"ജി.യു.പി.എസ്. പുല്ലൂർ/ശതാബ്ദി ആഘോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 165: വരി 165:
== '''അധ്യാപകദിനം (5-09-2-24)''' ==
== '''അധ്യാപകദിനം (5-09-2-24)''' ==
[[പ്രമാണം:12244-371.jpg|ലഘുചിത്രം|169x169ബിന്ദു]]
[[പ്രമാണം:12244-371.jpg|ലഘുചിത്രം|169x169ബിന്ദു]]
പുല്ലൂർ ഗവൺമെന്റ് യുപി സ്കൂളിലെ ശതാബ്ദി ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതിർന്ന അധ്യാപകരെ വീട്ടിലെത്തി ആദരിച്ചു. ആദ്യകാല അധ്യാപകരായ വി വി .നാരായണിക്കുട്ടി ,എസ് കെ നാരായണി ,പി കെ നാരായണ വാരിയർ എന്നിവരെയാണ് ആദരിച്ചത് .പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദൻ അധ്യാപകരെ ആദരിച്ചു .ആദരിക്കപ്പെട്ട അധ്യാപകർ സ്കൂൾ ഓർമ്മകൾ പങ്കുവെച്ചു .സ്കൂൾ പ്രധാനാധ്യാപകൻ പി ജനാർദ്ദനൻ, പിടിഎ പ്രസിഡണ്ട് സി ബാലകൃഷ്ണൻ , എ.ടി ശശി,  സുനിൽകുമാർ ചേന വളപ്പ് , എം വി രവീന്ദ്രൻ , ടി ഈ ശ്രീന , അനിൽ പുളിക്കാൽ,  വിഷ്ണുമംഗലം നാരായണൻ,  പി മാധവൻ എം.ടി ദാമോദരൻ , വി ചന്ദ്രൻ എന്നിവർ സംസാരിച്ചു
പുല്ലൂർ ഗവൺമെന്റ് യുപി സ്കൂളിലെ ശതാബ്ദി ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതിർന്ന അധ്യാപകരെ വീട്ടിലെത്തി ആദരിച്ചു. ആദ്യകാല അധ്യാപകരായ വി വി .നാരായണിക്കുട്ടി ,എസ് കെ നാരായണി ,പി കെ നാരായണ വാരിയർ എന്നിവരെയാണ് ആദരിച്ചത് .പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദൻ അധ്യാപകരെ ആദരിച്ചു .ആദരിക്കപ്പെട്ട അധ്യാപകർ സ്കൂൾ ഓർമ്മകൾ പങ്കുവെച്ചു .സ്കൂൾ പ്രധാനാധ്യാപകൻ പി ജനാർദ്ദനൻ, പിടിഎ പ്രസിഡണ്ട് പി.ബാലകൃഷ്ണൻ , എ.ടി ശശി,  സുനിൽകുമാർ ചേന വളപ്പ് , എം വി രവീന്ദ്രൻ , ടി ഈ ശ്രീന , അനിൽ പുളിക്കാൽ,  വിഷ്ണുമംഗലം നാരായണൻ,  പി മാധവൻ എം.ടി ദാമോദരൻ , വി ചന്ദ്രൻ എന്നിവർ സംസാരിച്ചു


== '''പൂർവ്വവിദ്യാർത്ഥി മഹാസംഗമം(17-09-2024)''' ==
== '''പൂർവ്വവിദ്യാർത്ഥി മഹാസംഗമം(17-09-2024)''' ==
പുല്ലൂർ ഗവൺമെന്റ് യുപി സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി  പൂർവ്വവിദ്യാർത്ഥി മഹാസംഗമം സംഘടിപ്പിച്ചു. 1940 കളിൽ പഠിച്ചിറങ്ങിയവർ മുതൽ 2023ൽ പഠിച്ച ഇളമുറക്കാർ വരെ ഭാഗമായി .തലമുറ വ്യത്യാസമില്ലാതെ ഒരുമിച്ച് ഒരേ മൈതാനത്ത് സംഗമിച്ച് വർണ്ണ ബലൂണുകൾ പകർത്തി കൊണ്ടാണ് സംഗമത്തിന് തുടക്കമിട്ടത് .പ്രശസ്ത കവി കൽപ്പറ്റ നാരായണൻ നായർ ഉദ്ഘാടനം ചെയ്തു .കോവിഡ്കാലം മനുഷ്യരിലെ സർഗാത്മകതയെ ഉണർത്തി എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .യഥാർത്ഥലോകവും മായാലോകവും പരിചയപ്പെടാൻ മനുഷ്യനു കഴിഞ്ഞു .വരുംകാല ചരിത്രം പഠിക്കുമ്പോൾ ലോകത്തെ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന രോഗമായി കോവിഡ് വിലയിരുത്തപ്പെടും എന്നും അദ്ദേഹം പറഞ്ഞു .പൂർവവിദ്യാർത്ഥി കൂട്ടായ്മ ചെയർമാനും ചിത്രകാരനുമായ രാജേന്ദ്രൻ പുല്ലൂർ അധ്യക്ഷനായി. പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദാക്ഷൻ മുഖ്യാതിഥിയായി സ്.കൂൾ പ്രധാനാധ്യാപകൻ പി ജനാർദ്ദനൻ മാസ്റ്റർ, ശ്രീ.കൽപ്പറ്റ നാരായണനെ ആദരിച്ചു .ശശിധരൻ കണ്ണങ്കോട്ട് ,ദിവാകരൻ വിഷ്ണുമംഗലം  ,പഞ്ചായത്തംഗം ടി വി കരിയൻ ,പിടിഎ പ്രസിഡണ്ട് പി ബാലകൃഷ്ണൻ ,നിഷ കൊടവലം ,ഷാജി എടമുണ്ട  ,എം. വി രവീന്ദ്രൻ ,എ ടി ശശി എന്നിവർ സംസാരിച്ചു
പുല്ലൂർ ഗവൺമെന്റ് യുപി സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി  പൂർവ്വവിദ്യാർത്ഥി മഹാസംഗമം സംഘടിപ്പിച്ചു. 1940 കളിൽ പഠിച്ചിറങ്ങിയവർ മുതൽ 2023ൽ പഠിച്ച ഇളമുറക്കാർ വരെ ഭാഗമായി .തലമുറ വ്യത്യാസമില്ലാതെ ഒരുമിച്ച് ഒരേ മൈതാനത്ത് സംഗമിച്ച് വർണ്ണ ബലൂണുകൾ പകർത്തി കൊണ്ടാണ് സംഗമത്തിന് തുടക്കമിട്ടത് .പ്രശസ്ത കവി കൽപ്പറ്റ നാരായണൻ നായർ ഉദ്ഘാടനം ചെയ്തു .കോവിഡ്കാലം മനുഷ്യരിലെ സർഗാത്മകതയെ ഉണർത്തി എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .യഥാർത്ഥലോകവും മായാലോകവും പരിചയപ്പെടാൻ മനുഷ്യനു കഴിഞ്ഞു .വരുംകാല ചരിത്രം പഠിക്കുമ്പോൾ ലോകത്തെ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന രോഗമായി കോവിഡ് വിലയിരുത്തപ്പെടും എന്നും അദ്ദേഹം പറഞ്ഞു .പൂർവവിദ്യാർത്ഥി കൂട്ടായ്മ ചെയർമാനും ചിത്രകാരനുമായ രാജേന്ദ്രൻ പുല്ലൂർ അധ്യക്ഷനായി. പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദാക്ഷൻ മുഖ്യാതിഥിയായി സ്.കൂൾ പ്രധാനാധ്യാപകൻ പി ജനാർദ്ദനൻ മാസ്റ്റർ, ശ്രീ.കൽപ്പറ്റ നാരായണനെ ആദരിച്ചു .ശശിധരൻ കണ്ണങ്കോട്ട് ,ദിവാകരൻ വിഷ്ണുമംഗലം  ,പഞ്ചായത്തംഗം ടി വി കരിയൻ ,പിടിഎ പ്രസിഡണ്ട് പി ബാലകൃഷ്ണൻ ,നിഷ കൊടവലം ,ഷാജി എടമുണ്ട  ,എം. വി രവീന്ദ്രൻ ,എ ടി ശശി എന്നിവർ സംസാരിച്ചു

09:41, 19 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

വാർഷികാഘോഷം സംഘാടക സമിതി (10-03-2024 )

11--3-2024 മാതൃഭൂമി

പുല്ലൂർ ഗവൺമെൻറ് യു.പി സ്കൂൾ നൂറാം വാർഷികാഘോഷം സംഘാടക സമിതി രൂപീകരിച്ചു . സ്കൂളിന്റെ നൂറാം വാർഷികം ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളോടെ ആഘോഷിക്കാൻ തീരുമാനിച്ചു .സംഘാടകസമിതി രൂപവൽക്കരണ യോഗം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.സി കെ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു .പഞ്ചായത്തംഗം ശ്രീ.ടി .വി കരിയൻ അധ്യക്ഷനായി. ചന്ദ്രൻ കരിച്ചേരി ,എം .വി. നാരായണൻ ,പി .പ്രീതി ,എ ഷീബ ഷാജി എടമുണ്ട ,നിഷ കൊടവലം ,എം വി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

പത്ര സമ്മേളനം (28-05-2024)

29-05-2024 മാതൃഭൂമി

ഒരു നൂറ്റാണ്ടുകാലമായി നാടിന് അറിവിന്റെ പൊൻവെളിച്ചം പകർന്ന പുല്ലൂർ ഗവൺമെന്റ് യുപി സ്കൂൾ ശതാബ്ദിറവിൽ. അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങളിൽ സംസ്ഥാനത്തിനാകെ മാതൃകയായി നിരവധി നേട്ടങ്ങൾ കൈവരിപ്പിച്ചിട്ടുള്ള വിദ്യാലയത്തിന്റെ നൂറാം വാർഷികാഘോഷം 2024 മെയ് 30ന് തുടങ്ങി 2025 ഏപ്രിൽ 30ന് അവസാനിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു .

30ന് വൈകീട്ട് ആദ്യം സ്കൂൾ സ്ഥിതി ചെയ്ത പുല്ലൂർ പുളിക്കാലിൽ നിന്ന് വിളംബര ഘോഷയാത്ര ആരംഭിക്കും .തുടർന്ന് നടക്കുന്ന ആഘോഷ ഉദ്ഘാടനവും വിരമിക്കുന്ന പ്രധാന അധ്യാപകൻ പ്രഭാകരൻ മാസ്റ്റർക്കുള്ള ഉപഹാര സമർപ്പണവും സി എച്ച് കുഞ്ഞമ്പു എംഎൽഎ നിർവഹിക്കും. സംഘാടകസമിതി ചെയർമാൻ സി കെ അരവിന്ദാക്ഷൻ അധ്യക്ഷനാവും .സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പേർ ചടങ്ങിൽ സംബന്ധിക്കും. തുടർന്ന് പ്രീത് അഴീക്കോടിന്റെ മെന്റലിസം ഷോ.

വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ സി കെ അരവിന്ദൻ ,വർക്കിംഗ് ചെയർമാൻ ടിവി കരിയൻ, ജനറൽ കൺവീനർ എം വി നാരായണൻ ,എം വി രവീന്ദ്രൻ ,കെ ബാബു ,അനിൽ പുളിക്കാൻ  എന്നിവർ സംബന്ധിച്ചു.

പുല്ലൂർ ഗവൺമെന്റ് യുപി സ്കൂൾ ശതാബ്ദി ആഘോഷം തുടങ്ങി(30-05-2024)

31-05-2024 മാതൃഭൂമി

പുല്ലൂർ ഗവൺമെന്റ് യുപി സ്കൂളിന്റെ  ശതാബ്ദി ആഘോഷത്തിന് തുടക്കമായി .സി. എച്ച് .കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു .പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദാക്ഷൻഅധ്യക്ഷനായി .സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകൻ ശ്രീ.വി .വി പ്രഭാകരൻ മാസ്റ്റർക്കു യാത്രയയപ്പ് നൽകി .പ്രീത് അഴീക്കോടിന്റെ മെന്റലിസം ഷോയും അരങ്ങേറി.

കുരുന്നുകളുടെ വർണ്ണോൽസവമായി പ്രവേശനോത്സവം(3-6-2024)

പുല്ലൂർ ഗവൺമെന്റ് യു. പി സ്കൂളിന്റെ ഈ വർഷത്തെ പ്രവേശനോത്സവവും ഉപജില്ലാതല പ്രവേശനോത്സവവും 2024 ജൂൺ 3 തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഹാളിൽ വച്ച് നടന്നു.വാർഡ് മെമ്പർ ടിവി കരിയന്റെ അധ്യക്ഷതയിൽ പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സി. കെ അരവിന്ദാക്ഷൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ഇൻ ചാർജ് ശ്രീമതി  ഷൈലജ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിന് ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.അരവിന്ദ.കെ മുഖ്യാതിഥി ആയിരുന്നു. വിവിധ ക്ലബ്ബുകൾ സ്കൂളുകൾക്ക് പഠനോപകരണങ്ങൾ നൽകി.അക്കാദമിക മാസ്റ്റർ പ്ലാൻ ഉദ്ഘാടനം ശ്രീനാരായണൻ ഇ വി നിർവഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സീത കെ, പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ചന്ദ്രൻ കരിച്ചേരി,  ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ സുമ കുഞ്ഞികൃഷ്ണൻ,  വാർഡ് മെമ്പർ എം വി നാരായണൻ, ശ്രീമതി ഷിഫയെ, ശ്രീമതി പ്രീതി, പിടിഎ പ്രസിഡണ്ട് ശ്രീ ബാബു.കെ,എസ് എം സി ചെയർമാൻ ശ്രീ ഷാജി, എം. പി ടി എ പ്രസിഡണ്ട് ശ്രീമതി നിഷകൊടവലം എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീ എം വി രവീന്ദ്രൻ മാസ്റ്റർ നന്ദി പറഞ്ഞു..

ജൂൺ 5-പരിസ്ഥിതിദിനം(5-6-2024)

പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത്,  ലയൺസ് ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ  പുല്ലൂർ ഗവൺമെന്റ് യുപി സ്കൂൾ പരിസ്ഥിതി ദിനാഘോഷം സമുചിതമായി നടന്നു.സ്കൂൾ ശതാബ്ദി ആഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 100 വൃക്ഷത്തൈകൾ നട്ടു കൊണ്ടുള്ള ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷം പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും ഗാന്ധിയനുമായ ശ്രീ ടി.എം സുരേന്ദ്രനാഥ്  ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മാസ്റ്റർ ഇൻ ചാർജ് ശ്രീമതി ശൈലജ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ ടിവി കരിയൻ അധ്യക്ഷത വഹിച്ചു. പുല്ലൂർ -പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സി. കെ അരവിന്ദാക്ഷൻ മുഖ്യാതിഥിയായിരുന്നു. ലയൺസ് ക്ലബ് പ്രതിനിധി ശ്രീ ഷാഫി,പിടിഎ പ്രസിഡണ്ട് ശ്രീ ബാബു കെ, ശതാബ്ദി ആഘോഷം പ്രോഗ്രാം കമ്മിറ്റി   ജോയിൻ കൺവീനർ ശ്രീ. എ. ടി.ശശി ശതാബ്ദി ആഘോഷ കമ്മിറ്റി മീഡിയ കൺവീനർ ശ്രീ അനിൽ  പുളിക്കാൽ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു സ്കൂൾ സ്റ്റാഫ് സെക്രട്ടറിയും ശതാബ്ദി ആഘോഷകമ്മിറ്റി പ്രോഗ്രാം കമ്മിറ്റി കൺവീനറുമായ ശ്രീ രവീന്ദ്രൻ മാസ്റ്റർ നന്ദി പ്രകാശനം നടത്തി.  ഏഴാം ക്ലാസ് വിദ്യാർത്ഥി കുമാരി ശ്രീയജിത്ത് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു..

ശതാബ്ദിയാഘോഷം ലോഗോ പ്രകാശനം ചെയ്തു (8-06-2024)

09-06-2024 മാതൃഭൂമി

പുല്ലൂർ ഗവ. യു.പി. സ്കൂളിൻ്റെ നൂറാം വാർഷിക ആഘോഷത്തിൻ്റെ ലോഗോ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത കവിയുമായ ദിവാകരൻ വിഷ്ണുമംഗലം പ്രകാശനം ചെയ്തു. സംഘാടക സമിതി  ചെയർമാനും പഞ്ചായത്ത് പ്രസിഡണ്ടുമായ സി.കെ. അരവിന്ദാക്ഷൻ ലോഗോ ഏറ്റുവാങ്ങി.പൂർവ്വ വിദ്യാർത്ഥിയും ചിത്രകാരനുമായ രാജേന്ദ്രൻ പുല്ലൂരാണ് ലോഗോ രൂപകല്പന ചെയ്തത്.ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായുള്ള പ്രമോ വീഡിയോ ചടങ്ങിൽ പ്രകാശിപ്പിച്ചു. വാർഡ് മെമ്പർ ടിവി കരിയൻ അധ്യക്ഷനായി. പഞ്ചായത്തംഗം എം. വി നാരായണൻ ,പിടിഎ പ്രസിഡണ്ട് കെ ബാബു, എ.ടി ശശി,അനിൽ പുളിക്കാൽ,ചന്ദ്രൻ കാരിക്കൊച്ചി ,പ്രകാശൻ കാനത്തിൽ,മധു കരക്കുണ്ട്,എം. വി കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു

ജൂൺ 19 വായനാദിനം(19-6-2024 TO 19-7-24)

ഈ വർഷത്തെ വായനാമസാചരണം സ്കൂൾ ശതാബ്ദി ആഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായി നടത്താൻ തീരുമാനിച്ചു 2024 ജൂൺ 19 ആം തീയതി ഹെഡ്മാസ്റ്റർ ശ്രീ ജനാർദ്ദനൻ മാസ്റ്റർ  ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു. 100ദിന വായനാവസന്തം എന്ന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ജൂൺ 22 ന് പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സി കെ അരവിന്ദാക്ഷൻ നിർവഹിച്ചു. ഇതോടൊപ്പം സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ രൂപീകരണവും നടന്നു യുവകവി ശ്രീ. പ്രകാശൻ ചെന്തളം വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം നിർവഹിച്ചു .അദ്ദേഹം കുട്ടികളുമായിപുസ്തക സംവാദം നടത്തി. പ്രോഗ്രാം കമ്മിറ്റി കൺവീനർ ശ്രീ രവീന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ശതാബ്ദി ആഘോഷ കമ്മിറ്റി വർക്കിംഗ്  ചെയർമാനും പഞ്ചായത്ത് വാർഡ് മെമ്പറും ആയ ശ്രീ ടിവി കരിയൻ അധ്യക്ഷത വഹിച്ചു.എം പി ടി എ പ്രസിഡണ്ട്  ശ്രീമതി നിഷ കൊടവലം,  പിടിഎ പ്രസിഡണ്ട് ശ്രീ ബാബു, വൈസ് പ്രസിഡണ്ട് ശ്രീ പ്രകാശൻ കാനത്തിൽ എന്നിവർ സന്നിഹിതരായിരുന്നു. കൂടാതെ ശതാബ്ദി ആഘോഷ കമ്മിറ്റി ഭാരവാഹികളും പരിപാടിയിൽ സംബന്ധിച്ചു വിദ്യാരംഗം സാഹിത്യ വേദി സ്കൂൾ കൺവീനർ ശ്രീമതി ശ്രീന ടീച്ചർ ചടങ്ങിന് നന്ദി  പ്രകാശിപ്പിച്ചു

പ്രാദേശിക പുസ്തക ചർച്ച (സംസ്കൃതി -23-06-2024)

9-06-2024 മാതൃഭൂമി

പുല്ലൂർ ഗവൺമെൻറ് യുപി സ്കൂൾ നൂറാം വാർഷിക ആഘോഷ ഭാഗമായി സാംസ്കാരിക സമിതികളിൽ നടക്കുന്ന വായനാ വസന്തം പ്രാദേശിക പുസ്തക ചർച്ചയ്ക്ക് പുല്ലൂർ സംസ്കൃതി ഹാളിൽ തുടക്കമായി.രാമത്തിലെ വിവിധ വായനശാലകളുടെയും ക്ലബ്ബുകളുടെയും സഹകരണത്തോടെയാണ് പ്രാദേശിക പുസ്തക ചർച്ച നടത്തുന്നത് .സംസ്കൃതി പുല്ലൂരിന്റെ സഹകരണത്തോടെ നടത്തിയ പരിപാടി എഴുത്തുകാരനും അധ്യാപകനുമായ ഡോ സന്തോഷ് പനയാൽ ഉദ്ഘാടനം ചെയ്തു.മുഹമ്മദ് അബ്ബാസിന്റെ വിശപ്പ് പ്രണയം ഉന്മാദം എന്ന പുസ്തകത്തെ ആസ്പദമാക്കി ചർച്ച നടത്തി .എഴുത്തുകാരൻ ഡോ. സന്തോഷ് പനയാൽ പുസ്തകാസ്വാദനം അവതരിപ്പിച്ചു. സംസ്കൃതി പ്രസിഡന്റ് ബി രത്നാകരൻ അധ്യക്ഷനായി.

പ്രാദേശിക പുസ്തക ചർച്ച ( ഫ്രണ്ട്സ് ക്ലബ്ബ് ഉദയനഗർ 30-06-2024)

3-07-2024 മാതൃഭൂമി

ബെന്യാമിൻ്റെ  ആടുജീവിതം എന്ന പ്രശസ്ത നോവലിനെക്കുറിച്ച് ചർച്ച സംഘടിപ്പിച്ച് കഥ ഗ്രാമഹൃദയങ്ങളിലേക്കെത്തിച്ച് ഫ്രണ്ട്സ് ക്ലബ്ബ് ഉദയനഗർ '.പുല്ലൂർ ഗവ. യു.പി സ്കൂളിൻ്റെ ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായാണ് ക്ലബ്ബിൽ പ്രവർത്തിക്കുന്ന എ. കുഞ്ഞമ്പു മാസ്റ്റർ സ്മാരക ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ച സംഘടിപ്പിച്ചത്. പ്രശസ്ത സാഹിത്യകാരൻ നാരായണൻ അമ്പലത്തറ പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു. പ്രവാസി മലയാളികളുടെ ഒരു പരിഛേദമാണ് ആടുജീവിതത്തിലെ നജീബെന്നും കുടുംബ ജീവിതം കെട്ടിപ്പെടുക്കുന്നതിന് പ്രവാസി മലയാളികൾ എത്രയധികം കഷ്ടതകൾ അനുഭവിക്കുന്നുണ്ടെന്നും നോവലിനെ ആസ്പദമാക്കി അദ്ദേഹം വിവരിച്ചു. ചടങ്ങ് പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. പുല്ലൂർ ഗവ. യു.പി സ്കൂൾ പ്രധാനാദ്ധ്യാപകൻ ജനാർദ്ദനൻ മാസ്റ്റർ ആടുജീവിതത്തിൽ അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടുകൾ വിവരിച്ചു. കെ. മധു , പി ഭാസ്കരൻ മാസ്റ്റർ, രാജേന്ദ്രൻ കോട്ടക്കൊച്ചി, കെ. ദാമോദരൻ, കെ. നാരായണി, കണ്ണൻ ബി എസ്.എൻ എൽ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ഒന്നാം ക്ലാസ്സിലെ പാഠപുസ്തകത്തിലെ ചിത്രകഥ രചിച്ച പി.പി. ആദിദേവിനെ ചടങ്ങിൽ വെച്ച് അനുമോദിച്ചു. ക്ലബ്ബ് പ്രസിഡണ്ട് എൻ പ്രകാശൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ക്ലബ്ബ് സെക്രട്ടറി കെ.വി അരുൺ കുമാർ സ്വാഗതവും ട്രഷറർ കെ.പി അനീഷ് കുമാർ നന്ദിയും പറഞ്ഞു.

പ്രാദേശിക പുസ്തക ചർച്ച (ഇ.എം.എസ് സ്മാരക ഗ്രന്ഥാലയം -5.07.2024)

പുല്ലൂർ ഗവ. യൂ. പി സ്കൂൾ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി തടത്തിൽ സ. ഇ.എം.എസ് സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണ ദിനമായ ജൂലായ്  5. നു ബഷീറിന്റെ എക്കാലത്തെയും പ്രശസ്ത നോവൽ "ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന് ". ആസ്പദമാക്കി പുസ്തക ചർച്ച സംഘടിപ്പിച്ചു. ശതാബ്‌ദി ആഘോഷത്തിന്റെ ജനറൽ കൺവീനറും പുല്ലൂർ ഗവ. Up സ്കൂൾ ഹെഡ്മാസ്റ്ററുമായ ശ്രീ. ജനാർദ്ദനൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. യുവ സാഹിത്യകാരൻ അശ്വിൻ പുല്ലൂർ പുസ്തകവാതരണം നടത്തി. ചടങ്ങിൽ വച്ച് വിവിധ മത്സരപ്പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഗ്രന്ഥാലയ പരിധിയിലെ കുട്ടികളെ അനുമോദിച്ചു.

പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ(7-07-2024)

8-07-2024 മാതൃഭൂമി

പുല്ലൂർ ഗ്രാമത്തിന്റെ അക്ഷരവെളിച്ചം അണയാതെ കാത്ത നൂറു വർഷം പിന്നിടുമ്പോൾ നൂറാം വാർഷിക ആഘോഷത്തിന്റെ സന്ദേശം നാടറിയിക്കാൻ സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയ്ക്ക് രൂപം നൽകി.. നൂറു വർഷത്തെ അനുസ്മരിച്ചു നൂറു ദീപം തെളിയിച്ചുകൊണ്ട് പുല്ലൂർ സ്കൂളിന്റെ അക്ഷര വെളിച്ചത്തിന് തണലേകി . പൂർവ്വ വിദ്യാർത്ഥിയും  അഭിനയകലയെ ജീവൻ തുടിക്കുന്നതാക്കി മാറ്റിയ നാടക കലാകാരൻ എടമുണ്ടയിലെ  സി വി കണ്ണേട്ടൻ ആദ്യ ദീപം തെളിച്ചു ഒത്തുചേരലിന് തുടക്കം കുറിച്ചു."ഞാനെന്ന വ്യക്തിയെ അല്ല എന്നിലെ കലയാണ് ഈ വിളക്ക് തെളിയിക്കാൻ എനിക്ക് അവസരമുണ്ടാക്കിയത്" എന്ന് തിരിതെളിയിച്ച കണ്ണേട്ടൻ പറഞ്ഞു.2024 ജൂലൈ 7 ന് നിലവിൽ വന്ന ഗവ. യു.പി. സ്കൂൾ പുല്ലൂർ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു ചെയർമാൻ :രാജേന്ദ്രൻ പുല്ലൂർ, വൈസ് ചെയർമാൻമാർ :1. എം വി കുഞ്ഞിരാമൻ 2. ചന്ദ്രൻ മാഷ് തടത്തിൽ 3. കനകം കാസറഗോഡ് 3. മിനി പൊള്ളക്കട കൺവീനർ :ശശിധരൻ കണ്ണാങ്കോട്ട് , ജോയിന്റ് കൺവീനർമാർ: 1. രത്നാകരൻ മധുരമ്പാടി, 2. രേഖ സി കാനം , 3. ടി പത്മനാഭൻ വിഷ്ണുമംഗലം 4. പ്രകാശൻ കാനം ,ട്രഷറർ :എ ടി ശശി ഹരിപുരം.

നാട്ടുപഞ്ചാത്തിക്ക (21-07-2024)

ഒരു ദേശത്തിൻറെ പഴയകാല ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതായി പുല്ലൂർ ഗവൺമെൻറ് യുപി സ്കൂളിൽ നടന്ന നാട്ടുപഞ്ചാത്തിക്ക . സ്കൂളിൻറെ  വാർഷികാഘോഷങ്ങളുടെ ഭാഗമായി  പുല്ലൂർ ദേശം ചരിത്രപുസ്തകം ഒരുക്കുന്നതിന്റെ ഭാഗമായാണ്  നാട്ടുപഞ്ചാത്തിക്ക ഒരുക്കിയത് .മുതിർന്ന പൂർവ്വ വിദ്യാർത്ഥികൾ പൊലിയന്ത്രം പാലയിൽ നൂറ് മൺചിരാതുകൾ  കൊളുത്തി പരിപാടിക്ക് തുടക്കം കുറിച്ചു .പണ്ട് വയൽ വരമ്പുകളിലയുയർന്നു കേട്ടിരുന്ന നാട്ടിപ്പാട്ടിന്റെ വരികൾ വേലാശ്വരത്തെ ശാരദ ,പേരളത്തെ മാണിക്കം , മധുരമ്പാടിയിലെ നാരായണി എന്നിവർ പാടിയാണ് നട്ടുവർത്തമാനം പറച്ചിലിന് തുടക്കമിട്ടത്.പോയ കാലത്തിൻറെ ഓർമ്മകൾ പുതിയ തലമുറകൾക്ക് പകർന്നു നൽകാൻ പുല്ലൂർ ഗ്രാമത്തിലെ 65 വയസ്സു കഴിഞ്ഞ 150 ഓളം പേരാണ് സ്കൂളിൽ എത്തിച്ചേർന്നത് .പഴയകാല ഗ്രാമീണ ജനതയുടെ ജീവിതരീതി , കൃഷി, തൊഴിൽ ,പരിസ്ഥിതി സംരക്ഷണം, ഭക്ഷണരീതി ,ആചാര    വിശ്വാസങ്ങൾ , നാട്ടുസംഗീതം ,നാടോടിക്കഥകൾ നാട്ടുചികിത്സ നാടൻ ചൊല്ലുകൾ എന്നിവയെ കുറിച്ച് എല്ലാം നാട്ടുപഞ്ചാതിക്കയിൽ മുതിർന്നവർ അറിവുകൾ പകർന്നു .ഉത്സവങ്ങൾ, കളികൾ ,പലതരം വിനോദങ്ങൾ ,കൈവേല, കരവിരുത് ,നാടൻ വാസ്തുവിദ്യ , നാട്ടുവൈദ്യം ,നാടൻ പാചകം, നാടൻ ശൈലികൾ ,നാടോടി കഥകൾ , നാട്ടുസംഗീതം , നാടൻ ചിത്രകല , നാടൻ ചൊല്ലുകൾ  തുടങ്ങിയവയെല്ലാം നാട്ടറിവിൽ ചർച്ചയായി .ഭാരതി കാനത്തിൽ , ദാമോദരൻ ചാലിങ്കൽ , ഗോപാലൻ കേളോത്ത്‌ , ദാമോദരൻ ഒയക്കട , ബാലൻ  എടമുണ്ട നാരായണൻ ,  അച്യുതൻ നായർ ,  ഭാസ്കരൻ  കുണ്ടൂച്ചിയിൽ , കരുണാകരൻ ഇടച്ചിയിൽ , ശാരദാ വിഷ്ണുമംഗലം , ഉണ്ണി   ബാനം , നാരായണീ കരക്കകുണ്ട്,  രഘുനാഥ് മധുരംപാടി , കുഞ്ഞികൃഷ്ണൻ കൊടവലം,  ശ്യാമള പൊള്ളക്കട , ശശിധരൻ നായർ , തുടങ്ങി നൂറോളം  പേർ അനുഭവങ്ങൾ പങ്കുവെച്ചു.  ചരിത്രകാരൻ ഡോക്ടർ ശ്രീ ബാലൻ മോഡറേറ്ററായി. ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂർ അധ്യക്ഷൻ ആയിരുന്നു സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജനാർദ്ദനൻ മാസ്റ്റർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ  ശ്രീ എ.ടി.ശശി ,കവി ദിവാകരൻ വിഷ്ണുമംഗലം എന്നിവർ സംസാരിച്ചു. ലഘുഭക്ഷണം, ഉച്ചഭക്ഷണം  ,മെഡിക്കൽ ക്യാമ്പ് എന്നിവ ഒരുക്കിയിരുന്നു .വൈകുന്നേരം നാലു മണിക്ക് അവസാനിച്ചു .

പൂർവ്വ വിദ്യാർത്ഥി പ്രാദേശിക കൂട്ടായ്മ(4-08-2024)

പുല്ലൂർ ഗവ:യു .പി .സ്കുളിൻ്റെ ശതവാർഷിക ആഘോഷത്തിൽ വിദ്യാലയത്തിൽ നിന്നും അക്ഷര മധുരം നുകർന്ന മുഴുവൻ പേരെയും ഭാഗവാക്കുക എന്ന ലക്ഷ്യത്തോടെ പൂർവ വിദ്യാർത്ഥി കൂട്ടായ്മ പ്രവർത്തിക്കുകയാണ്.ഇതിൻ്റെ കാര്യക്ഷമമായ ഇടപെടലിന് സ്കൂളിൻ്റെ വിവിധ പ്രദേശങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് പ്രാദേശിക പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകൾ രൂപീകരിക്കപ്പെടുകയാണ്. . മാതൃ സ്കൂളിൻ്റെ ശതവാർഷികാഘോഷത്തിൽ പങ്കാളിയാകാനും പ്രാഥമിക വിദ്യാഭ്യാസ കാലത്തിൻ്റെ മധുരിക്കുന്ന ഓർമ്മകൾ അയവിറക്കാനും ലഭിക്കുന്ന സുവർണാവസരം എല്ലാ പൂർവ വിദ്യാർത്ഥികളും പ്രയോജനപ്പെടുത്തി ..പുല്ലൂർ ഗവ യു പി സ്കൂളിൻ്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് പ്രാദേശിക തലത്തിൽ പൂർവ്വിദ്യാർത്ഥി കൂട്ടായ്മ രൂപീകരിക്കുന്നതിൻ്റെ ഭാഗമായി പുല്ലൂർ, പുളിക്കാൽ, കണ്ണാങ്കോട്ട് പുല്ലൂർ പാലം പ്രാദേശിക കൂട്ടായ്മ രൂപീകരണ യോഗം 4/8/24 ഉച്ചയ്ക്ക്   2.30 മണിക്ക് കണ്ണാങ്കോട്ട് സംസ്കൃതി ഹാളിൽ വെച്ച് ചേർന്നു . മധുരമ്പാടി ,വണ്ണാർവയൽ, പ്രാദേശിക യോഗം വൈകീട്ട് 5.00 മണിക്ക് മധുരമ്പാടി കുരുക്ഷേത്ര, സംസ്കാരിക കേന്ദ്രത്തിലും, മാടിക്കാൽ, താളിക്കുണ്ട് ,കണിയാൻകുന്ന്, പ്രാദേശിക യോഗം ഇന്ന് വൈകീട്ട് 5. 30 മണിക്ക് ഉദയനഗർ ഹൈസ്കൂളിലും ചേർന്നു. സംസ്കൃതി ഹാളിൽ വെച്ച് ചേർന്ന. പ്രാദേശിക കൂട്ടായ്മ രൂപീകരണ യോഗം സ്കൂളിലെ പ്രഥമാധ്യാപകനും പൂർവ്വ വിദ്യാർത്ഥിയുമായ പി ജനാർദ്ദനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥി കൂട്ടയ്മ സെക്രട്ടറി ശശിധരൻ കണ്ണാങ്കോട്ട് ,ട്രഷറർ എ ടി ശശി ,പ്രമോദ് കണ്ണാങ്കോട്ട് ,അനിൽ പുളിക്കാൽ, ഗോപാലൻ പുല്ലൂർ എന്നിവർ സംസാരിച്ചു. കാര്യക്കൊച്ചി, തടത്തിൽ, കാനം, കോട്ടക്കൊച്ചി പ്രദേശങ്ങളുടെ പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മ യോഗം 7-8-2024 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് തടത്തിൽ കലാകായിക സമിതി ഓഫീസിൽ ചേർന്നു.

സ്വാതന്ത്ര്യ  ദിനാഘോഷം (15.8.2024)

ഗവൺമെന്റ് യുപി സ്കൂൾ പുല്ലൂരിൽ  എഴുപത്തി എട്ടാം സ്വാതന്ത്ര്യ ദിനം ശതാബ്‌ദി ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ ദേശീയ പതാക ഉയർത്തി. പിടിഎ പ്രസിഡണ്ട് ശ്രീ .ബാലകൃഷ്ണൻ.പി, മദർ പി. ടി. എ.പ്രസിഡന്റ് ശ്രീമതി നിഷ.കെ തുടങ്ങി പി.ടി.എ, എം പി ടി എ , എസ് എം സി അംഗങ്ങളും സന്നിഹിതരായിരുന്നു. ദേശീയത തുളുമ്പുന്ന ഗാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള നൃത്തശില്പം ,ദേശഭക്തിഗാനങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. കുട്ടികൾക്ക്  പായസ വിതരണം ഉണ്ടായിരുന്നു.കൂടാതെ ഓരോ ക്ലാസ്സിൽ നിന്നും മികച്ച വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റ് (2023-24) ,LSS ,USS വിജയികൾക്കുള്ള അവാർഡ് വിതരണവും നടന്നു..സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യത്തിന്റെ നാൾവഴികൾ എന്ന വിഷയത്തിൽ കുട്ടികൾസെമിനാർ  അവതരിപ്പിച്ചു.പുല്ലൂർ സ്കൂൾ മുതൽ ഉദയനഗർ ജംഗ്ഷൻ വരെ സ്വാതന്ത്ര്യ ദിന റാലി നടന്നു.

സ്കൂൾ കായികമേള(22.8.24 TO 23-08-24)

പുല്ലൂർ ഗവർമെൻ്റ് യു.പി. സ്കൂൾ100-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ഈ വർഷത്തെ സ്കൂൾ കായിക മേള 2024 -ആഗസ്റ്റ് 22 ,23  തീയ്യതികളിലായി നടന്നു. സബ്ജില്ലാ കലോത്സവത്തിൻ്റെ പ്രൗഢിയോടെ ആവേശകരമായി   നടത്തിയ സ്കൂൾ കായികമേളയുടെ ഔപചാരികമായ ഫ്ലാഗ് ഓഫ് ശ്രീ .സുമേഷ് ബാബു ,സബ് ഇൻസ്‌പെക്ടർ ഓഫ്  പോലീസ് അമ്പലത്തറ നിർവ്വഹിച്ചു. PTA പ്രസിഡന്റ് ശ്രീ പി ബാലകൃഷ്ണൻ  അധ്യക്ഷത വഹിച്ചു . സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ .ജനാർദ്ദനൻ മാസ്റ്റർ  സ്കൂൾ കായികമേളയുടെ പതാക ഉയർത്തി. തുടർന്നു നടന്ന കായിക മത്സരങ്ങളിൽ 44 ഇനങ്ങളിലായി 300-ൽ അധികം കായിക താരങ്ങൾ മാറ്റുരച്ചു. Staff കമ്മറ്റി, PTA /MPTA /വികസന സമിതി /നൂറാം വാർഷികാഘോഷകമ്മറ്റി, രക്ഷിതാക്കൾ / കായിക കമ്മറ്റി എന്നിങ്ങനെ എല്ലാവരിൽ നിന്നും  നല്ല സഹകരണമാണ് ലഭിച്ചത്. കൂടാതെ കായിക മത്സരങ്ങൾക്കാവശ്യമായ മുഴുവൻ സമ്മാനങ്ങളും സ്പോൺസർ ചെയ്തത്  "ഒരു വട്ടം കൂടി " പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായിരുന്നു.  "പി.ടിഎ, മദർ പി.ടിഎ, എസ്.എം.സി , വാർഷികാഘോഷകമ്മറ്റി,സ്റ്റാഫ് അംഗങ്ങൾചേർന്ന് വിജയികൾക്ക് സർട്ടിഫിക്കറ്റും മെഡലും നൽകി. ബ്ലൂ,ഗ്രീൻ റെഡ്,യെല്ലോ എന്നീ നാലു സ്‌ക്വാഡ്കളിലായിട്ടായിരുന്നു മത്സരം നടന്നത് ..കുട്ടികൾ വളരെ ആവേശത്തോടെയും സ്പോർട്സ്മാൻ  സ്പിരിറ്റോടു കൂടിയും മത്സരത്തിൽ കഴിവ് തെളിയിച്ചു.

കാർഷിക സെമിനാർ (28-08-2024)

സ്കൂൾ ശതാബ്ദി ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാർഷിക സെമിനാർ സംഘടിപ്പിച്ചു .സെമിനാറിൽ മുൻ കൃഷി അഡീഷണൽ ഡയറക്ടർ ആർ.വീണ റാണി ക്ലാസ്സെടുത്തു.  കാർഷിക സെമിനാർ സംഘാടക സമിതി വർക്കിംഗ്‌ ചെയർമാൻ ടിവി കരിയൻ ഉദ്ഘാടനം ചെയ്തു .പിടിഎ പ്രസിഡണ്ട് സി ബാലകൃഷ്ണൻ അധ്യക്ഷനായിരുന്നു. കാർഷിക സെമിനാറിന്റെ ഭാഗമായി പഴമ പ്രദർശനം സംഘടിപ്പിച്ചു. 70 പിന്നിട്ട നാരായണൻ ആചാരി തന്റെ തൊഴിൽ ഇടവേളകളിൽ നിർമ്മിച്ച പോയ കാലത്തിന്റെ കാർഷിക ഉപകരണങ്ങളും ഗാർഹികോപകരണങ്ങളും അടങ്ങുന്ന ശേഖരം മാതൃ വിദ്യാലയത്തിന് നൽകി. ശ്രീനാരായണൻ ആചാരിയെ കൃഷി അഡീഷണൽ ഡയറക്ടർ ആർ.വീണ റാണി ആദരിച്ചു.

അധ്യാപകദിനം (5-09-2-24)

പുല്ലൂർ ഗവൺമെന്റ് യുപി സ്കൂളിലെ ശതാബ്ദി ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതിർന്ന അധ്യാപകരെ വീട്ടിലെത്തി ആദരിച്ചു. ആദ്യകാല അധ്യാപകരായ വി വി .നാരായണിക്കുട്ടി ,എസ് കെ നാരായണി ,പി കെ നാരായണ വാരിയർ എന്നിവരെയാണ് ആദരിച്ചത് .പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദൻ അധ്യാപകരെ ആദരിച്ചു .ആദരിക്കപ്പെട്ട അധ്യാപകർ സ്കൂൾ ഓർമ്മകൾ പങ്കുവെച്ചു .സ്കൂൾ പ്രധാനാധ്യാപകൻ പി ജനാർദ്ദനൻ, പിടിഎ പ്രസിഡണ്ട് പി.ബാലകൃഷ്ണൻ , എ.ടി ശശി, സുനിൽകുമാർ ചേന വളപ്പ് , എം വി രവീന്ദ്രൻ , ടി ഈ ശ്രീന , അനിൽ പുളിക്കാൽ, വിഷ്ണുമംഗലം നാരായണൻ, പി മാധവൻ എം.ടി ദാമോദരൻ , വി ചന്ദ്രൻ എന്നിവർ സംസാരിച്ചു

പൂർവ്വവിദ്യാർത്ഥി മഹാസംഗമം(17-09-2024)

പുല്ലൂർ ഗവൺമെന്റ് യുപി സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി  പൂർവ്വവിദ്യാർത്ഥി മഹാസംഗമം സംഘടിപ്പിച്ചു. 1940 കളിൽ പഠിച്ചിറങ്ങിയവർ മുതൽ 2023ൽ പഠിച്ച ഇളമുറക്കാർ വരെ ഭാഗമായി .തലമുറ വ്യത്യാസമില്ലാതെ ഒരുമിച്ച് ഒരേ മൈതാനത്ത് സംഗമിച്ച് വർണ്ണ ബലൂണുകൾ പകർത്തി കൊണ്ടാണ് സംഗമത്തിന് തുടക്കമിട്ടത് .പ്രശസ്ത കവി കൽപ്പറ്റ നാരായണൻ നായർ ഉദ്ഘാടനം ചെയ്തു .കോവിഡ്കാലം മനുഷ്യരിലെ സർഗാത്മകതയെ ഉണർത്തി എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .യഥാർത്ഥലോകവും മായാലോകവും പരിചയപ്പെടാൻ മനുഷ്യനു കഴിഞ്ഞു .വരുംകാല ചരിത്രം പഠിക്കുമ്പോൾ ലോകത്തെ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന രോഗമായി കോവിഡ് വിലയിരുത്തപ്പെടും എന്നും അദ്ദേഹം പറഞ്ഞു .പൂർവവിദ്യാർത്ഥി കൂട്ടായ്മ ചെയർമാനും ചിത്രകാരനുമായ രാജേന്ദ്രൻ പുല്ലൂർ അധ്യക്ഷനായി. പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദാക്ഷൻ മുഖ്യാതിഥിയായി സ്.കൂൾ പ്രധാനാധ്യാപകൻ പി ജനാർദ്ദനൻ മാസ്റ്റർ, ശ്രീ.കൽപ്പറ്റ നാരായണനെ ആദരിച്ചു .ശശിധരൻ കണ്ണങ്കോട്ട് ,ദിവാകരൻ വിഷ്ണുമംഗലം  ,പഞ്ചായത്തംഗം ടി വി കരിയൻ ,പിടിഎ പ്രസിഡണ്ട് പി ബാലകൃഷ്ണൻ ,നിഷ കൊടവലം ,ഷാജി എടമുണ്ട  ,എം. വി രവീന്ദ്രൻ ,എ ടി ശശി എന്നിവർ സംസാരിച്ചു