"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(Adding/improving reference(s)) |
(Adding/improving reference(s)) |
||
| വരി 181: | വരി 181: | ||
പ്രമാണം:24071onam2.JPG|alt= | പ്രമാണം:24071onam2.JPG|alt= | ||
</gallery><gallery> | </gallery><gallery> | ||
പ്രമാണം:24071onam3.JPG|alt= | പ്രമാണം:24071onam3.JPG|alt= | ||
</gallery> | |||
'''യൂത്ത് ഫെസ്റ്റിവൽ''' | |||
2025 സെപ്തംബർ 11-ന് സെന്റ് മേരീസ് ഗേൾസ് ഹൈ സ്കൂളിൽ യൂത്ത് ഫെസ്റ്റിവൽ നടത്തി.11 ന് നാടകം,ഗാനാലാപനം,ലളിതഗാനം,രചനാമത്സരങ്ങൾ എന്നിവ നടത്തി.12 ന് നാടോടിനൃത്തം,മോഹിനിയാട്ടം,ഭാരതനാട്ട്യം എന്നിവ നടത്തി.വിജയികളെ പ്രഖ്യാപിച്ചു.ഹെഡ്മിസ്ട്രസ് സിസ്റ്റർ വിന്നി വിജയികൾക്ക് ആശംസ നൽകി.<gallery> | 2025 സെപ്തംബർ 11-ന് സെന്റ് മേരീസ് ഗേൾസ് ഹൈ സ്കൂളിൽ യൂത്ത് ഫെസ്റ്റിവൽ നടത്തി.11 ന് നാടകം,ഗാനാലാപനം,ലളിതഗാനം,രചനാമത്സരങ്ങൾ എന്നിവ നടത്തി.12 ന് നാടോടിനൃത്തം,മോഹിനിയാട്ടം,ഭാരതനാട്ട്യം എന്നിവ നടത്തി.വിജയികളെ പ്രഖ്യാപിച്ചു.ഹെഡ്മിസ്ട്രസ് സിസ്റ്റർ വിന്നി വിജയികൾക്ക് ആശംസ നൽകി.<gallery> | ||
15:07, 8 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോൽസവം 2025
സെന്റ് മേരീസ് ജിഎച്ച്എസ് ചൊവ്വന്നൂരിൽ സ്കൂൾ വീണ്ടും തുറക്കുന്നു.
പ്രിൻസിപ്പൽ ബഹുമാന്യനായ സിസ്‌റ്റർ വിന്നി സ്വാഗത പ്രസംഗം നടത്തി. വാർഡ് കൗൺസിലർ ,ശ്രീമതി ബിൻസി ജോർജ് ഉദ്ഘാടനം ചെയ്തു. കമ്മിറ്റി ചെയർമാൻ ജോജി, വിദ്യാഭ്യാസ കൗൺസിലർ ബഹുമാന്യനായ സിസ്‌റ്റർ അനുപമ എന്നിവർ പുതിയ വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു. ഫാ. തോമസ് ചൂണ്ടൽ പ്രചോദന പ്രസംഗം നടത്തി. വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു, അതിൽ പുതിയ വിദ്യാർത്ഥികൾക്കായി വൈവിധ്യമാർന്ന നൃത്തങ്ങളും ഗാനങ്ങളും ഉൾപ്പെടുന്നു.പുതുതായി വന്ന വിദ്യാർത്ഥികൾക്ക് മധുരപലഹാരങ്ങൾ നൽകി ,സ്വാഗതം ചെയ്തു.ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മുഴുവൻ പരിപാടിയുടെയും ഫോട്ടോകളും വീഡിയോകളും എടുത്തു.
മയക്കുമരുന്ന് വിരുദ്ധ ക്യാമ്പ് 03/06/2025ന് കുന്നംകുളം പോലീസ് സ്റ്റേഷനിലെ എസ് ഐ ജാബിർ സാർ ലഹരി, മയക്കുമരുന്ന് എന്നിവയ്ക്കെതിരെ ബോധവൽക്കരണ ക്ലാസ്സ് നടത്തി. ഹിന്ദി അധ്യാപകരായ സിസ്റ്റർ ഡാനിഷ്, സിസ്റ്റർ ഹെന്ന, സിസ്റ്റർ ലിൻസ, സിസ്റ്റർ മെറിൽ എന്നിവരുടെ നേത്റ്ത്വത്തിൽ പോസ്റ്റർ പ്രദർശനം, ചിത്രരചനാമത്സരം എന്നിവ സംഘടിപ്പിച്ചു. വിദ്യാലയത്തിലെ എച്ച് എം ആയ സിസ്റ്റർ വിന്നി സ്വാഗതപ്രസംഗം നടത്തി. പി ടി എ അംഗമായ അഭിലാഷ് സാർ കുട്ടികളോട് സംവദിച്ചു.
പൊതുമുതൽ സംരക്ഷണ ക്യാമ്പ്
2025 ജൂൺ 4-ന് ചോവന്നൂരിലുള്ള സെന്റ് മേരീസ് സ്കൂളിൽ പൊതുജന സ്വത്തുക്കളുടെ സംരക്ഷണത്തെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടി നടന്നു. പ്രാരംഭത്തിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ വിന്നി വിഷയവുമായി ബന്ധപ്പെട്ട് പ്രഭാഷണം നടത്തി. വിദ്യാർത്ഥികൾ പൊതുസ്വത്ത് സംരക്ഷണത്തെക്കുറിച്ചുള്ള സ്കിറ്റും ഗാനവുമാണ് അവതരിപ്പിച്ചത്. പൊതുസ്വത്തുകൾ എല്ലാവരുടെയും ഉത്തരവാദിത്വം ആണെന്ന് സന്ദേശം പരിപാടിയിൽ ബലപ്പെടുത്തി. അവസാനത്തിൽ കുട്ടികൾ പൊതുസ്വത്തുകൾ സംരക്ഷിക്കാനായി പ്രതിജ്ഞ ചൊല്ലി. പരിപാടി കുട്ടികളിൽ സാമൂഹിക ഉത്തരവാദിത്തബോധം വളർത്തുന്നതിൽ സഹായകമായി.
പരിസ്ഥിതി ദിനം ക്യാമ്പ്
2025 ജൂൺ 5-ന് ചോവന്നൂരിലുള്ള സെന്റ് മേരീസ് സ്കൂളിൽ പരിസ്ഥിതി ദിന സംരക്ഷണത്തെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടി നടന്നു. പ്രാരംഭത്തിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ വിന്നി വിഷയവുമായി ബന്ധപ്പെട്ട് പ്രഭാഷണം നടത്തി. ജീൻസ് ഉപയോഗിച്ച് ഗ്രോ ബാഗ് നിർമ്മിക്കാൻ വിദ്യാർത്ഥികളെ പിന്തുണച്ചുകൊണ്ട് ഹെഡ്മിസ്ട്രസ് വിന്നി മാതൃകയായി.വിദ്യാർത്ഥികൾ നൃത്തവും പ്രസംഗവും അവതരിപ്പിച്ചുു. പരിസ്ഥിതി സംരക്ഷണം എല്ലാവരുടെയും ഉത്തരവാദിത്വം ആണെന്ന് സന്ദേശം പരിപാടി ബലപ്പെടുത്തി. അവസാനത്തിൽ കുട്ടികൾ പരിസ്ഥിതി സംരക്ഷിക്കാനായി പ്രതിജ്ഞ ചൊല്ലി.
ഹെൽത്ത് ഡേ ക്യാമ്പ്
2025 ജൂൺ 9-ന് ചോവന്നൂരിലുള്ള സെന്റ് മേരീസ് സ്കൂളിൽ ആരോഗ്യ ബോധവൽക്കരണ ക്യാമ്പ് നടത്തി. പ്രാരംഭത്തിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ വിന്നി വ്യക്തിശുചിത്വത്തെ കുറിച്ച് സംസാരിച്ചു.പി ടി എ പ്രതിനിധിയായ സുനിൽ സർ കുട്ടികളോട് സംവദിച്ചു.അധ്യാപകനായ ഷിഖിൽ സർ ആരോഗ്യത്തെ പറ്റിയും വ്യക്തിശുചിത്വത്തെ പറ്റിയും കുട്ടികളെ ബോധവൽക്കരരാക്കി.നിശാന്ത് ടീച്ചറുടെ നേതൃത്വത്തിൽ സൂംബാ ക്ലാസ് നടത്തി.
ഡിജിറ്റൽ അവബോധ ക്യാമ്പ്
2025 ജൂൺ 10-ന് സെന്റ് മേരീസ് ഗേൾസ് ഹൈ സ്കൂളിൽ ഡിജിറ്റൽ അവബോധ ക്യാമ്പ് നടത്തി.ഹെഡ്മിസ്ട്രസ് സിസ്റ്റർ വിന്നി പരിപാടിയെക്കുറിച്ച് സംസാരിച്ചു.ഡിജിറ്റൽ ലോകത്തെ കുറിച്ചും ഡിജിറ്റൽ ലോകത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റിയും സിസ്റ്റർ ഷെറിൻ മരിയ അതിനെ കുറിച് സംസാരിച്ചു.ഹെഡ്മിസ്ട്രസ് സിസ്റ്റർ വിന്നി പരിപാടി ഉദ്ഗാടനം ചെയ്തു.
റോഡ് സേഫ്റ്റി പ്രോഗ്രാം 2025 ജൂൺ 11-ന് സെന്റ് മേരീസ് ഗേൾസ് ഹൈ സ്കൂളിൽ റോഡ് സുരക്ഷാ ക്യാമ്പ് നടത്തി.റോഡ് സുരക്ഷയെ പറ്റിയും യാത്ര ചെയുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങളെ പറ്റിയും വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ് എടുത്ത് കൊടുത്തു.റോഡ് സുരക്ഷയെ ബന്ധപ്പെട്ട് കുട്ടികൾ മൈമ് നടത്തി.
ഇംഗ്ലീഷ് ക്ലബ് പ്രോഗ്രാം 2025 ജൂൺ 12 -ന് സെന്റ് മേരീസ് ഗേൾസ് ഹൈ സ്കൂളിൽ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കിറ്റും പദ്യങ്ങളും ആലപിച്ചു.ഇംഗ്ലീഷ് ക്ലബ്ബ് ഭാരവാഹികൾ ആയ ലിജി ടീച്ചർ,സ്‌കാനിയ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ആണ് പരിപാടി നടത്തിയത്.ഹെഡ്മിസ്ട്രസ് സിസ്റ്റർ വിന്നി പരിപാടി ഉദ്ഗാടനം ചെയ്തു.
റേഡിയോ ചെറി ഇനോഗ്രേഷൻ 2025 ജൂൺ 13 -ന് സെന്റ് മേരീസ് ഗേൾസ് ഹൈ സ്കൂളിൽ റേഡിയോ ചെറി ഉദ്ഗാടനം അപർണ ജനാർദനൻ,സൈമൺ,ഹെഡ്മിസ്ട്രസ് സിസ്റ്റർ വിന്നി എന്നിവർ നിർവഹിച്ചു. FM നെ പറ്റിയും റേഡിയോ ഉപയോഗങ്ങളെ പറ്റിയും ഹെഡ്മിസ്ട്രസ് സിസ്റ്റർ വിന്നി സംസാരിച്ചു.കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
വായനാ ദിനം 2025 ജൂൺ 19 -ന് സെന്റ് മേരീസ് ഗേൾസ് ഹൈ സ്കൂളിൽ വായനാ ദിനം ആഘോഷിച്ചു.വായനയുടെ പ്രാധാന്യത്തെ പറ്റി ശ്രീ എം വി നാരായണൻ മാഷ് കുട്ടികൾക്ക് ക്ലാസ്സെടുത്തകൊടുത്തു.ഹെഡ്മിസ്ട്രസ് സിസ്റ്റർ വിന്നി,എം വി നാരായണൻ മാഷ്,ശ്രീമാൻ ഷെറി എന്നിവർ പരിപാടി ഉദ്ഗാടനം ചെയ്തു.വിദ്യാർത്ഥികൾ പോസ്റ്റർ,ചുമ്മർപത്രിക എന്നിവ പ്രദർശനം നടത്തി.
മെറിറ്റ് ഡേ 2025 ജൂൺ 28-ന് സെന്റ് മേരീസ് ഗേൾസ് ഹൈ സ്കൂളിൽ മെറിറ്റ് ഡേ നടത്തി. പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ വിന്നി കുട്ടികളെ അഭിനന്ദിച്ച് സംസാരിച്ചു.
ലഹരി വിരുദ്ധ ദിനം 2025 ജൂൺ 30-ന് സെന്റ് മേരീസ് ഗേൾസ് ഹൈ സ്കൂളിൽ ലഹരി വിരുദ്ധ ദിന പരിപാടി നടത്തി.കുട്ടികൾ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് റാലി നടത്തി.ഹെഡ്മിസ്ട്രസ് സിസ്റ്റർ വിന്നി കുട്ടികൾക്ക് ബോധവത്കരണ ക്ലാസ് എടുത്തു കൊടുത്തു.സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികളുടെ വിവിധതരം പരിപാടികൾക്ക് ജിസ്‌പ്രിയ സിസ്റ്റർ നേതൃത്വം നൽകി.
ചങ്ങാതിക്കൊരു തൈ 2025 ഓഗസ്റ്റ് 8-ന് സെന്റ് മേരീസ് ഗേൾസ് ഹൈ സ്കൂളിൽ ചങ്ങാതിക്കൊരു തൈ എന്ന പരിപാടി നടന്നു.ഹെഡ്മിസ്ട്രസ് വിന്നി കുട്ടികൾക്ക് വൃക്ഷങ്ങളുടെ മഹത്വവും ഉപയോഗവും പറഞ്ഞു മനസ്സിലാക്കികൊടുത്തു.കുട്ടികളുടെ വിവിധതരം പരിപാടികൾക്ക് ജിൻസി ടീച്ചറും നിഷ ടീച്ചറും നേതൃത്വം നൽകി.കുട്ടികൾ സുഹൃത്തുക്കൾക്ക് തൈകൾ കൈമാറി.
കളർ ഇന്ത്യ കോംപെറ്റീഷൻ
2025 ഓഗസ്റ്റ് 8-ന് സെന്റ് മേരീസ് ഗേൾസ് ഹൈ സ്കൂളിൽ കളർ ഇന്ത്യ മത്സരം നടത്തി.300ൽ ഏറെ കുട്ടികൾ പങ്കെടുത്തു.സിസ്റ്റർ വിന്നി കുട്ടികളെ അഭിനന്ദിച്ച.കുട്ടികൾ നിറങ്ങൾകൊണ്ട് ചിത്രങ്ങൾ മനോഹരമാക്കി.
ഓണാഘോഷം 2025 ഓഗസ്റ്റ് 29-ന് സെന്റ് മേരീസ് ഗേൾസ് ഹൈ സ്കൂളിൽ നടന്നു.ഓണപ്പാട്ട്, ഓണക്കളി,വഞ്ചിപ്പാട്ട്,തിരുവാതിരക്കളി,പൂക്കളമത്സരം,മലയാളിമങ്ക മാവേലി മത്സരം എന്നിവ നടത്തി.ഓണസദ്യ,പായസം എന്നിവ ഉണ്ടായിരുന്നു.വിജയികൾക്ക് സമ്മാനദാനം നടത്തി.
യൂത്ത് ഫെസ്റ്റിവൽ
2025 സെപ്തംബർ 11-ന് സെന്റ് മേരീസ് ഗേൾസ് ഹൈ സ്കൂളിൽ യൂത്ത് ഫെസ്റ്റിവൽ നടത്തി.11 ന് നാടകം,ഗാനാലാപനം,ലളിതഗാനം,രചനാമത്സരങ്ങൾ എന്നിവ നടത്തി.12 ന് നാടോടിനൃത്തം,മോഹിനിയാട്ടം,ഭാരതനാട്ട്യം എന്നിവ നടത്തി.വിജയികളെ പ്രഖ്യാപിച്ചു.ഹെഡ്മിസ്ട്രസ് സിസ്റ്റർ വിന്നി വിജയികൾക്ക് ആശംസ നൽകി.