ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43240 (സംവാദം | സംഭാവനകൾ)
43240 (സംവാദം | സംഭാവനകൾ)
വരി 633: വരി 633:


== <big>'''ശിശുദിനാഘോഷം'''</big> ==
== <big>'''ശിശുദിനാഘോഷം'''</big> ==
ചാച്ചാജിയുടെ ജന്മദിനമായ നവംബർ 14 നു ഭാഗഭാക്കാകുവാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ശിശുദിന റാലിയിൽ യുപി വിഭാഗത്തിലെ കുട്ടികൾ പങ്കെടുത്തപ്പോൾ സ്കൂളിൽ സംഘടിപ്പിച്ച ശിശുദിന റാലിയിൽ പ്രീ പ്രൈമറി, എൽ പി വിഭാഗത്തിലെ കുട്ടികൾ പങ്കെടുക്കുകയുണ്ടായി. രണ്ടാം ബി ക്ലാസ്സിലെ കൊച്ചു മിടുക്കി '''അംന അനസ്'''  സമാഹരിച്ച ചാച്ചാജിയെ കുറിച്ചുള്ള കവിതകളുടെ പ്രകാശനം സരിത ടീച്ചർ നിർവഹിച്ചു.
ചാച്ചാജിയുടെ ജന്മദിനമായ നവംബർ 14 നു ഭാഗഭാക്കാകുവാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ശിശുദിന റാലിയിൽ യുപി വിഭാഗത്തിലെ കുട്ടികൾ പങ്കെടുത്തപ്പോൾ സ്കൂളിൽ സംഘടിപ്പിച്ച ശിശുദിന റാലിയിൽ പ്രീ പ്രൈമറി, എൽ പി വിഭാഗത്തിലെ കുട്ടികൾ പങ്കെടുക്കുകയുണ്ടായി. രണ്ട് ബി ക്ലാസ്സിലെ കൊച്ചു മിടുക്കി '''അംന അനസ്'''  സമാഹരിച്ച ചാച്ചാജിയെ കുറിച്ചുള്ള കവിതകളുടെ പ്രകാശനം സരിത ടീച്ചർ നിർവഹിച്ചു.


== <big>'''ഹരിതസഭ'''</big> ==
== <big>'''ഹരിതസഭ'''</big> ==

19:58, 18 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

ജൂൺ

പ്രവേശനോത്സവം

2025-26 അധ്യായന വർഷത്തെ  പ്രവേശനോത്സവം ഗംഭീരമായും വർണാഭമായും ജൂൺ 2, തിങ്കളാഴ്ച്ച ആഘോഷിച്ചു . നവാഗതരെ സ്വാഗതം ചെയ്യുന്ന ചടങ്ങ് ബീമാപള്ളി ഈസ്റ്റ് വാർഡ് കൗൺസിലർ ശ്രീ . ജെ .സുധീർ സർ ഉദ്ഘാടനം ചെയ്തു .നാടൻ പാട്ടിന്റെ താളപ്പകർച്ചയ്‌ക്കൊപ്പം പ്രഥ്മാധ്യാപികയും മറ്റു അധ്യാപകരും വിദ്യാർത്ഥികളും ചുവട് വച്ച് ഈ ദിനം മധുരതരമാക്കി . സെൽഫി പോയിന്റും ,തൊപ്പിയും സമ്മാനങ്ങളും നവാഗതരെ വരവേൽക്കാനായി ഒരുക്കിയിരുന്നു.

പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല   ഉദ്ഘടാനം മുഖ്യമന്ത്രി നിർവഹിച്ചതും തിരുവനന്തപുരം കളക്ടറുടെ പ്രത്യേക സന്ദേശത്തിന്റെ വീഡിയോ പ്രദർശനവും കുട്ടികൾ വീക്ഷിച്ചു,

ലോകപരിസ്ഥിതി ദിനാഘോഷം

പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ജൂൺ 5 നു ലോക പരിസ്ഥിതി ദിനം  വിപുലമായ പരിപാടികളോടുകൂടി എക്കോ ക്ലബ്ബിന്റെയും സീഡ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ചു.

പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസിന്റെ പ്രാധാന്യവും ഉദ്ഘാടന പ്രസംഗത്തിൽ പ്രഥമധ്യാപിക  സരിത ടീച്ചർ വിവരിച്ചു. എക്കോ ക്ലബ്‌ കൺവീനർ പ്രീത ടീച്ചർ കുട്ടികൾക്ക് പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ 'നന്മ'യുടെ ആഭിമുഖ്യത്തിൽ സുനിൽ പട്ടിമറ്റം അവതരിപ്പിച്ച പപ്പെറ്റ് ഷോ കുട്ടികൾ ആവേശത്തോടെ കണ്ടിരുന്നു. തുടർന്ന് നന്മ പ്രതിനിധികളും പ്രഥമാധ്യാപികയും ചേർന്ന് വൃക്ഷത്തൈ നട്ടു.

അധ്യാപകരും വിദ്യാർത്ഥികളും പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ, ഗ്രീൻ ബാഡ്ജ് എന്നിവ ധരിച്ച് ഈ സുദിനം വർണ്ണാഭമാക്കി .

കതിരു കൊയ്യാം എന്ന വ്യത്യസ്ത പരിസ്ഥിതി സംരക്ഷണ പരിപാടി പ്രീ പ്രൈമറി കൂട്ടുകാർ ആചരിച്ചു.

സീഡ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ കുട്ടികളുടെ വിരലടയാളം വൃക്ഷതൈയിൽ പതിപ്പിച്    പ്രകൃതിയോടുള്ള കരുതൽ പ്രതീകാത്‌മകമായി അവതരിപ്പിച്ചു.തുടർന്ന് പെൻസിൽ ഡ്രോയിങ്, പെയിന്റിംഗ്, പോസ്റ്റർ രചന, പ്രശ്നോത്തിരി തുടങ്ങിയ മത്സര പരിപാടികൾ സംഘടിപ്പിച്ചു.

വനിതാ ശാക്തീകരണം

ജൂൺ 12 നു  വനിത സെല്ലിന്റെ ആഭിമുഖ്യത്തിൽ യൂ പി ക്ലാസ്സിലെ പെൺ കുട്ടികൾക്കായി മൊബൈൽ ഫോൺ അഡിക്ഷൻ, ആർത്തവകാല ശുചിത്വം,ലൈംഗിക അതിക്രമം തുടങ്ങിയ വിഷയങ്ങളിൽ ശ്രീമതി  സബീന, ശ്രീമതി  ലീന തുടങ്ങിയവർ ക്ലാസ്സ് നയിച്ചു.

വായന വാരാചരണം

ലൈബ്രറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായനവാരാചരണം വൈവിധ്യമാർന്ന പരിപാടികളോടെ ജൂൺ 19 ന് തുടക്കം കുറിച്ചു .അസംബ്ലിയിൽ മലയാളികളെ വായനശീലം സ്വായത്തമാക്കാൻ പ്രയത്നിച്ച ശ്രീ  പി. എൻ.പണിക്കരെ അനുസ്‌മരിക്കുകയും കുട്ടികൾക്ക് ലൈബ്രറി കാർഡ് നൽകുകയും ഒരു മാസം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു .വിവിധ ക്ലബുകളുടെ നേത്രത്വത്തിൽ മത്സരപരിപാടികൾ സംഘടിപ്പിച്ചു.

യോഗാ ദിനാചരണം

ലോക യോഗാദിനം പ്രഥമ അധ്യാപികയുടെ നേത്രത്വത്തിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും യോഗ പരിശീലനം നൽകി ആരോഗ്യപൂർണമായ യുവജനതയെ വാർത്തെടുക്കുന്നതിനുള്ള വേദിയാക്കി മാറ്റി .

ലഹരി വിരുദ്ധദിനാചരണം

ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ജൂൺ 26ന് പ്രത്യേകം കൂടിയ അസംബ്ലിയിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ സന്ദേശം നൽകി. ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി,പോസ്റ്റർ പ്രദർശനം,നിഷ ടീച്ചറിന്റെ നേതൃത്വത്തിൽ സൂംബ അവതരണം തുടങ്ങിയ നിരവധി പരിപാടികൾ സംഘടിപ്പിച്ചു .

ഫുട്ബോൾ പരിശീലനം

ജീവിതമാണ് ലഹരി എന്ന സന്ദേശം നൽകികൊണ്ട് നമ്മുടെ  സ്കൂൾ ഫുട്ബോൾ ടീമിന്റെ പരിശീലനത്തിന് ഫുട്ബോൾ കിക്ക്‌ ഓഫ് ചെയ്തു കൊണ്ട് പ്രധാന അധ്യാപിക ശ്രീമതി സരിത ടീച്ചർ ജൂൺ 27 നു തുടക്കം കുറിച്ചു .

ജൂലൈ

അധ്യാപക -രക്ഷാകർതൃ സമ്മേളനം

2025 -26  അധ്യയന വർഷത്തെ എസ് എം സി യുടെ  ആദ്യ പൊതുസമ്മേളനവും ഒഴിവു വന്ന എസ് എം സി അംഗങ്ങളുടെ തെരഞ്ഞെടുപ്പും ജൂലൈ 3 വ്യാഴാഴ്ച്ച 3 .30 നു സ്കൂൾ അങ്കണത്തിൽ വച്ച് നടത്തപ്പെട്ടു . വാർഡ് കൗൺസിലർ ശ്രീമതി മിലാനി പെരേര ഉദ്ഘാടനം നിർവഹിച്ചു.

വായനാപ്പെട്ടി

ഒരു മാസം നീണ്ടു നിൽക്കുന്ന വായനമാസാചരണത്തിന്റെ ഭാഗമായി ലൈബ്രറി പുസ്തക വായന പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാരംഗം ക്ലബ് നടപ്പിലാക്കിയ പുതിയ പ്രവർത്തന പദ്ധതിയായ വായനാപ്പെട്ടി ലൈബ്രറി ക്ലബ് കൺവീനറായ ശ്രീമതി ലക്ഷ്മി ടീച്ചർ ഏറ്റുവാങ്ങി .ജൂലൈ 3ലെ അസംബ്ലിയിൽ വിദ്യാരംഗം ക്ലബ് കൺവീനർ ആർച്ച ടീച്ചർ പുസ്തക നിരൂപണം എഴുതി വായനാപെട്ടിയിൽ നിക്ഷേപിക്കാനും മികച്ച രചനകൾക്ക് സമ്മാനവിതരണമുണ്ടാകുമെന്നും അറിയിച്ചു .

ബഷീർദിന അനുസ്മരണം

മലയാള സാഹിത്യത്തിലെ കഥകളുടെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചു  വീഡിയോ പ്രദർശനം, പ്രശ്നോത്തിരി എന്നിവ വിദ്യരംഗം' ക്ലബ് നടത്തി .

സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്

ജൂൺ 27 നു പുറപ്പെടുവിച്ച തെരഞ്ഞെടുപ്പ് വിജ്ഞാപനം അടിസ്ഥാനമാക്കി നാമനിർദ്ദേശപത്രിക

ഒന്ന് മുതൽ ഏഴാം ക്ലാസ് വരെയുള്ള തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ പ്രഥമ അധ്യാപിക ശ്രീമതി

സരിത ടീച്ചറിന്  സമർപ്പിച്ചു.റോക്കറ്റ് , തോണി, ഫുട്ബോൾ എന്നീ മൂന്ന് ചിഹ്നങ്ങളിലായി മത്സരാർത്ഥികളുടെ പരസ്യ പ്രചാരണം ജൂലൈ 7 നു സമാപിച്ചു . ജൂലൈ 8 ന്  4 ബൂത്തു കളിലായി  ഇലക്ട്രോണിക് വോട്ടിംഗ്  മെഷീന്റെ സഹായത്തോടെ  തെരഞ്ഞെടുപ്പ്  നടന്നു.ഫലപ്രഖ്യാപനം ജൂലൈ 10 നു സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ ധന്യ ടീച്ചർ നിർവഹിച്ചു . നെയ്മ ഹബീബുള്ള. ( 7 സി ) സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു .

ഗണിത അസംബ്ലി

ഗണിത ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ജൂലൈ 10 നു ഗണിത അസംബ്ലി അവതരിപ്പിച്ചു .

ഗണിത പ്രാർത്ഥന, ഗണിതവുമായി ബന്ധപ്പെട്ടചിന്താവിഷയം,പ്രശസ്ത ഗണിത ശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജനെ പരിചയപ്പെടുത്തൽ , 5-ാം ക്ലാസിലെ കൂട്ടുകാരുടെ അളവുകളുമായി ബന്ധപ്പെടുത്തിയ ഗണിതപ്രവർത്തനം ഏഴാം ക്ലാസിലെ കൂട്ടുകാരുടെ മാത്സ് സുംബ അവതരണം എന്നിവ ഉൾപ്പെട്ടതായിരുന്നു ഗണിത അസംബ്ലി .ഇതിനോടനുബന്ധിച്ച് തന്നെ ഗണിത ക്ലബ്ബിൻ്റെ ഉദ്ഘാടനവും നടന്നു.ഗണിത ക്ലബ് കൺവീനർമാരായ ഷിജി ടീച്ചർ,വീണ ടീച്ചർ,ധന്യ ടീച്ചർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ലോക ജനസംഖ്യാദിനം

ജൂലൈ 11 നു സോഷ്യൽ സയൻസ് ക്ലബ്ബ്  പോസ്റ്റർ രചന, ക്വിസ് മത്സരം,ജനസംഖ്യ ബോധവൽക്കരണ ക്ലാസ്എന്നിവയിലൂടെ ജനസംഖ്യ നിയന്ത്രണത്തിന്റെ അവബോധം കുട്ടികളിൽ സൃഷ്ടിച്ചു.

ഭാരത് പെട്രോളിയം -സ്വച്ഛ്താ പഖ്‌വാടാ

ഭാരത് പെട്രോളിയം ശുചിത്വ ശീലം ഉറപ്പിക്കാൻ സ്വച്ഛ്താ പഖ്‌വാടാ എന്ന പരിപാടി ജൂലൈ 14 നു സംഘടിപ്പിച്ചു .

എന്റെ ശുചിത്വ ഗ്രാമം എന്ന വിഷയത്തിൽ നടത്തിയ ചിത്രരചന മത്സരത്തിൽ ഷിഫാന ഷാനി,സുൽത്താന നസ്രിൻ, സഹ്‌ല റജീബ എന്നിവർ സമ്മാനാർഹരായി .

വാങ്മയം

വിദ്യാരംഗം കലാസാഹിത്യവേദിയുടെ വാങ്മയ ഭാഷ പ്രതിഭ നിർണ്ണയ സ്കൂൾ തലമത്സരം ജൂലൈ 17 ന് സംഘടിപ്പിച്ചു.

മത്സര വിജയികൾ

വിഭാഗം ഒന്നാം സ്ഥാനം രണ്ടാം സ്ഥാനം
എൽ.പി സുഹൈന - 4 ബി ഐഷ ലുബാബ-4  ബി
യു .പി ദിയ ഫാത്തിമ. എസ് -7 സി നൈമ ഹബീബുള്ള. - 7സി

ചാന്ദ്രദിനം

സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ 21 നു ശാസ്ത്രപ്രദർശനം, ചാന്ദ്രദിന നൃത്തം,  സ്കിറ്റ്, പ്രശ്നോത്തിരി, അമ്പിളി മാമന് കത്തെഴുതാം, കളറിങ് മത്സരം തുടങ്ങിയ പരിപാടികളോടെ ചാന്ദ്രദിനം ആചരിച്ചു.

സ്നേഹപൂർവ്വം സുപ്രഭാതം

സുപ്രഭാതം ദിനപത്രത്തിന്റെ വിതരണോദ്ഘാടനം ജൂലൈ 23 നു സ്പോൺസറായ വ്യാപാര വ്യവസായ ഏകോപന സമിതി ജില്ല സെക്രട്ടറി ചാല എസ് .ദിലീപ് വിദ്യാർത്ഥികൾക്ക് പത്രം കൈമാറി നിർവഹിച്ചു.

ഗാന്ധിദർശൻ ക്ലബ്

ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോഷൻ  നിർമ്മാണം ജൂലൈ 26നു നിർവഹിച്ചു.

സ്കൂൾ സുരക്ഷ ഉപദേശക സമിതി

സ്കൂൾ സുരക്ഷ ഉറപ്പാക്കാനും ദുരന്തത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ ആസുത്രണം ചെയ്യാനും പ്രതികരണ നടപടികൾ സ്വീകരിക്കാനും സ്കൂൾ സുരക്ഷ ഉപദേശക സമിതി ജൂലൈ 29 നു രൂപികരിച്ചു .

കഥോത്സവം

പ്രിപ്രൈമറി കൂട്ടുകാരുടെ കഥോത്സവം  ജൂലൈ 30 നു പ്രധാനാധ്യാപിക സരിത ടീച്ചർ രസകരമായ കഥ പറഞ്ഞുകൊണ്ട്  ഉദ്ഘാടനം ചെയ്തു. കുട്ടികൾ കഥ പാട്ട്, നൃത്തം എന്നിവ അവതരിപ്പിച്ചു കഥോത്സവം അർത്ഥവത്താക്കി.

പ്രേംചന്ദ് ജയന്തി

ജൂലൈ 31ന് ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രശ്നോത്തിരി ,അസംബ്ലി എന്നിവയോടെ പ്രേംചന്ദ് ജയന്തി ആഘോഷിച്ചു.

ഓഗസ്റ്റ്

ഫ്രൂട്ട്സ് ഡേ

പ്രൈമറി കൂട്ടുകാർക്ക് വ്യത്യസ്ത വർണ്ണങ്ങളും പഴങ്ങളും പരിചിതമാക്കാൻ ഫ്രൂട്ട്സ് ഡേ ഓഗസ്റ്റ് അഞ്ചാം തീയതി സംഘടിപ്പിച്ചു. പ്രത്യേക അസംബ്ലി , ഫാഷൻ ഷോ, ഫ്രൂട്ട്സ് ഡേ ഡാൻസ്, ഫ്രൂട്ട് സാലഡ് നിർമ്മാണം എന്നിവ ഉൾപ്പെടെ പഴദിനം കുരുന്നുകളുടെ മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

ഹിരോഷിമാ ദിനാചരണം

സോഷ്യൽ സയൻസ് ക്ലബ്ബ് ആഗസ്റ്റ് 6 നു സംഘടിപ്പിച്ച പ്രത്യേക അസംബ്ലിയിൽ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വർഷിച്ചതിന്റ ഫലമായുള്ള   യുദ്ധകെടുതികൾ പ്രഥമ അധ്യാപിക ശ്രീമതി സരിത ടീച്ചർ കുട്ടികളോട് വിവരിച്ചു. കുട്ടികൾ തയ്യാറാക്കിയ സുഡോക്കോ കൊക്കുകൾ സ്കൂൾ മുറ്റത്തെ വൃക്ഷത്തിൽ അലങ്കരിച്ചും,പോസ്റ്റർ പ്രദർശനം, യുദ്ധവിരുദ്ധ ഉപ്പു ശേഖരണം, യുദ്ധവിരുദ്ധ റാലി എന്നിവ സംഘടിപ്പിച്ചും വിപുലമായി ആചരിച്ചു.

സീഡ് ബാൾ നിർമ്മാണം

തിരുവനന്തപുരം  നഗരസഭ സംഘടിപ്പിച്ച സീ‍ഡ് ബാൾ നിർമ്മാണ പദ്ധതിയിൽ നമ്മുടെ കുട്ടികളും പങ്കാളികളായി .


സ്വാതന്ത്ര്യദിനാഘോഷം

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തി ഒൻപതാം വാർഷികം ഏറ്റവും വർണ്ണാഭമായ രീതിയിൽ സംഘടിപ്പിച്ചു. രാവിലെ 9 മണിക്ക് ദേശീയഗാനാലാപനത്തോടൊപ്പം   ദേശീയ പതാക പ്രഥമാധ്യാപിക  സരിത ടീച്ചർ ഉയർത്തി. തുടർന്ന് റാലി ,വിവിധയിനം കലാപരിപാടികൾ തുടങ്ങിയവ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.

ഭാരതീയ പുരസ്കാർ

Dr. A. P. J അബ്ദുൾ കലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ തിരുവനന്തപുരം ജില്ലയിലെ ഏറ്റവും മികച്ച യുപി സ്കൂളിനു ള്ള ഭാരതീയ പുരസ്കാർ ആഗസ്റ്റ് 15ന് നടന്ന ചടങ്ങിൽ പ്രഥമ അധ്യാപിക സരിത ടീച്ചർ ഏറ്റുവാങ്ങി.

ELEP ഉദ്ഘാടനം

ഇംഗ്ലീഷ് ഭാഷ ആത്മവിശ്വാസത്തോടെ സംസാരിക്കുവാനായി നമ്മുടെ കുട്ടികളെ സജ്ജരാക്കാനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രോജക്ടാണ്‌


ELEP(English Language Enrichment Programme). ഇതിനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ജില്ലയിലെ 12 സ്കൂളുകളിൽ ഒന്നാണ് നമ്മുടെ സ്കൂൾ. ഈ പരിപാടിയുടെ സബ്ജില്ലാതല ഉദ്ഘാടനം ഓഗസ്റ്റ് 27 ന് നമ്മുടെ സ്കൂളിൽ വച്ച് ബഹുമാനപ്പെട്ട AEO ശ്രീ രാജേഷ് ബാബു സർ നിർവഹിച്ചു.

ഓണാഘോഷം

ഈ വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് 27, 29 ദിവസങ്ങളിലായി  സദ്യ,അത്തപ്പൂക്കളം ഒരുക്കൽ, ഉറിയടി വടംവലി കർണാനന്ദകരമായ തിരുവാതിരക്കളി മറ്റു  കലാപരിപാടികളോടെ മുൻവർഷത്തേക്കാൾ മനോഹരമാക്കാൻ സാധിച്ചു

സെപ്റ്റംബർ

കായികമേള-RACE 2025

2025-26 അധ്യയന വർഷത്തെ സ്കൂൾ ഒളിമ്പിക്സ് Race -2025 എന്ന പേരിൽ സെപ്റ്റംബർ 10,11 തീയതികളിലായി നടത്തുകയുണ്ടായി. രാവിലെ 9 30 ന് ബഹുമാനപ്പെട്ട എസ് എം സി ചെയർമാൻ  ശ്രീ. മഖ്ബൂൽ അഹമ്മദ് പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് ദീപശിഖ പ്രയാണവും സംഘടിപ്പിച്ചു. വീറും വാശിയും നിറഞ്ഞ മത്സരയിനങ്ങൾ  കൃത്യതയാർന്ന നേതൃത്വത്തിലൂടെ സ്പോർട്സ് കൺവീനർ അജികുമാർ സാർ നിർവഹിച്ചു.

വരയുത്സവം

പ്രീ പ്രൈമറി  കുട്ടികൾക്കായി വരയുത്സവം സെപ്റ്റംബർ 12ാം തീയതി സംഘടിപ്പിച്ചു.

പ്രീ പ്രൈമറി കായികമേള

പ്രീ പ്രൈമറി കുട്ടികളുടെ കായികമേള സെപ്റ്റംബർ 17 ആം തീയതി സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തുകയുണ്ടായി.മാർച്ച് പാസ്റ്റോട് കൂടി തുടങ്ങിയ മേള പ്രഥമ അധ്യാപിക സരിത ടീച്ചർ ഫ്ലാഗ്ഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.

വിളവെടുപ്പ്  മഹോത്സവം

സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പരിപാലിച്ചു വരുന്ന കാർഷികവിളകളുടെ വിളവെടുപ്പ് സെപ്റ്റംബർ പതിനെട്ടാം തീയതി ബഹുമാനപ്പെട്ട ഡി.പി.ഒ ശ്രീ. ശ്രീകുമാരൻ.ബി സാർ നിർവഹിച്ചു കാർഷിക സംസ്കാരം കുട്ടികളിൽ വളർത്തുന്നതിന് നേതൃത്വം നൽകുന്ന കൺവീനർ      അജി സാറിന് പ്രശംസയും അർപ്പിച്ചു

കലയാട്ടം -സ്കൂൾ കലോത്സവം

സെപ്റ്റംബർ 18 19 തീയതികളിലായി 'കലയാട്ടം'എന്ന പേരിൽ സ്കൂൾ കലോത്സവം സംഘടിപ്പിച്ചു .ബഹുമാനപ്പെട്ട ഡി.പി.ഒ ശ്രീകുമാരൻ ബി സാർ ഉദ്ഘാടനം നിർവഹിച്ചു കലയുടെ മഹോത്സവം വിവിധ മത്സരങ്ങൾ കൊണ്ട് കഴിവുകൾ മാറ്റിവയ്ക്കാനുള്ള വേദിയായി മാറി വിജയികൾക്ക് പ്രഥമധ്യാപിക ശ്രീമതി സരിത ടീച്ചർ സമ്മാനങ്ങൾ വിതരണം ചെയ്തു.

പ്രവർത്തനമികവ് - യു .പി വിഭാഗം(രണ്ടാം സ്ഥാനം)

തിരുവനന്തപുരം സൗത്ത് സബ് ജില്ല എ.ഇ.ഒ തലത്തിൽ 2024 - 25 അധ്യായന വർഷത്തെ പ്രവർത്തന മികവിനുള്ള രണ്ടാം സ്ഥാനം ( യു .പി വിഭാഗം )എന്ന സ്തുത്യർഹമായ നേട്ടം കൈവരിക്കാനായി.. സെപ്റ്റംബർ 28 നു HSLP സ്കൂൾ, തൈക്കാട് വച്ചു നടന്ന ചടങ്ങിൽ  ബഹുമാനപെട്ട എ.ഇ.ഒ  ശ്രീ രാജേഷ് ബാബുവിൽ നിന്നും പ്രഥമാധ്യാപിക ശ്രീമതി സരിത ടീച്ചർ  ഉപഹാരം ഏറ്റുവാ‍‍‍ങ്ങി.

ഒക്ടോബർ

ഗാന്ധിജയന്തി

നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ജന്മദിനം ഒക്ടോബർ 2 നു പ്രത്യേക അസംബ്ലി,പുഷ്പാർച്ചന , സർവമത പ്രാർത്ഥന, ഗാന്ധി സന്ദേശം എന്നിവ ഉൾപ്പെടുത്തി ആചരിച്ചു . അഹിംസയിലും അക്രമരാഹിത്യത്തിലും ഊന്നിയ ഗാന്ധിജിയുടെ സമരമാർഗം പുതുതലമുറയെ പ്രഥമാധ്യാപിക ഗാന്ധിസന്ദേശത്തിലൂടെ ഓർമിപ്പിച്ചു.

ഖോ  ഖോ വിജയികൾ

ഒക്ടോബർ 3 നു  നടത്തിയ തിരുവനന്തപുരം സൗത്ത് സബ് ജില്ലാതല ഖോ ഖോ മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഗവ .യു .പി എസ് ബീമാപള്ളിയുടെ കളിക്കാരിൽ നിന്നും അജ്മൽ ഖാൻ, അഹമ്മദ് ഷമ്മാസ്, മുർഷിദ് ഖാൻ എന്നിവർ ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ അർഹരായി.

ഉപ‍ജില്ല കായികമേള

ഒക്ടോബർ  9 , 10, 11 തീയതികളിലായി നടന്ന തിരുവനന്തപുരം സൗത്ത് സബ് ബി ജില്ല കായികമേളയിൽ മിന്നുന്ന പ്രകടനം കാഴ്ച വെച്ച് ഗവ.യു.പി.എസി ലെ കായിക

പ്രതിഭകൾ

ക്രമ നമ്പർ വിജയികൾ വിഭാഗം മത്സരയിനങ്ങൾ സ്ഥാനം
1 അഹമ്മദ് ഷമ്മാസ് സബ് ജൂനിയർ ഹർഡിൽസ് ഒന്നാം
2 സലാഹുദീൻ സബ് ജൂനിയർ ഹർഡിൽസ് രണ്ടാം
3 അഹമ്മദ് ഷമ്മാസ് സബ് ജൂനിയർ ലോങ്ങ് ജമ്പ് ഒന്നാം
4 മുഹമ്മദ് സിനാൻ സബ് ജൂനിയർ ലോങ്ങ് ജമ്പ് രണ്ടാം
5 മുഹമ്മദ് സിനാൻ സബ് ജൂനിയർ ഹൈ ജമ്പ് മൂന്നാം
6 റോഷൻ മുഹമ്മദ് സാഖിർ യു.പി .കിഡീസ് ലോങ്ങ് ജമ്പ് ഒന്നാം
7 മുഹമ്മദ് അഫലഹ് യു.പി .കിഡീസ് ലോങ്ങ് ജമ്പ് രണ്ടാം
8 റഹീമ യു.പി .കിഡീസ് 100m- ഓട്ടം രണ്ടാം
9 ആദിൽ ഖാൻ യു.പി .കിഡീസ് 200m- ഓട്ടം മൂന്നാം
10 ആദിൽ ഖാൻ യു.പി .കിഡീസ് 100m- ഓട്ടം രണ്ടാം
11 ആയിഷ യു.പി .കിഡീസ് ലോങ്ങ് ജമ്പ് മൂന്നാം
12 മുഹമ്മദ് യു.പി .കിഡീസ് ഹൈ ജമ്പ് രണ്ടാം
13 അൽ അമീൻ യു.പി .കിഡീസ് ഹൈ ജമ്പ് മൂന്നാം
14 യു.പി .കിഡീസ് റിലേ -Boys രണ്ടാം
15 യു.പി .കിഡീസ് റിലേ -Girls രണ്ടാം
16 സുഹൈന എൽ .പി കിഡീസ് ലോങ്ങ് ജമ്പ് മൂന്നാം


ഹരിത വിദ്യാലയം -പുരസ്‌കാര വിതരണം

ഒക്ടോബർ 11  നു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയേഴ്സിൽ വച്ച് നടന്ന മാതൃഭൂമി  - സീഡിന്റെ ഹരിത വിദ്യാലയം പുരസ്കാരങ്ങൾ ബഹുമാനപെട്ട  ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ .ജി .ആർ അനിലിൽ നിന്നും മാതൃഭൂമി -സീഡ് ലവ് പ്ലാസ്റ്റിക് അവാർഡ് ,ഹരിത വിദ്യാലയ പുരസ്‌കാരം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം, ജെം ഓഫ് സീഡ് അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾ സ്വീകരിച്ചു .

ശാസ്ത്രമേളയിൽ തിളക്കമാർന്ന വിജയം

ഒക്ടോബർ 13 14 തീയതികളിലായി  GGHSS കോട്ടൺ ഹില്ലിൽ വച്ച് നടന്ന  തിരുവനന്തപുരം സൗത്ത് ഉപജില്ലയുടെ ഈ അധ്യയന വർഷത്തെ ശാസ്ത്രമേളയിൽ മികവാർന്ന വിജയം.

ഗണിത മാഗസിന് ഒന്നാം സ്ഥാനവും, നമ്പർ ചാർട്ട് (സുബുഹാൻ-6 C) രണ്ടാം സ്ഥാനവും, ഗെയിംസ് (നൈമ ഹബീബുള്ള -7C) മൂന്നാം സ്ഥാനവും  നിരവധി എ ഗ്രേഡുകളും നേടി ഗണിത മേളയിൽ ഓവറോൾ മൂന്നാം സ്ഥാനം നേടി.

പ്രവർത്തിപരിചയമേളയിൽ പങ്കെടുത്ത 19 ഇനങ്ങളിൽ 18 A ഗ്രേഡും ഒരു B ഗ്രേഡും കരസ്ഥമാക്കി മിന്നുന്ന വിജയം നേടാൻ കുട്ടികൾക്ക് സാധിച്ചു.

വീറും  വാശിയും നിറഞ്ഞ പോരാട്ടത്തിൽ കുറഞ്ഞ സമയത്തെ പരിശീലനം കൊണ്ട് ക്ലേ മോഡലിംഗിൽ ഷിഫാന ഷാനി(7 C)രണ്ടാം സ്ഥാനം, പേപ്പർ ക്രാഫ്റ്റിൽ അമീന(7 C) മൂന്നാം സ്ഥാനം, ഒറിഗാമി യുപി വിഭാഗത്തിൽ ത്വയ്ബ(6 B)രണ്ടാം സ്ഥാനം ഒറിഗാമി എൽ പി വിഭാഗത്തിൽ മുഹമ്മദ് ഫഹദ് രണ്ടാം സ്ഥാനം കയർ പ്രോഡക്ട്സ് നിർമ്മാണത്തിൽ മുഹമ്മദ് ആസിഫ് ഖാൻ മൂന്നാം സ്ഥാനം ബീഡ്സ് വർക്കിൽ  അർഷിത(6 C) മൂന്നാം സ്ഥാനം എന്നിവ കരസ്ഥമാക്കി.

ഐ. റ്റി മേളയിൽ മുർഷിദ് ഖാൻ (6C) മലയാളം ടൈപ്പിങ്ങിൽ മൂന്നാം സ്ഥാനവും ശാസ്ത്രമേളയിൽ ആസിയ (7B), മുഹമ്മദ്‌ ഷമ്മാസ് (5B) എന്നിവർ വർക്കിംഗ്‌ മോഡൽ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി.

കൃഷി മന്ത്രിയിൽ നിന്നും വിത്ത് സ്വീകരണം

സീഡ്  അംഗങ്ങൾക്ക് കൃഷി വകുപ്പ് നൽകുന്ന പച്ചക്കറി വിത്തുകളുടെ വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘടാനം ഒക്ടോബർ 23 നു കൃഷി മന്ത്രി  ശ്രീ .പി .പ്രസാദ് നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികൾക്ക് നൽകി നിർവഹിച്ചു. വിദ്യാർത്ഥികളുടെ ശ്രമം മുതിർന്നവർക്കുള്ള പാഠപുസ്തകം ആണെന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നവംബർ

ഉപജില്ല സ്കൂൾ കലോത്സവം

തിരുവനതപുരം സൗത്ത് സബ് ജില്ല കലോത്സവം നവംബർ 10,11,12,13 തീയതികളിലായി നടത്തിയ കലോവത്സവത്തിൽ പങ്കെടുത്ത ഒട്ടുമിക്ക ഇനങ്ങളിൽ എ ഗ്രേഡും അറബിക് കലോത്സവത്തിൽ യു .പി ഓവറോൾ ഒന്നാം സ്ഥാനവും എൽ. പി ഓവറോൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി നമ്മുടെ സ്കൂളിലെ കൊച്ചു മിടുക്കർ.

മത്സര വിജയികൾ

എൽ.പി  വിഭാഗം
ക്രമ നമ്പർ മത്സരയിനങ്ങൾ വിജയികൾ ഗ്രേ‍ഡ്
1 ചിത്ര രചന പെൻസിൽ ആയിഷ ലുബാബ B
2 ചിത്രരചന ജലഛായം പാർത്ഥ് ശർമ C
3 മോണോ ആക്ട് നജുമ .N..R B
4 അഭിനയ ഗാനം-മലയാളം ആസിയ ഫാത്തിമ. N A
5 മലയാളം പദ്യം ചൊല്ലൽ ആയിഷ ലുബാബ A
6 ഇംഗ്ലീഷ് പദ്യം ചൊല്ലൽ നെഫ്സി നൗഷാദ് B
7 കന്നഡ പദ്യം ചൊല്ലൽ ഹാജിറ ബീവി B
8 അറബിക് പദ്യം ചൊല്ലൽ സുഹൈന A
8 തമിഴ് പദ്യം ചൊല്ലൽ ആസിയ ഫാത്തിമ B
9 മാപ്പിളപ്പാട്ട് നെഫ്സി നൗഷാദ് C
10 മലയാളം പ്രസംഗം സുഹൈന A
11 ദേശഭക്തിഗാനം ആയിഷ ലുബാബ &സംഘം C

മത്സര വിജയികൾ

യു.പി  വിഭാഗം
ക്രമ നമ്പർ മത്സരയിനങ്ങൾ വിജയികൾ ഗ്രേ‍ഡ്
1 ചിത്ര രചന പെൻസിൽ സുൽത്താന നസ്രിൻ C
2 ചിത്രരചന ജലഛായം ഷിഫാന ഷാനി A
3 മോണോ ആക്ട് മുഹമ്മദ് ഇജാസ് A
4 കഥ രചന- മലയാളം നൈമ ഹബീബുള്ള A
5 മലയാളം പദ്യം ചൊല്ലൽ അമാനുളള B
6 ഇംഗ്ലീഷ് പദ്യം ചൊല്ലൽ നൈമ ഹബീബുള്ള A
7 കന്നഡ പദ്യം ചൊല്ലൽ നൈമ ഹബീബുള്ള A
8 ഉറുദു പദ്യം ചൊല്ലൽ മുബഷീറ സുലൈമാൻ A
9 ഹിന്ദി പദ്യം ചൊല്ലൽ ദിയ ഫാത്തിമ A
10 അറബിക് പദ്യം ചൊല്ലൽ ഷിഫാന ഷാനി A
11 തമിഴ് പദ്യം ചൊല്ലൽ ആമിന.ബി B
12 മാപ്പിളപ്പാട്ട് മുഹമ്മദ് അർസൽ A
13 മലയാളം പ്രസംഗം മുഹമ്മദ് ഇജാസ് B
14 ദേശഭക്തിഗാനം ദിയ ഫാത്തിമ.&സംഘം A
15 ഉറുദു സംഘഗാനം മുബഷീറ സുലൈമാൻ&സംഘം A
16 ഒപ്പന ദിയ ഫാത്തിമ.&സംഘം A.Second Prize

ശിശുദിനാഘോഷം

ചാച്ചാജിയുടെ ജന്മദിനമായ നവംബർ 14 നു ഭാഗഭാക്കാകുവാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ശിശുദിന റാലിയിൽ യുപി വിഭാഗത്തിലെ കുട്ടികൾ പങ്കെടുത്തപ്പോൾ സ്കൂളിൽ സംഘടിപ്പിച്ച ശിശുദിന റാലിയിൽ പ്രീ പ്രൈമറി, എൽ പി വിഭാഗത്തിലെ കുട്ടികൾ പങ്കെടുക്കുകയുണ്ടായി. രണ്ട് ബി ക്ലാസ്സിലെ കൊച്ചു മിടുക്കി അംന അനസ് സമാഹരിച്ച ചാച്ചാജിയെ കുറിച്ചുള്ള കവിതകളുടെ പ്രകാശനം സരിത ടീച്ചർ നിർവഹിച്ചു.

ഹരിതസഭ