"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
== '''''വിദ്യാരംഗം കലാസാഹിത്യവേദി'''''       ==
        വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ  രക്ഷിതാക്കൾക്ക് വേണ്ടി   നടന്ന ക്വിസ് മത്സരത്തിൽ
ഒന്നാം സ്ഥാനം..  ഷിംന( അന്വർത്  അനുർവേദ്/8c)
രണ്ടാം സ്ഥാനം..  സെമീന  ഒ പി ( മിഫ് ദ മറിയം/8B)
മൂന്നാം സ്ഥാനം....  ധന്യ അനൂപ്( ആൻ മിയ അനൂപ്8c)


== '''യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം''' ==
== '''യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം''' ==

13:26, 19 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാരംഗം കലാസാഹിത്യവേദി      

        വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ  രക്ഷിതാക്കൾക്ക് വേണ്ടി   നടന്ന ക്വിസ് മത്സരത്തിൽ

ഒന്നാം സ്ഥാനം..  ഷിംന( അന്വർത്  അനുർവേദ്/8c)

രണ്ടാം സ്ഥാനം..  സെമീന  ഒ പി ( മിഫ് ദ മറിയം/8B)

മൂന്നാം സ്ഥാനം....  ധന്യ അനൂപ്( ആൻ മിയ അനൂപ്8c)

യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം

കേരള സർക്കാരും k ഡിസ്ക് കൂടെ ചേർന്ന് നടത്തുന്ന ഒരു പ്രോഗ്രാം ആണ് YIPയംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം" (Young Innovators Programme) എന്നാണ് K-DISCൽ YIP എന്നതിൻ്റെ ചുരുക്കെഴുത്ത്. ഇത് കേരള സർക്കാരിൻ്റെ ഒരു സംരംമാണ്. ഇതിൽ Young Innovators Programme (YIP) എന്ന് പറയുന്നത്, ഇന്നത്തെ സമൂഹത്തിൻ്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പുതിയ ഉത്പന്നങ്ങൾ, സേവനങ്ങൾ, മാതൃകകൾ എന്നിവ കണ്ടുപിടിക്കുന്നതിനും, അതുപോലെ ഭാവിയിലെ ഇന്നൊവേഷനുകൾക്കായി ആളുകളെ സജ്ജമാക്കുന്നതിനുമുള്ള ഒരു പരിപാടിയാണ്.സ്കൂളിൽ വെച്ച് നടന്ന YIP ഓറിയൻ്റെഷൻ 17-7-2025  പരിപാടിയിൽ അസീസ് സർ സ്വാഗതംപറഞ്ഞു സനുപ് സി എൻ  ഉൽഘാടനം ചെയ്തു നിഷാന്ത് നന്ദിയും പറഞ്ഞു

ബഷീർ ദിനം

മലയാള നോവലിസ്റ്റും കഥാകൃത്തുമായ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മക്കായി എല്ലാ വർഷവും ജൂലൈ 5 നാണ് ബഷീർ ദിനം ആചരിക്കുന്നത് അദ്ദേഹത്തിന്റെ രചനകളിലെ ലാളിത്യവും നർമ്മവും മലയാള സാഹിത്യത്തിൽ അദ്ദേഹത്തിന് പ്രത്യേകമായൊരു സ്ഥാനം നൽകുന്നു ഈ ദിനം സ്കൂളുകളും സാഹിത്യ സംഘടനകളും വിവിധ പരിപാടികളോടെയാണ് ആചരിക്കുന്നത് അദ്ദേഹത്തിന്റെ കൃതികളെക്കുറിച്ച് ഓർമ്മിക്കാനും ചർച്ച ചെയ്യാനുമുള്ള ഒരു അവസരമാണ് ഈ ദിനം നൽകുന്നത് എംജെ വി  എച്ച്എസ് എസ് വിദ്യാരംഗംകലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ 7/7/2025 ബഷീർ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ഇതിനോടനുബന്ധിച്ച് കുട്ടികളുടെ പുസ്തകം ചർച്ച, ഡോക്യുമെന്ററി പ്രദർശനം  എന്നീ പരിപാടികൾഅവതരിപ്പിച്ചു.ഈ പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തത് എച്ച് എം ഷംസുദ്ദീൻ സർ, സ്വാഗതം ഷംസീർ സർ, ആശംസ അർപ്പിച്ചത് ഡെപ്യൂട്ടി എച്ച് എം അബ്ദുൽ അസീസ് സർ, സൂര്യ ടീച്ചർ നന്ദിയും പറഞ്ഞു


ALIF ARABIC TALENT TEST

ഹൈസ്കൂൾ വിഭാഗം

സ്കൂൾ തല മത്സരം 2025 ജൂലൈ 3, വ്യാഴം 2 pmഎംജെ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.46 പേർ പങ്കെടുത്തു.ഒന്നും, രണ്ടും,മൂന്നും സ്ഥാനം ലഭിച്ചവരെ തെരഞ്ഞെടുത്തു.

1"st

Zanha fathima. P-8L

Shaiha sayid-9F

2"nd

Dhiya fathima -9J

ഇന്റർനെറ്റ് ലോകത്തെ ചതിക്കുഴികൾ

സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി ഇന്റർനെറ്റ് ലോകത്തെ ചതിക്കുഴികൾ എന്ന വിഷയത്തെ ആസ്പദമാക്കി എംജെ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രഭാഷണവും ബോധവത്കരണ ക്ലാസ്സും നടത്തി. ശ്രീയുക്ത സ്കൂൾ അസംബ്ലിയിൽ പ്രഭാഷണവും, വൈകുന്നേരം നടന്ന സെമിനാറിൽ ഹൻഫഫൈറൂസും നതാഷയും പ്രസന്റേഷൻ നടത്തി.

കൈറ്റ് മാസ്റ്റർ ഷമീർ,സുഹൈൽ,സൈഫുന്നിസ,സമീമ എന്നിവർ ചടങ്ങിന് നേതൃത്വവും സാലിഹ് നന്ദിയും പറഞ്ഞു

പൊതുമുതൽ സംരക്ഷണം

                    സമഗ്ര ഗുണമേന്മ വിദ്യാഭ്യാസത്തിന്റെ ഭാഗമായി നിർദ്ദേശിക്കപ്പെട്ട പൊതുമുതൽ സംരക്ഷണ ഗുണപാഠ ക്ലാസ് എം. ജെ. വി. എച്ച്.എസ്.എസ് സ്കൂളിൽ 11-06-2025 ന് സംഘടിപ്പിക്കപ്പെട്ടു.

          സ്കൂൾ അസംബ്ലിയിൽ പൊതുമുതൽ സംരക്ഷണ ബോധവൽക്കരണം ലക്ഷ്യം വെച്ച് ആമുഖപ്രസംഗം 9K യിലെ കുമാരി ഷഹമ നടത്തുകയുണ്ടായി. തുടർന്ന് പൊതുമുതൽ സംരക്ഷണ പ്രതിജ്ഞ കുട്ടികൾക്കായി ചൊല്ലി കൊടുക്കുകയും അത് എല്ലാവരും ഏറ്റു ചൊല്ലുകയും ചെയ്തു. ഇതിന്റെ തുടർച്ച എന്ന നിലയിൽ ഏഴാം പിരീഡിൽ എല്ലാ ക്ലാസുകളിലും വിവിധ അധ്യാപകർ ക്ലാസ് തല ബോധവൽക്കരണം നടത്തുകയും ചെയ്തു.


സൈബർ സുരക്ഷ

                         

സൈബർ സുരക്ഷയെ കുറിച്ചുള്ള അവബോധം വിദ്യാർത്ഥികൾക്കിടയിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ വില്യാപ്പള്ളി എം ജെ വി എസ് എസ് സ്കൂളിൽ 10.06.2025 ന് നടത്തിയ പരിപാടിയിൽ 10 F ലെ ഹൻഫ ഫൈറൂസ് വളരെ വിശദമായ രീതിയിൽ സോഷ്യൽ മീഡിയയിലൂടെയുള്ള ചതിക്കുഴികളെ കുറിച്ചും അതിൽ നിന്നും എങ്ങനെ രക്ഷ നേടാം എന്നതിനെക്കുറിച്ചും ക്ലാസ് എടുത്തു. എല്ലാ ക്ലാസുകളിലേക്കും പ്രത്യേകം തയ്യാറാക്കിയ മോഡ്യൂൾ പ്രകാരം അധ്യാപകർ ക്ലാസുകൾ കൈകാര്യം ചെയ്തു. ലിറ്റിൽ കൈറ്റ്സ്  സീനിയർ വിദ്യാർത്ഥികൾ പവർ പോയിന്റ് പ്രസന്റേഷന്റെ സഹായത്തോടെ കൂടുതൽ വ്യക്തമായി സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് കൈറ്റ് അംഗങ്ങൾക്കും ക്ലാസുകൾ സംഘടിപ്പിച്ചു

          

        ലോക പരിസ്ഥിതി ദിനം

5.6.2025 പരിസ്ഥിതിദിനത്തോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതിയെ സംരക്ഷിക്കേണ്ട ആവശ്യകതയെ കുറിച്ചും അതിനെന്തൊക്കെ ചെയ്യണമെന്നതിനെക്കുറിച്ചും സീത ലക്ഷ്മി  10 D സംസാരിച്ചു. അതുപോലെ വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്ന വിഷയത്തെ ആധാരമാക്കി 9 K യിലെ ഷഹ്‌മ സംസാരിച്ചു. കുട്ടികളിൽ പ്രകൃതിസ്നേഹം വളർത്താനായി introduction to butterflies & birds എന്ന വിഷയത്തെക്കുറിച്ച് ഒരു സെമിനാർ സംഘടിപ്പിച്ചു. മുഹമ്മദ് അമീൻ സി.പി എന്ന വിദ്യാർത്ഥിയാണ് കുട്ടികൾക്ക് വേണ്ടി സെമിനാർ അവതരിപ്പിച്ചത്. അത് വളരെ രസകരവും വിജ്ഞാനപ്രദവും ആയിരുന്നു. ഇതിൽ പങ്കെടുത്ത കുട്ടികൾക്ക് വേണ്ടി ക്വിസ് മത്സരവും കുട്ടികൾക്കുള്ള സമ്മാനദാനവും നടത്തി. കൂടാതെ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട കൊളാഷ് നിർമിച്ചു നൽകി. വൃക്ഷത്തൈ നടൽ എന്ന പദ്ധതി കുട്ടികളെ ഉപയോഗിച്ച് നടപ്പിൽ വരുത്തിയത് ശ്രദ്ധേയമായി

     " ട്രാഫിക് നിയമങ്ങൾ പാലിക്കൂ...... ജീവൻ രക്ഷിക്കൂ !!! "

          ബോധവൽക്കരണ ക്ലാസ്

         സമഗ്ര ഗുണമേന്മ  ഭാഗമായി റോഡ് സുരക്ഷയും, ട്രാഫിക് നിയമങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി 04.06.2025 ബുധനാഴ്ച ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ശ്രീ രതീഷ് പടിക്കൽ നേതൃത്വം നൽകിയ ക്ലാസ് കൃത്യം 11:00 മണിക്ക് ആരംഭിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ, ശ്രീ ഷംസുദ്ദീൻ , ഡെപ്യൂട്ടി HM ശ്രീ അസീസ്, പ്രോഗ്രാം കോഡിനേറ്റർമാരായ ശ്രീ അക്ബർ, ശ്രീമതി സുബിത എന്നിവർ ചടങ്ങിൽ സംസാരിച്ചു. റോഡ് സുരക്ഷയെ കുറിച്ചും, ട്രാഫിക് നിയമങ്ങളെ കുറിച്ചും, സ്കൂൾ വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും മറ്റും വളരെ ലളിതവും, രസകരമായും കുട്ടികൾക്ക് രതീഷ് സാർ പറഞ്ഞു കൊടുത്തു. ഓരോ ക്ലാസിലെയും പ്രതിനിധികൾ ഉൾക്കൊണ്ടുള്ള ക്ലാസ് ഒരു മണിക്കൂറോളം നീണ്ടുനിന്നു. ക്ലാസിനു ശേഷം കുട്ടികളുടെ സംശയങ്ങൾക്ക് സാർ മറുപടി നൽകി. ഇതിന്റെ ഭാഗമായി ക്ലാസ് തലത്തിൽ കൊളാഷ് നിർമ്മാണം, ചിത്രരചന എന്നിവ സംഘടിപ്പിച്ചു. എസ് പി സി കുട്ടികളുടെ നേതൃത്വത്തിൽ എല്ലാ ക്ലാസുകളിലും  " സുരക്ഷിത യാത്ര " എന്ന വിഷയത്തെ അടിസ്ഥാനമാക്കി അവർ നിർമ്മിച്ച പ്ലകാർഡ് പ്രദർശനവും, ബോധവൽക്കരണവും നടന്നു.

പരസ്പര സഹകരണത്തിന്റെ പ്രാധാന്യം,

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസത്തിന്റെ ഭാഗമായി നിർദ്ദേശിക്കപ്പെട്ട പരസ്പര സഹകരണത്തിന്റെ പ്രാധാന്യം, വൈകാരിക നിയന്ത്രണമില്ലായ്മ ഗുണപാഠം ക്ലാസ് എം.ജെ. വി.എച്ച്.എസ്.എസ് വില്യാപ്പള്ളിയിൽ 12-06-25 ന് സംഘടിപ്പിക്കപ്പെട്ടു

      8C ക്ലാസിലെ സാൻവിയ റാഗിംങ്, വൈകാരിക നിയന്ത്രണമില്ലായ്മ എന്നിവയെ കുറിച്ച് കുട്ടികൾക്ക് സ്കൂൾ അസംബ്ലിയിൽ വിഷയാവതരണം നടത്തി. പരസ്പര സഹകരണത്തിന്റെ മൂല്യവും നന്മയും കുട്ടികളിലേക്ക് പകർത്തുന്നതിനായി 11-06-25 ന് അധ്യാപകരുടെ നിർദ്ദേശപ്രകാരം കുട്ടികൾ ലഘു ഭക്ഷണം കൊണ്ടുവരികയും അത് പരസ്പരം പങ്കുവയ്ക്കുകയും ചെയ്തു. തുടർന്ന് 8C ക്ലാസിലെ ജാൻവി ജ്യോതി പരസ്പര സഹകരണത്തിന്റെ മൂല്യങ്ങളും നന്മകളും, എങ്ങനെ നാടിന് നന്മയുള്ള മനുഷ്യരായി വളരണം എന്നീ വിഷയങ്ങളിൽ പ്രഭാഷണം നടത്തി. ഇതിന്റെ തുടർച്ച എന്നുള്ള രീതിയിൽ അവസാന പിരീഡിൽ എല്ലാ ക്ലാസുകളിലും വിവിധ അധ്യാപകർ ക്ലാസ് തല ബോധവൽക്കരണം നടത്തുകയും ചെയ്തു

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്

വില്യാപ്പള്ളി എം. ജെ.വി.എച്ച്.എസ് സ്കൂൾ സമഗ്രഗുണമേന്മാ വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി  കുട്ടികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും അഭിമുഖവും സങ്കടിപ്പിച്ചു . വടകര പോലീസ് ഓഫീസർ മുരളീധരൻ കെ നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ ഷംസുദ്ദീൻ ആർ അധ്യക്ഷനായി.  അബ്ദുൽ അസീസ് എം  സ്വാഗതം പറഞ്ഞു.ബഷീർ വി., വി.എം അഷ്റഫ് ,സൂര്യ എന്നിവർ സംസാരിച്ചു


പ്രവേശനോത്സവം

സമഗ്രവിദ്യാഭ്യാസ ഗുണമേന്മ വർഷമായി ഈ വർഷം കേരളസർക്കാർ തീരുമാനിച്ചിരിക്കുന്നതിന്റെ ഭാഗമായി ജൂൺ 2  സ്കൂൾ പ്രവേശനോത്സവം വളരെ വിപുലമായ രീതിയിൽ എംജെ സ്കൂളിൽ നടന്നു.

ബാന്റ് വാദ്യങ്ങളുടെ അകമ്പടിയോടെ ഹെഡ്മാസ്റ്ററും അധ്യാപകരും വിദ്യാർത്ഥികളെ സ്വാഗതം ചെയ്തു. വിവിധ യൂണിറ്റിലെ വിദ്യാർത്ഥികൾ അവരെ വരവേൽക്കാനായി സ്കൂൾ അങ്കണത്തിൽ അണിനിരന്നു. ഹെഡ്മാസ്റ്റർ ഷംസുദ്ദീൻ സർ സ്വാഗതം ആശംസിച്ചു. ഉദ്ഘാടനപരിപാടികൾക്ക് അധ്യക്ഷചുമതല വഹിച്ചത് ഹയർ സെക്കൻഡറി പ്രിൻസിപ്പൾ അബ്ദുറഹിമാൻ മാസ്റ്റർ ആയിരുന്നു.വൊക്കേഷണൽ ഹയർസെക്കൻഡറി പ്രിൻസിപ്പൾ ഷരീഫ് മാസ്റ്ററും ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ അസീസ് മാസ്റ്ററും ആശംസ അർപ്പിച്ചു. സ്റ്റാഫ്‌ സെക്രട്ടറി ഷഫീഖ് മാസ്റ്റർ നന്ദി ആശംസിച്ചു.

ഉദ്ഘടന പരിപാടികൾക്ക് ശേഷം പ്രസിദ്ധ വയലിനിസ്റ്റ് വിഷ്ണു അശോകും കൂട്ടരും നടത്തിയ മ്യൂസിക് ഫ്യൂഷൻ നവാഗതരെ ആവേശം കൊള്ളിച്ചു.

2025-26 വർഷത്തെ എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്ക് ഓറിയന്റേഷൻ ക്ലാസ്