"ഗവൺമെന്റ് എച്ച്. എസ്. കാലടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 28: | വരി 28: | ||
ലഹരിവിരുദ്ധ ദിന സ്പെഷ്യൽ അസംബ്ലിയിൽ LP, UP, HS വിഭാഗം കുട്ടികൾ ലഹരിയ്ക്കെതിരെ വിവിധ പരിപാടികൾ അവതരിപ്പിച്ചു. കവിത, നൃത്തം, ഫ്ലാഷ് മോബ്, പോസ്റ്റർ പ്രദർശനം, പ്രസംഗം തുടങ്ങിയവ അവയിൽ ഉൾപ്പെടുന്നു. | ലഹരിവിരുദ്ധ ദിന സ്പെഷ്യൽ അസംബ്ലിയിൽ LP, UP, HS വിഭാഗം കുട്ടികൾ ലഹരിയ്ക്കെതിരെ വിവിധ പരിപാടികൾ അവതരിപ്പിച്ചു. കവിത, നൃത്തം, ഫ്ലാഷ് മോബ്, പോസ്റ്റർ പ്രദർശനം, പ്രസംഗം തുടങ്ങിയവ അവയിൽ ഉൾപ്പെടുന്നു. | ||
ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സുംബ, ലഘു വ്യായാമങ്ങൾ എന്നിവയും സംഘടിപ്പിച്ചു. | ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സുംബ, ലഘു വ്യായാമങ്ങൾ എന്നിവയും സംഘടിപ്പിച്ചു.<gallery> | ||
പ്രമാണം:IMG-20250704-WA0000 copy 3200x2400.jpg|alt= | |||
പ്രമാണം:L1 43073.jpg|alt= | |||
</gallery> | |||
08:00, 4 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
2025- 26 അധ്യയന വർഷത്തിലെ പ്രവേശനോത്സവം വിവിധ പ്രവർത്തനങ്ങളുടെ ആഘോഷിച്ചു.
വിദ്യാർത്ഥികളുടെ ഈശ്വര പ്രാർത്ഥനയോടെ രാവിലെ 10ന് ആരംഭിച്ചു.കുട്ടികളെ വരവേൽക്കാൻ സ്കൂളും ക്ലാസ് മുറികളും അണിഞ്ഞൊരുങ്ങിയിരുന്നു.സ്കൂൾ പരിസരം വിവിധ വർണ്ണ കടലാസ്സുകൾ ബലൂണുകൾ എന്നിവ കൊണ്ട് അലംകൃതമായിരുന്നു.
സംസ്ഥാനതല പ്രവേശനോത്സവ ഉദ്ഘാടനം സ്കൂളിൽ തൽസമയ സംപ്രേഷണം കഴിഞ്ഞ ഉടൻ സ്കൂളിൻ്റെ പ്രവേശനോത്സവ പ്രവർത്തനങ്ങൾ ആരംഭിച്ചു.പ്രൈമറിയിലെ നവാഗതരെ മനോഹരമായ തൊപ്പി നൽകിയും മോണിംഗ് സ്റ്റാർ എന്ന എൻട്രി ആക്ടിവിറ്റി നൽകി സ്വാഗതം ചെയ്തു.
ഔദ്യോഗിക ചടങ്ങിൽ അധ്യക്ഷപദം അലങ്കരിച്ചത് പിടിഎ പ്രസിഡണ്ട് ശ്രീമാൻ രഞ്ജിത്ത് അവർകൾ ആയിരുന്നു.ഹെഡ്മാസ്റ്റർ ശ്രീ ബിജു എസ് വിശിഷ്ടാതിഥികൾക്ക് സ്വാഗതം ആശംസിച്ചു.
ബഹുമാനപ്പെട്ട വാർഡ് കൗൺസിലർ ശ്രീ വി ശിവകുമാർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.മുഖ്യപ്രഭാഷണം നടത്തിയത് കവയത്രി ശ്രീമതി ലക്ഷ്മി ചങ്ങണാറയായിരുന്നു.ശേഷം പ്രവേശനോത്സവ ഗാനത്തിന് നിർത്താവിഷ്കാരവുമായി വിദ്യാർത്ഥികൾ വേദിയിൽ എത്തി.
തുടർന്ന് സുമനസ്സുകളുടെ സഹായത്തോടെ പ്രീ പ്രൈമറിയിലേയും ഒന്നാം ക്ലാസിലെയും കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.സീനിയർ അസിസ്റ്റൻറ് അരുൺ സാർ എസ് ആർ ജി കൺവീനർ ശ്രീമതി അനിത ടീച്ചർ ബിന്ദു ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.തികഞ്ഞ ഭാഷാശുദ്ധിയോടെ പരിപാടിയിൽ ആങ്കറിങ് ചെയ്ത വിദ്യാർത്ഥികൾ പ്രവേശനോത്സവ പരിപാടിയെ മികവുറ്റതാക്കി സ്റ്റാഫ് സെക്രട്ടറി ശ്രീമതി പ്രിയ ടീച്ചർ ഏവർക്കും നന്ദി അറിയിച്ചുകൊണ്ട് യോഗ പരിപാടികൾ അവസാനിച്ചു.ശേഷം പിടിഎയുടെ നേതൃത്വത്തിൽ കുട്ടികൾക്കും രക്ഷകർത്താക്കൾക്കും മധുരം വിളമ്പി. തുടർന്ന് ക്ലാസിൽ എത്തിച്ചേർന്ന വിദ്യാർഥികൾ ക്ലാസ് അധ്യാപകരുമായി വിശേഷങ്ങൾ പങ്കുവെച്ചു പിരിഞ്ഞു.
വായന ദിനാചരണം
2025-26 അധ്യയന വർഷത്തെ വായന ദിനാചരണം വളരെ വിപുലമായ രീതിയിൽ തന്നെസംഘടിപ്പിക്കുകയുണ്ടായി. വായന ദിനവുമായി ബന്ധപ്പെട്ട് ജൂൺ 19 വ്യാഴാഴ്ച പ്രത്യേക അസംബ്ലിയിൽ LP, UP, HS വിഭാഗം വിദ്യാർത്ഥി വിദ്യാർത്ഥിനികൾ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി. പ്രിയ എസ് ജെ വായനദിന സന്ദേശം നൽകി. തുടർന്ന് വായന ദിന പ്രസംഗം, ഉദ്ധരണികൾ,പോസ്റ്റർ പ്രദർശനം, പതിപ്പ് പ്രകാശനം, കാവ്യാലാപനം, കഥാവതരണം,ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കാവ്യ നർത്തകിയുടെ നൃത്താവിഷ്കാരം എന്നിവ അവതരിപ്പിച്ചു. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായന ദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം, കഥാരചന,കവിതാ രചന,ചിത്രരചന എന്നിവ സംഘടിപ്പിച്ചു.
ലഹരി വിരുദ്ധ ദിനാചരണം
ലഹരി വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് വിവിധങ്ങളായ ബോധവൽക്കരണ പരിപാടികൾ കാലടി ഗവൺമെന്റ് ഹൈസ്കൂളിൽ സംഘടിപ്പിച്ചു. Say no to drugs- awareness class, ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണ മത്സരം എന്നിവ നടത്തുകയുണ്ടായി.
ലഹരിവിരുദ്ധ ദിന സ്പെഷ്യൽ അസംബ്ലിയിൽ LP, UP, HS വിഭാഗം കുട്ടികൾ ലഹരിയ്ക്കെതിരെ വിവിധ പരിപാടികൾ അവതരിപ്പിച്ചു. കവിത, നൃത്തം, ഫ്ലാഷ് മോബ്, പോസ്റ്റർ പ്രദർശനം, പ്രസംഗം തുടങ്ങിയവ അവയിൽ ഉൾപ്പെടുന്നു.
ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സുംബ, ലഘു വ്യായാമങ്ങൾ എന്നിവയും സംഘടിപ്പിച്ചു.