ഉള്ളടക്കത്തിലേക്ക് പോവുക

"എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13105 (സംവാദം | സംഭാവനകൾ)
13105 (സംവാദം | സംഭാവനകൾ)
വരി 62: വരി 62:

== വായനാപക്ഷാചരണം ==
== വായനാപക്ഷാചരണം ==
[[പ്രമാണം:13105-vidyarangam2025-001.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:13105-vidyarangam2025-001.jpg|ലഘുചിത്രം]]
   ജൂൺ 19 വായന ദിനത്തോ ടനുബന്ധിച്ച് എ വി എസ് ജി എച്ച് എസ് എസ് കരിവെള്ളൂരിൽ വായന പക്ഷാചരണത്തിന് തുടക്കമായി. സീനിയർ അസിസ്റ്റൻ്റ്  എ രാകേഷ് പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാരംഗം കോ -ഓഡിനേറ്റർ പ്രകാശിനി ടീച്ചർ സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി കെ സന്തോഷ് എസ് ആർ ജി കൺവീനർ കെ വി ലൈല ഹിന്ദി വിഭാഗം അധ്യാപകൻ കെ പി രമേശൻ , ഇംഗ്ലീഷ് വിഭാഗം അധ്യാപിക പി വി വസന്ത, മലയാളം വിഭാഗം അധ്യാപിക പുഷ്പ കെ ഒ വി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പത്താം തരം വിദ്യാർത്ഥി അനികേത് എൻ കുട്ടികൾക്ക് വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം പി അനുശ്രീ പി എൻ പണിക്കർ അനുസ്മരണ ഭാഷണം നടത്തി. അമേയ എസ് വർമ്മ 'സുധാമേനോന്റെ ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ ' എന്ന പുസ്തകം പരിചയപ്പെടുത്തി. ചടങ്ങിന് അനുനന്ദ ടി പി നന്ദി പറഞ്ഞു.

18:09, 8 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2025

ഒന്നിച്ച് ഒന്നായി ഒന്നാവാം

കരിവെള്ളൂർ ഏ വി സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഒരുക്കിയ പ്രവേശനോത്സവം നവാഗതകർക്ക് വേറിട്ട അനുഭവമായി. ജൂൺ രണ്ടിന് സ്കൂൾ അങ്കണത്തിൽ വെച്ച് ജില്ലാ പഞ്ചായത്ത് മെമ്പർ എം രാഘവൻ ഈ വർഷത്തെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

സ്കൂൾ എച്ച് എം ഇൻ ചാർജ് പുഷ്പ കെ ഒ വി, സ്റ്റാഫ്‌ സെക്രട്ടറി കെ സന്തോഷ്, സ്കൂളിലെ സീനിയർ അധ്യാപകനായ എ രാകേഷ് വിദ്യാലയത്തിന്റെ പിടിഎ പ്രസിഡണ്ട് കെ രമേശൻ മദർ pta പ്രസിഡണ്ട് കെ വി പ്രീത തുടങ്ങിയവർ എട്ടാം ക്ലാസിൽ അഡ്മിഷൻ തേടി  എത്തിയ കുട്ടികൾക്ക് ആശംസകൾ നേർന്നു. ഈ വർഷം വിദ്യാലയത്തിൽ അഡ്മിഷൻ തേടിയെത്തിയ  484 ഓളം കുട്ടികൾക്ക് എസ് പി സിയുടെ  നേതൃത്വത്തിൽ ആശംസ കാർഡ് വിതരണം ചെയ്തു. രക്ഷിതാക്കളും  അധ്യാപകരും കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് അംഗങ്ങളും പങ്കെടുത്ത പ്രവേശനോത്സവ പരിപാടി കുട്ടികൾക്ക് വേറിട്ട അനുഭവമായി.

ബാലവേല വിരുദ്ധ ദിനം

കരിവെള്ളൂർ എ വി സ്മാരക ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ സൈക്കോസോഷ്യൽ കൗൺസിലിംഗ് സെന്റർ ന്റെ ആഭിമുഖ്യത്തിൽ ബാലവേല വിരുദ്ധ ദിനചാരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായ് കളിമൺ ശില്പനിർമാണം സംഘടിപ്പിച്ചു.

   12/06/2025 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ 9 കുട്ടികൾ പങ്കെടുത്ത് ശില്പ ങ്ങൾ നിർമിച്ചു. അധ്യാപികയായ ചാന്ദിനി ടീച്ചർ കുട്ടികൾക്ക് ശില്പനിർമ്മാണത്തിനു ആവശ്യമായ നിർദേശങ്ങൾ നൽകി. ഹെഡ് മാസ്റ്റർ ലക്ഷ്മണൻ മാസ്റ്റർ ദിനാചാരണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളുമായി സംവദിച്ചു.സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകൻ

വിനോദ് മാസ്റ്റർ, സ്കൂൾ കൗൺസിലർ ലതിക എന്നിവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു.

  വ്യത്യസ്തമായ ശില്പ ങ്ങൾ നിർമ്മിച്ച്  കുട്ടികൾ പരിപാടി മികവുറ്റതാക്കി.

പരിസ്ഥിതി ദിനസന്ദേശവുമായി സീഡ് ക്ലബ്‌

ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് വിദ്യാലയത്തിൽ ചേർന്ന പ്രത്യേക അസ്സബ്ലിയിൽ പത്താംതരം വിദ്യാർത്ഥിനി   അനുനന്ദ ടി. പി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

10 E യിലെ എസ്.വൃന്ദ പരിസ്ഥിതി ദിന സന്ദേശം കൈമാറി. തുടർന്ന് സീഡ് ക്ലബ്‌, ഗ്രീൻ ആർമി അംഗങ്ങൾ  കപ്പ നട്ടുകൊണ്ട് കാർഷിക പ്രവർത്തനങ്ങൾക്ക് നേതൃത്വം   നൽകി.

ലഹരി വിമുക്ത വിദ്യാലയം പ്രഖ്യാപനം:

ജൂൺ 26

"ജീവിതമാണ് ലഹരി, ലഹരിയല്ല ജീവിതം"

അന്താരാഷ്ട ലഹരി വിരുദ്ധ ദിനത്തിൽ ഏ.വി. സ്മാരക ഗവ.ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ലഹരി വിമുക്ത വിദ്യാലയമായി  കരിവെള്ളൂർ - പെരളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഏ.വി ലേജൂ പ്രഖ്യാപനം നടത്തി.ചടങ്ങിൽ വാർഡ്‌ മെമ്പർ ശ്രീ.പി.വി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ് മാസ്റ്റർ എം. ലക്ഷ്മണൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു.പി.ടി.എ പ്രസിഡന്റ് കെ.രമേശൻ, ഹെൽത്ത് ഇൻസ്പെക്ടർ മഹേഷ് എന്നിവർ ആശംസകള ർപ്പിച്ച പരിപാടിക്ക് സ്കൂളിലെ സീനിയർ അസിസ്റ്റന്റ് എ.രാകേഷ് മാസ്റ്റർ നന്ദി രേഖപ്പെടുത്തി.

തുടർന്ന് കൂത്തുപറമ്പ് മലയാള കലാനിലയം വേദിയിൽ അവതരിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശം നൽകുന്ന 'ജീവിത ലഹരി' ഓട്ടൻതുള്ളൽ ശ്രദ്ധേയമായ പരിപാടിയായി മാറി. ദിനചാരണത്തിന്റെ ഭാഗമായി സ്കൂളിലെ സൈക്കോ സോഷ്യൽ കൗൺസിലിങ് സെന്റർ, വിമുക്തി ക്ലബ്, സ്കൗട്ട് & ഗൈഡ്സ്  സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ദിനബോധവത്കരണ പരിപാടിയിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച  മൈം ഷോ, നൃത്തശില്പം, സുംബാ ഡാൻസ് തുടങ്ങിയവ ഏറെ ശ്രദ്ധേയമായി.

മാമ്പഴമധുരമിനി വരും തലമുറകളിലേക്ക്

കരിവെള്ളൂർ:  

കരിവെള്ളൂർ കൃഷിഭവന്റെ നേതൃത്വത്തിൽ എ.വി. എസ്. ജി.എച്ച്. എസ്. എസ്സിൽ 'തലമുറകൾക്ക് മാമ്പഴ മധുരം 'പരിപാടിക്ക് തുടക്കം കുറിച്ചു.

കരിവെള്ളൂർ- പെരളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എ. വി. ലെജു ഒട്ടുമാവിൻ തൈ നട്ടു പദ്ധതി ക്ക് തുടക്കം കുറിച്ചു. കരിവെള്ളൂർ കൃഷിഭവനിലെ കൃഷി ഓഫീസർ നമിത രഘുനാഥ് ,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്യാമള ,. വാർഡ് മെമ്പർ പി. വി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ, സ്കൂൾ ഹെഡ്മാസ്റ്റർ എം ലക്ഷ്മണൻ,കാർഷിക ക്ലബ്‌ കൺവീനർ പി. വി. വസന്ത സീഡ് കോർഡിനേറ്റർ കെ. രാജശ്രീ,എന്നിവർ പരിപാടിയിൽ പങ്കെടുത്തു

ജൂൺ 21 ലോക സംഗീത ദിനം - അന്താരാഷ്ട്ര യോഗാ  ദിനം.

   കരിവെളളൂരിന്റെ അഭിമാനമായ സംഗീതപ്രതിഭ, പടന്ന MRVHSS ലെ റിട്ട. പ്രിൻസിപ്പാൾ ശ്രീ ഈശ്വരൻ നമ്പൂതിരി  പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ വെച്ച് സംഗീതം ജീവതാളമാക്കിയ, ഒട്ടുമിക്ക സംഗീത ഉപകരണങ്ങൾ അനായാസേന കൈകാര്യം ചെയ്യുന്ന അതുല്യ കലാകാരൻ, മാപ്പിള കലാശാല പുരസ്കാര ജേതാവ് ശ്രീ റസാഖ് കരിവെള്ളൂരിനെ വിദ്യാലയം  ആദരിച്ചു.  സ്കൂളിലെ യോഗ പരിശീലനം നേടിയ വിദ്യാർത്ഥി കളുടെ വിസ്മയ പ്രകടനം അരങ്ങേറി.  വിദ്യാലയത്തിലെ കുട്ടികളൊരുക്കിയ ഗാനമേള, വൃന്ദവാദ്യത്തിൽ  ഒരുക്കിയ മ്യൂസിക്കൽ ഇൻസ്ട്രുമെന്റൽ ഫ്യൂഷൻ  സംഗീതം, വിവിധ കലാപരിപാടികൾ തുടങ്ങി യവ കൊണ്ട് ഈ ദിനം ആസ്വാദക ഹൃദയങ്ങളെ കീഴടക്കി

വായനാപക്ഷാചരണം