"Schoolwiki:എഴുത്തുകളരി/Ramyap" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 21: | വരി 21: | ||
== '''വായനാദിനം''' == | == '''വായനാദിനം''' == | ||
ഗവൺമെന്റ് ഹൈസ്കൂൾ കുറ്റിക്കോലിൽ ജൂൺ 19 മുതൽ വായന മാസാചരണ പരിപാടികൾക്ക് തുടക്കമായി. വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ആഭിമുഖ്യത്തിൽ വായനാ മാസാചരണ പരിപാടികൾ ആരംഭിച്ചു. പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചത് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ കൃഷ്ണൻ മാസ്റ്റർ ആയിരുന്നു. വായനയുടെ പുതിയ സാധ്യതകളെക്കുറിച്ച് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു. വായനയുടെ ആദ്യ പാഠങ്ങൾ പ്രകൃതിയിൽ നിന്നാണ് ആരംഭിക്കേണ്ടത് എന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. കുട്ടികൾക്ക് അതൊരു പുതിയ അറിവായിരുന്നു. ചടങ്ങിന് അധ്യക്ഷത വഹിച്ചത് സീനിയർ അസിസ്റ്റന്റ് രതീഷ് എസ് ആയിരുന്നു. വ്യക്തിയുടെ സമഗ്ര വികസനത്തിന് വായന അനിവാര്യമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. പരിപാടിയുടെ സ്വാഗത കർമ്മം നിർവഹിച്ചത് മലയാളം അധ്യാപിക നയനയായിരുന്നു. ഡിജിറ്റൽ വായനകളെ കുറിച്ചും പി എൻ പണിക്കരെ കുറിച്ചും ടീച്ചർ സംസാരിച്ചു. നന്ദി അർപ്പിച്ചു സംസാരിച്ചത് മലയാളം അധ്യാപിക വീണാമോഹനായിരുന്നു. വായന നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പുതിയ കാലത്തിന്റെ ആശങ്കകൾ ടീച്ചർ പങ്കുവെച്ചു. വിദ്യാർത്ഥികളിൽ വായനാശീലം പരിപോഷിപ്പിക്കപ്പെടേണ്ട കാര്യമാണെന്ന് ഓർമ്മിപ്പിച്ചു. | ഗവൺമെന്റ് ഹൈസ്കൂൾ കുറ്റിക്കോലിൽ ജൂൺ 19 മുതൽ വായന മാസാചരണ പരിപാടികൾക്ക് തുടക്കമായി. വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ആഭിമുഖ്യത്തിൽ വായനാ മാസാചരണ പരിപാടികൾ ആരംഭിച്ചു. പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചത് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ കൃഷ്ണൻ മാസ്റ്റർ ആയിരുന്നു. വായനയുടെ പുതിയ സാധ്യതകളെക്കുറിച്ച് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു. വായനയുടെ ആദ്യ പാഠങ്ങൾ പ്രകൃതിയിൽ നിന്നാണ് ആരംഭിക്കേണ്ടത് എന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. കുട്ടികൾക്ക് അതൊരു പുതിയ അറിവായിരുന്നു. ചടങ്ങിന് അധ്യക്ഷത വഹിച്ചത് സീനിയർ അസിസ്റ്റന്റ് രതീഷ് എസ് ആയിരുന്നു. വ്യക്തിയുടെ സമഗ്ര വികസനത്തിന് വായന അനിവാര്യമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. പരിപാടിയുടെ സ്വാഗത കർമ്മം നിർവഹിച്ചത് മലയാളം അധ്യാപിക നയനയായിരുന്നു. ഡിജിറ്റൽ വായനകളെ കുറിച്ചും പി എൻ പണിക്കരെ കുറിച്ചും ടീച്ചർ സംസാരിച്ചു. നന്ദി അർപ്പിച്ചു സംസാരിച്ചത് മലയാളം അധ്യാപിക വീണാമോഹനായിരുന്നു. വായന നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പുതിയ കാലത്തിന്റെ ആശങ്കകൾ ടീച്ചർ പങ്കുവെച്ചു. വിദ്യാർത്ഥികളിൽ വായനാശീലം പരിപോഷിപ്പിക്കപ്പെടേണ്ട കാര്യമാണെന്ന് ഓർമ്മിപ്പിച്ചു.<gallery mode="packed"> | ||
പ്രമാണം:11074 readingday Ghsk2025 2.jpg|alt= | |||
പ്രമാണം:11074 readingday Ghsk2025 3.jpg|alt= | |||
പ്രമാണം:11074 readingday Ghsk2025.jpg|alt= | |||
പ്രമാണം:11074-readingday-ghsk2025-6.jpg|alt= | |||
</gallery> | |||
00:02, 28 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
ലഹരി ബോധവത്കരണ ക്ലാസ്സ്
2025 -26 അധ്യായന വർഷത്തിൽ , പൊതുവിദ്യഭ്യാസത്തിൻ്റെ ഭാഗമായി ജൂൺ 4 ഉച്ചയ്ക്ക് 2 മണിക്ക് ജി.എച്ച് എസ് കുറ്റിക്കോലിൽ ലഹരി മരുന്ന് ഉപയോഗത്തിനെതിരെ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. SPG Cordinator സുനിത കെ.ബി സ്വാഗതവും, സ്കൂൾ HM ശ്രീ എ എം കൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനവും നിർവ്വഹിച്ചു. എക്സൈസ് പ്രിവൻ്റീവ് ഒഫീസർ ശ്രീ ഗോവിന്ദൻ.പി ക്ലാസ് കൈകാര്യം ചെയ്തു. ലഹരി മരുന്നിൻ്റെ ദൂഷ്യ ഫലങ്ങളും ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തിയാൽ പരാതിപെടാനുള്ള മാർഗ്ഗനിർദേശങ്ങളും പറഞ്ഞു കൊടുത്തു.
ലോകപരിസ്ഥിതിദിനം
ജൂൺ അഞ്ചിന് സ്കൂളിൽ പരിസ്ഥിതി ദിന ആഘോഷങ്ങൾ സംഘടിപ്പിച്ചു. പരിസ്ഥിതി ദിനാഘോഷങ്ങൾ കുറ്റിക്കോൽ കൃഷിഭവനിലെ കൃഷി വകുപ്പ് മേധാവി വിനോദിനി മാഡം ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ കൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് രതീഷ് സർ സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി സുമേഷ് സർ ചടങ്ങിന് നന്ദി അറിയിച്ചു. രാവിലെ അസംബ്ലിയിൽ വച്ച് കുട്ടികൾ ശുചിത്വ മിഷനുമായി ബന്ധപ്പെട്ട പ്രതിജ്ഞയും ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു. അതിനുശേഷം പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളുടെപ്രദർശനം നടന്നു. തുടർന്ന് കുറ്റിക്കോൽ കൃഷിഭവനിൽ നിന്നും സ്കൂളിലേക്ക് നൽകിയ മൂന്നു ഫല വൃക്ഷത്തൈകൾ സ്കൂളിലേക്ക് കൈമാറി. തുടർന്ന് ഈ ഫലവൃക്ഷത്തൈകൾ സ്കൂളിലെ കോമ്പൗണ്ടിൽ നടുകയും അതോടൊപ്പം ഓരോ കുട്ടിയും കൊണ്ടുവന്ന മരത്തൈകൾ കുട്ടികൾ സ്കൂൾ കോമ്പൗണ്ടിൽ വെച്ചുപിടിപ്പിക്കുകയും ചെയ്തു. കൂടാതെ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ജെ ആർ സി കുട്ടികളുടെ ഒരു പൂന്തോട്ട നിർമ്മാണവും നടന്നിരുന്നു. കമ്പോസ്റ്റ് നിർമ്മാണവും ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷം മൂന്നുമണിക്ക് പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു.
SPG യോഗം
ജിഎച്ച്എസ് കുറ്റിക്കോലിൽ 05 /06/ 2025 വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രുപ്പിന്റെ (SPG) യോഗം ചേർന്നു. പിടിഎ പ്രസിഡണ്ട് ശ്രീ രാജേഷ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ എ എം കൃഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റന്റ് രതീഷ് എസ്, വ്യാപാര വ്യവസായ സമിതി അംഗം വേണു പുലരി എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു . സമിതിയുടെ ചെയർമാനായി ഹെഡ് മാസ്റ്റർ കൃഷ്ണൻ മാസ്റ്ററേയും വൈസ് ചെയർമാനായി സീനിയർ അസിസ്റ്റന്റ് രതീഷ് മാഷിനെയുംതെരഞ്ഞെടുത്തു. കൺവീനറായി രാജീവൻ വലിയ വളപ്പിൽ (SHO ബേഡകം ), ജോയിന്റ് കൺവീനറായി സബ് ഇൻസ്പെക്ടർ ബേഡകം പോലീസ്, SPG കോർഡിനേറ്ററായി ശ്രീമതി സുനിത ടീച്ചറെയും തെരഞ്ഞെടുത്തു .SPGയുടെ നേതൃത്വത്തിൽ നടത്തേണ്ട പ്രവർത്തനങ്ങൾ SHO വിശദീകരിച്ചു. പെരുമാറ്റ ദൂഷ്യങ്ങൾ കാണുന്ന കുട്ടികളെ രക്ഷിതാക്കളെ അറിയിക്കാനും, അവർക്ക് കൗൺസിലിങ് നൽകാനും യോഗത്തിൽ തീരുമാനിച്ചു.ഡ്രോപ്പ് ഔട്ട് ആയ കുട്ടികളെ തിരികെ കൊണ്ടു വരണമെന്ന് യോഗം നിർദേശിച്ചു. എല്ലാ മാസവും എസ് പിജി യോഗം ചേരാൻ തീരുമാനമെടുത്തു.
വായനാദിനം
ഗവൺമെന്റ് ഹൈസ്കൂൾ കുറ്റിക്കോലിൽ ജൂൺ 19 മുതൽ വായന മാസാചരണ പരിപാടികൾക്ക് തുടക്കമായി. വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ആഭിമുഖ്യത്തിൽ വായനാ മാസാചരണ പരിപാടികൾ ആരംഭിച്ചു. പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചത് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ കൃഷ്ണൻ മാസ്റ്റർ ആയിരുന്നു. വായനയുടെ പുതിയ സാധ്യതകളെക്കുറിച്ച് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു. വായനയുടെ ആദ്യ പാഠങ്ങൾ പ്രകൃതിയിൽ നിന്നാണ് ആരംഭിക്കേണ്ടത് എന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. കുട്ടികൾക്ക് അതൊരു പുതിയ അറിവായിരുന്നു. ചടങ്ങിന് അധ്യക്ഷത വഹിച്ചത് സീനിയർ അസിസ്റ്റന്റ് രതീഷ് എസ് ആയിരുന്നു. വ്യക്തിയുടെ സമഗ്ര വികസനത്തിന് വായന അനിവാര്യമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. പരിപാടിയുടെ സ്വാഗത കർമ്മം നിർവഹിച്ചത് മലയാളം അധ്യാപിക നയനയായിരുന്നു. ഡിജിറ്റൽ വായനകളെ കുറിച്ചും പി എൻ പണിക്കരെ കുറിച്ചും ടീച്ചർ സംസാരിച്ചു. നന്ദി അർപ്പിച്ചു സംസാരിച്ചത് മലയാളം അധ്യാപിക വീണാമോഹനായിരുന്നു. വായന നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പുതിയ കാലത്തിന്റെ ആശങ്കകൾ ടീച്ചർ പങ്കുവെച്ചു. വിദ്യാർത്ഥികളിൽ വായനാശീലം പരിപോഷിപ്പിക്കപ്പെടേണ്ട കാര്യമാണെന്ന് ഓർമ്മിപ്പിച്ചു.