"ജി.എച്ച്.എസ്. അയിലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 82: വരി 82:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
•സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്
•സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്<br>
•ജൂനിയര്‍ റെഡ് ക്രോസ്
•ജൂനിയര്‍ റെഡ് ക്രോസ്



22:47, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്. അയിലം
വിലാസം
അയിലം

തിരുവനന്തപുരം ജില്ല
സ്ഥാപിതംജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
23-01-201742085





ചരിത്രം

കൊല്ലവര്‍ഷം 1080(എ.ഡി.1905) ചിങ്ങം 1 ന് കുടിപ്പള്ളിക്കൂടമായാണ് ഈ സ്കൂളിന്റെ ആരംഭം. അയിലം പാറയം വീട്ടില്‍ ഗോവിന്ദപ്പിള്ള ആയിരുന്നു ആദ്യത്തെ എഴുത്താശാന്‍. 1916-ല്‍ അന്നത്തെ തിരുവിതാംകൂര്‍ മഹാരാജാവ് ഗ്രാന്റ്സ്കൂളായി അംഗീകാരം നല്‍കി. അതോടെ അന്നത്തെ ഫോര്‍ത്ത്ഫോറം (ഇന്നത്തെ നാലാം ക്ലാസു )വരെ പഠിക്കാന്‍ അവസരം ഉണ്ടായി. അന്ന് ഈ സ്കൂളിന്റെ ചുമതല ശ്രീ രാമന്‍ പിള്ളക്കായിരുന്നു. അദ്ദേഹം കുടുംബസ്വത്തില്‍ നിന്നും സ്കൂളിന്റെ വികസനത്തിനായി ഭൂമി വെറുതെ നല്‍കുകയായിരുന്നു. അതിനുശേഷം അപ്പുറത്തു വീട്ടില്‍ കുട്ടന്‍ പിള്ളക്കായിരുന്നു ചുമതല. കേരളരൂപീകരണത്തിനു ശേഷം ഈ സ്കൂള്‍ LP സ്കൂളായി അറിയപ്പെട്ടു. 01-051962-ല്‍ അന്നത്തെ B.D.O ആയിരുന്ന ശ്രീ.എം.ജോര്‍ജ്അവര്‍കള്‍ സ്കൂളിന് പുതിയ കെട്ടിട ശിലാസ്ഥാപനം നിര്‍വഹിച്ചു. തുടര്‍ന്ന് 1984-ല്‍ U.P സ്കൂളായി അപ്ഗ്രേഡ് ചെയ്തു.ശ്രീ.ഇടക്കോട് കുഞ്ഞുകൃഷ്ണപിള്ള, ശ്രീ.അവനവന്‍ചേരി ഗോവിന്ദപിള്ള, ശ്രീ തോട്ടത്തില്‍ കൃഷ്ണന്‍ തുടങ്ങിയവര്‍ ആദ്യകാല അധ്യാപകരാണ്. ആദ്യ വിദ്യാര്‍ത്ഥി മേലതില്‍ വീട്ടില്‍ കുഞ്ഞന്‍ ആയിരുന്നു.

                                                                                       2001 - ലെ EAS പദ്ധതിപ്രകാരം ചിറയിന്‍കീഴ് ബ്ലോക്കില്‍ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് ആദ്യ കോണ്‍ക്രീറ്റ് കെട്ടിടത്തിന് അന്നത്തെ ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് അഡ്വക്കേറ്റ് ശ്രീ.എസ്.ലെനിന്‍ ശിലാസ്ഥാപനവും 14-6-2002 - ല്‍ അന്നത്തെ ഗ്രാമവികസനവകുപ്പ് മന്ത്രി ശ്രീ .സി.എഫ്.തോമസ് ഉല്‍ഘാടനവും നിര്‍വഹിച്ചു. തുടര്‍ന്ന് 2002 - ല്‍ ബഹു.എം.പി ശ്രീ.വര്‍ക്കല രാധാകൃഷ്ണന്റെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് കെട്ടിടവും  2004 - 2005 - ല്‍ SSA ഫണ്ടുപയോഗിച്ച് കെട്ടിടങ്ങളുടെ കൂട്ടിച്ചേര്‍ക്കലുകളും തുടര്‍ന്ന് ബഹു.എം.പി Dr.സമ്പത്ത് അവര്‍കളുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് 2010 - ല്‍ പുതിയ കെട്ടിടവും നിര്‍മ്മിച്ചു. തുടര്‍ന്ന്2007 - 2008 വര്‍ഷത്തില്‍ SSA സംസ്ഥാനതലത്തില്‍ മികച്ച മാതൃകാ വിദ്യാലയമായിപ്രഖ്യാപിക്കുകയും സ്കൂള്‍ മികവുകളെ സംസ്ഥാന മികവുകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. സ്കൂള്‍ മികവുകളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി  2009 - ല്‍ അന്നത്തെ ഹെഡ്മാസ്റ്റര്‍ ആയിരുന്ന മധു സാറിന് മികച്ച അധ്യാപകനുള്ള സംസ്ഥാന അധ്യാപക അവാര്‍ഡും ഗുരുശ്രേഷ്ഠ പുരസ്കാരവും ലഭിക്കുകയുണ്ടായി. നാട്ടുകാരുടെ ശ്രമഫലമായി 2010 - ല്‍ സ്കൂള്‍ അപ്ഗ്രേഡ് ചെയ്യുന്നതിനുവേണ്ടി സര്‍ക്കാരിനെ സമീപിക്കുകയും 2011-12 അധ്യയന വര്‍ഷത്തില്‍ RMSA പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹൈസ്കൂള്‍ ആയി ഉയര്‍ത്തുകയും ചെയ്തു. 
2014-15 -ലെ ആദ്യ SSLC ബാച്ചില്‍ 51 കുട്ടികളും 2015-16 ലെ SSLC ബാച്ചില്‍ 54 കുട്ടികളും പരീക്ഷ എഴുതി.ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്‍ അനില്‍ സാറിന്റെ നേതൃത്വത്തില്‍ അധ്യാപകരും അനധ്യാപകരും ഉള്‍പ്പെടെ 22 ഓളം പേര്‍ പ്രവര്‍ത്തിക്കുന്നു. 471 കുട്ടികള്‍ പഠിക്കുന്നു.













ഭൗതികസൗകര്യങ്ങള്‍

ഭൂമിയുടെ വിസ്തീര്‍ണ്ണം  : 50 സെന്റ്
സ്കൂള്‍ കെട്ടിടങ്ങളുടെ എണ്ണം  : 2
ആകെ ക്ലാസ്സുമുറികളുടെ എണ്ണം  : 13
ലൈബ്രറി ഹാള്‍  : 1
സയന്‍സ് ലാബ്  : 1
കമ്പ്യൂട്ടര്‍ ‍ ലാബ്  : 1
സ്മാര്‍ട്ട് ക്ലാസ് റൂം  : 1

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

•സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്
•ജൂനിയര്‍ റെഡ് ക്രോസ്

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

  • സയന്‍സ് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ്
  • ഊര്‍ജ്ജ സംരക്ഷണ ക്ലബ്ബ്
  • ഹെല്‍ത്ത് ക്ലബ്ബ് & റ്റീനേസ് ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • ഹിന്ദി ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
  • ഐ.റ്റി ക്ലബ്ബ്
  • ഗാന്ധി ദര്‍ശന്‍|ഗാന്ധി ദര്‍ശന്‍
  • ഫോറസ്ടീ ക്ലബ്ബ്

ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം

മികവുകള്‍

•2007 - 2008 വര്‍ഷത്തില്‍ SSA സംസ്ഥാനതലത്തില്‍ മികച്ച മാതൃകാ വിദ്യാലയമായി പ്രഖ്യാപിച്ചു.
•2009-10 വര്‍ഷത്തില്‍ ഹരിത വിദ്യാലയം അവാര്‍ഡ് ലഭിച്ചു.
•2010-11 വര്‍ഷത്തില്‍ നാഷണല്‍ ഗ്രീന്‍ കോര്‍പ്സ് അവാര്‍ഡ് ലഭിച്ചു.
•2015 -16 ലെ SSLC പരീക്ഷയില്‍ ആറ്റിങ്ങല്‍ ഉപജില്ലയില്‍ 100% വിജയം നേടിയ ഏകവിദ്യാലയം

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._അയിലം&oldid=267073" എന്ന താളിൽനിന്ന് ശേഖരിച്ചത്