ഉള്ളടക്കത്തിലേക്ക് പോവുക

"ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19051 (സംവാദം | സംഭാവനകൾ)
19051 (സംവാദം | സംഭാവനകൾ)
വരി 9: വരി 9:
19051 mehanthi fest 1.jpg
19051 mehanthi fest 1.jpg
</gallery>
</gallery>
== ബഷീർ ദിനം (ജൂലൈ 5) ==
== ബഷീർ ദിനം (ജൂലൈ 5) ==
മലയാള നോവലിസ്റ്റും, കഥാകൃത്തുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്നറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീർ.സാമാന്യമായി മലയാളഭാഷ അറിയാവുന്ന ആർക്കും ബഷീർ സാഹിത്യം വഴങ്ങും. വളരെ കുറച്ചുമാത്രം എഴുതിയിട്ടും ബഷീർ സാഹിത്യം മലയാളത്തിലെ ഒരു സാഹിത്യശാഖയായിമാറിയത്, അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു. ഹാസ്യംകൊണ്ട്, അദ്ദേഹം വായനക്കാരെ ചിരിപ്പിക്കുകയും ഭാവതീവ്രതകൊണ്ട് കരയിപ്പിക്കുകയും ചെയ്തു. സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അദ്ദേഹം പറഞ്ഞപ്പോൾ, അതു ജീവസ്സുറ്റതായി,  

21:55, 7 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ജ‍ൂൺ 1 - പ്രവേശനോത്‍സവം

സ്ക‍ൂൾ പ്രവേശനോത്‍സവം വിപുലമായി ആഘോഷിച്ചു. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലില്ലാത്ത സവിശേഷമായ പരിപാടിയാണ് പ്രവേശനോത്സവം. ഔപചാരിക വിദ്യാഭ്യാസത്തിന്റെ തുടക്കം കുറിക്കുന്ന ചടങ്ങാണ് പ്രവേശനോത്സവം. അതിലേക്കു ചുവടുവയ്ക്കുന്ന കുട്ടികളെ സ്കൂളുകൾ വരവേൽക്കുകയാണിന്ന്. സംസ്ഥാനതലം മുതൽ പ്രാദേശികതലം വരെ ആയിരക്കണക്കിന് ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരും രക്ഷിതാക്കളും ഇന്ന് കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് വരവേൽക്കും. ഗംഭീരമായ ഈ വരവേൽപ്പ് ചില ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ സമൂഹത്തെ പ്രേരിപ്പിക്കുന്നുണ്ട്. മികച്ച നിലവാരമുള്ള വിദ്യാഭ്യാസം ഓരോ കുട്ടിക്കും ലഭ്യമാക്കുക എന്നതാണ് അതിൽ പ്രധാനപ്പെട്ടത്.

ജൂൺ 15 - പെരുന്നാൾ ആഘോഷം

മെഹന്തി ഫെസ്റ്റ്

ബഷീർ ദിനം (ജൂലൈ 5)

മലയാള നോവലിസ്റ്റും, കഥാകൃത്തുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്നറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീർ.സാമാന്യമായി മലയാളഭാഷ അറിയാവുന്ന ആർക്കും ബഷീർ സാഹിത്യം വഴങ്ങും. വളരെ കുറച്ചുമാത്രം എഴുതിയിട്ടും ബഷീർ സാഹിത്യം മലയാളത്തിലെ ഒരു സാഹിത്യശാഖയായിമാറിയത്, അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു. ഹാസ്യംകൊണ്ട്, അദ്ദേഹം വായനക്കാരെ ചിരിപ്പിക്കുകയും ഭാവതീവ്രതകൊണ്ട് കരയിപ്പിക്കുകയും ചെയ്തു. സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അദ്ദേഹം പറഞ്ഞപ്പോൾ, അതു ജീവസ്സുറ്റതായി,

  • ചിത്രരചന മത്സരം - ബഷീർ കഥാപാത്രങ്ങൾ

Joint inauguration of Clubs

On wednessday (10-07-2024) 2.30pm
Venue : School auditorium
Chief Guest : NASAR. V.K (Retired AEO Edappal)

സ്കൂൾ ഒളിമ്പിക്സ് ദീപ ശിഖ

സംസ്ഥാന സ്കൂൾ കായിക മേളകൾക്കു പുറമേ ഈ വർഷം മുതൽ 4 വർഷത്തിലൊരിക്കൽ സ്കൂൾ ഒളിംപിക്സ് സംഘടിപ്പിക്കുന്നു. ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളും ഗെയിംസ് ഇനങ്ങളും ചേർത്താണു സ്കൂൾ ഒളിംപിക്സ് നടത്തുന്നത്...

ഓണത്തിനൊരു കുടം പൂവ്

കേരളീയരുടെ ദേശീയോത്സവമാണ് ഓണം. പൊന്നിൻ ചിങ്ങമാസ ത്തിലെ തിരുവോണനാളിലാണ് ഓണം ആഘോഷിക്കുന്നത്. ഓണത്തിന്റെ വൈവിധ്യമായ ആഘോഷങ്ങളിൽ വർണ്ണാഭവും സവിശേഷവുമായ ഒന്നാണ് പൂക്കളമൊരുക്കൽ. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നാളുകളിൽ നിറവും സൗരഭ്യവുമൊത്ത് ചേർന്ന് മഹാബലിയെ വരവേല്ക്കുന്ന ചടങ്ങ്. അത്തം മുതൽ പത്ത് നാളാണ് അത്തപ്പൂക്കളമൊരുക്കുക. സ്വന്തം പൂക്കൾ കൊണ്ട് ഓണം ആഘോഷിക്കുക എന്നാണിതിലൂടെ ലക്ഷ്യമാക്കുന്നത്.

Orientation Class

ഏതൊരു ആരോഗ്യപ്രശ്നവും ഉടലെടുക്കുന്നത് പ്രധാനമായും മൂന്നു ഘടകങ്ങൾ തമ്മിലുള്ള പ്രവർത്തന ഫലമാണ്. രോഗഹേതു, രോഗത്തിനടിമയാകുന്ന വ്യക്തി, രോഗഹേതുവും വ്യക്തിയും നിലനിന്നു പോരുന്ന സാഹചര്യം എന്നിവയാണവ. ശാസ്ത്രീയമായ അറിവിൻറെ വെളിച്ചത്തിൽ ഈ മൂന്നു ഘടകങ്ങളിൽ സാരമായ വ്യത്യാസങ്ങൾ ഉണ്ടാകുന്നതുവഴി രോഗങ്ങളുണ്ടാകുന്നത് നമുക്ക് ഫലപ്രദമായി തടയാൻ സാധിക്കും. രോഗിയുടെ ശരീരത്തിൽ നിന്നും വിസർജ്ജിക്കപ്പെടുന്ന രോഗാണുക്കൾ നേരിട്ടോ അല്ലാതെയോ ഉള്ള സമ്പർക്കത്തിലൂടെ മറ്റൊരാളിലെത്തി അയാൾക്കും രോഗമുണ്ടാകാറുണ്ട്. ഈവിധ രോഗങ്ങളെയാണ് സാംക്രമിക രോഗങ്ങൾ അഥവാ പകർച്ചവ്യാധികളെന്ന് പറയുന്നത്. സാംക്രമിക രോഗങ്ങൾ എങ്ങനെ ഫലപ്രദമായി തടയാം എന്നതിനെക്കുറിച്ച് JRC Cadets എല്ലാ ക്ലാസ്സുകളിലും ബോധവത്കരണ ക്ലാസ്സ് എടുത്തു.

ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായി എല്ലാ വർഷവും ഓഗസ്റ്റ് 15-ന്‌ ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. ഈ ദിവസം രാജ്യത്ത് ദേശീയ അവധി ആണ്‌. രാജ്യത്തുടനീളം അന്നേ ദിവസം ഇന്ത്യയുടെ ദേശീയപതാക ഉയർത്തുന്നു. പതാക ഉയർത്തൽ ചടങ്ങുകളും സാംസ്കാരിക പരിപാടികളും രാജ്യത്തുടനീളമുള്ള സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളിൽ നടക്കുന്നു. സ്കൂളുകളും കോളേജുകളും പതാക ഉയർത്തൽ ചടങ്ങുകളും സാംസ്കാരിക പരിപാടികളും നടത്തുന്നു.

SCHOOL SPORTS

ഈ വർഷത്തെ സ്കൂൾ സ്പോർട്സ് 20-08-2024 നടന്നു. High School , Higher Secondary വിഭാഗം വിദ്യാർത്ഥികൾ പങ്കെടുത്തു. കായിക തല്പരരായ വിദ്യാർത്ഥികളെ കണ്ടെത്തുന്നതിനും മികച്ച പരിശീലനങ്ങൾ നൽകി ഉയർത്തിക്കൊണ്ട് വരുന്നതിന് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. സബ് ജില്ല, ജില്ലാ തലങ്ങളിൽ സ്കൂളിനെ പ്രതിനിധീകരിച്ചു കൊണ്ട് ധാരാളം വിദ്യാർത്ഥികൾ പങ്കെടുക്കാറുണ്ട്.

നവത്-24

ഈ വർഷത്തെ സ്‍ക‍ൂൾ കലോത്സവം, "നവത്" ഓഗസ്‍റ്റ് 22 ന് നടന്നു.കലാരംഗത്തെ നാളെയുടെ പ്രതീക്ഷകളെ നമുക്ക് പരിചയപ്പെടുത്തുന്ന ഈ മഹത്തായ മേള കേരളത്തിന്റെ അഭിമാനം തന്നെയാണ്.കേരളത്തിന്റെ സാംസ്‌കാരിക സമ്പന്നതക്ക് തിളക്കം കൂട്ടാൻ വലിയൊരു പങ്കുവഹിച്ചിട്ടുള്ള ഒരു പ്രസ്ഥാനമാണ് സ്‌കൂൾ കലോത്സവം. കൗമാരപ്രതിഭകളുടെ കലാവൈഭവങ്ങൾ പ്രകടമാകുന്ന ഉജ്ജ്വലവേദി എന്നതിനപ്പുറം, നാടിന്റെ തനതായ പല കലാരൂപങ്ങളും കാലഹരണപ്പെട്ടുപോകാതെ പുതിയ തലമുറകളിലേക്ക് പകർന്നു കൊടുത്ത് സ്‌കൂൾ കലോത്സവങ്ങൾ മലയാളിയുടെ സംസ്‌കൃതിക്ക് നെടുംതൂണുകളായി മാറുന്ന കാഴ്ചയാണ് കലോത്സവങ്ങളിൽ കാണാനാകുക.