"ഗ്രേസി മെമ്മോറിയൽ എച്ച്.എസ്. പാറത്തോട്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 16: വരി 16:
== യോഗാദിനാചരണം ==
== യോഗാദിനാചരണം ==
[[പ്രമാണം:32049-yogaday.jpg|ലഘുചിത്രം|യോഗാദിനാചരണം]]
[[പ്രമാണം:32049-yogaday.jpg|ലഘുചിത്രം|യോഗാദിനാചരണം]]
[[പ്രമാണം:32049-yoga day 1.jpg|ലഘുചിത്രം]]
യോഗാദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി സ്കൂൾ അധ്യാപിക ശ്രീമതി സുനിത കുമാരി എ എസ്‌ ന്റെ നേതൃത്വത്തിൽ യോഗ പരിശീലനം നടത്തപ്പെട്ടു. ജൂൺ 23 തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് സ്കൂൾ ഡൈനിങ് ഹാളിൽ വെച്ചാണ് പരിശീലനം നടത്തിയത്.
യോഗാദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി സ്കൂൾ അധ്യാപിക ശ്രീമതി സുനിത കുമാരി എ എസ്‌ ന്റെ നേതൃത്വത്തിൽ യോഗ പരിശീലനം നടത്തപ്പെട്ടു. ജൂൺ 23 തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് സ്കൂൾ ഡൈനിങ് ഹാളിൽ വെച്ചാണ് പരിശീലനം നടത്തിയത്.

20:01, 27 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2025

പ്രവേശനോത്സവം 1
പ്രവേശനോത്സവം2
പ്രവേശനോത്സവം 3

പാറത്തോട് ഗ്രേസി മെമ്മോറിയൽ  ഹൈസ്കൂളിലെ പ്രവേശനോത്സവം 2025 ജൂൺ മാസം രണ്ടാം തീയതി പത്ത് മണിക്ക് സ്കൂൾ ഹാളിൽ ആഘോഷപൂർവ്വം നടത്തപ്പെട്ടു. സംസ്ഥാന തലത്തിലുള്ള  പ്രവേശനോത്സവ ഉദ്ഘാടനത്തിന്റെ തൽസമയപ്രക്ഷേപണവും അതിനുശേഷം സ്കൂളിലെ മികവാർന്ന പ്രവർത്തനങ്ങളുടെ വീഡിയോ പ്രദർശനവും  നടത്തി.തുടർന്ന്,  യോഗത്തിൽ ആദരണീയയായ ഹെഡ്മിസ്ട്രസ് ശ്രീമതി ദീപ പി.ജി. സ്വാഗതം ആശംസിച്ചു. ബഹുമാന്യനായ പി ടി എ പ്രസിഡണ്ട് ശ്രീ  ദിലീപ് ടി നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ. കെ. ശശി സുകുമാർ ഉദ്ഘാടനം നിർവഹിച്ചു. മാനേജ്മെന്റ് വൈസ് പ്രസിഡന്റ് ശ്രീ ഷൈൻ കുമാർ, കമ്മറ്റി മെമ്പർമാരായ ശ്രീ മോഹനൻ ചൂരുവേലിൽ, ശ്രീ.മോബിൻ മോഹനൻ,വാർഡ് മെമ്പറുംപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ശ്രീമതി സോഫി ജോസഫ്, ശ്രീ സരസ്വതി തീർഥ പാദ സ്വാമികൾ, സീനിയർ അസിസ്റ്റന്റ് ശ്രീമതി ബിന്ദു സദാശിവൻ,അധ്യാപക പ്രതിനിധി ശ്രീ ടോമി ജേക്കബ് എന്നിവർ വേദിയിൽ സംസാരിക്കുകയുണ്ടായി.അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിവിധ ക്ലാസുകളിലേക്ക് 85 ഓളം കുട്ടികൾ പുതിയതായി വന്നുചേർന്നു. അക്ഷരദീപം തെളിയിച്ച്, മധുരവും പുത്തൻ പുസ്തകവും നൽകിക്കൊണ്ട് കുട്ടികളെ അധ്യാപകർ ക്ലാസുകളിലേക്ക് ആനയിച്ചു.

WORLD ENVIRONMENTDAY
WORLD ENVIRONMENT DAY


പരിസ്ഥിതി ദിനാചരണം

ജൂൺ മാസം അഞ്ചാം തീയതി സ്കൂളിൽ പരിസ്ഥിതി ദിനം വളരെ നല്ല രീതിയിൽ ആചരിച്ചു. പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദീപ പിജി കുട്ടികൾക്ക് അസംബ്ലിയിൽ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. കായികാധ്യാപകൻ ശ്രീ അഭിജിത്ത്  പി സദാനന്ദൻ കുട്ടികൾക്ക് മാസ്സ് ഡ്രിൽ കൊടുക്കുകയും ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ദേവനന്ദ എ നായർ സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുക്കുകയുണ്ടായി. തുടർന്ന് 9 ബി ക്ലാസിലെ കുട്ടികൾ പരിസ്ഥിതി സംരക്ഷണ ഗാനം ആലപിച്ചു. 5 മുതൽ 10 വരെയുള്ള ക്ലാസിലേക്ക് കുട്ടികൾ മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും അറബിയിലും ഉള്ള പരിസ്ഥിതി സംരക്ഷണപോസ്റ്ററുകൾ നിർമ്മിച്ചത് പ്രദർശിപ്പിച്ചു. കുട്ടികൾക്കായി പരിസ്ഥിതി ദിന ക്വിസ് മത്സരവും നടത്തപ്പെട്ടു. ആറാം ക്ലാസ് ബി ഡിവിഷനിലെ ധീര ഡി നായർ, സേതുലക്ഷ്മി പി എന്നീ കുട്ടികൾ ക്വിസ് മത്സരത്തിൽ വിജയിച്ച്, സമ്മാനം നേടി.

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം

കുട്ടികളിൽ വികസിച്ചു വരേണ്ട പൊതുവായ ധാരണകളെ പറ്റിയുള്ള ക്ലാസുകൾ പൊതുവിദ്യാഭ്യാസ വകുപ്പ് രൂപകല്പന ചെയ്ത മോഡ്യൂൾ പ്രകാരം സ്കൂൾ തുറന്ന് ആദ്യത്തെ മൂന്ന് ആഴ്ചകൾക്കുള്ളിൽ കുട്ടികൾക്ക്  നൽകുകയുണ്ടായി. അധ്യാപകരായ ആര്യ  കെ ബാലചന്ദ്രൻ,അജയകുമാർ വി കെ, ജമിതാ കെ കരുൺ,ഇന്ദു പി എസ് എന്നിവർ റോഡ് സുരക്ഷാ, ലഹരിക്ക്‌ എതിരായ ബോധവൽക്കരണം, ശുചിത്വം, ഡിജിറ്റൽ അച്ചടക്കം എന്നീ വിഷയങ്ങളിൽ അറിവുകൾ പകരുകയുണ്ടായി.

യോഗാദിനാചരണം

യോഗാദിനാചരണം

യോഗാദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി സ്കൂൾ അധ്യാപിക ശ്രീമതി സുനിത കുമാരി എ എസ്‌ ന്റെ നേതൃത്വത്തിൽ യോഗ പരിശീലനം നടത്തപ്പെട്ടു. ജൂൺ 23 തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് സ്കൂൾ ഡൈനിങ് ഹാളിൽ വെച്ചാണ് പരിശീലനം നടത്തിയത്.