"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 75: | വരി 75: | ||
പ്രമാണം:26059 cyber saftey 1.jpeg | പ്രമാണം:26059 cyber saftey 1.jpeg | ||
</gallery> | </gallery> | ||
== പൊതുമുതൽ സംരക്ഷണം" ദിനാഘോഷ പ്രവർത്തന റിപ്പോർട്ട് == | |||
തിയതി - 11.6.2025 | |||
പൊന്നുരുന്നി സി കെ സി എച്ച് എസിൽ പൊതുമുതൽ സംരക്ഷണം എന്ന വിഷയത്തിൽ 11. 6. 2025ന് ഒരു പ്രത്യേക ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പൊതുമുതൽ എന്തുകൊണ്ട് സംരക്ഷിക്കപ്പെടണം എന്നതിനെക്കുറിച്ച് ചെറിയ ക്ലാസ് മുതൽ തന്നെ കുട്ടികളിൽ അവബോധം ഉളവാക്കുകയും ക്ലാസ് മുറികളിലെ ഫർണിച്ചറുകൾ ഡിജിറ്റൽ ഉപകരണങ്ങൾ ക്യാമ്പസുകളിലെ പൊതുസൗകര്യങ്ങൾ ശുചിമുറി തുടങ്ങിയവയെല്ലാം പരിപാലിക്കേണ്ടത് അനിവാര്യമാണ് എന്ന ധാരണ കുട്ടികളിൽ ഉണ്ടാക്കുകയും ചെയ്യുകയാണ് ഈ പരിപാടിയുടെ പ്രധാന ഉദ്ദേശം. | |||
ഈ ദിനാഘോഷത്തോടനുബന്ധിച്ച് ആറാം ക്ലാസിലെ കുട്ടികൾ മനോഹരമായ ധാരാളം പോസ്റ്ററുകളും പ്ലക്കാർഡുകളും ഉണ്ടാക്കി കൊണ്ടുവന്നു ഇവയുമായി കുട്ടികൾ ഗ്രൗണ്ടിൽ നിരന്ന് റാലി നടത്തപ്പെടുകയുണ്ടായി. ഹെഡ്മാസ്റ്റർ ഇവർക്ക് സ്വാഗതം ആശംസിച്ചു. പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയാതിരിക്കുന്നത് പൊതുമുതൽ സംരക്ഷണം ആണെന്നും ക്ലാസ് മുറിയിലെ ഭിത്തി, ഡെസ്ക്ക്, ബെഞ്ച്, എന്നിവ വരച്ചും കുത്തിയും വൃത്തികേട് ആക്കാതിരിക്കുന്നത് ക്ലാസ് റൂം സംരക്ഷണം ആണെന്നും ടീച്ചേഴ്സ് കുട്ടികളെ ബോധ്യപ്പെടുത്തി. ആറാം ക്ലാസിലെ കുട്ടികൾ ആയ ആൻലിയ, അഞ്ജലി, ഹനാൻ റസാൻ, ശിവദ, ലക്ഷ്മിപ്രിയ, ഭവ്യ ബിനു എന്നിവർ പൊതുമുതൽ സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പ്രസംഗിക്കുകയും മറ്റു കുട്ടികൾ വളരെ അച്ചടക്കത്തോടെ അത് കേട്ടിരിക്കുകയും ചെയ്തു. അധ്യാപികമാരായ ശ്രീമതി ലിയ വർഗീസ് ശ്രീമതി ഷിമ ആന്റണി ശ്രീമതി നവ്യ ജോസഫ്, ശ്രീമതി ലീന പി ജി, ശ്രീമതി പ്രോസ്പിരിൻ എം എ. എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ പരിപാടിക്ക് മനോഹരമായ പോസ്റ്ററുകളും കൈകളിലേന്തി കൊച്ചുകുട്ടികൾ നടത്തിയ റാലി കൂടുതൽ മാറ്റുകൂട്ടി. | |||