"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Yoonuspara (സംവാദം | സംഭാവനകൾ)
ATL കമ്മ്യൂണിറ്റി ഡേ- 2025
Yoonuspara (സംവാദം | സംഭാവനകൾ)
SPCപാസിംഗ് ഔട്ട് പരേഡ് 2025
വരി 380: വരി 380:


ATL  സീനിയർ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയ  ATL ടൂറിനുശേഷം  മെന്റർ മുഹമ്മദ് ഷഹീൻ. സി, മുഹമ്മദ് നിബ്റാസ് യൂസഫ് എന്നിവർ ശില്പശാലയിലെ 3D പ്രിന്റിംഗ്, ബേസിക് ഇലക്ട്രോണിക്സ്, ബേസിക്സ് ഓഫ് കോഡിംഗ് തുടങ്ങിയ സെഷനുകൾ നയിച്ചു.
ATL  സീനിയർ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയ  ATL ടൂറിനുശേഷം  മെന്റർ മുഹമ്മദ് ഷഹീൻ. സി, മുഹമ്മദ് നിബ്റാസ് യൂസഫ് എന്നിവർ ശില്പശാലയിലെ 3D പ്രിന്റിംഗ്, ബേസിക് ഇലക്ട്രോണിക്സ്, ബേസിക്സ് ഓഫ് കോഡിംഗ് തുടങ്ങിയ സെഷനുകൾ നയിച്ചു.
== SPCപാസിംഗ് ഔട്ട് പരേഡ് 2025 ==
[[പ്രമാണം:18021 24-25 spc passingout.jpg|പകരം=SPCപാസിംഗ് ഔട്ട് പരേഡ് 2025|ലഘുചിത്രം|SPCപാസിംഗ് ഔട്ട് പരേഡ് 2025]]
മഞ്ചേരി പോലീസ് സ്റ്റേഷന് കീഴിലെ എസ് പി സി സ്കൂളുകളായ മഞ്ചേരി ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, ഇരുമ്പുഴി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, പുല്ലാനൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, ചേക്കുട്ടി ഹാജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ  എന്നീ സ്കൂളുകളിലെ സീനിയർ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ  സംയുക്ത പാസിംഗ് ഔട്ട് പരേഡ് 8/5/2025 വ്യാഴം രാവിലെ 8 മണിക്ക് മഞ്ചേരി ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ  വെച്ച് നടന്നു.
എസ് പി സി പദ്ധതിയുടെ മലപ്പുറം ജില്ലാ നോഡൽ ഓഫീസർ ബഹു:ഫിറോസ് എം ഷഫീഖ് ASP അവർകൾ സല്യൂട്ട് സ്വീകരിച്ചു.
മഞ്ചേരി സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ജസ്റ്റിൻ കെ ആർ പരേഡിന് അഭിവാദ്യമർപ്പിച്ചു. ഇരുമ്പുഴി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അൻഷാ പി സെക്കൻഡ് ഇൻ കമാൻഡർ ആയും, മഞ്ചേരി ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ മുഹമ്മദ് ഷഹബാസ് പരേഡ് കമാൻഡർ ആയും പരേഡിന് നേതൃത്വം നൽകി. നാല് സ്കൂളുകളിൽ നിന്നായി 8 പ്ലറ്റൂണുകളാണ് പരേഡിന് അണിനിരന്നത്. നാല് സ്കൂളുകളിലെ പ്രിൻസിപ്പൽമാർ പ്രധാനാദ്ധ്യാപകർ പിടിഎ പ്രസിഡണ്ടുമാർ പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർ,ഡ്രിൽ ഇൻസ്ട്രക്ടർമാർ,  പോലീസ് ഉദ്യോഗസ്ഥർ, അധ്യാപകർ രക്ഷിതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു