"ഗവ എച്ച് എസ് എസ് കലവൂർ/സ്‍ക്കൂൾ പഠനപ്രോജക്ടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചിത്രം ഉൾപ്പെടുത്തി) |
(→ഉല്ലാസ കൗമാരം - പഠന പ്രോജക്ട്: ചിത്രം ഉൾപ്പെടുത്തി) |
||
| വരി 38: | വരി 38: | ||
സ്‍ക്കൂളിലെ മുഴുവൻ കുട്ടികൾക്കും സന്തോഷവും സംതൃപ്തിയും സന്തോഷമന്ത്രിമാർ ഉറപ്പ് വരുത്തുന്നതിലൂടെ മാനസികാരോഗ്യമുള്ള പുതു തലമുറയെ വാർത്തെടുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. | സ്‍ക്കൂളിലെ മുഴുവൻ കുട്ടികൾക്കും സന്തോഷവും സംതൃപ്തിയും സന്തോഷമന്ത്രിമാർ ഉറപ്പ് വരുത്തുന്നതിലൂടെ മാനസികാരോഗ്യമുള്ള പുതു തലമുറയെ വാർത്തെടുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. | ||
[[പ്രമാണം:34006 ullasakaumaram meeting1.jpg|പകരം=സന്തോഷമന്ത്രിമാരുടെ സമ്മേളനം|ഇടത്ത്|ലഘുചിത്രം|ക്ലാസ് സന്തോഷമന്ത്രിമാരുടെ സമ്മേളനം ]] | [[പ്രമാണം:34006 ullasakaumaram meeting1.jpg|പകരം=സന്തോഷമന്ത്രിമാരുടെ സമ്മേളനം|ഇടത്ത്|ലഘുചിത്രം|ക്ലാസ് സന്തോഷമന്ത്രിമാരുടെ സമ്മേളനം ]] | ||
[[പ്രമാണം:34006 ullasakaumaram inaguration.jpg|പകരം=സന്തോഷമന്ത്രിമാരുടെ സമ്മേളനം ഉദ്ഘാടനം|ലഘുചിത്രം|307x307ബിന്ദു|സ്‍ക്കൂൾ തല ഉദ്ഘാടനം സ്‍ക്കൂൾ ലീഡർ മുഹമ്മദ് സ്വാലിഹ് നിർവ്വഹിക്കുന്നു]] | |||
12:38, 28 നവംബർ 2025-നു നിലവിലുള്ള രൂപം
ഉല്ലാസ കൗമാരം - പഠന പ്രോജക്ട്
ആമുഖം
മനുഷ്യജീവിതത്തിൽ ശാരീരിക മാനസിക സാമൂഹികമായ മാറ്റങ്ങൾ സംഭിക്കുന്ന സങ്കീർണ്ണ പരിവർത്തന ഘട്ടമാണ് കൗമാരം.ശാരീരിക വളർച്ചയ്ക്കൊപ്പം മാനസിക വളർച്ച ഉണ്ടാകുന്നതിനാൽ ചിന്താരീതിയിലും വൈകാരിക മണ്ഡലത്തിലും കാര്യമായ വ്യതിയാനങ്ങൾ രൂപപ്പെടുന്നു. ആയതിനാൽ ഈ കാലഘട്ടത്തിലെ മാനസികാരോഗ്യം വർധിപ്പിക്കുന്നതിൽ കുടുംബം,വിദ്യാലയം, സമുഹം എന്നിവ വളരെയേറെ പങ്ക് വഹിക്കുന്നു. വിദ്യാലയത്തിൽ നിന്ന് ലഭിക്കുന്ന സന്തോഷവും സംതൃപ്തിയും പഠനം മെച്ചപ്പെടുത്തുന്നതിനോടൊപ്പം മാനസികാരോഗ്യവും വർധിപ്പിക്കുന്നു.
ലക്ഷ്യങ്ങൾ
*കേരളത്തിലെ ആദ്യത്തെ സന്തോഷവിദ്യാലയമായി രൂപപ്പെടുന്ന കലവൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്കൂളിലെ മുഴുവൻ കുട്ടികൾക്കും സന്തോഷവും സംതൃപ്തിയും പ്രദാനം ചെയ്യുന്നതിനുള്ള പ്രവർത്തന പരിപാടികൾ ചെയ്യുക.
* സന്തോഷവിദ്യാലയത്തിലൂടെ സ്‍ക്കൂളിലെ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുക.
*മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനോടൊപ്പം മൂല്യബോധമുള്ള കുട്ടികളെ വാർത്തെടുക്കുക.
പ്രവർത്തനത്തിന്റെ നാൾവഴികൾ
ജനാധിപത്യ പ്രക്രിയയിൽ കുട്ടികളുടെ അഭപ്രായങ്ങളും ആശയങ്ങളും അവകാശങ്ങളും രേഖപ്പെടുത്തുവാനും ചിട്ടകൾ രൂപപ്പെടുത്തുവാനും എല്ലാ ക്ലാസ്സുകളിൽ നിന്നും സന്തോഷമന്ത്രിമാരെ തെരഞ്ഞെടുത്തു.
സന്തോഷമന്ത്രിമാരുടെ പ്രഥമ യോഗം ചേരുകയും സ‍്ക്കൂൾ ലീഡർ മുഹമ്മദ് സ്വാലിഹ് ഉദ്ഘാടനം ചെയ്തു.
സന്തോഷമന്ത്രിമാരുടെ രണ്ടാമത് നടന്ന യോഗത്തിൽ സന്തോഷകരമായ ക്ലാസ് അന്തരീക്ഷത്തിന്
വേണ്ട നിർദ്ദശങ്ങൾ സന്തോഷമന്ത്രിമാർ പങ്കുവെക്കുകയും നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു.
ഓരോ ക്ലാസ് പാർലമെന്റിലും സന്തോഷമന്ത്രിമാരുടെ നിർദ്ദേശങ്ങൾ ചർച്ച ചെയ്യുന്നു.
ക്ലാസ് പാർലമെന്റ് കൂടുന്ന സമയത്ത് കുട്ടികളുടെ സന്തോഷവും സംതൃപ്തിയും നടപ്പിലാക്കേണ്ട് പ്രവർത്തനങ്ങൾക്ക് അന്തിമരൂപം കൊടുക്കുന്നു.
സന്തോഷമന്ത്രിമാരുടെ യോഗത്തിൽ ജനാധിപത്യ പ്രക്രിയയിൽ കുട്ടിപാർലമെന്റ് പ്രയോജനപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് രൂപകല്പന കൊടുക്കുന്നു.
കൂട്ടികളുടെ മാനസികാരോഗ്യം വർധിപ്പിക്കുന്നതിനുള്ള പ്രവർത്തന പരിപാടികൾ ആസൂത്രണം ചെയ്യുന്നു.
ജീവിതനൈപുണി വർധിപ്പിക്കുന്നതിനുള്ള പ്രവർത്തന പരിപാടികൾ രൂപകല്പന ചെയ്യുന്നു.
സ്‍ക്കൂളിലും ഓരോ ക്ലാസിലും സന്തോഷത്തോടേയും സംതൃപ്തിയോടേയും പഠന പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ നടത്തുന്നതിനായി സന്തോഷമന്ത്രിമാരുടെ സേവനം പ്രയോജനപ്പെടുത്തുന്നു.
ഉപസംഹാരം
സ്‍ക്കൂളിലെ മുഴുവൻ കുട്ടികൾക്കും സന്തോഷവും സംതൃപ്തിയും സന്തോഷമന്ത്രിമാർ ഉറപ്പ് വരുത്തുന്നതിലൂടെ മാനസികാരോഗ്യമുള്ള പുതു തലമുറയെ വാർത്തെടുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.

