"G. L. P. S. Chelannur Thamarassery" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{prettyurl|G. L. P. S Chelannur Thamarassery }}
{{prettyurl|G. L. P. S. Chelannur Thamarassery }}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= ചേളന്നൂര്‍
| സ്ഥലപ്പേര്= ചേളന്നൂര്‍

18:37, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

G. L. P. S. Chelannur Thamarassery
വിലാസം
ചേളന്നൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല[[കോഴിക്കോട് ]]
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201712345

[[Category:കോഴിക്കോട്

റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]




കോഴിക്കോട് ജില്ലയില്‍ കോഴിക്കോട് താലൂക്കില്‍ ചേളന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ചേളന്നൂര്‍ താമരശ്ശേരി ഗവ: എല്‍.പി.സ്കൂളിലേക്ക് ഏവര്‍ക്കും സ്വാഗതം.........

                  ചേളന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ 15-ാം വാര്‍ഡില്‍ അമ്പലത്തുകുളങ്ങര ബസാറില്‍ നിന്ന്ഏതാണ്ട് 300മീറ്റര്‍ പടി‍ഞ്ഞാറുഭാഗത്ത് കോരായിക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ സ്കൂളാണ് ഇത്.പഞ്ചായത്തിലെ അമ്പലത്തുകുളങ്ങര, കല്ലുമ്പുറത്ത്താഴം, ചെലപ്രം,പുളിക്കൂല്‍താഴം, പള്ളിത്താഴം,കുമാരസാമി പ്രദേളങ്ങളിലെ കുട്ടികളുടെ വിദ്യാകേന്ദ്രമായി ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നു.

ചരിത്രം

               വിദ്യാഭ്യാസസൗകര്യങ്ങള്‍ തീര്‍ത്തും പരിമിതമായിരുന്ന ഒരു കാലഘട്ടത്തിലാണ് തികച്ചും ഗ്രാമാന്തരീക്ഷത്തില്‍ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന്റെ ഉദയം.1931ല്‍ ചാലിയാടത്ത് മഠത്തില്‍ എന്ന സ്ഥലത്ത്4ആണ്‍കുട്ടികളും 4പെണ്‍കുട്ടികളും ഒരുഅധ്യാപകനുമായി തുടങ്ങിയതാണ് ഈ വിദ്യാലയം. സ്ഥലപരിമിതിമൂലം 1940ല്‍ സ്കൂള്‍ റോഡരികിലുള്ള മറ്റൊരു കെട്ടിടത്തിലേക്കു മാറ്റി. 1984ല്‍ ആണ് സ്വന്തമായി കെട്ടിടമുണ്ടാക്കി ഇന്നുസ്ഥിതി ചെയ്യുന്ന കോരായിക്കുന്ന് എന്ന സ്ഥലത്തേക്ക് മാറ്റിയത്. സ്കൂള്‍ പ്രവര്‍ത്തനത്തിന്റെ ആദ്യനാല്പതു കൊല്ലത്തോളം ഒരൊറ്റഅധ്യാപിക പോലും ഇവിടെ ഉണ്ടായിരുന്നില്ല എന്നത് ഒരു കൗതുകകരമായ വസ്തുതയാണ്. ഇപ്പോള്‍ ഇവിടെ ഹെഡ്മാസ്റ്ററും 3സഹാധ്യാപകരും അറബിഭാഷാധ്യാപകനും ഉള്‍പ്പെടെ 5 അധ്യാപകരും 77 വിദ്യാര്‍ത്ഥികളുമുണ്ട്.

ഭൗതികസൗകരൃങ്ങൾ

               പ്രശാന്തവും ശാലീനസുന്ദരവുമായ അന്തരീക്ഷത്തില്‍ അത്യാവശ്യം ഭൗതികസൗകര്യങ്ങളോടുകൂടി നിലകൊള്ളുന്ന ഒരു സ്ഥാപനമാണിത്.
                  
               *ശിശുസൗഹൃദാന്തരീക്ഷം
               *ടൈല്‍ ചെയ്ത, വൈദ്യുതീകരിച്ച ക്ലാസ്സ്മുറികള്‍
               *കമ്പ്യൂട്ടര്‍ ലാബ്, ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം
               *ശുദ്ധമായ കുടിവെള്ളം
               *വൃത്തിയുള്ള ടോയ് ലെറ്റ്
                       ഇവയെല്ലാം സ്കൂളിനു മുതല്‍ക്കൂട്ടാണ്. എന്നിരിക്കിലും വിശാലമായൊരു കളിസ്ഥലത്തിന്റെ അഭാവം ഇവിടെയുണ്ട്. കളിസ്ഥലത്തോടൊപ്പം കമ്പ്യൂട്ടര്‍ലാബിലേയ്ക്കായി കൂടുതല്‍ കമ്പ്യൂട്ടറുകള്‍, മികച്ച സ്മാര്‍ട്ട്ക്ലാസ്സ്റൂം ഇവ നേടിയെടുക്കാനുള്ള പരിശ്രമത്തിലാണ് ഈ വിദ്യാലയം.

മികവുകൾ

            സാധാരണക്കാരായ ആളുകളുടെ കുട്ടികള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നുനല്കാനും അവരില്‍ നന്മ‌യുടേയും വ്യക്തിത്വരൂപീകരണത്തിന്റേയും അടിത്തറപാകാനും ഈ വിദ്യാലയത്തിന് എന്നും കഴിയുന്നു.


എടുത്തു പറയേണ്ടുന്ന മേന്മകള്‍

              *മെച്ചപ്പെട്ട ഉച്ചഭക്ഷണം
              *ശിശുസൗഹൃദ വിദ്യാലയാന്തരീക്ഷം
              *പരിസ്ഥിതിസൗഹൃദ വിദ്യാലയം
              *കലാ കായിക ശാസ്ത്രമേളകളിലെ മികച്ച പ്രകടനം
              *പിന്നാക്കക്കാര്‍ക്ക് പ്രത്യേകപരിശീലനപരിപാടി
              *എല്‍.എസ്.എസ് പരീക്ഷയ്ക്ക് പ്രത്യേകപരിശീലനം
              *പരിമിതമായ സ്ഥലത്ത് പരമാവധി ജൈവകൃഷി

അദ്ധ്യാപകർ

  • ഇ.എം.അബിക
  • ശ്രീജ.എം.സി
  • രാജശ്രീ.എം.ആര്‍
  • പ്രബ്ന.പി
  • കെ.അബ്ദുറഹിമാന്‍

മുന്‍പ്രധാനാധ്യാപകര്‍

  • സി.പി.ഗംഗാധരന്‍
  • ഏലിയാമ്മ എബ്രഹാം
  • ശ്രീമതി
  • എം.പുരുഷോത്തമന്‍
  • സി.എം.ഹുസൈന്‍
  • രാമചന്ദ്രന്‍
  • കെ.അബ്ദുല്‍കരീം
  • എ.കെ.മുഹമ്മദ് ഇഖ്ബാല്‍

ക്ളബുകൾ

ശാസ്ത്രക്ലബ്ബ്

കുട്ടികളില്‍ ശാസ്ത്രാഭിരുചി വളര്‍ത്തുന്നു.ശാസ്ത്രപരീക്ഷണങ്ങള്‍,പ്രൊജക്ടുകള്‍ തുടങ്ങി വിവിധപ്രവര്‍ത്തനങ്ങള്‍ ഇവിടെ അരങ്ങേറുന്നു.

ഗണിതക്ബബ്ബ്

ഗണിതകേളികള്‍,പസിലുകള്‍,ക്വിസ്സ് ...............

പരിസ്ഥിതി ക്ലബ്ബ്

കുട്ടികളില്‍ പ്രകൃതിയോട് ആഭിമുഖ്യംവളര്‍ത്തുന്നു. സ്കൂളിനെ പരിസ്ഥിതിസൗഹാര്‍ദ്ദ ഹരിതവിദ്യാലയമായി നിലനിര്‍ത്തുന്നു.വിവിധദിനാചരണപ്രവര്‍ത്തനങ്ങള്‍ സമുചിതമായി കൊണ്ടാടുന്നു.സ്കൂളിലെ ജൈവപച്ചക്കറി കൃഷിയ്ക്ക് നേതൃത്വം നല്കുന്നു.

ആരോഗ്യ-ശുചിത്വ ക്ലബ്ബ്

കുട്ടികളില്‍ ആരോഗ്യ-ശുചിത്വബോധം വളര്‍ത്തുന്നു.വ്യക്തിശുചിത്വത്തിന്റേയും പരിസരശുചിത്വത്തിന്റേയും പ്രാധാന്യം തിരിച്ചറി‍‍‍‍‍‍‍‍യുകയും സ്കൂളിലും പരിസരപ്രദേശങ്ങളിലും വിവിധപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നു.

ഭാഷാക്ലബ്ബ്

മലയാളം-ഇംഗ്ലീഷ് ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍,ദിനാചരണങ്ങള്‍

വിദ്യാരംഗം കലാസാഹിത്യവേദി

നാടന്‍ പാട്ടുകള്‍,ചൊല്ലുകള്‍,കടങ്കഥ,കവിതാലാപനം,രചനാമല്‍സരങ്ങള്‍,ദിനാചരണങ്ങള്‍ തുടങ്ങി വിവിധപ്രവര്‍ത്തനങ്ങള്‍.......

            പ്രവേശനോല്‍സവത്തോടെ ആരംഭിക്കുന്ന വിദ്യാഭ്യാസവര്‍ഷത്തില്‍ പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധദിനാചരണങ്ങള്‍ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ സമുചിതമായി കൊണ്ടാടുന്നു.


സ്കൂളിലേയ്ക്കുള്ള വഴി

  കോഴിക്കോട് നഗരത്തില്‍നിന്ന് 12കി.മീ അകലെയായി ബാലുശ്ശേരിറോഡിലാണ് അമ്പലത്തുകുളങ്ങര ബസാര്‍. ബസാറില്‍നിന്നും 300മീറ്റര്‍ പടിഞ്ഞാറു ഭാഗത്തായി കോരായി ധന്വന്തരി ക്ഷേത്രത്തിനു തൊട്ടടുത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

വഴികാട്ടി

{{#multimaps:11.2677236,75.7987818|width=800px|zoom=12}}

"https://schoolwiki.in/index.php?title=G._L._P._S._Chelannur_Thamarassery&oldid=272500" എന്ന താളിൽനിന്ന് ശേഖരിച്ചത്