ഉള്ളടക്കത്തിലേക്ക് പോവുക

"വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18248 (സംവാദം | സംഭാവനകൾ)
18248 (സംവാദം | സംഭാവനകൾ)
വരി 86: വരി 86:


മുരളി മാസ്റ്റർ, srg കൺവീനർ രശ്മി ടീച്ചർ എന്നിവർ വിതരണം ചെയ്തു
മുരളി മാസ്റ്റർ, srg കൺവീനർ രശ്മി ടീച്ചർ എന്നിവർ വിതരണം ചെയ്തു
'''<big><u>ഓണാഘോഷം : ശ്രാവണം --2025</u></big>'''
29/8/2025
ഗണിത ക്ലബിന്റെയും മലയാള ക്ലബിൻ്റെയും ആഭിമുഖ്യത്തിൽ 2025-26 അധ്യയന വർഷത്തിലെ ഓണാഘോഷ പരിപാടികൾ വളരെ ഗംഭീരമായി സ്‌കൂളിൽ നടന്നു. തലേ ദിവസം തന്നെ
PTA,MTA അംഗങ്ങളും ടീച്ചേഴ്‌സും ഓണാഘോഷത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി. 29/8/2025 (വെള്ളി) രാവിലെ കൃത്യം 9.30 ന് പരിപാടികൾ ആരംഭിച്ചു. കസേരക്കളി, ഉറിയടി തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. രമ്യ ടീച്ചർ, ജലീൽ മാഷ്, മുഷീറ ടീച്ചർ, ഹുസ്‌ന ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ മേഗാ ഓണപ്പൂക്കളം തയ്യാറായി. വിശാഖ് മാഷിൻ്റെയും മറിയ ടീച്ചറുടെയും നേതൃത്വത്തിൽ കുട്ടികൾക്ക് വേണ്ടി ഡിജിറ്റൽ പൂക്കള മത്സരം സംഘടിപ്പിച്ചു. പതിമൂന്ന് വിഭവങ്ങളടങ്ങിയ
സ്വാദിഷ്ടമായ ഓണസദ്യ ഒരുക്കി. ഉച്ചയ്ക്ക് 2 മണിയോടുകൂടി ഓണാഘോഷ പരിപാടികൾ അവസാനിച്ചു.


'''<u>ലൈബ്രറി ക്ലബ്ബ് പ്രവർത്തനങ്ങൾ</u>'''
'''<u>ലൈബ്രറി ക്ലബ്ബ് പ്രവർത്തനങ്ങൾ</u>'''

14:41, 25 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

ഇ ക്യൂബ് പരിശീലനം

വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ

2025 ജൂലൈ 29, 30

വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂരിൽ അഞ്ച്, ആറ്, ഏഴ് ക്ലാസിലെ കുട്ടികൾക്ക് ഇ ക്യൂബ് ഉപയോഗിച്ച് ഒരു കഥയും അതിന്റെ പ്രവർത്തനവും പൂർത്തിയാക്കി. ജൂലൈ 29, തിങ്കളാഴ്ച അഞ്ച്, ആറ് ക്ലാസുകൾക്കും ജൂലൈ 30, ചൊവ്വാഴ്ച ഏഴാം ക്ലാസിനുമാണ് അവസരം നൽകിയത്. എല്ലാ കുട്ടികളും വളരെ താത്പര്യത്തോടെയാണ് ഇംഗ്ലീഷിലുള്ള കഥകൾ കേട്ടത്. എല്ലാ പ്രവർത്തനങ്ങളും കുട്ടികൾക്ക് ചെയ്യുവാൻ കഴിഞ്ഞു.

വി പി എ യു പി എസ് വിളയിൽ പറപ്പൂർ
വി പി എ യു പി എസ് വിളയിൽ പറപ്പൂർ
വി പി എ യു പി എസ് വിളയിൽ പറപ്പൂർ
വി പി എ യു പി എസ് വിളയിൽ പറപ്പൂർ
വി പി എ യു പി എസ് വിളയിൽ പറപ്പൂർ
വി പി എ യു പി എസ് വിളയിൽ പറപ്പൂർ


MISSION TO MOON

MISSION TO MOON

MEGA QUIZ.-2025

സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ 21 ചന്ദ്രദിന മെഗാ ക്വിസ് സംഘടിപ്പിച്ചു

കീഴ്ശേരി സബ് ജില്ലയിലെ എൽപി സ്കൂളുകൾക്കും, വിദ്യാലയത്തിലെ യുപി കുട്ടികൾക്കും

ആയിട്ടാണ് മത്സരം നടത്തിയത്

Lp തല ആദ്യ റൗണ്ട് അതത് വിദ്യാലയങ്ങളിൽ വെച്ച് നടത്തുകയും അതിൽനിന്ന് രണ്ടു

കുട്ടികളടങ്ങുന്ന ഒരു ടീമിനെ തെരഞ്ഞെടുക്കുകയും ചെയ്തു. രണ്ടാം റൗണ്ടും ഫൈനൽ

റൗണ്ടും july 21 ന് രാവിലെ വിദ്യാലയത്തിൽ വെച്ചു നടത്തി 5 ടീമുകൾ ആയിരുന്നു

അവസാന റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് സബ് ജില്ലയിലെ 95% വിദ്യാലയങ്ങളും

പങ്കെടുത്തു എന്നുള്ളത് പരിപാടിക്ക് മികവേകി... അധ്യാപകർക്കും കുട്ടികൾക്കും

രക്ഷിതാക്കൾക്കും ഒരുപോലെ ആവേശമായ മത്സരത്തിന്റെ ക്വിസ് മാസ് എംടി

ശശികുമാർ മാഷ് നേതൃത്വം നൽകി

പാണാട്ട് എൽ പി സ്കൂൾ, പറപ്പൂര് ജി എൽ പി സ്കൂൾ.. പള്ളിമുക്ക് സ്കൂൾ എന്നിവർ ഒന്ന് രണ്ട്

മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി

പങ്കെടുത്ത എല്ലാ കുട്ടികൾക്കും. സർട്ടിഫിക്കറ്റ് ട്രോഫി എന്നിവ നൽകി

ഒന്നാം സ്ഥാനം 3000 രൂപ

രണ്ടാം സ്ഥാനം 2000 രൂപ

മൂന്നാം സ്ഥാനം ആയിരം രൂപ

4 5 സ്ഥാനക്കാർക്ക് 500 രൂപ വീതം നൽകി

ഒന്ന് രണ്ട് മൂന്ന് സ്ഥാനക്കാർക്ക് വിദ്യാലയത്തിലേക്കുള്ള മൊമെന്റോയും കൈമാറി.

യുപിതല മത്സരം ആദ്യ റൗണ്ട് 16 7 25 ശനിയാഴ്ച നടത്തുകയും 44 ടീമുകൾ പങ്കെടുത്ത

മത്സരത്തിൽ നിന്നും 25 കുട്ടികളെ രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുത്തു

19 7 25 നാണ് രണ്ടാം റൗണ്ട് നടത്തിയത് അതിൽ നിന്നും അഞ്ചു കുട്ടികൾ ഫൈനൽ

റൗണ്ടിലേക്ക് തിരഞ്ഞെടുത്തു

തുടർന്ന് ജൂലൈ 21 ഉച്ചക്കുശേഷം ഫൈനൽ റൗണ്ട് നടത്തുകയും

മത്സരത്തിന് ബിബിൻ മാഷ് നേതൃത്വം നൽകി

വളരെ ആവേശകരമായ ഒരു മത്സരം തന്നെയായിരുന്നു യുപിതലത്തിലും നടന്നത്.

അഞ്ച് ടീമുകളും നല്ല വാശിയേറിയ മത്സരം കാഴ്ചവയ്ക്കുകയും

അതിൽ സാഗർ കൃഷ്ണ& ജ്യോതിഷ് ബാബു എന്നിവർ ഈ വർഷത്തെ ചാന്ദ്രദിന മെഗാ

ക്വിസ് വിജയികളായി

എല്ലാവർക്കും ഉള്ള സമ്മാനങ്ങൾ Hm. അജഗോപാലൻ സാർ... മാനേജ്മെന്റ് കമ്മിറ്റി

സെക്രട്ടറി വേലായുധൻ. സ്റ്റാഫ് സെക്രട്ടറി അനിൽകുമാർ, സീനിയർ അധ്യാപകനായ

മുരളി മാസ്റ്റർ, srg കൺവീനർ രശ്മി ടീച്ചർ എന്നിവർ വിതരണം ചെയ്തു



ഓണാഘോഷം : ശ്രാവണം --2025

29/8/2025

ഗണിത ക്ലബിന്റെയും മലയാള ക്ലബിൻ്റെയും ആഭിമുഖ്യത്തിൽ 2025-26 അധ്യയന വർഷത്തിലെ ഓണാഘോഷ പരിപാടികൾ വളരെ ഗംഭീരമായി സ്‌കൂളിൽ നടന്നു. തലേ ദിവസം തന്നെ

PTA,MTA അംഗങ്ങളും ടീച്ചേഴ്‌സും ഓണാഘോഷത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി. 29/8/2025 (വെള്ളി) രാവിലെ കൃത്യം 9.30 ന് പരിപാടികൾ ആരംഭിച്ചു. കസേരക്കളി, ഉറിയടി തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. രമ്യ ടീച്ചർ, ജലീൽ മാഷ്, മുഷീറ ടീച്ചർ, ഹുസ്‌ന ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ മേഗാ ഓണപ്പൂക്കളം തയ്യാറായി. വിശാഖ് മാഷിൻ്റെയും മറിയ ടീച്ചറുടെയും നേതൃത്വത്തിൽ കുട്ടികൾക്ക് വേണ്ടി ഡിജിറ്റൽ പൂക്കള മത്സരം സംഘടിപ്പിച്ചു. പതിമൂന്ന് വിഭവങ്ങളടങ്ങിയ

സ്വാദിഷ്ടമായ ഓണസദ്യ ഒരുക്കി. ഉച്ചയ്ക്ക് 2 മണിയോടുകൂടി ഓണാഘോഷ പരിപാടികൾ അവസാനിച്ചു.


ലൈബ്രറി ക്ലബ്ബ് പ്രവർത്തനങ്ങൾ


പുസ്തക പരിചയം

അക്ഷരക്കൂട്ഇ രുക്മിണി ടീച്ചർ സ്മാരക ലൈബ്രറി & റീഡിംഗ് റൂം 2025 നവംബർ 14 വെള്ളി

2025 നവംബർ 14 വെള്ളിയാഴ്ച അക്ഷരക്കൂട് ലൈബ്രറി ഹാളിൽ വച്ച് പുസ്തകപരിചയം പരിപാടി സംഘടിപ്പിച്ചു.

6 സി ക്ലാസിലെ നജാ ഫാത്തിമ ടോട്ടോച്ചാൻ എന്ന പുസ്തകവും 5 C ക്ലാസ്സിലെ ആരാധ്യ ഹെയ്‌ദിയുടെ കഥ എന്ന പുസ്തകത്തിൻറെ അവതരണവും നടത്തി. ആതിര ടീച്ചർ സ്വാഗതവും ലൈബ്രറി ക്ലബ് കൺവീനർ റസീൻ മുഹമ്മദ് അധ്യക്ഷതയും നിർവഹിച്ച ചടങ്ങിന് ഉദ്ഘാടന കർമ്മം നിർവഹിച്ചത് ഹെഡ്മാസ്റ്റർ അജയ് ഗോപാൽ മാസ്റ്റർ ആണ്. മുരളി മാസ്റ്റർ ബിന്ദു ടീച്ചർ എന്നിവർ ആശംസ അറിയിച്ചു


ആസ്വാദന കളരി

അക്ഷരക്കൂട്ഇ രുക്മിണി ടീച്ചർ സ്മാരക ലൈബ്രറി & റീഡിംഗ് റൂം 2025 നവംബർ 21 വെള്ളി

2025 നവംബർ 21 വെള്ളിയാഴ്ച അക്ഷരക്കൂട് ലൈബ്രറി ഹാളിൽ വച്ച് ആസ്വാദന കളരി പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയുടെ നെയ്പ്പായസം എന്ന കൃതിക്ക് പ്രശസ്ത നടി മഞ്ജു വാര്യർ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പ് കുട്ടികൾക്കു മുന്നിൽ പ്രദർശിപ്പിച്ചു. തുടർന്ന് സ്കൂളിലെ സീനിയർ അധ്യാപിക സുജ ടീച്ചറുടെ നേതൃത്വത്തിൽ ആസ്വാദന കളരി സംഘടിപ്പിക്കപ്പെട്ടു. ഏതൊരു കൃതിയുടെയും ആസ്വാദന തലങ്ങൾ വളരെ മികവാർന്ന രീതിയിൽ സ്ലൈഡുകളുടെ സഹായത്തോടെ കുട്ടികൾക്ക് മുന്നിൽ ടീച്ചർ ചർച്ച ചെയ്തു. അമ്പതോളം കുട്ടികൾ പങ്കെടുത്ത പരിപാടി വളരെ വിജയകരമായി കുട്ടികളിലേക്ക് എത്തിക്കാൻ സാധിച്ചു. ആതിര ടീച്ചറുടെ നേതൃത്വത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചത് ഹെഡ്മാസ്റ്റർ അജയ ഗോപാൽ മാസ്റ്ററാണ്.

അക്ഷരക്കൂട്


മലയാളമഞ്ജരി സാഹിത്യ മെഗാ ക്വിസ്

2025 ജൂലൈ 8 ചൊവ്വാഴ്ച മലയാളമഞ്ജരി സാഹിത്യ ക്വിസിൻ്റെ ഫൈനൽ മത്സരം നടന്നു. സീനിയർ അധ്യാപകൻ മുരളി മാസ്റ്റർ ക്വിസ് മാസ്റ്റർ ആയും ഫസൽ മാസ്റ്റർ അവതാരകനായും അവതരിപ്പിച്ച പരിപാടിയിൽ അഞ്ച് റൗണ്ട് ആയിട്ടാണ് മത്സരം നടന്നത്.

ഛായാപടം പാത്ര വിജ്ഞാനം തിരിഞ്ഞുനോട്ടം മൊഴിമാറ്റം വരികൾ വാക്കുകൾ

എന്നീ റൗണ്ടുകളിലായി നടന്ന മത്സരത്തിലെ വിജയികൾ

ഒന്നാം സ്ഥാനം : ഷിഫിൻ & നസ്‌ല രണ്ടാം സ്ഥാനം : തീർത്ഥ & ജിസി മൂന്നാം സ്ഥാനം: നീരജ & ധന്യ നാലാം സ്ഥാനം : അബാൻ മുഹമ്മദ് & ആമിന കുട്ടി ഒന്ന് രണ്ട് മൂന്ന് നാല് സ്ഥാനക്കാർക്ക് ആയി 2000 ,1500 ,1000, 500 രൂപ ക്യാഷ് അവാർഡ് നൽകി

വായന വാരത്തോടനുബന്ധിച്ച് നടത്തിയ ഗംഭീരമായ ഈ പരിപാടിക്ക് അധ്യക്ഷത നിർവഹിച്ചത് ആര്യ ടീച്ചർ ആണ്. ഹെഡ്മാസ്റ്റർ അജയ് ഗോപാൽ മാസ്റ്റർ ആശംസകൾ അറിയിച്ചു. പരിപാടിക്ക് ആതിര ടീച്ചർ നന്ദി അറിയിച്ചു.

Quiz