"എ. യു. പി. എസ്. അടക്കാപുത്തൂർ /എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
ENTE GRAMAM |
||
| വരി 35: | വരി 35: | ||
* പി ടി ഭാസ്കര പണിക്കർ | * പി ടി ഭാസ്കര പണിക്കർ | ||
* ഇന്ത്യനൂർ ഗോപിമാസ്റ്റർ | |||
* രാജേഷ് സംസ്‌കൃതി | * രാജേഷ് സംസ്‌കൃതി | ||
| വരി 45: | വരി 45: | ||
== ചിത്രശാല == | == ചിത്രശാല == | ||
[[പ്രമാണം:Aups adakkaputhur.jpg|ലഘുചിത്രം]] | [[പ്രമാണം:Aups adakkaputhur.jpg|ലഘുചിത്രം|150 വർഷത്തോടടുക്കുന്ന അടക്കാപുത്തൂർ യു പി സ്കൂൾ]] | ||
[[പ്രമാണം:Screenshot from 2025-01-24 18-09-07.png|ലഘുചിത്രം]] | [[പ്രമാണം:Screenshot from 2025-01-24 18-09-07.png|ലഘുചിത്രം|അടക്കാപുത്തൂർ കണ്ണാടിയുടെ സൃഷ്ടാവ് ബാലൻ മൂശ്ശരിയുടെ മകൻ എം.പി.കൃഷ്ണകുമാർ കണ്ണാടിയുമായി.]] | ||
[[പ്രമാണം:Indianoor gopi.jpg|പകരം=.|നടുവിൽ|ലഘുചിത്രം|191x191ബിന്ദു|[[പ്രമാണം:Tharavad.jpg|ലഘുചിത്രം]][[പ്രമാണം:Premkumar.jpg|ലഘുചിത്രം]][[പ്രമാണം:Ptb.jpg|ലഘുചിത്രം]]]] | [[പ്രമാണം:Indianoor gopi.jpg|പകരം=.|നടുവിൽ|ലഘുചിത്രം|191x191ബിന്ദു|ഭാരതപ്പുഴയുടെ നേരൊഴുക്കിനായി ജീവിതം ഉഴിഞ്ഞുവെച്ച പ്രകൃതി സ്‌നേഹിയായ ഇന്ത്യനൂർ ഗോപി മാഷ്.[[പ്രമാണം:Tharavad.jpg|ലഘുചിത്രം|അടക്കാപുത്തൂർ തറവാട്]][[പ്രമാണം:Premkumar.jpg|ലഘുചിത്രം|ഒറ്റപ്പാലത്തിന്റെ സ്വന്തം M L A ശ്രീ പ്രേംകുമാർ]][[പ്രമാണം:Ptb.jpg|ലഘുചിത്രം|പ്രമുഖ സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനുമായിരുന്നു പി ടി ഭാസ്‌കാരപണിക്കർ]]]] | ||
22:11, 24 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
എ. യു. പി. എസ്. അടക്കാപുത്തൂർ
പാലക്കാട് ജില്ല ഒറ്റപ്പാലം താലൂക്ക വെള്ളിനേഴി പഞ്ചായത്ത്. ചെർപ്പുളശ്ശേരി - പാലക്കാട് പാതയുടെ തെക്കുഭാഗത്ത് ചെർപ്പുളശ്ശേരിയിൽ നിന്ന് സുമാർ അഞ്ച് കിലോമീറ്റർ കിഴക്കായി ഈ ഗ്രാമം സ്ഥിതി ചെയ്യുന്നു.
ഗ്രാമചരിത്രം
മൂന്നു പുറവും മലകളാൽ ചുററപ്പെട്ടതാണ് അടക്കാപുത്തൂർ. അടക്ക+പുത്തൂർ ആണ് അടക്കാപുത്തുർ ആവുന്നത്. മലകളാൽ ചുററപ്പെട്ടത്, അടക്കം ചെയ്യപ്പെട്ടത് ആകണം. പുത്തൂർ പുതിയ ആവാസസ്ഥാനമാകുന്നു. കുന്നിൻ ചരിവ് എന്നർത്ഥമുള്ള അഡൈഗ എന്ന കന്നടവാക്കും പുതിയ ഊർ എന്നർത്ഥമുള്ള പുത്തൂർ എന്ന വാക്കും ചേർന്നാണ് എന്നും ഒരഭിപ്രായമുണ്ട്. കുളക്കാടൻ മലയുടെ തെക്കേ ചരിവിലായിരുന്നു ഇവിടത്തെ ജനവാസസ്ഥലങ്ങൾ. വളരെ പണ്ടു മുതൽ തന്നെ ഇതൊരു ജനവാസകേന്ദ്രമായിരുന്നിരിക്കണം. ഇവിടെ നിന്ന് നന്നങ്ങാടികൾ കണ്ടുകിട്ടിയിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടോടെ ഇവിടെ അഞ്ചോളം നാലുകെട്ടുകൾ നിലവിൽ വന്നിരുന്നു. 1985-ഓടെ മൂന്നെണ്ണം പൂർണ്ണമായും ഇല്ലാതായി. ഒരെണ്ണം ഒരഗ്നിബാധയിൽ ഭാഗികമായി നശിച്ചു. താരതമ്യേന ചെറുതും പഴക്കം കുറഞ്ഞതുമായ മറ്റൊന്ന് ഇന്നും നിലനിൽക്കുന്നു. ഇവിടത്തെ ശിവക്ഷേത്രത്തിനോടു ചേർന്നുണ്ടായിരുന്ന, ഒന്നര ഏക്കറോളം വിസ്തൃതിയുണ്ടായിരുന്ന അമ്പലക്കുളം കടുത്തവേനൽക്കാലത്തും ലഭ്യമായിരുന്ന ജലസമൃദ്ധികൊണ്ട് പ്രസിദ്ധമായിരുന്നു.
- ആധുനിക കേരളത്തിലെ പ്രധാനപ്പെട്ട സാമൂഹിക പ്രസ്ഥാനങ്ങളായിരുന്ന ഗ്രന്ഥശാലാ പ്രസ്ഥാനം, ശാസ്ത്ര സാഹിത്യ പ്രസ്ഥാനം എന്നിവയുടെ സ്ഥാപക നേതാക്കളിലൊരാളായിരുന്ന, പരേതനായ, ശ്രീപി.ടി. ഭാസ്കരപ്പണിക്കരുടെ ജന്മദേശം അടക്കാപുത്തൂരാണ്. പഴയ മദ്രാസ് പ്രവിശ്യയിലെ മലബാർ ജില്ലാ ബോർഡിലേക്ക് മുപ്പത്തിമൂന്നാമത്തെ വയസ്സിൽ തിരഞ്ഞെടുക്കപ്പെട്ട് ബോർഡിന്റെ അദ്ധ്യക്ഷസ്ഥാനത്തെത്തിയ അദ്ദേഹം ആ സ്ഥാനത്തെത്തിയ ആദ്യത്തെ കമ്മ്യൂണിസ്റ്റ് നേതാവും ഏറ്റവും പ്രായം കുറഞ്ഞ ആളുമായിരുന്നു. അക്കാലത്തെ മലബാർ പ്രവിശ്യയിലെ ഭരണം കൊളൊണിയൽ രീതികളിൽ നിന്ന് മാറ്റി തികച്ചും ജനകീയമാക്കാൻ അദ്ദേഹം സ്വീകരിച്ച നടപടികൾ എല്ലാവരാലും ശ്ലാഘിക്കപ്പെട്ടു. 1958-ൽ ഇ.എം.എസ്. മന്ത്രിസഭാകാലത്ത് വിദ്യാഭ്യാസ മന്ത്രി ശ്രീ ജോസഫ് മുണ്ടശ്ശേരിയുടെ സെക്രട്ടറിയായിരുന്നു. പിന്നീട് 1965 വരെ കേരളാ പബ്ലിക്ക് സർവ്വീസ് കമ്മിഷൻ അംഗവുമായിരുന്നു.
- വെങ്കലത്തിന്റെ കൂട്ടുലോഹങ്ങൾ പരീക്ഷണങ്ങളിലൂടേ തയ്യാറാക്കി, സ്വയം കണ്ടുപിടിച്ച മാർഗ്ഗത്തിലൂടെ അവയെ മിനുക്കി ആറന്മുളക്കണ്ണാടിയോട് കിടപിടിക്കത്തക്ക വിധത്തിൽ ലോഹക്കണ്ണാടികൾ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത പരേതനായ ശ്രീ ബാലൻ മൂശാരി അടക്കാപുത്തൂരിന്റെ അഭിമാനമാണ്. ഇദ്ദേഹം തന്റെ പൂർണ്ണബധിരതയെ വെല്ലുവിളിച്ചുകൊണ്ടാണ് സ്വന്തം തൊഴിലിൽ പുതുപുത്തൻ വൈദഗ്ദ്ധ്യങ്ങൾ നേടിയെടുത്തിരുന്നത്. ഈ വിദ്യ ഉപയോഗിച്ച് അദ്ദേഹം ധാരാളം കണ്ണാടികൾ കച്ചവടാടിസ്ഥാനത്തിൽത്തന്നെ നിർമ്മിച്ചുനൽകിയിട്ടുണ്ട്. ഈ കണ്ണാടികൾ ഇപ്പോൾ അടക്കാപുത്തൂർ കണ്ണാടികൾ എന്നറിയപ്പെടുന്നു. അതിനുപരി അദ്ദേഹം നല്ലൊരു ശിൽപ്പിയും കൂടിയായിരുന്നു. ധാരാളം വിഗ്രഹങ്ങൾ അദ്ദേഹം പലയിടങ്ങളിലേക്കുമായി നിർമ്മിച്ചു നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പുത്രന്മാരും ഈ വൈദഗ്ദ്ധ്യങ്ങൾ കാത്തുസൂക്ഷിക്കുന്നു - വിശേഷിച്ചും ഹരിനാരായണൻ എന്ന മകൻ
- 1920 കളിൽ ഇവിടെ തുടങ്ങിയ എലിമെന്ററി സ്കൂൾ 1950കളിൽ യു.പി. സ്കൂളായി.
- 1958 ലാണ് ഇവിടെ ഹൈസ്കൂൾ ഉണ്ടായത്.
ഭൂമിശാസ്ത്രം
ഉയർന്ന, ചിന്നിച്ചിതറിക്കിടക്കുന്ന പറമ്പുകളും ഇരുപ്പൂ നെൽവയലുകളും ഇടകലർന്നതാണ് ഭൂപ്രകൃതി. പറമ്പുകൾ വെട്ടുകല്ല് ധാരാളം കിട്ടുന്ന സ്ഥലങ്ങളാണ്. മൂന്നു ഭാഗത്തുമുള്ള കുന്നുകളിലെ പാറകൾ ചുട്ടുപഴുക്കുന്നതുകാരണം ഇവിടെ വേനൽച്ചൂടിന് കാഠിന്യം കൂടുതലാണ്. കരിമ്പനകൾ ധാരാളമായുണ്ടായിരുന്ന സ്ഥലമാണ് ഇത്.
ധാരാളം നെൽവയലുകളും ഇവിടെയുണ്ട്. കാർഷികവൃത്തിയാണ് ഇവിടത്തെ ജനങ്ങളുടെ പ്രധാന വരുമാനമാർഗം. ജനസംഖ്യയിൽ ഭൂരിഭാഗവും കർഷകരും കാർഷികത്തൊഴിലാളികളുമാണ്.
പ്രധാന പൊതുസ്ഥാപനങ്ങൾ
1. പ്രാഥമിക ആരോഗ്യ കേന്ദ്രം
2. അക്ഷയ കേന്ദ്രങ്ങൾ
3. പൊതുജന വായനശാല
4. അംഗൻവാടികൾ
5.പോസ്റ്റോഫീസ്
6.സർവീസ് സഹകരണ ബാങ്ക്
ശ്രദ്ധേയരായ വ്യക്തികൾ
- പി ടി ഭാസ്കര പണിക്കർ
- ഇന്ത്യനൂർ ഗോപിമാസ്റ്റർ
- രാജേഷ് സംസ്‌കൃതി
- ഹരിഗോവിന്ദൻ(അടക്കാപുത്തൂർ കണ്ണാടി)
ആരാധനാലയങ്ങൾ
അടക്കാപുത്തൂരിൽ ഒരു ശിവക്ഷേത്രവും, ഒരു വിഷ്ണുക്ഷേത്രവും, ഒരു സുബ്രഹ്മണ്യൻ കോവിലും ഒരു ജുമാ മസ്ജിദും ഉണ്ട്. ഗ്രാമത്തിന്റെ കിഴക്കു ഭാഗത്തുണ്ടായിരുന്ന മറ്റൊരു മുരുകൻ കോവിൽ ഇപ്പോഴില്ല. പാലക്കാവുകളത്തിൽ സ്വയംഭൂ എന്നു പറയുമായിരുന്ന ഒരു പാറക്കല്ലിനെ ഭഗവതി സങ്കൽപ്പത്തിൽ ആരാധിച്ചിരുന്നു. തുറസ്സായ സ്ഥലത്ത് രണ്ട് പാറകൾക്കിടയിലൂടെ മുകളിലേക്ക് ഉയർന്നു നിന്നിരുന്ന ഈ കല്ലും പരിസരവും ഇവിടത്തെ ഏറ്റവും പഴയ, ചരിത്രാതീതകാലത്തുനിന്നുള്ള, ദൈവാരാധനാസ്ഥലമായിരുന്നിരിക്കണം. അമ്പതുകൊല്ലം മുമ്പുവരെ, പൂതക്കാടൻ കുന്നിന്റെ തെക്കേ ചരിവിൽ പൂതക്കാട്ടേക്കുള്ള പ്രധാനവഴിക്കരികിലെ ഒരാൽച്ചുവട്ടിൽ, കൊല്ലംതോറും വിശേഷദിവസങ്ങളിൽ, താന്ത്രികരീതിയിൽ ആരാധനയും നടന്നുപോന്നിരുന്നു.
ചിത്രശാല





