ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.സ്കൂൾ ഒതുക്കുങ്ങൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19820 (സംവാദം | സംഭാവനകൾ)
19820 (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:




<big><u>2024-25 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ</u></big>
<big><u>2025-26 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ</u></big>


=== പ്രവേശനോത്സവം 2025 ===
=== പ്രവേശനോത്സവം 2025 ===

21:03, 20 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float



2025-26 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം 2025

2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 2 തിങ്കളാഴ്ച വിപുലമായി ആഘോഷിച്ചു തകർത്തു പെയ്ത മഴയ്ക്ക് ശേഷം വന്ന തെളിഞ്ഞ മാനത്തിൻ്റെ കീഴിൽ നവാഗതരെ വരവേൽക്കാൻ ഞങ്ങളുടെ വിദ്യാലയം നേരത്തേ തന്നെ  അണിഞ്ഞൊരുങ്ങി.

         കളിചിരിയും പാട്ടുമായെത്തിയ നവാഗതർക്ക് സ്റ്റാർ, തൊപ്പി എന്നിവയും ഡ്രോയിംങ്ങ് ബുക്ക്, ക്രയോൺ പെൻസിൽ ഇറേസർ എന്നിവ അടങ്ങിയ സമ്മാനകിറ്റും നൽകുകയുണ്ടായി.

       പ്രവേശനോത്സവത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം പി.ടി.എ. പ്രസിഡണ്ട് സി.എം മുഹമ്മദ് റാഷിദ് നിർവഹിച്ചു. എസ്.എം.സി ചെയർമാൻ മുഹമ്മദ് ഷാഫി പരി അധ്യക്ഷത വഹിച്ച യോഗത്തിൽ എച്ച് എം ഇൻ ചാർജ് റോഷ്നി ടീച്ചർ സ്വാഗതം ചെയ്തു. മുൻ എച്ച്. എം കദീജ ടീച്ചർ എസ്.ആർ.ജി കൺവീനർ ശോഭിത ടീച്ചർ, ജെ.സി.ഐ ഒതുക്കുങ്ങൽ യൂണിറ്റ് സെക്രട്ടറി നിസാർ , ബഷീർ ചാരിറ്റബിൾ സൊസൈറ്റി പ്രതിനിധി മുനീർ ,  നാട്ടുകൂട്ടം കണ്ണമ്പാറ പ്രതിനിധി എം.കെ അബ്ദുറഹ്മാൻ എന്നിവർ ആശംസകൾ അർപ്പിച്ചു. സീനിയർ അധ്യാപകൻ മുഹമ്മദ് കുട്ടി മാസ്റ്റർ യോഗത്തിന് നന്ദിയർപ്പിച്ചു. ശേഷം  കുട്ടികളുടെ കലാപരിപാടികൾക്കും മധുര പലഹാര വിതരണത്തോടും കൂടി പ്രവേശനോത്സവ പരിപാടികൾ അവസാനിച്ചു.

പ്രവേശനോത്സവത്തിൽ കുട്ടികൾ സ്റ്റാറുമായി
പ്രവേശനോത്സവം ഉദ്‌ഘാടന സെഷൻ















പരിസ്ഥിതി ദിനം - ജൂൺ 5 2025

ലോക പരിസ്ഥിതി ദിനം 2025

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജി.എൽ.പി.എസ് ഒതുക്കുങ്ങൽ നിരവധി പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതി ദിനത്തിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. അസംബ്ലിയിൽ കുട്ടികൾ പരിസ്ഥിതി ദിന കവിത ആലപിച്ചു. പരിസ്ഥിതിയുടെ പ്രാധാന്യത്തെ കുറിച്ച് അസംബ്ലിയിൽ 3B ക്ലാസിലെ മുഹമ്മദ് നജാഹ് ലഘു പ്രഭാഷണം നടത്തി. കൂടാതെ എച്ച്.എം ആസിയ ടീച്ചർ, റോഷ്നി ടീച്ചർ എന്നിവർ പരിസ്ഥിതി സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ച് കുട്ടികളോട് സംസാരിച്ചു.കുട്ടികൾ അവരവരുടെ വീടുകളിൽ നിന്നും വൃക്ഷ തൈകൾ ശേഖരിച്ച് അവ ക്ലാസിലെ കൂട്ടുകാർക്ക് കൈമാറി.

ലോക പരിസ്ഥിതി ദിനം 2025
ലോക പരിസ്ഥിതി ദിനം 2025