"ജി.വി.എച്ച്.എസ്. എസ്. ഇരിയണ്ണി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 19: | വരി 19: | ||
=== <u>ജൂൺ 5 : പരിസ്ഥിതി ദിനം</u> === | === <u>ജൂൺ 5 : പരിസ്ഥിതി ദിനം</u> === | ||
ജൂൺ 5 ദിനത്തോടനുബന്ധിച്ചു നടന്ന പ്രത്യേക അസംബ്ലി ബഹുമാനപ്പെട്ട സ്ക്കൂൾ പ്രിൻസിപ്പാൾ സചിത്രൻ മാഷുടെ അധ്യക്ഷതയിൽ മുളിയാർ പഞ്ചായത് പ്രസിഡന്റ് ശ്രീമതി. പി വി മിനി ഉദ്‌ഘാടനം ചെയ്തു.ബഹുമാനപ്പെട്ട ശ്രീ. അബ്ദുൽ സലാം മാഷ് പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക് നൽകി.സ്കൂൾ ലീഡർ കുമാരി. ശ്രേയ പീതാംബരൻ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.SPC യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ പരിസരത്തു വൃക്ഷതൈകൾ നടൽ ഉദ്‌ഘാടനം ശ്രീമതി. പി വി മിനി നിർവഹിച്ചു. | ജൂൺ 5 ദിനത്തോടനുബന്ധിച്ചു നടന്ന പ്രത്യേക അസംബ്ലി ബഹുമാനപ്പെട്ട സ്ക്കൂൾ പ്രിൻസിപ്പാൾ സചിത്രൻ മാഷുടെ അധ്യക്ഷതയിൽ മുളിയാർ പഞ്ചായത് പ്രസിഡന്റ് ശ്രീമതി. പി വി മിനി ഉദ്‌ഘാടനം ചെയ്തു.ബഹുമാനപ്പെട്ട ശ്രീ. അബ്ദുൽ സലാം മാഷ് പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക് നൽകി.സ്കൂൾ ലീഡർ കുമാരി. ശ്രേയ പീതാംബരൻ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.SPC യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ പരിസരത്തു വൃക്ഷതൈകൾ നടൽ ഉദ്‌ഘാടനം ശ്രീമതി. പി വി മിനി നിർവഹിച്ചു. | ||
<gallery caption=" പരിസ്ഥിതി ദിനം "> | |||
പ്രമാണം:11025-KGD-ENVIRONMENT DAY2.jpeg | |||
പ്രമാണം:11025-KGD-ENVIRONMENT DAY1.jpeg | |||
പ്രമാണം:11025-KGD-ENVIRONMENT DAY3.jpeg | |||
</gallery> | |||
=== <u>ജൂൺ 13 : RABIS DAY</u> === | === <u>ജൂൺ 13 : RABIS DAY</u> === |
12:07, 1 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
സ്കൂൾ പ്രവർത്തനങ്ങൾ 2024 - 25
സ്കൂളിൽ നടക്കുന്ന അക്കാദമികേതര പ്രവർത്തനങ്ങളാണ് ഇവിടെ വിശദീകരിക്കുന്നത്. നേരിട്ടു പഠനവുമായി ബന്ധമില്ലെങ്കിലും പഠനപ്രക്രിയയുടെ ഭാഗം തന്നെയാണ് ഈ പ്രവർത്തനങ്ങൾ. കാരണം പഠനം എന്നത് കേവലം പുസ്തക സംബന്ധിയായ അറിവുമാത്രമല്ല മണ്ണും പ്രകൃതിയും സഹകതരണവും സമ്പാദ്യവും കാരുണ്യവും ഒക്കെച്ചേരുമ്പോഴാണ് അറിവ് പൂർണമാകുന്നത്. അത്തരം ഭാവം കുട്ടികളിൽ രൂപപ്പെടുത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങളാണ് ഇവിടെ ആസൂത്രണം ചെയ്തിട്ടുള്ളത്.
ജൂൺ 3 : പ്രവേശനോത്സവം
2024 - 25 അക്കാദമിക വർഷത്തെ പ്രവേശനോത്സവം വർണാഭമായ ചടങ്ങോടെ സ്ക്കൂളിൽ നടന്നു. ജൂൺ തുടക്കത്തിൽ തന്നെ കുട്ടികളുടെ വരവേൽപ്പിനായി അധ്യാപകർ ഒരുക്കങ്ങളാരംഭിച്ചിരുന്നു. പൂക്കളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച് സ്ക്കൂൾ അങ്കണം മോടി പിടിപ്പിച്ചിരുന്നു. രാവിലെ തന്നെ വിദ്യാർത്ഥികളും രക്ഷിതാക്കളും പി ടി എ അംഗങ്ങളും സ്ക്കൂളിലെത്തി. അധ്യാപക രക്ഷാകർത്തൃ അംഗങ്ങളുടെ അകമ്പടിയോടെ നിറമുള്ള തൊപ്പികൾ തലയിലണിഞ്ഞു കുട്ടികളെ സ്കൂളിലേക്കാനയിച്ചു. തുടർന്നു ചേർന്ന യോഗത്തിൽ അഡ്വ. സി എച്ച് കുഞ്ഞമ്പു സർ ഉദ്‌ഘാടനം നിർവഹിക്കുകയും കുട്ടികൾക്കുള്ള പുസ്തകങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.തുടർന്ന് മുളിയാർ പഞ്ചായത്ത് പ്രസിഡന്റ് പി വി മിനി ,സ്കൂൾ പ്രിൻസിപ്പാൾ സചിത്രൻ മാഷ് , ഹെഡ്‍മാസ്ററർ അബ്ദുൽ സലാം മാഷ് ,VHSE പ്രിൻസിപ്പാൾ സുജീന്ദ്രൻ മാഷ് , പി ടി എ പ്രസിഡണ്ട് ശ്രീ. പ്രദീപ് ബി എം, എസ് ആർ ജി കൺവീനർ മിനിഷ് മാഷ് , എം പി ടി എ പ്രസിഡണ്ട് ശ്രീമതി. അനിമ അനിൽ , സജീവൻ മാഷ് , ശാന്തകുമാരി ടീച്ചർ എന്നിവർ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു . തുടർന്ന് കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.
ജൂൺ 5 : പരിസ്ഥിതി ദിനം
ജൂൺ 5 ദിനത്തോടനുബന്ധിച്ചു നടന്ന പ്രത്യേക അസംബ്ലി ബഹുമാനപ്പെട്ട സ്ക്കൂൾ പ്രിൻസിപ്പാൾ സചിത്രൻ മാഷുടെ അധ്യക്ഷതയിൽ മുളിയാർ പഞ്ചായത് പ്രസിഡന്റ് ശ്രീമതി. പി വി മിനി ഉദ്‌ഘാടനം ചെയ്തു.ബഹുമാനപ്പെട്ട ശ്രീ. അബ്ദുൽ സലാം മാഷ് പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക് നൽകി.സ്കൂൾ ലീഡർ കുമാരി. ശ്രേയ പീതാംബരൻ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.SPC യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ പരിസരത്തു വൃക്ഷതൈകൾ നടൽ ഉദ്‌ഘാടനം ശ്രീമതി. പി വി മിനി നിർവഹിച്ചു.
ജൂൺ 13 : RABIS DAY
പേവിഷബാധ പ്രധിരോധ പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികളിലും അധ്യാപകരിലും അവബോധം സൃഷ്ട്ടിക്കുന്നതിനായ് സ്പെഷ്യൽ അസംബ്ലി ചേർന്നു. മുളിയാർ CHC യിലെ ഡോക്ടർ ഷമീമ അസംബ്ലിയിൽ വെച്ച് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകുകയും കുട്ടികൾക്ക് പേവിഷബാധ പ്രതിരോധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.
ജൂൺ 19 : വായനാദിനം
വായനാദിനവുമായി ബന്ധപ്പെട്ട് സ്കൂൾ വിദ്യാരംഗം ആഭിമുഖ്യത്തിൽ പ്രത്യേക അസംബ്ലി കൂടുകയും സ്കൂൾ ലീഡർ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. വായന ദിനത്തിന്റെ ഔദ്യോഗിക ഉദ്‌ഘാടനം പ്രമുഖ കവിയും എഴുത്തുകാരനുമായ ശ്രീ.രാഘവൻ ബെള്ളിപ്പാടി നിർവഹിച്ചു.ഹെഡ്മാസ്റ്റർ അബ്ദുൽ സലാം മാഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ PTA പ്രസിഡന്റ് ശ്രീ. ബി എം പ്രദീപ് അധ്യക്ഷത വഹിച്ചു. തുടർന്ന് കുട്ടികൾക്കുള്ള വയനാദിന സന്ദേശം റിട്ടയേർഡ് മലയാളം അധ്യാപികയും ചടങ്ങിലെ വിശിഷ്ടാഥിതിയുമായ ശ്രീമതി. ബിന്ദു ടീച്ചർ നൽകി .വിദ്യാരംഗം ക്ലബ്ബിലെ എക്സിക്യൂട്ടീവ് അംഗങ്ങൾ ലൈബ്രറിയിൽ പുസ്തക പ്രദർശനം ഒരുക്കി .വായന മാസാചരണത്തിന്റെ ഭാഗമായി കുട്ടികളുടെ വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ചു.
ജൂൺ 21 : അന്താരാഷ്ട്ര യോഗദിനം
അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ചുള്ള പരിപാടി കേന്ദ്രീയ വിദ്യാലയ No.2 -ലെ യോഗ ഇൻസ്‌ട്രക്ടർ ശ്രീമതി. രമ്യ കമൽ ഉദ്‌ഘാടനം ചെയ്തു.തുടർന്ന് സ്കൂളിലെ SPC , സ്കൗട്ട് & ഗൈഡ് , ലിറ്റിൽ കൈറ്റ്സ് , JRC എന്നീ യൂണിറ്റുകളിലെ കുട്ടികളെ ഉൾകൊള്ളിച്ചുകൊണ്ട് ബോധവൽക്കരണവും യോഗ പരിശീലന ക്ലാസും ശ്രീമതി. രമ്യ കമലിന്റെ നേതൃത്വത്തിൽ നടന്നു.
ജൂൺ 28 : ഓണത്തിന് ഒരു കൊട്ട പൂവ് ഒരു മുറം പച്ചക്കറി
SPC യൂണിറ്റിന്റെ നേതൃത്വത്തിൽ 'ഓണത്തിന് ഒരു കൊട്ട പൂവ് ഒരു മുറം പച്ചക്കറി ' പദ്ധതി ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ അഡ്വ. എസ് എൻ സരിത ഉദ്‌ഘാടനം ചെയ്തു. ഈ വർഷത്തെ ഓണസദ്യക്കുള്ള പച്ചക്കറികളും പൂക്കളമിടാനുള്ള ചെണ്ടുമല്ലിയും സ്കൂളിൽ തന്നെ ഉല്പാദിപ്പിക്കുകയാണ് ലക്‌ഷ്യം. മണ്ണിനെയും കാർഷിക മേഖലയെയും കുറിച്ച് കുട്ടികൾക്ക് ചെറുപ്രായത്തിൽ തന്നെ അറിവ് നേടാൻ ഇത് സഹായകമാവും.
ജൂലൈ 5 : ബഷീർ ദിനം
ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടന്നു . തുടർന്ന് ഉച്ചക്ക് കുട്ടികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിക്കുകയും പ്രസ്തുത പരിപാടി ഹയർ സെക്കൻഡറി മലയാളം അദ്ധ്യാപിക ശ്രീമതി. പ്രീത ടീച്ചർ ഉദ്‌ഘാടനം ചെയ്യുകയും ചെയ്തു.
ജൂലൈ 11 : ഇലയിലെ കരവിരുത്
7ആം ക്ലാസ്സിലെ ആരാധ്യ എന്ന കുട്ടിയുടെ ഇലയിലെ കരവിരുതിൽ പ്രദർശനത്തിനായി റിപ്പോർട്ടർ , മനോരമ ചാനലുകാർ സ്കൂളിൽ എത്തുകയും കുട്ടിയുടെ ലൈവ് വീഡിയോ എടുക്കുകയും ചെയ്തു. അതോടൊപ്പം ആകർഷകമായ സ്കൂൾ റേഡിയോയുടെ പ്രവർത്തനം നിരീക്ഷിക്കുകയും റെക്കോർഡ് ചെയ്യുകയും ചെയ്തു.