"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}


{| class="wikitable mw-collapsible"
{| class="wikitable mw-collapsible mw-collapsed"
!ക്രമനം
!ക്രമനം
!പേര്
!പേര്
വരി 15: വരി 15:
|}
|}
{| class="wikitable sortable mw-collapsible"
{| class="wikitable sortable mw-collapsible"
|+
! colspan="4" |Teachers
! colspan="4" |Teachers
|-
|-

20:09, 8 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ക്രമനം പേര് വിഷയം ഫോട്ടോ
1 Sreejith Malayalam
2 Anil Maths
Teachers
Sl No Name Subject Photo
1 Anil Maths
2 Sreejith Malayalam
3 Geetha Hindi
4
5
6

സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിലവിൽ 20 ഡിവിഷനുകളാണ് ഉള്ളത്. എട്ടാം ക്ലാസ് എട്ട് ഡിവിഷനും, 9, 10 ക്ലാസുകൾ 6 ഡിവിഷൻ വീതമാണ് ഉള്ളത്. 2024-25 അധ്യയന വർഷത്തിലെ ഓരോ ക്ലാസിലെയും കുട്ടികളുടെ ആകെ എണ്ണം Std 8 -270,
Std 9 -245,
Std 10-241

ഹൈസ്കൂൾ വിഭാഗത്തിലെ മൊത്തം പോസ്റ്റുകളുടെ എണ്ണം
അറബി 3 
മലയാളം 3 
ഉറുദു  1
ഹിന്ദി 3 
ഇംഗ്ലീഷ് 4 
സോഷ്യൽ സയൻസ് 4
ഫിസിക്കൽ സയൻസ് 4
നാച്ചുറൽ സയൻസ് 3 
മാത്തമാറ്റിക്സ് 5

ഫിസിക്കൽ എജുക്കേഷൻ 1

ആർട്ട് 1
Sewing 1

വിജയഭേരി വിജയ സ്പർശം

ഗുണമേന്മയുള്ള വിദ്യാഭ്യാസം ഓരോ കുട്ടിക്കും ഉറപ്പുവരുത്തേണ്ടത് പൊതുവിദ്യാഭ്യാസ മേഖലയുടെ ഉത്തരവാദിത്തമാണ്. മുൻകാലങ്ങളിൽ പല കാരണങ്ങളാൽ കുട്ടികളിൽ ഉണ്ടായിട്ടുള്ള പഠന വിടവുകൾ അവരുടെ തുടർ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നു.ഇത്തരം പഠനവിടവുകളെ യഥാസമയം കണ്ടെത്തുകയും ആവശ്യമായ പരിഹാരബോധന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുമ്പോഴാണ് എല്ലാ കുട്ടികളെയും പഠന നേട്ടത്തിന്റെ അവകാശികളാക്കി മാറ്റാൻ സാധിക്കുക. മലപ്പുറം ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ രണ്ടു മുതൽ 9 വരെ ക്ലാസുകളിൽ പഠിക്കുന്ന എല്ലാ കുട്ടികളെയും പഠന നേട്ടത്തിന്റെ അവകാശികൾ ആക്കി മാറ്റുന്ന പദ്ധതിയാണ് വിജയഭേരി വിജയ സ്പർശം... വിജയഭേരി പദ്ധതിയുടെ ഭാഗമായി ഓരോ കുട്ടികൾക്കും അവശ്യ ശേഷികൾ നേടിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനായി ഒരു പ്രീ ടെസ്റ്റ് നടത്തുകയും അതിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ( മലയാളം ഇംഗ്ലീഷ് ഗണിതം ഹിന്ദി എന്നീ വിഷയങ്ങളിൽ) പ്രത്യേകതരം ക്ലാസുകൾ നൽകുകയും ചെയ്യുന്നു. ഇതിനുള്ള മേൽനോട്ടം അതത് വിഷയങ്ങളിലെ അധ്യാപകർ ചെയ്യുന്നു...

ലിറ്റിൽ കൈറ്റ്സ്

ഹൈടെക് സംവിധാനത്തിൽ പഠന പ്രവർത്തനങ്ങൾ സാങ്കേതിക വിദ്യാധിഷ്ഠിതമാകുന്നതോടെ അധ്യാപകർക്കൊപ്പം പ്രവർത്തനങ്ങളുടെ നിർമിതിയിലും നടത്തിപ്പിലും പങ്കാളികളാകുന്നതിനായി ഉപകരണങ്ങളുടെ സജ്ജീകരണത്തിലും വിഭവങ്ങളുടെ നിർമാണത്തിലും സാങ്കേതിക വൈദഗ്ധ്യമുള്ള ഒരു സംഘം കുട്ടികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ "കൈറ്റി"ന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച "ലിറ്റിൽ കൈറ്റ്സ്" എന്ന പദ്ധതി സ്‌കൂളിൽ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു.

8 9 10 ക്ലാസുകളിലായി 117 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി സ്കൂളിലുള്ളത് .

ജൂനിയർ റെഡ് ക്രോസ്

സ്നേഹം,സൗഹൃദം എന്നീ വിഷയങ്ങളിൽ ഊന്നി കുട്ടികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കി വിദ്യാലയത്തിൽ ജെ ആർ സി പ്രവർത്തിക്കുന്നു. ശുചിത്വം, ആരോഗ്യം, വ്യക്തിത്വ വികസനം എന്നീ മേഖലകളിൽ സ്കൂൾ തലത്തിൽ ജില്ലാതലത്തിൽ ക്ലാസുകൾ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു .സാമൂഹ്യ സേവനം, ശുചിത്വ പ്രവർത്തനങ്ങൾ സാമ്പത്തിക സഹായം മുതലായവ യൂണിറ്റ് അംഗങ്ങൾ ഏറ്റെടുത്തു നടത്തുന്നു.വൃദ്ധസദന സന്ദർശനം,രോഗി സന്ദർശനം തുടങ്ങിയ പ്രവർത്തനങ്ങളും നടത്തുന്നു

NMMS പരിശീലനം

എട്ടാം ക്ലാസിലെ കുട്ടികൾക്ക് NMMS പരിശീലനം എല്ലാദിവസവും വൈകിട്ട് 4 മണി മുതൽ 5 മണി വരെയും ശനിയാഴ്ച ദിവസങ്ങളിൽ രാവിലെ 10  മണി മുതൽ രണ്ടു മണി വരെയും നൽകുന്നു. അതാത് വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകരാണ് ക്ലാസ്സ് നൽകുന്നത്

Top 10 ലീഡർ പദ്ധതി

ഓരോ ക്ലാസിലെയും ഓരോ വിഷയത്തിനും മികച്ച വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ടോപ് ടെൻ ലീഡേഴ്സ് എന്ന പദ്ധതി നടപ്പിലാക്കി വരുന്നു.10 വിഷയത്തിനും മുന്നിൽ നിൽക്കുന്ന 10 കുട്ടികളെ ക്ലാസ് അധ്യാപകനും വിഷയ അധ്യാപകനും ചേർന്ന് കണ്ടെത്തുന്നു.അതാത് വിഷയത്തിന്റെ അധ്യാപകരുടെ അഭാവത്തിൽ പഠന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ആ വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി മാറുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.സ്റ്റാഫ് മീറ്റിംഗ്, ക്ലബ് പ്രവർത്തനങ്ങൾ,അധ്യാപകരുടെ ലീവ് തുടങ്ങിയ വേളകളിൽ ക്ലാസ് സജീവമായി നിലനിർത്താൻ ഇതിലൂടെ സാധിക്കുന്നു.അച്ചടക്കത്തിനും പഠന പ്രവർത്തനങ്ങളിൽ മുന്നോട്ടുവരുന്നതിനും ലീഡർഷിപ്പ് ക്വാളിറ്റി ഉണ്ടാകുന്നതിനും ഗ്രൂപ്പ് പ്രവർത്തനത്തിലൂടെ പഠനം രസകരമാക്കാനും ഈ പദ്ധതി ഏറെ സഹായകരമാകുന്നു.ക്ലാസ് ടീച്ചർ ക്ലാസ് ലീഡർ എന്നിവർ ഈ പദ്ധതി മോണിറ്റർ ചെയ്യുന്നു