടുകൾ

ഓണക്കളികൾ

ഓണസദ്യ

ഇന്നത്തെ ഓണാഘോഷം വൻവിജയമാക്കിയ എല്ലാ രക്ഷിതാക്കൾക്കും  നാട്ടുകാർക്കും പ്രത്യേക നന്ദി.

ഓണസദ്യക്ക് വേണ്ടിയുള്ള പച്ചക്കറി കരുണാകരൻ വെജിറ്റബിൾ, രമേശൻ നീലേശ്വരം, റിയൽ കാഞ്ഞങ്ങാട്

ഓണക്കളികൾക്കുള്ള സമ്മാനം

കൂളിക്കാട്, നയനം  ഒപ്റ്റിക്കൽസ്, മെട്രോ സ്റ്റീൽ, ജിംനാഷൻ കാഞ്ഞങ്ങാട് ,

50 കിലോ അരി ആനന്ദാശ്രമം, 25 കിലോ അനാദിക്കട...... സഹകരിച്ച എല്ലാവർക്കും സ്കൂളിന്റെ പേരിലുള്ള നന്ദി അറിയിക്കുന്നു

എൽ എസ് എസ് നേടിയ കുട്ടികളെ അനുമോദിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പി സുനിൽകുമാർ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കൗൺസിലർ വന്ദന ബൽ രാജ്, AEO സുരേന്ദ്രൻ, നഗരസഭ ചെയർപേഴ്സൺ സുജാത ടീച്ചർ,മുൻ പിടിഎ പ്രസിഡണ്ട് പി കെ നിഷാന്ത്, PTA പ്രസിഡണ്ട് അശോകൻ, മദർ PTA പ്രസിഡന്റ് രജനി, ബിനു ടീച്ചർ എന്നിവർ സംസാരിച്ചു ഉണ്ണികൃഷ്ണൻ മാഷ്  നന്ദിപറഞ്ഞു. കുട്ടികൾക്കും, അധ്യാപകർക്കും, രക്ഷിതാക്കളും ഓണക്കളികളിൽ പങ്കാളികളായി