ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് മുണ്ടക്കൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Shabnasadik (സംവാദം | സംഭാവനകൾ)
No edit summary
Shabnasadik (സംവാദം | സംഭാവനകൾ)
No edit summary
വരി 64: വരി 64:
=== അമ്മ വായന ===
=== അമ്മ വായന ===
കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതിനു വേണ്ടി അമ്മമാരെ സ്കൂള്‍ ലൈബ്രറിയുമായി ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനമാണിത്. ഇതിലൂടെ കുട്ടികളില്‍ വായനാ ശീലം വര്‍ധിപ്പിക്കുവാന്‍ സാധിച്ചു.
കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതിനു വേണ്ടി അമ്മമാരെ സ്കൂള്‍ ലൈബ്രറിയുമായി ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനമാണിത്. ഇതിലൂടെ കുട്ടികളില്‍ വായനാ ശീലം വര്‍ധിപ്പിക്കുവാന്‍ സാധിച്ചു.
=== ഹോണസ്റ്റി ഷോപ്പ്
=== ഹോണസ്റ്റി ഷോപ്പ് ===
===
കച്ചവടക്കാരനില്ലാത്ത സത്യസന്ധതയുടെ കട വിദ്യാലയത്തില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നു.
കച്ചവടക്കാരനില്ലാത്ത സത്യസന്ധതയുടെ കട വിദ്യാലയത്തില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നു.



16:02, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി എൽ പി എസ് മുണ്ടക്കൈ
വിലാസം
മുണ്ടക്കൈ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-2017Shabnasadik




വയനാട് ജില്ലയിലെ ഉപജില്ലയില്‍ മുണ്ടക്കൈ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ എല്‍.പി വിദ്യാലയമാണ് ജി എൽ പി എസ് മുണ്ടക്കൈ . ഇവിടെ 29 ആണ്‍ കുട്ടികളും 29 പെണ്‍കുട്ടികളും അടക്കം 58 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.

ചരിത്രം

വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ എന്ന ഗ്രാമം ജില്ലയുടെ ഒരു അതൃത്തി പ്രദേശമാണ്.കാടുകളും മലകളും പുഴകളും നിറഞ്ഞ ഈ പ്രദേശത്തിലെ കാട്ടിലൂടെ 13 km യാത്ര ചെയ്താല്‍ മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ എത്തിച്ചേരാം.ഗ്രാമവാസികളെല്ലാം തന്നെ തോട്ടം തൊഴിലാളികളായിരുന്നു.ഈ പ്രദേശത്തിന്റെ ഭൂപ്രകൃതി അനുസരിച്ച് പല പ്രകൃതി ക്ഷോഭങ്ങള്‍ക്കും ഗ്രാമം സാക്ഷ്യം വഹിച്ചിട്ടുണ്ട്.1984ല്‍ അതി ശക്തമായ കാറ്റിലും മഴയിലും പ്രദേശത്ത് ഉരുള്‍പൊട്ടലുണ്ടായി.മുണ്ടക്കൈ ഗ്രാമത്തിന്റെ ഒരു പ്രദേശം തന്നെ ഉരുള്‍പൊട്ടലില്‍ നഷ്ടമായി.ഈ കുഗ്രാമത്തില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടാന്‍ മരപ്പാലത്തിലൂടെ സഞ്ചരിച്ച് വേണമായിരുന്നു 5 km അകലെ ഉള്ള അട്ടമലയിലെ വിദ്യാലയത്തിലെത്താന്‍.ഇത്തരം പ്രകൃതി ദുരന്തങ്ങള്‍ താണ്ടിയുള്ള ഈ യാത്ര വളരെ ദുഷ്കരവും അപകടം നിറഞ്ഞതുമായിരുന്നു.അതുകൊണ്ട് തന്നെ മാതാപിതാക്കള്‍ കുട്ടികളെ പ്രാഥമിക വിദ്യാഭ്യാസത്തിനയക്കാന്‍ വൈമനസ്യം കാണിച്ചിരുന്നു.ഇത് പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിയെ സാരമായി ബാധിച്ചു.ഈ പരിതസ്ഥിതിയില്‍ ഇതിനൊരു പരിഹാരമായി പ്രദേശത്തെ സുമനസുകള്‍ സംഘടിക്കുകയും കലക്ടറെ തങ്ങളുടെ വിഷമാവസ്ഥ അറിയിക്കുകയും അദ്ദേഹത്തിന്റെ അനുമതിയോടെ DPEP യുടെ നേതൃത്വത്തില്‍ സ്ഥലത്തെ മദ്രസ കെട്ടിടത്തില്‍ അനൗപചാരിക വിദ്യാഭ്യാസം ആരംഭിക്കുകയും ചെയ്തു.ഇതിനു വേണ്ട മാര്‍ഗ നിര്‍ദേശങ്ങളും നേതൃത്വവും നല്‍കിയത് അന്നത്തെ വയനാട് ജില്ലാ ഡയറ്റ് പ്രിന്‍സിപ്പാള്‍ ലക്ഷ്മണന്‍ സാറായിരുന്നു. അദ്ദേഹത്തെ ഈ അവസരത്തില്‍ ഞങ്ങള്‍ നന്ദിയോടെ ഓര്‍ക്കുന്നു. ശേഷം വിദ്യാലയത്തിനു വേണ്ടി ഹരിസണ്‍സ് മലയാളം ലിമിറ്റഡ് അര ഏക്കര്‍ സ്ഥലം അനുവദിച്ചു തരികയും അഞ്ച് മുറകളോടു കൂടിയ കെട്ടിടം പണി ആരംഭിക്കുകയും 1998-99 അക്കാദമിക വര്‍ഷത്തില്‍ സര്‍ക്കാര്‍ വക വിദ്യാലയമായി തുടക്കം കുറിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

- അര ഏക്കര്‍ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പഠനം രസകരം

വായനാ തൊട്ടില്‍ പഠനം രസകരമാക്കുന്നതിനു വേണ്ടി പപ്പറ്റ്, ഗണിത ചാര്‍ട്ടുകള്‍, വായനാ തൊട്ടില്‍, ഗണിത കിറ്റ്, മണല്‍ തടം, വിവിധ തരം ശേഖരണങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തുകയും ജില്ലയിലെ ഏറ്റവും നല്ല എല്‍ പി സ്കൂള്‍ എന്ന ബഹുമതി നേടിയെടുക്കുകയും ചെയ്തു.

കളരി പരിശീലനം

2006-07 കാലഘട്ടത്തില്‍ വിദ്യാലയത്തിലെ അധ്യാപകനായ ശശി മാഷിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് കളരി വിദ്യാഭ്യാസം നല്‍കിയിരുന്നു.

ശുചിത്വ വിദ്യാലയം

2007-08ല്‍ മേപ്പാടി ഗ്രാമ പഞ്ചായത്തിലെ ഏറ്റവും മികച്ച ശുചിത്വ വിദ്യാലയമായി ഈ വിദ്യാലയത്തെ തിരഞ്ഞെടുക്കപ്പെട്ടു.

ശാസ്ത്ര മേള

2009 മുതല്‍ കലാമേളകളിലും ശാസ്ത്രമേളകളിലും വിദ്യാലയം തിളങ്ങി നിന്നു.

മികവുത്സവം

മേപ്പാടി പഞ്ചായത്തിലെ മികവുത്സവം എന്ന പരിപാടിയില്‍ വിദ്യാലയത്തെ ഒന്നാമതായി തിരഞ്ഞെടുത്തത് വിദ്യാലയ മികവുകളിലെ ഒരു പൊന്‍ തൂവലായി.

അമ്മ വായന

കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതിനു വേണ്ടി അമ്മമാരെ സ്കൂള്‍ ലൈബ്രറിയുമായി ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനമാണിത്. ഇതിലൂടെ കുട്ടികളില്‍ വായനാ ശീലം വര്‍ധിപ്പിക്കുവാന്‍ സാധിച്ചു.

=== ഹോണസ്റ്റി ഷോപ്പ് ===

കച്ചവടക്കാരനില്ലാത്ത സത്യസന്ധതയുടെ കട വിദ്യാലയത്തില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_മുണ്ടക്കൈ&oldid=287241" എന്ന താളിൽനിന്ന് ശേഖരിച്ചത്