"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 4: വരി 4:


[[Images/9/98/26058-schoolpathram-1 15 june2024-lakkam-1.pdf|26058-EKM-schoolpathram-1_15_june2024_lakkam1.pdf]]
[[Images/9/98/26058-schoolpathram-1 15 june2024-lakkam-1.pdf|26058-EKM-schoolpathram-1_15_june2024_lakkam1.pdf]]
[[Images/a/a4/26058-olcghs-palluruthy-ekm-schoolpathram-lakkam5.pdf|26058-olcghs-palluruthy-ekm-schoolpathram-lakkam5.pdf]]
{| class="wikitable"
{| class="wikitable"
|+
|+

20:04, 2 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

ഔവർ ലേഡീസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബ് പ്രസിദ്ധീകരിക്കുന്ന "സ്കൂൾ മുറ്റം" എന്ന ഡിജിറ്റൽ ന്യൂസ് റിപ്പോർട്ടിന്റെ ആദ്യ ലക്കത്തിന്റെ  പ്രകാശനം നടന്നു. വായനാ ദിനം ആയ ജൂൺ 19 ന് ബഹുമാനപ്പെട്ട പി.ടി.എ പ്രസിഡന്റ് ശ്രീ.സുമീത് ജോസഫ് ആണ്  വാർത്താ  പത്രികയുടെ പ്രകാശന കർമം നിർവ്വഹിച്ചത്.

ഹെഡ് മിസ്ട്രസ് സിസ്റ്റർ മിനി ആന്റണി , സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ മോളി ദേവസ്സി, വിദ്യാരംഗം കലാസാഹിത്യവേദി മട്ടാഞ്ചേരി ഉപ ജില്ലാ കോർഡിനേറ്ററായ നിഷ എം.എൻ; മുൻ അധ്യാപിക ആഷമോൾ വി.എസ് ; ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ; ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ  മേരി സെറീൻ സി.ജെ., മമത മാർഗരറ്റ് മാർട്ടിൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പത്രിക പ്രകാശനം നടന്നത്.

26058-EKM-schoolpathram-1_15_june2024_lakkam1.pdf

ഔവർ ലേഡിയൻസ് ന്യൂസ്
ഓൺലൈൻ ക്ലാസ് സഹായഹസ്തം

കൊച്ചി :മൊബൈൽഫോൺ ഇല്ലാത്തതിനാൽ ഓൺ ലൈൻ പഠനം തടസ്സമായ കുട്ടികൾക്ക് സഹായഹസ്തവുമായി ഔർ ലേഡീസ് കൂട്ടായ്മ 50മൊബൈൽ ഫോണുകളും 10 ടിവികളും സുമനസ്സുകളുടെ സഹായത്തോടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് നൽകുവാൻ സാധിച്ചു.


ഡോക്ടേഴ്സ് ഡേ

ഡോക്ടേഴ്സ് ഡേ ദിനാചരണത്തിന്റെ ഭാഗമായിതോപ്പുംപടി സർക്കാർ ആശുപത്രി സന്ദർശിക്കുകയും അവിടത്തെ ഡേക്ടർമാരെ ആദരിക്കുകയും ചെയ്തു.


തിരികെ വിദ്യാലയത്തിലേക്ക്
തോപ്പുംപടി :നവംബർ ഒന്നാം തിയതി വിദ്യാലയങ്ങൾ വീണ്ടും തുറന്നു.
പ്രകൃതിയെ തൊട്ടറിഞ്ഞും പരിപാലിച്ചും സീഡ് ക്ലബ്
കൊച്ചി : പരിസ്ഥിതി ദിനം സ്കൂൾ തലത്തിൽ 04-06-2021 വെള്ളിയാഴ്ച വിദ്യാലയത്തിൽ സംഘടിപ്പിച്ചു. വിദ്യാലയത്തിലെ സീഡ് ക്ലബ്ബിന്റെ അംഗങ്ങൾ ചേർന്ന് സംഘടിപ്പിച്ച വിളവെടുപ്പ് ഉത്സവം ഹെഡ്മിസ്ട്രസ് സിസ്റ്റർ മോളി. വി. ഡി ഉദ്ഘാടനം ചെയ്തു. സ്കൂൾ വളപ്പിൽ വളർത്തിയ കിഴങ്ങുവർഗങ്ങളുടെ വിളവെടുപ്പാണ് നടന്നത് .അന്താരാഷ്ട്ര മണ്ണ് ദിനം, സംസ്ഥാന കിഴങ്ങ് വിള ദിനം എന്നിവയുടെ ഭാഗമായായിരുന്നു ഇത്. മരച്ചീനി ,ചേമ്പ് ,കാച്ചിൽ ,ചേന, അടതാപ്പ് തുടങ്ങിയവയാണ് കൃഷി ചെയ്തത്.
കോവിഡ് കാലത്തെ കടൽ ക്ഷോഭം

കടൽക്ഷോഭം ദുരിതം വിതച്ച മേഖലയിലുള്ള വർക്ക് കൈത്താങ്ങുമായി ഔർ ലേഡീസ് വിദ്യാലയത്തിലെ വിദ്യാർഥികളും അധ്യാപകരും.

കോവിഡ് കാലത്തെ കടൽ ക്ഷോഭം : ചെല്ലാനം കണ്ണമാലി ഭാഗത്തു കടൽ നാശം വിതച്ച വീടുകളിൽ സാമ്പത്തികമായും , ആവശ്യം വേണ്ട സാധനങ്ങളും നൽകി സഹായിച്ചു .

സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം
തോപ്പുംപടി :

വിദ്യാലയത്തിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (S P C) യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം  17.09.2021 വെള്ളിയാഴ്ച 3 മണിക്ക് വിദ്യാലയ അങ്കണത്തിൽ വച്ച് നടന്നു. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിക്കുന്നതിന്റെ ലൈവ് പ്രെസന്റ്റേഷൻ ഒരുക്കിയിരുന്നു. കൂടാതെ വിദ്യാലയത്തിൽ പുതിയ യൂണിറ്റ് ന്റെ ഉദ്ഘാടനം ഫയർ സ്റ്റേഷൻ ഓഫീസർ ശ്രീ. ഉണ്ണികൃഷ്ണൻ നിർവ്വ ഹിച്ചു.

-വിശക്കുന്ന വയറിന് ഒരുനേരത്തെ ഭക്ഷണം നൽകിക്കൊണ്ടുള്ള ജീവകാരുണ്യ പ്രവൃത്തി യുമായി ഔർ ലേഡീസ് സ്റ്റുഡന്റ് പോലീസ്

-സാന്മാർഗിക മൂല്യങ്ങൾ പകർന്നു കൊടുക്കുവാനുള്ള വാല്യൂ എഡ്യൂക്കേഷൻ മോറൽ ക്ലാസുകൾ നടത്തുന്നു .

-സാഹിത്യ ലോകത്തിലെ മായിക പ്രപഞ്ചത്തിലേക്ക് കുട്ടികളെ കൈപിടിച്ചു യർത്തി കൊണ്ട് വിദ്യാരംഗം കലാ സാഹിത്യ വേദി.

-കുട്ടികൾക്ക്  മനസ്സികമായ പിന്തുണ അദ്ധ്യാപകർ നൽകുന്നെണ്ടെങ്കിലും പരിശീലനം നേടിയിട്ടുള്ള ഒരു കൗൺസിലറുടെ സേവനം കുട്ടികൾക്ക് ഒരുക്കിയിട്ടുണ്ട്.

അഞ്ജലി മിസ്സിന് അഭിനന്ദനങ്ങൾ
തോപ്പുംപടി : ഓൾ കേരള മാസ്റ്റേഴ്സ് അത്‌ലറ്റിക് കോംപറ്റീഷൻ 100 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനവും ലോങ്ങ് ജമ്പിൽ മൂനാം സ്ഥാനവും കരസ്ഥമാക്കിയ അഞ്ജലി മിസ്സിനെ സ്കൂൾ അസംബ്ലയിൽ ആദരിച്ചു.
കോവിഡ് വാക്സിനേഷൻ

തോപ്പുംപടി :

കോവിഡ് വാക്സിനേഷൻ(28-01-22) 15 വയസ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായുള്ള കോവിഡ് വാക്സിനേഷൻ (ഫസ്റ്റ് ഡോസ് ) ക്യാമ്പ്  18-01-2022ന് വിദ്യാലയത്തിൽ നടന്നു. 350 കുട്ടികൾക്ക് വാക്സിനേഷൻ ലഭിച്ചു.

കോവിഡ് വാക്സിനേഷൻ(10-3-22) വിദ്യാർത്ഥികൾക്കായുള്ള കോവിഡ് വാക്സിനേഷൻ ( സെക്കന്റ്  ഡോസ് ) ക്യാമ്പ്  18-01-2022ന് വിദ്യാലയത്തിൽ നടന്നു.

കോവിഡ് അതിവ്യാപന നാളിൽ സ്കൂളിലെ തോട്ടത്തിൽ ഉണ്ടായ പച്ചക്കറികളും വിദ്യാലയത്തിലെ സ്റ്റാഫ് സ്പോൺസർ ചെയ്ത പലവ്യഞ്ജന  സാധനങ്ങൾ കമ്മ്യൂണിറ്റി കിച്ചണിലേക്ക്‌ നൽകുകയുണ്ടായി.
ചെല്ലാനം പഞ്ചായത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന നാലു വശവും വെള്ളത്താൽ ചുറ്റപ്പെട്ട ഒരൊറ്റപ്പെട്ട ദ്വീപാണ് കുതിരക്കുർകരി...ഈ കോവിഡ് കാലത്തും പ്രളയ കാലത്തും യാതൊരു വിധ സഹായവും ലഭിക്കാതെ ഒറ്റപെട്ടു പോയ 72 കുടുംബങ്ങളെ ഈ വിദ്യാലയം ഏറ്റെടുത്തു..., എല്ലാ മാസവും അവർക്കു വേണ്ട സാമ്പത്തികവും ഭൗതിക വുമായ സഹായങ്ങൾ PTA യുടെ സഹായത്തോടെ ഈ കുടുംബ ങ്ങൾക്കു ചെയ്തു വരുന്നു..
ഹൗസ് ചലഞ്ച് പദ്ധതി
ഭവന രഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തോടെ നല്ലപാഠം പദ്ധതിയുടെ ഭാഗമായി സുമനസ്സുകളുടെ പങ്കാളിത്തോടെ രൂപം കൊടുത്ത ഹൗസ് ചലഞ്ച് പദ്ധതിയിലൂടെ ഇതിനോടകം 156 മനോഹര ഭവനങ്ങൾ പൂർത്തികരിച്ചു...മറ്റു ആറു വീടുകളുടെ നിർമാണം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പുരോഗമിക്കുന്നു.
തോപ്പുംപടി :
ക്രിസ്മസ് ക്യാമ്പിനെ ഭാഗമായി മദ്യപിച്ച് വാഹനം ഓടിക്കരുത് എന്ന സന്ദേശവുമായി ബന്ധപ്പെട്ട  തോപ്പുംപടി ജംഗ്ഷനിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് സ് ഒരു സന്ദേശറാലി നടത്തുക്കുകയുണ്ടായി.