"ജി. വി. എച്. എസ്. എസ്. മലമ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 87: വരി 87:
പ്രമാണം:21068 Govt primaryhealthcentre.jpg|Govt. Primary Health Centre
പ്രമാണം:21068 Govt primaryhealthcentre.jpg|Govt. Primary Health Centre
പ്രമാണം:21068 Blockpanchayat office Malampuzha.jpg|Malampuzha Block Panjayat Office
പ്രമാണം:21068 Blockpanchayat office Malampuzha.jpg|Malampuzha Block Panjayat Office
പ്രമാണം:21068 Canarabank malampuzha.jpg|Canara Bank, Malampuzha
</Gallery>
</Gallery>

20:50, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പാലക്കാട്

കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയാണ് പാലക്കാട്‌.കേരളത്തെയും തമിഴ്‌ നാടിനെയും ബന്ധിപ്പിച്ചു കൊണ്ടുള്ള പശ്ചിമഘട്ടത്തിലെ വിടവായ പാലക്കാട് ചുരത്തിനടുത്താണ് പാലക്കാട് നഗരത്തിന്റെ സ്ഥാനം.

തെക്ക് തൃശ്ശൂർ, വടക്ക് മലപ്പുറം, കിഴക്ക് തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ല, പടിഞ്ഞാറ് മലപ്പുറവും തൃശ്ശൂരും എന്നിവയാണ് സമീപ ജില്ലകൾ.

മലമ്പുഴ

പാലക്കാട് ജില്ലയിൽ പാലക്കാട് താലൂക്കിൽ മലമ്പുഴ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ ഇത്. മലമ്പുഴ ഒന്ന്, മലമ്പുഴ രണ്ട് എന്നീ വില്ലേജ്കളിലായി വ്യാപിച്ചുകിടക്കുന്ന മലമ്പുഴ ഗ്രാമപഞ്ചായത്തിന് 183.42 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. 13 വാർഡുകളുള്ള മലമ്പുഴ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് പശ്ചിമഘട്ടവും, തെക്കുഭാഗത്ത് കോരയാർ പുഴയും, കിഴക്കുഭാഗത്ത് പുതുശ്ശേരി പഞ്ചായത്തും പടിഞ്ഞാറുഭാഗത്ത് അകത്തേത്തറ പഞ്ചായത്തുമാണ്. 1962 ജനുവരി ഒന്നിനാണ് മലമ്പുഴ പഞ്ചായത്ത് രൂപീകൃതമായത്.

മലമ്പുഴ ഉദ്യാനം

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് മലമ്പുഴ.

മലമ്പുഴയിലെ പ്രധാന ആകർഷണങ്ങൾ

  1. മലമ്പുഴ ഡാം
  2. മലമ്പുഴ ഉദ്യാനം
  3. റോപ് വേ
  4. സ്നേക്ക് പാർക്ക്
  5. റോക്ക് ഗാർഡൻ
  6. മത്സ്യ ഉദ്യാനം (അക്വേറിയം)
  7. ഇക്കോ പാർക്ക്
  8. ജപ്പാൻ ഗാർഡൻ
  9. മലമ്പുഴയിലെ യക്ഷി

മലമ്പുഴ അണക്കെട്ട്

മലമ്പുഴഅണക്കെട്ട് കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട് ആണിത്.കേരളത്തിലെ ഏറ്റവും വലിയ ജലസേചന ശൃംഖലയാണ് മലമ്പുഴ ഡാമിനോട് സംബന്ധിച്ചുള്ള കനാൽ

സംവിധാനം.

മലമ്പുഴ ഉദ്യാനം

കേരളത്തിലെ പാലക്കാട് ജില്ലയിലുള്ള മലമ്പുഴ എന്ന സ്ഥലത്തുള്ള മലമ്പുഴ അണക്കെട്ടിന് അനുബന്ധമായി വിനോദസഞ്ചാരവകുപ്പ് പരിപാലിക്കുന്ന പ്രകൃതി സുന്ദരമായ ഒരു ഉദ്യാനമാണ് മലമ്പുഴ ഉദ്യാനം. "കേരളത്തിന്റെ വൃന്ദാവനം" എന്നാണ് മലമ്പുഴ ഉദ്യാനം അറിയപ്പെടുന്നത്. നിബിഡവനങ്ങൾ നിറഞ്ഞ മലകളും, മലമ്പുഴ അണക്കെട്ടിലേക്കു വന്നുചേരുന്നനദികളും നിറഞ്ഞപശ്ചാത്തലത്തിൽ, പച്ചപ്പുനിറഞ്ഞ പുൽത്തകിടികളും, എണ്ണമറ്റ വൈവിധ്യമേറിയ പുഷ്പങ്ങളാൽ നിറഞ്ഞ പൂന്തോട്ടങ്ങളും, ചെറിയകുളങ്ങളും, ഫൗണ്ടനുകളും, അതിനോടനുബന്ധിച്ചുള്ള ഇരിപ്പിടങ്ങളും, വിശ്രമസങ്കേതങ്ങളും എല്ലാം കാഴ്ചക്കാരന്റെ മനസ്സിന് മറക്കാനാവാത്ത അനുഭൂതി പകർന്നു കൊടുക്കുന്നു.

ഫാന്റസി പാർക്ക്

കേരളത്തിലെ ഏറ്റവും മികച്ച അമ്യൂസ്‌മെൻ്റ് പാർക്കുകളിൽ ഒന്നാണ് ഫാൻ്റസി പാർക്ക്, മനോഹരമായ പശ്ചിമഘട്ടത്തിൻ്റെ പശ്ചാത്തലം. പാലക്കാട് ജില്ലയിലെ മലമ്പുഴയിൽ സ്ഥിതി ചെയ്യുന്ന ഇവിടെ വിശാലമായ സവാരികൾ ആസ്വദിക്കാം. നന്നായി പരിപാലിക്കപ്പെടുന്ന ഈ പാർക്കിലെ ജല പ്രദർശനങ്ങൾ ആളുകൾ ഇഷ്ടപ്പെടുന്നു. ലാൻഡ് റൈഡുകളും പ്രശസ്തമാണ്, സൂപ്പർ സ്പ്ലാഷ്, ഹരാകിരി, സിപ് സാപ്പ് സൂപ്പ്, സ്ട്രൈക്കിംഗ് കാർ, പാരാ ട്രൂപ്പർ, ഡ്രാഗൺ കോസ്റ്റർ, പൈറേറ്റ് ബോട്ട് എന്നിവ ആരാധകർക്ക് പ്രിയപ്പെട്ടവയാണ്. കേരളത്തിലെ ഏറ്റവും വലിയ വേവ് പൂൾ പാർക്കിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിൽ ഒന്നാണ്.

വാട്ടർ ബ്ലാസ്റ്റേഴ്‌സ്, ഭീമാകാരമായ വാട്ടർ ട്യൂബുകൾ തുടങ്ങിയ സവാരികൾക്കൊപ്പം മലമ്പുഴ വെള്ളച്ചാട്ടത്തിൽ തന്നെ സ്വർഗ്ഗീയമായി മുങ്ങാം. യുവാക്കളും പ്രായമായവരും ഒരുമിച്ച് നക്ഷത്രങ്ങളെ വിസ്മയത്തോടെ നോക്കുന്ന ഗാംഭീര്യമുള്ള പ്ലാനറ്റോറിയം സന്ദർശിക്കാതെ ഇവിടെയുള്ള സന്ദർശനം അപൂർണ്ണമാണ്.ഫാന്റസി പാർക്ക് എന്ന ഉല്ലാസ കേന്ദ്രം മലമ്പുഴ ഡാമിൽ നിന്ന് 2 കിലോമീറ്റർ അകലെയാണ്.

മലമ്പുഴയിലെ യക്ഷി

മലമ്പുഴ അണക്കെട്ടിനോട് അനുബന്ധിച്ചുള്ള ഉദ്യാനത്തിലെ പ്രശസ്തമായ ശിൽപമാണ് യക്ഷി. കാനായി കുഞ്ഞിരാമനാണ് ഇതിന്റെ ശിൽപ്പി. 30 അടി ഉയരമുള്ള നഗ്നയായ ഒരു സ്ത്രീരൂപമാണ് ഈ ശിൽപം. കാലുകൾ നീട്ടി, മാറിടം ഉയർത്തി, അർദ്ധമയക്കത്തിൽ ആകാശത്തേക്ക് കണ്ണ് ഉയർത്തി മുടിയിഴകളിൽ വിരലോടിക്കുന്ന സ്ത്രീരൂപം സൃഷ്ടിച്ചിരിക്കുന്നത് സിമൻറിലാണ്. 1967ലായിരുന്നു ശിൽപനിർമ്മാണം.

മലമ്പുഴയിലെ യക്ഷി മലമ്പുഴ ഡാം നൂൽ പാലത്തിന് സമീപം പ്രശസ്ത ശില്പിയായ കാനായി കുഞ്ഞിരാമൻ തീർത്ത സിമൻറ്റ് ശില്പം.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • G.V.H.S.S. Malampuzha [[
  • Malampuzha Bloch Panjayat Office
  • Malampuzha Grama Panjayath Office
  • Canara Bank, Malampuzha
  • Post Office, Malampuzha
  • Govt. Primary Health Centre
  • Govt. Veterinary Hospital
  • Krishi Bavan
  • Mother Josephine Memorial Hospital

ആരാധനാലയങ്ങൾ

  • Hemambika Devi Temple
  • Manthakkad Mosque
  • St. Judes Church

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

1 Jawahar Navodaya Vidyalaya
2 St.Judes Ems Malampuzha
3 Ashram School Malampuzha
4 GVHSS Malampuzha
5 GLPS Kadukkamkunnam
6 Govt. ITI Malampuzha

ചിത്ര ശാല