"ഗവ. എച്ച്.എസ്.എസ്. തിരുവങ്ങാട്/ഹൈസ്കൂൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
KALOLSAVAM |
|||
| വരി 36: | വരി 36: | ||
3 മണിയോടുകൂടി ശാസ്ത്രോത്സവം അവസാനിച്ചു. | 3 മണിയോടുകൂടി ശാസ്ത്രോത്സവം അവസാനിച്ചു. | ||
== '''<code><u>കലോത്സവപൊലിമയിൽ തിരുവങ്ങാട്</u></code>''' == | |||
ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ തിരുവങ്ങാടിൽ സെപ്റ്റംബർ 30,ഒക്ടോബർ 1 തീയതികളിൽ ഗംഭീരമായി തന്നെ കലോത്സവം നടന്നു. സെപ്റ്റംബർ 30ന് രാവിലെ പത്തരയോടെ കൂടി ആരംഭിച്ച ഉദ്ഘാടന ചടങ്ങിൽ വികസമിതി ചെയർപേഴ്സൺ സുകുമാരൻ സാർ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാന അധ്യാപിക രജനി ടീച്ചർ സ്വാഗത ഭാഷണം നടത്തുകയും തലശ്ശേരി മുൻസിപ്പൽ ചെയർപേഴ്സൺ ജമുനാറാണി ടീച്ചർ ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സത്യൻ സാറും മദർ പിടിഎ പ്രസിഡന്റ് സാജിത ടീച്ചറും ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഗിരീഷ് സർ കൃതജ്ഞത അറിയിച്ച് സംസാരിച്ചതോടുകൂടി ചടങ്ങ് 4. 45 ന് സമാപിച്ചു. | |||
കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങ് അവസാനിച്ച ഉടൻതന്നെ മത്സരയിനങ്ങൾ ആരംഭിച്ചു. താളം, ഭാവം, രാഗം, ലയം എന്നിങ്ങനെയുള്ള ഹൗസുകളിലെ മത്സരാർത്ഥികൾ വാശിയോടെ തന്നെ മൂന്ന് വേദികളിലും തങ്ങളുടെ കഴിവുകൾ പ്രകടമാക്കി. വേദി ഒന്നിൽ എൽപി, യുപി,ഹൈസ്കൂൾ,ഹയർ സെക്കൻഡറി വിഭാഗങ്ങളുടെ നൃത്തനൃത്യങ്ങൾ ആരംഭിച്ചപ്പോൾ ഷീല കലാ ഗ്രാമം, അനശ്വര പൊന്നമ്പത്ത്, നാട്ട്യമയൂരം സായൻ എന്നിവർ വിധികർത്താക്കളായി. വേദി രണ്ടിൽ നടന്ന മാപ്പിളപ്പാട്ട് മത്സരത്തിൽ യുപി വിഭാഗത്തിൽ ആഫിക സുബൈർ ഒന്നാം സ്ഥാനവും സന വഫാന രണ്ടാം സ്ഥാനവും നേടി. ഫാത്തിമത്തുൽ ഷഭ മിസ്ബ ഒന്നാം സ്ഥാനം നേടി.വേദി രണ്ടിൽ കൃത്യം 10 മണിക്ക് തന്നെ എച്ച് എസ് വിഭാഗം പ്രസംഗം ആരംഭിച്ചു.അൻഷിക മാം, രസ്ന മാം,സാജിത് സർ എന്നിവരായിരുന്നു വിധികർത്താക്കൾ. "പുതിയ ഇന്ത്യയുടെ ഭാവി കുഞ്ഞുങ്ങളുടെ കയ്യിൽ " എന്ന വിഷയത്തിൽ ആയിഷ ഫിദ എം, ദേവനന്ദ രമേശൻ, എന്നിവർ തുടർച്ചയായി ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. വൈഗ എ, സാതിക രാകേഷ് എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. യുപി വിഭാഗത്തിൽ "മാതൃഭാഷയുടെ പ്രാധാന്യം" എന്ന പ്രസംഗ വിഷയത്തിൽ ഫിയാ ഫാത്തിമ എം ഒന്നാം സ്ഥാനം നേടി. ഷൈനി മാം, ധന്യ മാം, എന്നിവർ വിധികർത്താക്കളായ ഹിന്ദി പ്രസംഗം മത്സരത്തിൽ ആയിഷ ഫിദ, ഹയ എന്നിവർ തുടർച്ചയായി ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. പ്രജിന ടീച്ചർ, ശ്രീജ ടീച്ചർ, അൻഷിക ടീച്ചർ എന്നിവർ വിധികർത്താക്കളായ ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ എച്ച് എസ് വിഭാഗത്തിൽ ആയിഷ ഫിദ എം ഒന്നാം സ്ഥാനം നേടുകയും സിദ്രത്തുൽ മുൻതഹ രണ്ടാം സ്ഥാനം നേടുകയും ചെയ്തു. മയൂഖ സിപി ഒന്നാമതും ഫിയ ഫാത്തിമ രണ്ടാമതും എത്തി. | |||
വൈകുന്നേരം അഞ്ചര മണിയോടെ കലോത്സവത്തിന്റെ ഒന്നാം ദിവസ മത്സരങ്ങൾ അവസാനിച്ചു. | |||