"ജി.എച്ച്.എസ്. വടശ്ശേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 119: | വരി 119: | ||
<big>ഉച്ചക്ക് ശേഷം littlekites ക്ലാസ്സുകളെ കുറിച് ഒരു ധാരണ നൽകി ആക്ടിവിറ്റി ബുക്ക് പരിചയപ്പെടുത്തി. അതിനു ശേഷം റോബോട്ടിക് ക്ലാസ് വളരെ രസകരമായി അവതരിപ്പിച്ചു. കുട്ടികൾ വളരെ ആവേശത്തോടെ റോബോട്ടിക് ക്ലാസ് ഏറ്റെടുത്തു. കൃത്യം 3 മണിക്ക് തന്നെ രക്ഷിതാക്കൾ എത്തിയിരുന്നു. രക്ഷിതാക്കളുടെ മീറ്റിംഗ് 4.30 നു അവസാനിച്ചു.</big> | <big>ഉച്ചക്ക് ശേഷം littlekites ക്ലാസ്സുകളെ കുറിച് ഒരു ധാരണ നൽകി ആക്ടിവിറ്റി ബുക്ക് പരിചയപ്പെടുത്തി. അതിനു ശേഷം റോബോട്ടിക് ക്ലാസ് വളരെ രസകരമായി അവതരിപ്പിച്ചു. കുട്ടികൾ വളരെ ആവേശത്തോടെ റോബോട്ടിക് ക്ലാസ് ഏറ്റെടുത്തു. കൃത്യം 3 മണിക്ക് തന്നെ രക്ഷിതാക്കൾ എത്തിയിരുന്നു. രക്ഷിതാക്കളുടെ മീറ്റിംഗ് 4.30 നു അവസാനിച്ചു.</big> | ||
= '''🏃ANNUAL SPORTS DAY🏃 GET SET GO 2K25''' = | |||
<big>2025-26 അധ്യയന വർഷത്തെ UP, HS SPORTS MEET 11.9.2025,12.9.2025 (വ്യാഴo, വെള്ളി ) തിയ്യതികളിലായി വി.കെ. പടി മിനി സ്റ്റേഡിയത്തിൽ വെച്ച് നടന്നു . നാല് ഹൗസുകളുടെ മാർച്ച് പാസ്റ്റോടുകൂടി ആരംഭിച്ച പരിപാടി HM അംബിക ടീച്ചർ ഉദ്ഘാടനവും പിടിഎ പ്രസിഡൻ്റ് മുഹമ്മദ് ആശംസയും സീനിയർ Assistant ബ്ലസി ടീച്ചർ നന്ദിയും നിർവ്വഹിച്ചു.</big> | |||
<big> രണ്ട് ദിവസങ്ങളിലായി നടന്ന കായികമാമാങ്കത്തിൽ വിവിധ മത്സരങ്ങളിലായി എഴുന്നൂറോളംകുട്ടികൾ വളരെ വാശിയോടെയും മത്സരബുദ്ധിയോടെയും പങ്കെടുത്തു. ആദ്യ ദിനമായ(11.9.2025) ന് 3000m ഓട്ടമത്സരത്തോടുകൂടി GHS വടശ്ശേരിയുടെ കായികമാമാങ്കത്തിന് കൊടി ഉയർന്നു. കാണികളെ ആവേശത്തിൻ്റെ മുൾമുനയിൽ നിർത്തിക്കൊണ്ട് ഓരോ ഹൗസിലെയും അംഗങ്ങൾ തങ്ങളുടെ ടീം മുന്നേറണമെന്ന വീറും വാശിയോടും കൂടി ഓരോ മത്സരത്തിലും പങ്കെടുത്തു. ഉസൈൻ ബോൾട്ടിനെപോലും തോൽപ്പിക്കുന്ന വിധത്തിൽ കിതക്കാതെ കുതിച്ചുകൊണ്ട് 100,200,600, 800 മീറ്ററിൽ ജ്വലിക്കുന്ന പ്രകടനം കാഴ്ച്ച വെച്ചത് കാണികൾക്ക് ഹരമായി.</big> | |||
<big> ഉച്ച വെയിലിൻ്റെ കാഠിന്യത്തെ വകവെക്കാതെ ഒഴുക്കിനെതിരെ നീന്തുന്ന പരൽമീനുകളെപ്പോലെ ഏവരെയും ആകാംക്ഷയുടെ നെറുകയിൽ നിർത്തിയ ഷോട്ട് പുട്ട് മത്സരമായിരുന്നു നടന്നിരുന്നത്.ഓരോ ഏറും ലക്ഷ്യസ്ഥാനത്തിനപ്പുറത്തെത്തിക്കാൻ ഓരോ ഹൗസിലെയും മത്സരാർത്ഥികൾ പ്രയത്‌നിച്ചു.</big> | |||
<big> പരസ്പര സഹകരണവും ഒരുമയും കാണിച്ചുതന്ന മത്സരമായിരുന്നു റിലേ. കാണികൾക്കും കുട്ടികൾക്കും ഒരു പോലെ ആവേശം കൊള്ളിച്ച ഒരു മത്സരമായിരുന്നു നടന്നത്.ഓരോ മത്സരത്തിലെയും വിജയികളെ അനുമോദിച്ചു കൊണ്ട് ഇന്നത്തെ കായികമാമങ്കത്തിന് കൊടിയിറങ്ങി.</big> | |||
<big> രണ്ടാം ദിവസം (12.9.25 )അതലറ്റിക് ഇനമായ 500മീറ്റർ ഓട്ടത്തോടെ തുടക്കം കുറിച്ചു.റോക്കറ്റിനെയും വെല്ലുന്ന തരത്തിൽ ജാവലിൻ ത്രോയിൽ സ്പോർട്സിനെയും സയൻസിനെയും സമന്വയിപ്പിച്ച് വടശ്ശേരിയുടെ ചുണക്കുട്ടികൾ ചരിത്രത്തിൻ്റെ ഭാഗമായി. കരുത്തരായ വടശ്ശേരിയുടെ കായികതാരങ്ങളുടെ കൈവെള്ളയിൽ നിന്നും ചാട്ടുളി പോലെ പായുന്ന ഡിസ്ക്കുകൾ , ഡിസ്ക്കസ് ത്രോക്ക് മാറ്റു കുട്ടി.</big> | |||
<big> ജി.എച്ച്.എസ് വടശ്ശേരിയുടെ HM ഉൾപ്പെടെയുള്ള അധ്യാപകരും പി ടി എ അംഗങ്ങളും ഒട്ടും പുറകിലല്ലെന്ന് തെളിയിച്ച് കൊണ്ട് ഈ മാമാങ്കത്തിൻ്റെ ഭാഗമായി. വിജയവും പരാജയവും ഒരുപോലെ സ്വീകരിക്കാനും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവാനും ഊർജം പകർന്ന് കൊണ്ട് കായികമേളക്ക് പരിസമാപ്തി കുറിച്ചു.</big> | |||