"ഗവ.എൽ.പി.സ്കൂൾ ചേപ്പാട് തെക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
| സ്കൂള്‍ കോഡ്= 35401
| സ്കൂള്‍ കോഡ്= 35401
| സ്ഥാപിതവര്‍ഷം=1867
| സ്ഥാപിതവര്‍ഷം=1867
| സ്കൂള്‍ വിലാസം= ചേപ്പാട്പി., <br/>
| സ്കൂള്‍ വിലാസം=ചേപ്പാട്. പി ഓ , <br/>
| പിന്‍ കോഡ്=690507
| പിന്‍ കോഡ്=690507
| സ്കൂള്‍ ഫോണ്‍=  4792416738
| സ്കൂള്‍ ഫോണ്‍=  04792472543
| സ്കൂള്‍ ഇമെയില്‍= glpbscheppad@gmai.com  
| സ്കൂള്‍ ഇമെയില്‍= glpbscheppad@gmai.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
വരി 22: വരി 22:
| വിദ്യാര്‍ത്ഥികളുടെ എണ്ണം=49   
| വിദ്യാര്‍ത്ഥികളുടെ എണ്ണം=49   
| അദ്ധ്യാപകരുടെ എണ്ണം=3     
| അദ്ധ്യാപകരുടെ എണ്ണം=3     
| പ്രധാന അദ്ധ്യാപകന്‍=ശ്രീലത           
| പ്രധാന അദ്ധ്യാപകന്‍=ശ്രീലത. ആർ            
| പി.ടി.ഏ. പ്രസിഡണ്ട്=  ബേബി        
| പി.ടി.ഏ. പ്രസിഡണ്ട്=  ബേബി. വി       
| സ്കൂള്‍ ചിത്രം= 35401_SCHOOL.jpg‎ ‎|
| സ്കൂള്‍ ചിത്രം= 35401_SCHOOL.jpg‎ ‎|
}}
}}

13:58, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എൽ.പി.സ്കൂൾ ചേപ്പാട് തെക്ക്
വിലാസം
ചേപ്പാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201735401




തീരദേശ റെയിൽവേയുടെ ഭാഗമായ ചേപ്പാട് റെയിൽവേസ്റ്റേഷനിൽ നിന്ന് അര കിലോമീറ്റർ പടിഞ്ഞാറ് ആലപ്പുഴ - കായംകുളം നാഷണൽ ഹൈവേയ്ക്കു കിഴക്കു വശത്താണ് ചേപ്പാട് ഗവ : എൽ . പി . സ്‌കൂൾ ചേപ്പാട് സൗത്ത് സ്ഥിതി ചെയുന്നത് .ഇത് ചേപ്പാട് പഞ്ചായത്തിലെ പതിനൊന്നാം വാർഡിലുള്ള ഏക സർക്കാർ സ്ഥാപനമാണ് .

ചരിത്രം

1867 ലാണ് ഈ സരസ്വതീ വിദ്യാലയം സ്ഥാപിതമായത് . 2017 -18 ൽ സ്‌കൂൾ സ്ഥാപിതമായതിന്റെ 150 -)൦ വാർഷികം ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലമായ പരിപാടികളോടെ ആഘോഷിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ് . കൃഷിക്കാരും സാധാരണക്കാരും തിങ്ങിപ്പാർക്കുന്ന ഈ സ്ഥലത്തു തങ്ങളുടെ കുട്ടികൾക്ക് വിദ്യ അഭ്യസിക്കുന്നതിനായി ഒരു പൊതു വിദ്യാലയം ഇല്ലാത്തതിനാൽ നാട്ടുകാരുടെ ആവശ്യ പ്രകാരം 1867 ൽ പുത്തൻ പുരക്കൽ പരമു പിള്ള വൈദ്യരുടെ വസ്തുവിൽ ഈ സ്കൂൾ സ്ഥാപിതമായി .N .H 47 ന്റെ (കായംകുളം -ആലപ്പുഴ )പടിഞ്ഞാറ് വശത്തു ( ഗ്രൗണ്ടിന് സമീപം ) ആയിരുന്നു സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .സ്കൂൾ നിന്നിരുന്ന സ്ഥലം കായംകുളം രാജാവിന്റെ ഉടമസ്ഥതയിൽ പെട്ടിരുന്നതിനാൽ ഗവ .എൽ .പി സ്കൂൾ "കൊട്ടാരം സ്കൂൾ " എന്നറിയപ്പെടുകയും ചെയ്തു . കാല ക്രമേണെ കുട്ടികളുടെ ആധിക്യം കാരണം അധ്യയനം നടത്താൻ കഴിയാതെ വരുകയും ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തകുയും ചെയ്തു .പിന്നീട് നാട്ടുകാരുടെ പരിശ്രമ ഫലമായി ഹൈവേയ്ക്കു കിഴക്കു വശത്തായി ഗവൺമെൻറ് വിലയായി വാങ്ങിയ 45 സെൻറ് സ്ഥലം അനുവദിക്കുകയും 1969 -1970 കാല ഘട്ടത്തിൽ പുതിയ സ്കൂൾ പണിതു പ്രവർത്തനം ആരംഭിക്കുകയും ചെയ്തു .ആദ്യ കാലങ്ങളിൽ ഒന്ന് മുതൽ അഞ്ച് വരെയായിരുന്നു ക്ലാസുകൾ പിന്നീട് നാല് വരെയായി പരിമിതപ്പെടുത്തുകയും ചെയ്തു .സമൂഹത്തിൽ പല ഉന്നതന്മാരെയും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നായകന്മാരെയും കലാകായിക പ്രതിഭകളെയും സമൂഹത്തിനു സംഭാവന ചെയ്യാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട് . മുതുകുളം പാർവ്വതിയമ്മ , എൻ , എം സി വാരിയർ , ചേപ്പാട് ഭാസ്കരൻ നായർ എന്നിവർ അവരിൽ ചിലർ മാത്രം .അതോടൊപ്പം തന്നെ അനേകം ഡോക്ടറന്മാരെയും എഞ്ചിനീയറന്മാരെയും അധ്യാപകരെയും ശാസ്ത്രജ്ഞന്മാരെയും മറ്റും സമൂഹത്തിനു സംഭാവന ചെയ്യാൻ ഈ വിദ്യാലയം സഹായിച്ചിട്ടുണ്ട്

ഭൗതികസൗകര്യങ്ങള്‍

വളരെ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളാണ് സ്കൂളിന് ഉള്ളത് . വിശാലമായ സ്കൂൾ പുരയിടത്തിൽ കൃഷി ചെയ്യാറുണ്ട് .. കുട്ടികൾക്ക് കളിക്കുന്നതിനായി കളിക്കളം എന്ന കുട്ടികളുടെ പാർക്ക് ഉണ്ട് ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേകം ടോയിലറ്റ് ഉണ്ട് ,

==പാഠ്യേതര പ്രവര്‍ത്തനങ്ങൾ

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ശോഭന കുമാരി
  2. സരളമ്മ
  3. ദാമോദരൻ ആശാരി
  4. വേലായുധൻ
  5. നാരായണ പിള്ള
  6. മുത്ത് ബീവി
  7. ശാന്തമ്മ
  8. ശാന്ത കുമാരി
  9. വിജയമ്മ

നേട്ടങ്ങള്‍

1 . 2014 -2015 അധ്യയന വർഷം ഉപ ജില്ലാ മത്സരത്തിൽ മലയാളം പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം ശാസ്ത്രോത്സവത്തിൽ തടിയിൽ കൊത്തുപണി ,പനയോല ,പാഴ് വസ്തുക്കൾ , ഫയൽ നിർമ്മാണം എന്നീമത്സര ഇനങ്ങളിൽ സമ്മാനങ്ങൾ ലഭിച്ചു . 2 . 2015 -2016 അധ്യയന വർഷം തുടർച്ചയായ രണ്ടാം വർഷവും മലയാളം പ്രസംഗ മത്സരത്തിൽ ഒന്നാം സമ്മാനം മലയാളം പദ്യം ചൊല്ലലിൽ ഉപ ജില്ലാ മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ചു 3.2016 - 2017 അധ്യയന വർഷം സയൻസ് മേളയിൽ ഉപജില്ലാ മത്സരങ്ങളിൽ സ്റ്റാളിനു രണ്ടാം സ്ഥാനം ലഭിച്ചു . പ്രവർത്തി പരിചയ മേളയിൽ പങ്കെടുത്ത മിക്ക കുട്ടികൾക്കും ഗ്രേഡും സ്ഥാനവും ലഭിച്ചു

  1. സ്കൂളിന്റെ ഏറ്റവും വലിയ മികച്ച നേട്ടം ഉത്തർ പ്രദേശിലെ വാരണാസിയിൽ നിന്നും വന്ന ഹിന്ദി മാത്രം സംസാരിക്കാൻ അറിയാവുന്ന പതിനഞ്ചോളം കുട്ടികളെ മലയാളം എഴുത്തും വായനയും പഠിപ്പിച്ചു .

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. മുതുകുളം പാർവ്വതിയമ്മ
  2. എൻ .എം .സി വാരിയർ
  3. ഡോ .വിനയ കുമാർ
  4. ഡോ .അനന്ത പത്മനാഭൻ
  5. ഡോ .പ്രതാപ് കുമാർ
  6. പൊഫ .ജയകുമാർ
  7. ചേപ്പാട് ഭാസ്കരൻ നായർ
  8. ശ്രീലേഖ .എൽ അഗ്രി കൾച്ചറൽ ഓഫീസർ

വഴികാട്ടി

{{#multimaps:(9.232092, 76.473503, 76.456304 |zoom=13}}