"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അധ്യാപക ദിനം
No edit summary
(അധ്യാപക ദിനം)
വരി 1: വരി 1:
== അധ്യാപക ദിനത്തിൽ അധ്യാപകരോടൊപ്പം ചേർന്ന് കുട്ടികളും രക്ഷിതാക്കളും. ==
05/09/2024
ചെറുപുഴ ജെ എം യു പി സ്കൂളിൽ വിവിധ പരിപാടികളോടെ അധ്യാപക ദിനം ആചരിച്ചു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കെ കെ സുരേഷ് കുമാർ മാസ്റ്റർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്കൂൾരത്നനാഷണൽ അധ്യാപക അവാർഡ് കരസ്ഥമാക്കിയ പി ലീന ടീച്ചറെ ചടങ്ങിൽ കനറാ ബാങ്ക് ചെറുപുഴ ശാഖാ മാനേജർ പി.വി.അശ്വിനി ഉപഹാരങ്ങൾ നൽകി ആദരിച്ചു. കാനറാ ബാങ്ക് ചെറുപുഴ ശാഖയുടെ ആഭിമുഖ്യത്തിൽ സ്കൂളിലെ മുഴുവൻ അധ്യാപകരേയും ആദരിച്ചു.അസി.മാനേജർ വിവേക് രംഗർ ജാനവ്, അഖിൽ ജെ. ടോം എന്നിവർ നേതൃത്വം നൽകി. പിടിഎയുടെ ആഭിമുഖ്യത്തിൽ മുഴുവൻ അധ്യാപകരെയും ആദരിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു. കത്തോലിക്കാ കോൺഗ്രസ് തലശ്ശേരി രൂപതാ പ്രതിനിധികൾ വിദ്യാലയത്തിലെത്തി അധ്യാപകരെ ആദരിച്ചു. അതിരൂപതാ സെക്രട്ടറി ജെയിംസ് ഇമ്മാനുവൽ അധ്യാപകരെ  പൊന്നാട അണിയിച്ചു. ജെ. സെബാസ്റ്റ്യൻ,ഷാജു പുത്തൻപുര, സജി തോപ്പിൽ,ജോയി വെള്ളിമൂഴ എന്നിവർ സന്നിഹിതരായിരുന്നു. സ്കൗട്ട് ആൻഡ് ഗൈഡ്സ് നേതൃത്വത്തിൽ അധ്യാപകർക്ക് പൂച്ചെണ്ടു നൽകി സ്കൂളിലേക്ക് ആനയിച്ചു. അധ്യാപകരുടെ വകയായി കുട്ടികൾക്ക് മധുരവും വിതരണം ചെയ്തു. പരിപാടികൾക്ക് പിടിഎ പ്രസിഡണ്ട് ടിവി രമേശ് ബാബു അധ്യക്ഷത വഹിച്ചു. അധ്യാപക അവാർഡ് ജേതാവ് കെ.കെ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ചിഞ്ചു ജോസ്, മാത്യു ജോൺ, പി. സുനീഷ്  എന്നിവർ ആശംസകൾ നേർന്നു. പ്രധാനാദ്ധ്യാപകൻ പി.എൻ. ഉണ്ണികൃഷ്ണൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.വി. അജയകുമാർ നന്ദിയും പറഞ്ഞു.


== നാട്ടറിവ് ദിനത്തിൽ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. ==
== നാട്ടറിവ് ദിനത്തിൽ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. ==
387

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2562977" എന്ന താളിൽനിന്ന് ശേഖരിച്ചത്