"ജി.എച്ച്.എസ്. പന്നിപ്പാറ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 16: വരി 16:
|size=250px
|size=250px
}}
}}
[[പ്രമാണം:48134 LK-AptitudeTest 2025-28.jpg |ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ്  അഭിരുചി പരീക്ഷ|265x265ബിന്ദു]]
=='''ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ'''==
ഗവൺമെന്റ് ഹൈസ്കൂൾ പന്നിപ്പാറയിലെ 2025-28 വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ സ്കൂൾ ഐടി ലാബിൽ വിജയകരമായി നടന്നു. ജൂൺ 25-ന് ബുധനാഴ്ച നടന്ന പരീക്ഷയിൽ 146 വിദ്യാർത്ഥികൾ പങ്കെടുത്തു. രജിസ്റ്റർ ചെയ്ത മുഴുവൻ കുട്ടികളും പരീക്ഷയിൽ പങ്കാളിത്തം ഉറപ്പാക്കി.
കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌വെയറിലാണ് പരീക്ഷ നടത്തിയത്. 30 മിനിറ്റ് ദൈർഘ്യമുള്ള 20 ചോദ്യങ്ങളായിരുന്നു പരീക്ഷയിൽ ഉൾപ്പെടുത്തിയിരുന്നത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിംഗ് വിഭാഗം, 5, 6, 7 ക്ലാസ്സുകളിലെ ഐ.സി.ടി പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ, ഐടി പൊതുവിജ്ഞാനം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയിൽ ചോദിച്ചത്.
സെർവർ ഉൾപ്പെടെ 33 കമ്പ്യൂട്ടറുകളിലാണ് പരീക്ഷ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തത്. വിദ്യാർത്ഥികളെ ക്ലാസ് ഡിവിഷൻ അനുസരിച്ച് അഞ്ചു ബാച്ചുകളായി തിരിച്ചാണ് പരീക്ഷ നടത്തിയത്. പരീക്ഷാ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാനും ഫലം അപ്‌ലോഡ് ചെയ്യാനും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ കൈറ്റ് മാസ്റ്റേഴ്സിനെ സഹായിച്ചു.
കൈറ്റ് മിസ്ട്രസ് ഷിജിമോൾ, കൈറ്റ് മാസ്റ്റർ സിദ്ധീഖലി, മറ്റ് ബാച്ചുകളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി.
310

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2723984" എന്ന താളിൽനിന്ന് ശേഖരിച്ചത്