"ജി. വി. എച്. എസ്. എസ്. മലമ്പുഴ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 7: | വരി 7: | ||
== സമഗ്ര ശിക്ഷ കേരളയുടെ 'പാദമുദ്രകൾ' എന്ന ശില്പശാലയിൽ കുട്ടികൾ പങ്ക്കെടുക്കുകയും ദിയ സാലി ഇബ്രാഹിം എന്ന വിദ്യാർത്ഥിനി ജില്ലാ തലത്തിലേക്ക് തിരങ്ങെടുക്കപ്പെടുകയും ചെയ്തു. ജില്ലയിൽ നാലാം സ്ഥാനം കരസ്ഥമാക്കി. == | == സമഗ്ര ശിക്ഷ കേരളയുടെ 'പാദമുദ്രകൾ' എന്ന ശില്പശാലയിൽ കുട്ടികൾ പങ്ക്കെടുക്കുകയും ദിയ സാലി ഇബ്രാഹിം എന്ന വിദ്യാർത്ഥിനി ജില്ലാ തലത്തിലേക്ക് തിരങ്ങെടുക്കപ്പെടുകയും ചെയ്തു. ജില്ലയിൽ നാലാം സ്ഥാനം കരസ്ഥമാക്കി. == | ||
22:30, 31 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
ജി. വി. എച്. എസ്. എസ്. മലമ്പുഴ/സോഷ്യൽ സയൻസ് ക്ലബ്ബ്
വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകരായ ശ്രീ. മുരുകൻ സർ, ശ്രീ സതീഷ് സർ എന്നിവരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചു വരുന്ന ക്ലബാണ്. വിജ്ഞാന വർദ്ധനവിനൊപ്പം അന്വേഷണ ത്വരയും ഗവേഷണ ബുദ്ധിയും വളർത്തിയെടുക്കുക പഠനത്തിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും താൻ ഉൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രായോഗികമാക്കുക, മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അറിവ് നേടുകയും ഈ അറിവ് നേടാനുള്ള നീതിശാസ്ത്രത്തെ കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക എന്നിവയൊക്കെയാണ് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ലക്ഷ്യം.
നേട്ടങ്ങൾ
സമഗ്ര ശിക്ഷ കേരളയുടെ 'പാദമുദ്രകൾ' എന്ന ശില്പശാലയിൽ കുട്ടികൾ പങ്ക്കെടുക്കുകയും ദിയ സാലി ഇബ്രാഹിം എന്ന വിദ്യാർത്ഥിനി ജില്ലാ തലത്തിലേക്ക് തിരങ്ങെടുക്കപ്പെടുകയും ചെയ്തു. ജില്ലയിൽ നാലാം സ്ഥാനം കരസ്ഥമാക്കി.
ഹിരോഷിമ നാഗസാക്കി ദിനാചരണം
ഹിരോഷിമ നാഗസാക്കി ദിനാചരണത്തോടെ അനുബന്ധിച്ച് ആഗസ്റ്റ് 9കാലത്ത് ഒരു പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു.അസംബ്ലിയിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ ഒരു കുട്ടി പറയുകയും മറ്റു കുട്ടികൾ അത് ഏറ്റുചൊല്ലുകയും ചെയ്തു.കാലത്ത് 11:30 മണി യോടെദിനാചരണത്തോട് അനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന ചാർട്ടുകൾ ,പോസ്റ്ററുകൾ, പ്ലഗ്ക്കാർഡുകൾ, സഡോക്കോ കൊക്കുകൾ എന്നിവ പിടിച്ചുകൊണ്ട് എച്ച് എം ശ്രീമതി സ്വപ്നകുമാരി ടീച്ചറും മറ്റു അനുബന്ധ അധ്യാപകരും കുട്ടികളുംസ്കൂൾ പരിസരത്ത് യുദ്ധവിരുദ്ധ റാലി നടത്തി.യുദ്ധവിരുദ്ധ മുദ്രാവാക്യം മുഴക്കിക്കൊണ്ട് റാലി മുന്നേറി.തുടർന്ന്ഇനിയൊരു യുദ്ധം വേണ്ട എന്ന ശീർഷകത്തോട് തയ്യാറാക്കിയ പോസ്റ്ററിൽ എച്ച് എം ശ്രീമതി സ്വപ്നകുമാരി ടീച്ചർ കൈമുദ്ര പതിച്ചു.മറ്റു അധ്യാപകർ ഇതിൽ പങ്കാളികളായി.