"എസ് എസ് എൽ പി എസ് പോരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 49: | വരി 49: | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിലെ മുന്‍ പ്രധാന അദ്ധ്യാപകര്‍ : | '''സ്കൂളിലെ മുന്‍ പ്രധാന അദ്ധ്യാപകര്‍ : | ||
# | # മാത്യു നെടുങ്കല്ലേല്‍ | ||
# | # ഡെന്നീസ് മാസ്റ്റര്‍ | ||
# | # കെ.ഡി.ജോസഫ് | ||
# ആന്റണി ജോര്‍ജ് | |||
# ഇ.സി കുര്യന്‍ | |||
# സിസ്റ്റര്‍ മറീന തോമസ് | |||
# കെ.ജെ. പൗലോസ് | |||
# വി.എ. ജോണ്‍ | |||
# സിസ്റ്റര്‍ വിന്‍സന്‍റ്റ് | |||
# സിസ്റ്റര്‍ മാറി പോള്‍ | |||
# കെ.കെ. മത്തായി | |||
# എം.യു. കുര്യാക്കോസ് | |||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == | ||
13:59, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| എസ് എസ് എൽ പി എസ് പോരൂർ | |
|---|---|
| വിലാസം | |
പോരൂര്‍ | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 22-01-2017 | 15419 |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയില്‍ പോരൂര്‍ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എല്‍.പി വിദ്യാലയമാണ് എസ് എസ് എൽ പി എസ് പൊറൂർ . ഇവിടെ 26 ആണ്‍ കുട്ടികളും 28പെണ്‍കുട്ടികളും അടക്കം 54 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
ചരിത്രം
കാട്ടിമൂല പ്രദേശത്തെ കുടിയേറ്റ ജനത തങ്ങളുടെ ഇളം തലമുറയെ അറിവിന്‍റെ ആദ്യാക്ഷരങ്ങളിലേക്ക് കൈപിടിച്ച് നയിക്കുവാന്‍ നടത്തിയ കഠിനാദ്ധ്വാനത്തിന്‍റെയും ആത്മസമര്‍പ്പണത്തിന്‍റെയും ഫലമാണ് പോരൂര്‍ സെന്‍റ്.സെബാസ്ററ്യന്‍സ് എല്‍.പി സ്കൂള്‍. 1957 ജൂണ്‍ 17 ന് ബഹുമാനപ്പെട്ട ഫാ.ഇ.ബ്രഗാന്‍സ കൊളുത്തിയ അറിവിന്‍റെ ഈ കൊച്ചു കൈത്തിരി 1958 ല്‍ തലശ്ശേരി രൂപതയ്ക്ക് കൈമാറ്റം ചെയ്യപ്പെടുകയും 1967 വരെ ഇന്‍ഡിവിജ്വല്‍ മാനേജ്മെന്‍റിന് കീഴിലും തുടര്‍ന്ന് തലശ്ശേരി രൂപത കോര്‍പറേറ്റ് മാനേജ്മെന്‍റിന്‍റെ കീഴിലും 1980 മുതല്‍ മാനന്തവാടി രൂപത കോര്‍പറേറ്റ് മാനേജ്മെന്‍റിന്‍റെ കീഴിലും ഈ പ്രദേശത്തിന്‍റെ വിദ്യാവിളക്കായി പ്രശോഭിച്ചുകൊണ്ടിരിക്കുന്നു.
ഇപ്പോഴത്തെ കോര്‍പറേറ്റ് മാനേജര്‍ ബഹു.ഫാ.ജോണ്‍ പൊന്‍പാറയ്ക്കല്‍, ലോക്കല്‍ മാനേജര്‍ ബഹു.ഫാ. വിന്‍സെന്‍റ് കളപ്പുര എന്നിവരുടെ മാനേജ്മന്‍റ് വൈദഗ്ധ്യത്തിനു കീഴില്‍ അനുദിനം പുരോഗതിയിക്കലേക്ക് മുന്നേറുന്ന ഈ വിദ്യാലയത്തില്‍ ഹെഡ്മിസ്ട്രസ് ശ്രീമതി സാലി മാത്യുവിന്‍റെ നേതൃത്വത്തില്‍ ഒരു അഡീഷണല്‍ ടീച്ചര്‍ ഉള്‍പ്പെടെ അഞ്ച് അധ്യാപകര്‍ സേവനം ചെയ്യുന്നു.
വയനാട് ജില്ലയില്‍ മാനന്തവാടി വിദ്യാഭ്യാസ ഉപജില്ലയുടെ കീഴില്‍ തവിഞ്ഞാല്‍ പഞ്ചായത്തിലെ 13 വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം സുശക്തമായ രക്ഷാകര്‍തൃസമൂഹത്തിന്‍റെയും,നാട്ടുകാരുടെയും, പൂര്‍വ വിദ്യാര്‍ത്ഥികളുടെയും പ്രോത്സാഹനത്തില്‍ മികവിന്‍റെ നൂതന വഴികളിലേക്ക് ചരിച്ചുകൊണ്ടിരിക്കുന്നു. ഈ വിദ്യാലയത്തില്‍ നിന്നും കഴിഞ്ഞ 60 സംവത്സരങ്ങളിലായി പാഠ്യ പാഠ്യേതര രംഗങ്ങളില്‍ അറിവിന്‍റെ വെള്ളിവെളിച്ചവുമായി കടന്നു പോയവര്‍ നിരവധിയാണ് .
ഭൗതികസൗകര്യങ്ങള്‍
ഒന്ന് മുതല്‍ നാല് വരെയുള്ള മികച്ച ക്ലാസ്സ് മുറികള്‍, ഒന്‍പത് കമ്പ്യൂട്ടറുകള്‍ അടങ്ങിയ സുസജ്ജമായ കമ്പ്യൂട്ടര്‍ ലാബ്, ഇന്റര്‍നെറ്റ് കണക്ഷന്‍, ലൈബ്രറി, കളിസ്ഥലം, പ്രകൃതി രമണീയമായ ചുറ്റുപാടുകള്‍ എന്നിവ സ്കൂളിന്റെ മികച്ച ഭൗതീക സാഹചര്യങ്ങളാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ പ്രധാന അദ്ധ്യാപകര്‍ :
- മാത്യു നെടുങ്കല്ലേല്‍
- ഡെന്നീസ് മാസ്റ്റര്‍
- കെ.ഡി.ജോസഫ്
- ആന്റണി ജോര്‍ജ്
- ഇ.സി കുര്യന്‍
- സിസ്റ്റര്‍ മറീന തോമസ്
- കെ.ജെ. പൗലോസ്
- വി.എ. ജോണ്‍
- സിസ്റ്റര്‍ വിന്‍സന്‍റ്റ്
- സിസ്റ്റര്‍ മാറി പോള്‍
- കെ.കെ. മത്തായി
- എം.യു. കുര്യാക്കോസ്
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}