"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ് ഉദ്ഘാടനം == | |||
കുട്ടികളിൽ ഇംഗ്ലീഷ് പ്രാവീണ്യം മെച്ചപ്പെടുത്താനും പേടി കൂടാതെ ഒഴുകോടെ ഇംഗ്ലീഷ് സംസാരിക്കാനും കുട്ടികളെ പ്രാപ്തമാക്കുന്നതിന്റെ ഭാഗമായി ജിയുപിഎസ് ചെമ്മനാട് വെസ്റ്റിൽ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് ആരംഭിച്ചു. ഉദ്ഘാടനം ശ്രീ മെഹറൂഫ് എം കെ നിർവഹിച്ചു. പിടിഎ വൈസ് പ്രസിഡൻറ് ശ്രീ നാസർ കുരിക്കളിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ഇംഗ്ലീഷ് ടീച്ചറും ട്രെയിനറുമായ ശ്രീമതി ഷെർലിഹൈ സിന്ത് ക്ലാസ് നയിച്ചു. കളികളിലൂടെയും പാട്ടിലൂടെയും കുട്ടികളിൽ ഉണ്ടായ ഇംഗ്ലീഷിനോടുള്ള ഭയത്തെ ഒരു പരിധിവരെ മാറ്റിയെടുക്കാൻ ടീച്ചർക്ക് സാധിച്ചു. ഹെഡ്മാസ്റ്റർ പിടി ബെന്നി സാറിൻറെ സാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ ശ്രീമതി ജസീന കെ സ്വാഗതം പറഞ്ഞു | |||
== യോങ് മൂഡോ ഗെയിംസിൽ സ്വർണ്ണം നേടിയ കുട്ടികളെ ആദരിച്ചു-2025 ഫെബ്രുവരി 12 == | == യോങ് മൂഡോ ഗെയിംസിൽ സ്വർണ്ണം നേടിയ കുട്ടികളെ ആദരിച്ചു-2025 ഫെബ്രുവരി 12 == | ||
20:05, 30 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ് ഉദ്ഘാടനം
കുട്ടികളിൽ ഇംഗ്ലീഷ് പ്രാവീണ്യം മെച്ചപ്പെടുത്താനും പേടി കൂടാതെ ഒഴുകോടെ ഇംഗ്ലീഷ് സംസാരിക്കാനും കുട്ടികളെ പ്രാപ്തമാക്കുന്നതിന്റെ ഭാഗമായി ജിയുപിഎസ് ചെമ്മനാട് വെസ്റ്റിൽ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് ആരംഭിച്ചു. ഉദ്ഘാടനം ശ്രീ മെഹറൂഫ് എം കെ നിർവഹിച്ചു. പിടിഎ വൈസ് പ്രസിഡൻറ് ശ്രീ നാസർ കുരിക്കളിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ഇംഗ്ലീഷ് ടീച്ചറും ട്രെയിനറുമായ ശ്രീമതി ഷെർലിഹൈ സിന്ത് ക്ലാസ് നയിച്ചു. കളികളിലൂടെയും പാട്ടിലൂടെയും കുട്ടികളിൽ ഉണ്ടായ ഇംഗ്ലീഷിനോടുള്ള ഭയത്തെ ഒരു പരിധിവരെ മാറ്റിയെടുക്കാൻ ടീച്ചർക്ക് സാധിച്ചു. ഹെഡ്മാസ്റ്റർ പിടി ബെന്നി സാറിൻറെ സാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ ശ്രീമതി ജസീന കെ സ്വാഗതം പറഞ്ഞു
യോങ് മൂഡോ ഗെയിംസിൽ സ്വർണ്ണം നേടിയ കുട്ടികളെ ആദരിച്ചു-2025 ഫെബ്രുവരി 12
കേരള ടീമിന് വേണ്ടി കളിച്ച ജി യു പി എസ് ചെമ്മനാട് വെസ്റ്റിലെ കുട്ടികളെ സാറാസ് റെഡിമേയ്ഡ് ഷോപ്പ് ഉടമ പി കെ താഹ കുട്ടികൾക്ക് വസ്ത്രങ്ങൾ നൽകി ആദരിച്ചു ഉച്ചയ്ക്ക് രണ്ടുമണിക്ക് നടന്ന പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ പി ടി ബെന്നി മാസ്റ്റർ പി.ടി.എ പ്രസിഡൻറ് ശ്രീ മെഹറൂഫ് എംകെ, വൈസ് പ്രസിഡൻറ് ശ്രീ നാസർ കുരിക്കൾ, കായിക അധ്യാപകൻ ശ്രീ മനോജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ബോധവൽക്കരണ പഠന ക്ലാസ്
ശ്രീ കൂത്താട്ടുകുളം വിജയകുമാർ( National Trainer,Rtd Headmaster ) സാറിൻ്റെ നേതൃത്വ ത്തിൽ 26.05.2025 ന് രക്ഷിതാക്കൾക്കായി ബോധവൽക്കരണ പഠന ക്ലാസ് സംഘടിപ്പിച്ചു.
പ്രവേശനോത്സവം
2025 26 അധ്യയന വർഷത്തെ പ്രവേശനോത്സവം 2 .6. 2025 തിങ്കളാഴ്ച ജി. യു.പി.എസ് . ചെമ്മ നാട് വെസ്റ്റ് സമുചിത മായി ആഘോഷിച്ചു. കയ്യിൽ ബലൂണും തലയിൽ പ്രവേശനോത്സവം എന്നെഴുതിയ തൊപ്പിയും അണിയിച്ചാണ് അധ്യാപകർ കുരുന്നുകളെ വരവേറ്റത് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും മധുരം നൽകി ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ അമീർ ബി പാലോത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് ശ്രീ മെഹറൂഫ് എം കെ അധ്യക്ഷത വഹിച്ചു സ്വാഗതം പറഞ്ഞു പ്രസിഡൻറ് ശ്രീമതി ഷ രീഫ ടീച്ചർ , സ്റ്റാഫ് സെക്രട്ടറി ശ്രീ മുജീബ് മാസ്റ്റർ, മുനീർ മാസ്റ്റർ തുടങ്ങിയവർ ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു.
ഔഷധപച്ച

ചെമ്മനാട് വെസ്റ്റ് ജി യു പി സ്കൂളിൽ ഔഷധപച്ച ഔഷധതോട്ട നിർമ്മാണം ആരംഭിച്ചു. പരിസ്ഥിതിനത്തിന്റെ ഭാഗമായി ചെമ്മനാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ഔഷധസസ്യങ്ങൾ വിതരണം ചെയ്തു സഹകരണ ബാങ്ക് സെക്രട്ടറി പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ബെന്നി മാഷ് സീറോ പ്ലാസ്റ്റിക് മേഖലയായി ചെമ്മനാട് വെസ്റ്റ് സ്കൂളും പരിസരവും മാറണം എന്ന സന്ദേശം നൽകി.സീനിയർ അസിസ്റ്റന്റ് ഷെരീഫ ടീച്ചർ അധ്യാപകകോർഡിനേറ്റർമാർ പരിപാടിക്ക് നേതൃത്വം നൽകി.

ചെമ്മനാട് വെസ്റ്റിൽ ഭാഷോത്സവം ആരംഭിച്ചു.
ചെമ്മനാട് വെസ്റ്റ് ഗവ. യു.പി. സ്കൂളിൽ ഭാഷാ ക്ലബുകളുടെ ഉദ്ഘാടനവും വായന പക്ഷാചരണവും ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പർ അമീർ ബി. പാലോത്ത് ഉദ്ഘാടനം ചെയ്തു. ദേശീയ അധ്യാപക അവാർഡ് ജേതാവ് വി. ശ്രീനിവാസ് സാഹിത്യ ശില്പശാല സംഘടിപ്പിച്ചു. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ഭാഷാ ക്ലബ്ബുകളുടെ വ്യത്യസ്തമായ പ്രവർത്തനങ്ങൾ കോർത്തിണക്കി ഭാഷോത്സവ പരിപാടിയും ആരംഭിച്ചു. പി.ടി.എ. പ്രസിഡൻ്റ് എം.കെ. മഹ്റൂഫ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി.ടി.ബെന്നി സ്വാഗതവും എസ്.ആർ.ജി. കൺവീനർ എം.കെ. സൗമ്യ നന്ദിയും പറഞ്ഞു. എസ്.എം.സി. ചെയർമാൻ പി.താരിഖ്, പി.ടി.എ. വൈസ് പ്രസിഡൻ്റ് നാസർ കുരിക്കൽ, കെ. ജെസീന, എം. മുജീബ് റഹ്മാൻ, പി.കെ. ഷബീബ, കെ.പി. സ്മിലു തുടങ്ങിയവർ നേതൃത്വം നൽകി.
| Home | 2025-26 |
അങ്കണവാടിയിലേക്ക് സമ്മാനങ്ങളുമായി നല്ലപാഠം കുട്ടികൾ

ചെമ്മനാട് : ശിശുദിനത്തിൽ പുത്തൻ കളിപ്പാട്ടങ്ങളുമായി കൈനിറയെ സ്നേഹസമ്മാനങ്ങളുമായി സ്നേഹ യാത്രയുമായി നല്ലപാഠം അംഗങ്ങൾ. ഗവ : യു പി സ്കൂൾ ചെമ്മനാട് വെസ്റ്റിലെ നല്ലപാഠം അംഗങ്ങൾ ആണ് കൈ നിറയെ കളിപ്പാട്ടങ്ങളുമായി ചെമ്മനാട് മണലിലെ അങ്കണവാടിയിലേക്ക് കൂട്ടുകാരെ കാണാനെത്തിയത്. സ്കൂളിൽ സ്ഥാപിച്ച ടോയ് ബോക്സിൽ ലഭിച്ച കളിപ്പാട്ടവുമായി ആവേശത്തോടെയാണ് അങ്കണവാടിയിലേക്ക് പോയത്.
നല്ലപാഠം അധ്യാപക കോർഡിനേറ്റർമാരായ മുജീബ് റഹ്‌മാൻ, രഞ്ജിനി, വിദ്യാർത്ഥി കോർഡിനേറ്റർമാരായ അലിൻ, ഷസാന എന്നിവർ നേതൃത്വം നൽകി