"Govt. UPS Attukal" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 37: | വരി 37: | ||
== മികവുകള്‍ == | == മികവുകള്‍ == | ||
കുട്ടികളില്‍ അച്ചടക്കവും റോഡ്സുരക്ഷാ അവബോധവും വളര്‍ത്തുന്നതിനായി NATPAAC – ന്റെ സഹായത്തോടെ Road Safety Cell രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. | കുട്ടികളില്‍ അച്ചടക്കവും റോഡ്സുരക്ഷാ അവബോധവും വളര്‍ത്തുന്നതിനായി NATPAAC – ന്റെ സഹായത്തോടെ Road Safety Cell രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. | ||
ഇതിന് പുറമേ, ശാസ്ത്രക്ലബ്,ഗണിതശാസ്ത്ര ക്ലബ്, സീഡ്, Eco Club, ഗാന്ധിദര്‍ശന്‍, ഹെല്‍ത്ത് ക്ലബ് എന്നിവയും പ്രവര്‍ത്തിച്ചുവരുന്നു. | |||
കുട്ടികളുടെ ഭൗതിക സാഹചര്യം മനസ്സിലാക്കുന്നതിനായി എല്ലാ വിദ്യാര്‍ത്ഥികളുടെ വീടുകളിലേക്കും അദ്ധ്യാപകര്‍ കടന്നു ചെന്നത് ഈ വിദ്യാലയത്തില്‍ നടത്തിയ വേറിട്ട പ്രവര്‍ത്തനമായി. അതുകൂടാതെ സമൂഹത്തിലേക്ക് കൂടുതല്‍ ഇറങ്ങി ച്ചെല്ലുക എന്ന ലക്ഷ്യവുമായി സ്കൂള്‍ പരിസര പ്രദേശങ്ങളില്‍ വച്ചു നടത്തുന്ന കോര്‍ണര്‍ P .T.A | |||
കള്‍ വളരെയധികം പ്രശംസ നേടിയ ഒരു പ്രവര്‍ത്തനമാണ്. ഇതിനുപുറമേ സാമ്പത്തികമായി പിന്നോക്കം | |||
നില്ക്കുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനായി 'കനിവ് - 2016 ' എന്ന പേരില്‍ ഒരു ധനസമാഹരണ യജ്ഞം നടത്തി വരുന്നുണ്ട്. | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == |
12:54, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
Govt. UPS Attukal | |
---|---|
വിലാസം | |
ആട്ടുകാല്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,English |
അവസാനം തിരുത്തിയത് | |
24-01-2017 | 42545 |
ചരിത്രം
1919– ല്‍ ശ്രീരാമപുരത്ത് കൃഷ്ണപിള്ള അദ്ദേഹത്തിന്റെ പുരയിടത്തില്‍ ഒരു ഓല കെട്ടിടത്തില്‍ ആരംഭിച്ച കുടിപള്ളിക്കൂടമാണ് ഇന്നത്തെ ആട്ടുകാല്‍ ഗവ. യു. പി. എസ്. ശ്രീ കേശവപിള്ളയായിരുന്നു
പ്രഥമാധ്യാപകന്‍. 1949 – ല്‍ 15 സെന്റും ഓലഷെഡും രാജപ്രമുഖന്റെ പേര്‍ക്ക് ഗവണ്‍മെന്റിന് കൊടുത്തു. രണ്ടാം ക്ലാസുവരെ മാത്രം ഉണ്ടായിരുന്ന പ്രസ്തുത സ്കൂളിന് അധ്യാപകന്റെ ശമ്പളം ഉള്‍പ്പെടെ ഒരു തുക ഗ്രാന്റായി ദിവാന്‍ അനുവദിച്ചു. കൊല്ലവര്‍ഷം 1123-ല്‍ കൃഷ്ണപിള്ള മരിച്ചു. അദ്ദേഹത്തിന്റെ മകളായ ഭാര്‍ഗ്ഗവിയമ്മ 35 സെന്റ് കൂടി സ്കൂളിനുവേണ്ടി വിലയാധാരമാക്കി ഗവണ്‍മെന്റിന് നല്‍കി. അതില്‍ പുതിയ കെട്ടിടവും 1960 – ല്‍ അന്നത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന C.H മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്ത രണ്ടാമത്തെ കെട്ടിടവും നിര്‍മ്മിച്ചു. അന്നത്തെ സര്‍ക്കാര്‍ നിയമമനുസരിച്ച് ശ്രീ. രോഹിതേശ്വരന്‍ നായര്‍ നല്‍കിയ ഒരേക്കര്‍ സ്ഥലവും ശ്രീ പാമ്പാടി ബാലന്‍ നായര്‍ പ്രസിഡന്റായിട്ടുള്ള സ്കൂള്‍ ധനസമാഹരണ കമ്മിറ്റി സ്വരൂപിച്ച 23,000/- രൂപയും യു.പി. സ്കൂള്‍ അനുവദിക്കുന്നതിലേക്കായി സര്‍ക്കാറിലേക്ക് കെട്ടിവച്ചു. 1981 – ല്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ ബേബി ജോണ്‍ പുതിയകെട്ടിടം ഉത്ഘാടനം ചെയ്തു.
ഭൗതികസൗകര്യങ്ങള്‍
വിശാലമായ ഇരുനില കെട്ടിടത്തില്‍ യു.പി. വിഭാഗവും രണ്ട് ഓടിട്ട കെട്ടിടത്തിലും ഒരു കോണ്‍ക്രീറ്റ് കെട്ടിടത്തിലുമായി L.P വിഭാഗവും പ്രവര്‍ത്തിച്ചു വരുന്നു. വിശാലമായ കളിമുറ്റം ഈ സ്കൂളിന്റെ പ്രത്യേകതയാണ്. കോലിയക്കോട് കൃഷ്ണന്‍ നായര്‍ M L A യുടെ 2013 – 14 ഫണ്ടില്‍നിന്നും P.T.A യുടെ ധനസമാഹരണവും കൂട്ടിച്ചേര്‍ത്ത് വാങ്ങിയ സ്കൂള്‍ ബസ് സ്കൂളിന് മുതല്‍ക്കൂട്ടാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
കുട്ടികള്‍ക്ക് കായിക വിനോദങ്ങളില്‍ മികവുനേടുന്നതിനും ശരിയായ ശാരീരിക വളര്‍ച്ചയ്ക്കുമായി ആഴ്ചയില്‍ മൂന്നു ദിവസം രാവിലെ ഏഴ് മണി മുതല്‍ സ്പോര്‍ട്സ് പരിശീലനം നല്കി വരുന്നു. എല്ലാ ശനിയാഴ്ച്ചകളിലും താല്പര്യമുള്ളതും തെരെഞ്ഞെടുക്കപ്പെട്ടതുമായ കുട്ടികള്‍ക്ക് ആര്‍ട്ട്,ഡ്രോയിംങ്, എംബ്രോയിഡറി എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ നടന്നു വരുന്നു. പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ നടത്തുന്ന ഇത്തരം ക്ലാസുകള്‍ പൂര്‍ണ്ണമായും സൗജന്യമാണ്. കുട്ടികളിലെ ഇംഗ്ലീഷ് ഭാഷാജ്ഞാനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യവുമായി സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസുകളും,കുട്ടികളിലെ ബൗദ്ധിക വികാസത്തെ നിര്‍ണ്ണായകമായി സ്വാധീനിക്കാന്‍ കഴിയുന്ന അബാക്കസ് ക്ലാസുകളും സ്കൂളില്‍ നടത്തി വരുന്നു.
മികവുകള്‍
കുട്ടികളില്‍ അച്ചടക്കവും റോഡ്സുരക്ഷാ അവബോധവും വളര്‍ത്തുന്നതിനായി NATPAAC – ന്റെ സഹായത്തോടെ Road Safety Cell രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.
ഇതിന് പുറമേ, ശാസ്ത്രക്ലബ്,ഗണിതശാസ്ത്ര ക്ലബ്, സീഡ്, Eco Club, ഗാന്ധിദര്‍ശന്‍, ഹെല്‍ത്ത് ക്ലബ് എന്നിവയും പ്രവര്‍ത്തിച്ചുവരുന്നു.
കുട്ടികളുടെ ഭൗതിക സാഹചര്യം മനസ്സിലാക്കുന്നതിനായി എല്ലാ വിദ്യാര്‍ത്ഥികളുടെ വീടുകളിലേക്കും അദ്ധ്യാപകര്‍ കടന്നു ചെന്നത് ഈ വിദ്യാലയത്തില്‍ നടത്തിയ വേറിട്ട പ്രവര്‍ത്തനമായി. അതുകൂടാതെ സമൂഹത്തിലേക്ക് കൂടുതല്‍ ഇറങ്ങി ച്ചെല്ലുക എന്ന ലക്ഷ്യവുമായി സ്കൂള്‍ പരിസര പ്രദേശങ്ങളില്‍ വച്ചു നടത്തുന്ന കോര്‍ണര്‍ P .T.A കള്‍ വളരെയധികം പ്രശംസ നേടിയ ഒരു പ്രവര്‍ത്തനമാണ്. ഇതിനുപുറമേ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനായി 'കനിവ് - 2016 ' എന്ന പേരില്‍ ഒരു ധനസമാഹരണ യജ്ഞം നടത്തി വരുന്നുണ്ട്.
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ആയൂര്‍വേദ ഡോക്ടറായിരുന്ന Dr. ശിവശങ്കരപിള്ള, Dr. നരേന്ദ്രന്‍ നായര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഗോപാലകൃഷ്ണന്‍ നായര്‍,എന്നിവര്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്.
വഴികാട്ടി
{{#multimaps:8°39'28.6"N 77°00'27.3"E|zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ |