"ഡബ്ല്യൂ ഒ യു പി എസ് മുട്ടിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
'''ഭൂപ്രകൃതി''' | '''ഭൂപ്രകൃതി''' | ||
[[പ്രമാണം:15354 muttil.jpg| | [[പ്രമാണം:15354 muttil.jpg|thumb|മുട്ടിൽ മല]] | ||
ഭൂപ്രകൃതി കൊണ്ടും അനുയോജ്യമായ കാലാവസ്ഥ കൊണ്ടും അതിലുപരി ചരിത്രപരമായ സവിശേഷതകൾ കൊണ്ടും അനുഗ്രഹീതമാണ് മുട്ടിൽ ഗ്രാമം. പ്രകൃതി സുന്ദരമായ വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ പെട്ട ഈ ഗ്രാമം സ്തൂപാകൃതിയിലുള്ള മുട്ടിൽ മലയുടെ താഴ്വരയിൽ ആണ് സ്ഥിതി ചെയ്യുന്നത്. ചെറുകുന്നുകളും വിസ്തൃതമായ പാഠങ്ങളും താരതമ്യേനെ നിരപ്പാർന്ന ഭൂപ്രകൃതിയും ഈ പ്രദേശത്തിൻറെ സവിശേഷതയാണ്. 2.63ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ പ്രദേശത്ത് ജനങ്ങൾ തിങ്ങി പാർക്കുന്നു. ഗതാഗത സൗകര്യങ്ങളും വിശാലമായ പറമ്പും നെൽപ്പാടങ്ങളും കരിങ്കൽ കോടികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കൂടുതൽ ഉള്ളതുകൊണ്ടാണ് ഇവിടെ ജനങ്ങൾ തിങ്ങിപ്പാർക്കുന്നത് . | ഭൂപ്രകൃതി കൊണ്ടും അനുയോജ്യമായ കാലാവസ്ഥ കൊണ്ടും അതിലുപരി ചരിത്രപരമായ സവിശേഷതകൾ കൊണ്ടും അനുഗ്രഹീതമാണ് മുട്ടിൽ ഗ്രാമം. പ്രകൃതി സുന്ദരമായ വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ പെട്ട ഈ ഗ്രാമം സ്തൂപാകൃതിയിലുള്ള മുട്ടിൽ മലയുടെ താഴ്വരയിൽ ആണ് സ്ഥിതി ചെയ്യുന്നത്. ചെറുകുന്നുകളും വിസ്തൃതമായ പാഠങ്ങളും താരതമ്യേനെ നിരപ്പാർന്ന ഭൂപ്രകൃതിയും ഈ പ്രദേശത്തിൻറെ സവിശേഷതയാണ്. 2.63ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ പ്രദേശത്ത് ജനങ്ങൾ തിങ്ങി പാർക്കുന്നു. ഗതാഗത സൗകര്യങ്ങളും വിശാലമായ പറമ്പും നെൽപ്പാടങ്ങളും കരിങ്കൽ കോടികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കൂടുതൽ ഉള്ളതുകൊണ്ടാണ് ഇവിടെ ജനങ്ങൾ തിങ്ങിപ്പാർക്കുന്നത് . |
14:53, 2 നവംബർ 2024-നു നിലവിലുള്ള രൂപം
ഇന്ന് കാണുന്ന ആധുനിക സൗകര്യങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയിൽ മുട്ടിൽ പ്രദേശത്ത് ഉണ്ടായിരുന്നില്ല ,ഒരു എൽ പി സ്കൂൾ പോലുമുണ്ടായിരുന്നില്ല ഒരു ആശുപത്രിയോ നല്ല് റോഡ് ഇവിടെ ഉണ്ടായിരുന്നില്ലകൊടുംതണുപ്പും രോഗവും മുഴുപ്പട്ടിണിയുംകൊണ്ട് ഒരുപാട് പേർ മരിച്ചുഈയൊരു സാഹചര്യത്തിലാണ് നാടിനെ പുരോഗതി കൈവരിക്കാൻ ഒരു വിദ്യാലയം ആവശ്യമാണ് എന്ന ആശയം മുന്നോട്ട് വന്നത്. സ്വാതന്ത്ര്യ സമര സേനാനി ആയിരുന്ന ശ്രീമതി കുട്ടിമാളു അമ്മയുടെ പ്രേമ പരമായി ഒരു യുപിസ്കൂൾ മുട്ടിൽ അങ്ങാടിയിൽ ഒരു ആലപ്പുഴയിൽ ആരംഭിക്കുന്നത് കൂടുതൽ സൗകര്യങ്ങളോടെ 1950 കുട്ടിമാളു അമ്മയുടെ സഹോദരൻ ഏ വിരാഗ പി മേനോൻ സ്ഥാപകനായി കൊണ്ട് മുട്ടിൽ യുപി സ്കൂൾ നിലവിൽ വന്നത് ഈ വിദ്യാലയത്തിന് ഒന്നാമത്തെ വിദ്യാർത്ഥി പി കുഞ്ഞബ്ദുള്ള എന്ന വ്യക്തിയാണ് , നാരായണൻ മാസ്റ്റർ ആയിരുന്നു പ്രഥമ അധ്യാപകൻ വളരെ പ്രയാസപ്പെട്ട് ആയിരുന്നു അന്ന് സ്കൂൾ നടത്തിപ്പോന്നത് പിന്നീട്അത് നിർത്തലാക്കി. ശക്തമായ കാറ്റിലും മഴയിലും സ്കൂളിൻറെ ഒരു കെട്ടിടം തകർന്നു പോയി. പിന്നീട് സ്കൂൾ ഷിഫ്റ്റ് ആയിട്ടാണ് പ്രവർത്തിച്ചത്. ഉച്ചവരെ എൽ പി ക്ലാസും ഉച്ചയ്ക്ക് ശേഷം യുപി ക്ലാസും നടത്തി . അങ്ങനെ പലവിധ പ്രയാസങ്ങൾ ക്കിടയിൽ നിന്നും സ്കൂൾ ആവുന്ന വിധം പ്രവർത്തിച്ചു. പ്രദേശത്തെ ഏക പ്രാഥമിക വിദ്യാലയം എന്ന നിലയിൽ അനവധി പേർക്ക് അറിവിൻറെ നിറകുടം പകരുന്നതിനായി 1950 ൽ സ്ഥാപിതമായി.
സ്ഥലനാമ ചരിത്രം
വയനാട് ജില്ലയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മുട്ടിൽ എന്ന പ്രദേശം കോഴിക്കോട് - മൈസൂർ ദേശീയപാതയ്ക്ക് ചേർന്നാണ് ഉള്ളത്. ഈ പ്രദേശത്തിന് മുട്ടിൽ എന്ന് നാമകരണം ചെയ്യപ്പെടുന്നതിന് ഒരു കാരണം ഉള്ളതായി പഴമക്കാർ പറയുന്നത് ഇങ്ങനെയാണ് . ഗതി മുട്ടി ഇവിടം എത്തിയാൽ ഒട്ടും ബുദ്ധിമുട്ടുണ്ടാവില്ല. ഈ പ്രദേശത്ത് വന്നുപെട്ട ആരും ഇവിടെ നിന്ന് വിട്ടു പോവില്ല . ഇതുമൂലം ആണ് ഈ പ്രദേശത്തിന് മുട്ടിൽ എന്ന പേര് വന്നതെന്ന് കരുതപ്പെടുന്നു.
ഭൂപ്രകൃതി
ഭൂപ്രകൃതി കൊണ്ടും അനുയോജ്യമായ കാലാവസ്ഥ കൊണ്ടും അതിലുപരി ചരിത്രപരമായ സവിശേഷതകൾ കൊണ്ടും അനുഗ്രഹീതമാണ് മുട്ടിൽ ഗ്രാമം. പ്രകൃതി സുന്ദരമായ വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ പെട്ട ഈ ഗ്രാമം സ്തൂപാകൃതിയിലുള്ള മുട്ടിൽ മലയുടെ താഴ്വരയിൽ ആണ് സ്ഥിതി ചെയ്യുന്നത്. ചെറുകുന്നുകളും വിസ്തൃതമായ പാഠങ്ങളും താരതമ്യേനെ നിരപ്പാർന്ന ഭൂപ്രകൃതിയും ഈ പ്രദേശത്തിൻറെ സവിശേഷതയാണ്. 2.63ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ പ്രദേശത്ത് ജനങ്ങൾ തിങ്ങി പാർക്കുന്നു. ഗതാഗത സൗകര്യങ്ങളും വിശാലമായ പറമ്പും നെൽപ്പാടങ്ങളും കരിങ്കൽ കോടികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കൂടുതൽ ഉള്ളതുകൊണ്ടാണ് ഇവിടെ ജനങ്ങൾ തിങ്ങിപ്പാർക്കുന്നത് .
അമിത ചൂട് ഇല്ലെങ്കിലും ശൈത്യകാലത്ത് നല്ല തണുപ്പ് അനുഭവപ്പെടുന്നു. മഴ ധാരാളമായി ലഭിക്കുന്ന പ്രദേശമാണ്. അതുകൊണ്ട് വിവിധതരം വിളകൾ ഇവിടെ കൃഷി ചെയ്യാറുണ്ട്. മിതോഷ്ണ കാലാവസ്ഥയിൽ കാപ്പി ,ഏലം, ചായ, കുരുമുളക് എന്നീ നാലു വിളകൾ സമൃദ്ധിയോടെ വളരുന്നു. ഇടവിളകളായി ഇഞ്ചി, മഞ്ഞൾ, കപ്പ, കച്ചോലം, ജാതി എന്നിവയും കൃഷി ചെയ്യുന്നു. വൈവിധ്യമാർന്ന ആവാസ വ്യവസ്ഥയുടെ സഞ്ചയ മാണ് ഈ ഹരിതഭൂമി. നിത്യഹരിതവനങ്ങൾ, ഇലപൊഴിയും മരങ്ങൾ എന്നിവ കൊണ്ട് സമൃദ്ധമാണ് ഇവിടം. ജൈവ സഹിഷ്ണുതയുടെ അമൂല്യ കലവറയാണ് മറ്റൊരു പ്രത്യേകത. കരിവീട്ടി, ഇരുൾ തുടങ്ങിയ മരങ്ങളും നെല്ലി പോലുള്ള പടർപ്പൻ മരങ്ങളും മുള്ളുകളും കൈതക്കാടുകളും ഭീമാകാരങ്ങളായ ഡാമർ, യൂക്കാലി, തുടങ്ങിയ മരങ്ങളും ഇവിടെ കാണാം.ഔഷധസസ്യങ്ങൾ, അലങ്കാര ചെടികളും ഈ ഗ്രാമത്തിനു മുതൽ കൂട്ടാണ്.
മലമടക്കുകൾക്കിടയിൽ കിടക്കുന്ന കുന്നുകൾക്കിടയിൽ ഫലപുഷ്ങ്ങടളായ ഈ വയലുകളും ഈ വയലുകളിൽ സമൃദ്ധമായി വളരുന്ന നെല്ലും കൺകുളിർക്കെ കാണാവുന്ന ഒരു കാഴ്ചയായിരുന്നു. കൂടാതെ മഴക്കാലത്ത് ജലം സംഭരിക്കുന്ന പ്രകൃതിദത്തമായ ജലസംഭരണിയും ഉണ്ടായിരുനേനു. എന്നാൽ ഇന്ന് ഈ പ്രദേശത്ത് നാമമാത്രമായ നെൽകൃഷിയേയുള്ളൂ. വയലുകൾ നികന്ന് കരഭൂമിയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു.
മഞ്ഞുപുതച്ച മുട്ടിൽ മലക്കിടയിൽ വയലുകളും , കുന്നുകളും വനഭംഗിയും തിലകകുറിയായി ചരിത്ര സ്മാരകങ്ങളും തടാകങ്ങളും ഇതിനിടയിൽ തനിമമാറാത്ത ഗ്രാമങ്ങൾ കർഷകർക്ക് ആശ്വാസമായി. ജലസേചനാവശ്യത്തിനായി മുട്ടിൽ പ്രദേശത്തിൻറെ ഹൃദയ ഭാഗത്തുകൂടി കാരാപ്പുഴ ഡാമിൻറെ കനാലും ഒഴുകുന്നു.
ജനജീവിതം
പണ്ടുകാലത്ത് ഇവിടെയുള്ള ജനങ്ങൾ ജീവിച്ചിരിക്കുന്നത് ഒരു പാട് പ്രയാസങ്ങൾ സഹിച്ചുകൊണ്ടായിരുന്നു. അന്ന് മുഴു പട്ടിണിയിലായിരുന്നു പലരും . തൊഴിലാളികൾക്ക് കൂലിയായി ലഭിച്ചുകൊണ്ടിരുന്നത് അരസേർ നെല്ല് ആയിരുന്നു. സ്ത്രീകൾക്ക് കാൽസേറും. എന്നാൽ ഇന്ന് പ്രദേശത്തിൻറെ ചിത്രമേ മാറി. വിദ്യാസമ്പന്നരുടെ എണ്ണവും കൂടി. ഉദ്യോഗസ്ഥരും മറ്റും സ്ഥിര വരുമാന കാര്യം വർദ്ധിച്ചു. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരുടെ എണ്ണവും വർദ്ധിച്ചു. വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു. ഇത് ഈ ഗ്രാമത്തിൻറെ ദുരിത പൂർണമായ ജീവിതത്തിൻറെ മുഖം മാറുന്നതിന് ഇടയാക്കി.