ഉള്ളടക്കത്തിലേക്ക് പോവുക

"ജി യു പി എസ് വള്ളിവട്ടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 51: വരി 51:
'''സ്കൂൾ പാർലമെൻ്ററി ഇലക്ഷൻ'''
'''സ്കൂൾ പാർലമെൻ്ററി ഇലക്ഷൻ'''


സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി. കുട്ടികൾ എല്ലാവരും അവരുടെ വോട്ട്  രേഖപ്പെടുത്തി. ചെറിയ ക്ലാസ്സിലെ കുട്ടികൾക്ക് പുതിയൊരുനുഭവമായിരുന്നു. അനയ്കൃഷ്ണയെ സ്കൂൾ ലീഡറായി തിരഞ്ഞെടുത്തു.സെക്കൻ്റ് ലീഡറായി ആവണി തിരഞ്ഞെടുക്കപ്പെട്ടു. സയൻസ് ആൻഡ് ഹെൽത്ത് ക്ലബ്ബ് ലീഡറാായി സായന്തനയും വിദ്യാരംഗം ലീഡറായി നിവേദ്യയും തിക്ഞ്ഞെടുക്കപ്പെട്ടു.
സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി. കുട്ടികൾ എല്ലാവരും അവരുടെ വോട്ട്  രേഖപ്പെടുത്തി. ചെറിയ ക്ലാസ്സിലെ കുട്ടികൾക്ക് പുതിയൊരുനുഭവമായിരുന്നു. അനയ്കൃഷ്ണയെ സ്കൂൾ ലീഡറായി തിരഞ്ഞെടുത്തു.സെക്കൻ്റ് ലീഡറായി ആവണി തിരഞ്ഞെടുക്കപ്പെട്ടു. സയൻസ് ആൻഡ് ഹെൽത്ത് ക്ലബ്ബ് ലീഡറായി സായന്തനയും വിദ്യാരംഗം ലീഡറായി നിവേദ്യയും തിരഞ്ഞെടുക്കപ്പെട്ടു.
 
 
'''സ്കൂൾ തല വാങ്മയം പരീക്ഷ'''
 
പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ  നടത്തുന്ന ഭാഷാ പ്രതിഭാ പരീക്ഷ വാങ്മയം സ്കൂൾ തലം നടത്തി . എൽപി വിഭാഗത്തിൽ ഫാത്തിമ ഹൈഫ , വൈഗ വി മണിക്കുട്ടൻ എന്നിവർ യഥാക്രമം  ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
 
യു പി വിഭാഗത്തിൽ ആഘോഷ് TBയും അശ്വതി സുധീഷും വിജയികളായി.
 
 
'''മധുരം മലയാളം'''
 
വിദ്യാലയത്തിൽ കുട്ടികളിലെ വായന പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി മാതൃഭൂമി പത്രം തൃപ്പേക്കുളം സുരേഷ് എമ്പ്രാതിരി സ്കൂൾ ലീഡർ അനയ്കൃഷ്ണയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ സുജനബാബു, പി.ടി.എ അംഗങ്ങൾ അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

11:29, 11 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2025

പ്രവേശനോത്സവം2025-26

'സ്കൂൾ പ്രവേശനോത്സവം പഞ്ചായത്ത് തല ഉദ്ഘാടനം നമ്മുടെ വിദ്യാലയത്തിൽ വച്ചായിരുന്നു.പഞ്ചായത്ത് പ്രസിഡൻറ് നിഷ ഷാജി ഉദ്ഘാടന കർമ്മംനിർവഹിച്ചു.പുതുതായി വന്ന കുരുന്നുകൾക്ക് സ്കൂൾ ബാഗും ബോക്സും പുസ്തകങ്ങളും എല്ലാം കൈമാറി. അവരെ കിരീടവും കടലാസ് പൂക്കളും നൽകി സ്വീകരിച്ചു.എല്ലാ കുഞ്ഞു മക്കൾക്കും മധുരം നൽകി.

സ്കൂൾ ജാഗ്രതാ സമിതി

സ്കൂൾ ജാഗ്രതാ സമിതി

സ്കൂൾ ജാഗ്രതാ സമിതി പുനരൂപീകരണം നടന്നു.യോഗത്തിൽ വിമുക്തി റിസോഴ്സ് പേഴ്സണും ഇരിഞ്ഞാലക്കുട സിവിൽ എക്സൈസ് ഓഫീസറുമായ ശ്രീ ജദീർ പി എം സംസാരിച്ചു.ജാഗ്രതാ സമിതി അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു. ലഹരി വിരുദ്ധ ക്ലബ്ബ് രൂപീകരിച്ചു.അതിൽ അഞ്ചുമുതൽ 7 വരെയുള്ള ക്ലാസിലെ കുട്ടികളെ അംഗങ്ങൾ ആക്കി.ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ് എക്സൈസ് ഓഫീസർ ശ്രീ ജദീർ പി.എം നടത്തി.


പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനം പോസ്റ്റർ നിർമ്മിച്ചും പ്രതിജ്ഞയെടുത്തും അടുക്കളത്തോട്ടം നിർമ്മിച്ചും തൈകൾ നട്ടും ആഘോഷിച്ചു.

വായനാദിനം

വായനാദിനം

വായനാദിനം ഇത്തവണ മാസാചരണമായിട്ടാണ് ആഘോഷിക്കുന്നത് അതിനാൽ ഓരോ ആഴ്ചയിലും ഓരോ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതി വിദ്യാഭ്യാസ പ്രവർത്തകനായ ശ്രീ അശോകൻ മാസ്റ്ററുടെ ക്ലാസ് കുട്ടികൾക്ക് വേറിട്ടൊരു അനുഭവമായി.കുട്ടികളുടെ വായനാനുഭവങ്ങൾ അവർ അസംബ്ലിയിൽ കൂട്ടുകാരുമായി പങ്കുവെച്ചു.ക്ലാസ്സ് ലൈബ്രറി ഒരുക്കി .മികച്ച വായനക്കാർക്കുള്ള സമ്മാനങ്ങൾ പ്രഖ്യാപിച്ചു.ഓരോ ആഴ്ചയിലും പ്രധാനാധ്യാപിക നൽകുന്ന ജികെ ചോദ്യങ്ങൾക്ക് ഉത്തരം ആദ്യം പറയുന്ന കുട്ടിക്ക് സമ്മാനം നൽകുമെന്നും ടീച്ചർ ഉറപ്പ് നൽകി.കഴിഞ്ഞവർഷം തുടങ്ങിയ വായനാമൃതം പരിപാടി ഈ വർഷവും തുടരാൻ തീരുമാനിച്ചു.നന്നായി വായിക്കാൻ വേണ്ട സാഹചര്യം ക്ലാസ് മുറിയിൽ ഒരുക്കാൻ തീരുമാനിച്ചു. വായനാദിന ക്വിസ് നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ നൽകി.

ലഹരിവിരുദ്ധ ദിനം

ലഹരി വിരുദ്ധ ദിനത്തിൻറെ ഭാഗമായി സൂംമ്പ ഡാൻസ് കളിച്ചു കുട്ടികൾക്ക് അത് മാനസികമായും ശാരീരികമായും ഉണർവ് നൽകി. ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.പോസ്റ്റർ നിർമ്മാണം നടത്തി.

പലഹാരമേള

പലഹാര മേള

അഞ്ചാം ക്ലാസിലെ കൂട്ടുകാർ പാഠഭാഗവുമായി ബന്ധപ്പെട്ട് വിവിധയിനം പലഹാരങ്ങൾ വീട്ടിൽ നിന്ന് കൊണ്ടുവന്നു.പരസ്പരം പങ്കുവെച്ചും പലഹാര നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ പറഞ്ഞും മേള രസകരമാക്കി.

വാർഷിക പെതുയോഗം

വാർഷിക പൊതുയോഗം

വാർഷിക പൊതുയോഗവും പുതിയ പിടിഎ അംഗങ്ങളുടെ തിരഞ്ഞെടുപ്പും രക്ഷാകർതൃബോധകരണവും ജൂലൈ മൂന്നിന് നടന്നു.മൂന്നുവർഷമായി പിടിഎ പ്രസിഡണ്ടായി സ്ഥാനം വഹിച്ച ശ്രീ ടി വി ജോഷിയെ ആദരിച്ചു.ലഹരിവിരുദ്ധ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികളിലെ അമിതമായ ഫോൺ ഉപയോഗത്തെ ക്കുറിച്ചും അതിൻ്റെ അനന്തരഫലങ്ങളെ ക്കുറിച്ചും പ്രശസ്ത മനശാസ്ത്രജ്ഞ ഡോക്ടർ ഇന്ദുജ രക്ഷിതാക്കളുമായി സംസാരിച്ചു

ബഷീർ ദിനം

ബഷീർ ദിനം

വൈക്കം മുഹമ്മദ് ബഷീഅനുസ്മരണവും ബഷീർ കൃതികളുടെ പരിചയപ്പെടുത്തലും ബഷീർ കഥാപാത്രങ്ങളുടെ ആവിഷ്ക്കാരവും നടന്നു

ഭക്ഷ്യമേള

ഭക്ഷ്യമേള

ആറാം ക്ലാസിലെ ആഹാരവും ആരോഗ്യവും എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികൾ വിവിധ പോഷകാഹാരങ്ങൾ കൊണ്ടുവന്ന് ക്ലാസിൽ മേള നടത്തി . ആഹാരവിഭവങ്ങളുടെ റെസിപ്പി പങ്കുവച്ചും പരസ്പരം വിഭവങ്ങൾ പങ്കുവച്ചും മേള രസകരമാക്കി.

ക്വിസ് മത്സരം

ക്വിസ് മത്സരം

ലഹരിവിരുദ്ധ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ പത്രവാർത്തകളിൽ ഊന്നൽ നൽകി കൊണ്ട്'അറിവാണ് ശക്തി' ക്വിസ് മത്സരം സംഘടിപ്പിച്ചു. വിജയികൾക്ക് വിമുക്തി മെഡൽ നൽകി ആദരിച്ചു. വിമുക്തി റിസോഴ്സ് പേഴ്സണും ഇരിങ്ങാലക്കുട സിവിൽ എക്സൈസ് ഓഫീസറുമായ ശ്രീ ജദീർ പി.എം ക്വിസ് മത്സരം നയിച്ചു.

ചാന്ദ്രദിനം

ചാന്ദ്രദിനം

ചാന്ദ്രദിനം മൂന്നാം ക്ലാസിലെ കൂട്ടുകാരുടെ അസംബ്ലിയോ ടെആരംഭിച്ചു.വ്യത്യസ്തയിനം പോസ്റ്റർ നിർമ്മിച്ചും ചിത്രരചന നടത്തിയും ചിത്രങ്ങൾക്ക് നിറം നൽകിയും റോക്കറ്റുകൾ നിർമ്മിച്ചും ചാന്ദ്രദിനം രസകരമാക്കി.ചാന്ദ്രദിന ക്വിസ് നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു.ആറാം ക്ലാസിലെ സയാൻ ചന്ദ്രയാൻ വർക്കിംഗ് മോഡൽ പ്രദർശിപ്പിച്ചത് കൂട്ടുകാരിൽ കൗതുകമുണർത്തി. പതിപ്പ്,കോളാഷ്, ചുമർപത്രിക എന്നിവയുടെ നിർമ്മാണവും വീഡിയോ പ്രദർശനവും നടന്നു.


സ്കൂൾ പാർലമെൻ്ററി ഇലക്ഷൻ

സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി. കുട്ടികൾ എല്ലാവരും അവരുടെ വോട്ട് രേഖപ്പെടുത്തി. ചെറിയ ക്ലാസ്സിലെ കുട്ടികൾക്ക് പുതിയൊരുനുഭവമായിരുന്നു. അനയ്കൃഷ്ണയെ സ്കൂൾ ലീഡറായി തിരഞ്ഞെടുത്തു.സെക്കൻ്റ് ലീഡറായി ആവണി തിരഞ്ഞെടുക്കപ്പെട്ടു. സയൻസ് ആൻഡ് ഹെൽത്ത് ക്ലബ്ബ് ലീഡറായി സായന്തനയും വിദ്യാരംഗം ലീഡറായി നിവേദ്യയും തിരഞ്ഞെടുക്കപ്പെട്ടു.


സ്കൂൾ തല വാങ്മയം പരീക്ഷ

പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ നടത്തുന്ന ഭാഷാ പ്രതിഭാ പരീക്ഷ വാങ്മയം സ്കൂൾ തലം നടത്തി . എൽപി വിഭാഗത്തിൽ ഫാത്തിമ ഹൈഫ , വൈഗ വി മണിക്കുട്ടൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.

യു പി വിഭാഗത്തിൽ ആഘോഷ് TBയും അശ്വതി സുധീഷും വിജയികളായി.


മധുരം മലയാളം

വിദ്യാലയത്തിൽ കുട്ടികളിലെ വായന പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി മാതൃഭൂമി പത്രം തൃപ്പേക്കുളം സുരേഷ് എമ്പ്രാതിരി സ്കൂൾ ലീഡർ അനയ്കൃഷ്ണയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ സുജനബാബു, പി.ടി.എ അംഗങ്ങൾ അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.