ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ എൽ പി എസ് കൊല്ലായിൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42611 (സംവാദം | സംഭാവനകൾ)
No edit summary
42611 (സംവാദം | സംഭാവനകൾ)
No edit summary
വരി 80: വരി 80:
സ്കൂൾ സുരക്ഷാപദ്ധതിയുടെ ഭാഗമായി രക്ഷിതാക്കൾക്കും കുട്ടികൾക്കും സുരക്ഷാ ബോധവൽക്കരണക്ലാസ് നൽകി. പാലോട് പോലീസ് സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർ ശ്രീ ജയചന്ദ്രൻ എൽ എസ് ക്ലാസ് നയിച്ചു. രക്ഷിതാവും പോലീസ് ഓഫീസറുമായ ശ്രീ രഞ്ജീഷ് സംസാരിച്ചു. വിവിധ അപകട സാഹചര്യങ്ങളിൽ സ്വയം രക്ഷനേടുന്നതിനുള്ള മാർഗങ്ങൾ കുട്ടികൾക്ക് വിശദീകരിച്ചു. കുട്ടികൾക്ക് good touch bad touch എന്നിവ എങ്ങനെ മനസിലാക്കിക്കാമെന്ന് രക്ഷിതാക്കൾക്കും ബോധവൽക്കരണം  നൽകി

[[പ്രമാണം:42611 School Safety.jpg|നടുവിൽ|ലഘുചിത്രം|ബോധവൽക്കരണക്ലാസ്]]
[[പ്രമാണം:42611 School Safety.jpg|നടുവിൽ|ലഘുചിത്രം|ബോധവൽക്കരണക്ലാസ്]]
== ഹിരോഷിമ ദിനം ==
സ്നേഹത്തിൻറേയും സമാദാനത്തൻറേയും സന്ദേശവുമായി ഹിരോഷിമാദിനം ആചരിച്ചു. യുദ്ധ വിരുദ്ധ പോസ്റ്റർ നിർമ്മാണം, പ്രതിജ്ഞ, സന്ദേശം, സ്നേഹച്ചങ്ങല, സ്നേഹദീപം എന്നിവ നടത്തി.
[[പ്രമാണം:42611 Snehachangala korkkam.jpg|ഇടത്ത്‌|ലഘുചിത്രം|സ്നേഹച്ചങ്ങല]]
[[പ്രമാണം:42611 Snehachangala.jpg|ലഘുചിത്രം|സ്നേഹച്ചങ്ങല]]

20:36, 15 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

വായനദിനം- പതിപ്പ്പ്രകാശനം

പതിപ്പ് പ്രകാശനം

വായനദിന പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ തയാറാക്കിയ പതിപ്പ് കവയിത്രിയും അധ്യാപികയുമായ ശ്രീമതി ദീപ്തി സജിൻ പ്രകാശനം ചെയ്തു.

ലൈബ്രറി സന്ദർശനം

വായനദിന പ്രവർത്തനങ്ങളുടെ ഭാഗമായി 22/06/2025 ന് വളവുപച്ച സി കേശവൻ മെമ്മോറിയൽ ഗ്രന്ഥശാല കുട്ടികൾ സന്ദർശിച്ചു.

ലൈബ്രറി സന്ദർശനം

അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം

ഗവ എൽ പി എസ് കൊല്ലായിലെ 2025 അധ്യയന വർഷത്തെ അക്കാദമിക മാസ്റ്റപ്ലാൻ തയാറാക്കി. വിദ്യാലയത്തെ മികച്ച നിലവാരത്തിലെത്തിച്ച് മാതൃകാ വിദ്യാലയമാക്കുന്നതിന് ഉതകുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ അക്കാദമിക മാസ്റ്റപ്ലാൻ നെടുമങ്ങാട് എക്സൈസ് സർക്കിൾ എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ ആർ. ദിലീപ് കുമാ‌ർ എസ്. ആർ. ജി കൺവീനർ സന്ധ്യ ടീച്ചർക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.

അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ

ലഹരിവിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടത്തി. നെടുമങ്ങാട് എക്സൈസ് സർക്കിൾ എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ ആർ. ദിലീപ് കുമാ‌ർ സർന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കുട്ടികളുടെ പോസ്റ്റർ രചന മത്സരം, പ്രസംഗം, ചിത്രരചന എന്നിവയും സംഘടിപ്പിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തി.

പോസ്റ്റർ പ്രദർശനം
ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്

ബഷീർദിനം

2025 - 26 അധ്യയന വർഷത്തിലെ ബഷീർദിനം ആഘോഷിച്ചു. ബഷീർ കൃതികളുടെ അവതരണം, വായനാക്കുറിപ്പ് തയാറാക്കൽ, ബഷീർ കൃതികളുടെ ദൃശ്യാവിഷ്ക്കാരം എന്നിവ നടത്തി. ബഷീർ സമ്പൂർണ്ണ കൃതികൾ കുട്ടികൾക്ക് വായനയ്ക്കായി നൽകി.

സ്കൂൾ ആഡിറ്റോറിയം ഉദ്ഘാടനം

നമ്മുടെ ചിരകാല സ്വപ്നമായിരുന്ന ഓപ്പൺ ആഡിറ്റോറിയം ബഹുമാനപ്പെട്ട പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി 14/07/2025 ന് ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട വാമനപുരം M L A Adv. ഡി. കെ . മുരളി അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, പാലോട് എ ഇ ഒ, ബി പി സി എന്നിവർ ആശംസകൾ അറിയിച്ചു. ഹെഡ്മിസ്ട്രസ് കൃതജ്ഞത രേഖപ്പെടുത്തി.

അലിഫ് അറബിക് ടാലന്റ് പരീക്ഷ

അലിഫ് അറബിക് ടാലന്റ് പരീക്ഷ സബ് ജില്ലാതല മത്സരത്തിൽ 4 സി യിലെ ആയിഷ ഫാത്തിമ എ ഗ്രേഡ് നേടി.

ആയിഷ ഫാത്തിമ എസ് എൻ

ചാന്ദ്രദിനം 2025

2025 ലെ ചാന്ദ്രദിനം ആഘോഷിച്ചു. നീൽ ആംസ്ട്രോങ്ങുമായി അഭിമുഖം , സ്കിറ്റ്(സൗരയൂഥം), പോസ്റ്റർ പ്രദർശനം, റോക്കറ്റ് നിർമ്മാണം, പതിപ്പ് നിർമ്മാണം - പ്രകാശനം എന്നിവ സംഘടിപ്പിച്ചു. പ്രത്യേക അസംബ്ലിയിൽ ഹെ‍ഡ്മിസ്ട്രസ് പതിപ്പുകൾ പ്രകാശനം ചെയുതു.

പോസ്റ്റർ പ്രദർശനം

പിറന്നാൾപുസ്തകം

പിറന്നാൾ ദിനത്തിൽ ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകം സമ്മാനിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. 1 എ യിലെ മുഹമ്മദ് മുനവ്വർ ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകം സമ്മാനിച്ചു. എല്ലാ കുട്ടികളും ഈ മാതൃക പിൻതുടരണമെന്നും വായന ഒരു ശീലമാക്കണമെന്നും ഹെഡ്മിസ്ട്രസ് പറഞ്ഞു.

പിറന്നാൾപുസ്തകം

പൂവ് ചിരിച്ചു

ഒന്നാം ക്ലാസുകാരുടെ പൂവ് ചിരിച്ചു എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് നാട്ടു പൂക്കളുടെ പ്രദർശനം സംഘടിപ്പിച്ചു. വിവിധ തരം പൂക്കളുടെ പ്രദർശനം കുട്ടികളിൽ കൗതുകവും വിജ്ഞാനവും വളർത്തുന്നതായിരുന്നു. നമ്മുടെ ചുറ്റുപാടും ധാരാളം പൂക്കളുണ്ടെന്നും വിവിധ നിറത്തിലും മണത്തിലും ഇതളുകളുടെ എണ്ണത്തിൽ വ്യത്യസ്തവുമായ പൂക്കളുണ്ടെന്ന് കുട്ടികൾ തിരിച്ചറിഞ്ഞു.

പൂ പ്രദർശനം
നാട്ടുപൂക്കൾ

സ്കൂൾ സുരക്ഷാ ബോധവൽക്കരണക്ലാസ്

സ്കൂൾ സുരക്ഷാപദ്ധതിയുടെ ഭാഗമായി രക്ഷിതാക്കൾക്കും കുട്ടികൾക്കും സുരക്ഷാ ബോധവൽക്കരണക്ലാസ് നൽകി. പാലോട് പോലീസ് സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർ ശ്രീ ജയചന്ദ്രൻ എൽ എസ് ക്ലാസ് നയിച്ചു. രക്ഷിതാവും പോലീസ് ഓഫീസറുമായ ശ്രീ രഞ്ജീഷ് സംസാരിച്ചു. വിവിധ അപകട സാഹചര്യങ്ങളിൽ സ്വയം രക്ഷനേടുന്നതിനുള്ള മാർഗങ്ങൾ കുട്ടികൾക്ക് വിശദീകരിച്ചു. കുട്ടികൾക്ക് good touch bad touch എന്നിവ എങ്ങനെ മനസിലാക്കിക്കാമെന്ന് രക്ഷിതാക്കൾക്കും ബോധവൽക്കരണം നൽകി

ബോധവൽക്കരണക്ലാസ്

ഹിരോഷിമ ദിനം

സ്നേഹത്തിൻറേയും സമാദാനത്തൻറേയും സന്ദേശവുമായി ഹിരോഷിമാദിനം ആചരിച്ചു. യുദ്ധ വിരുദ്ധ പോസ്റ്റർ നിർമ്മാണം, പ്രതിജ്ഞ, സന്ദേശം, സ്നേഹച്ചങ്ങല, സ്നേഹദീപം എന്നിവ നടത്തി.

സ്നേഹച്ചങ്ങല
സ്നേഹച്ചങ്ങല