"ജി.എം.എൽ.പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ കൊറോണ- കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എം.എൽ..പി.എസ് പുത്തൂർ/അക്ഷരവൃക്ഷം/ കൊറോണ- കവിത എന്ന താൾ ജി.എം.എൽ..പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ കൊറോണ- കവിത എന്നാക്കി മാറ്റിയിരിക്കുന്നു)
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എം.എൽ..പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ കൊറോണ- കവിത എന്ന താൾ ജി.എം.എൽ.പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ കൊറോണ- കവിത എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

15:48, 9 ജൂലൈ 2024-നു നിലവിലുള്ള രൂപം

കൊറോണ

 
ഏതോ വൈറസ് വന്നതറിഞ്ഞു
ദൂരെ ഏതോ രാജ്യത്ത്
വാർത്തകൾ വന്നു ചർച്ചകൾ വന്നു
മരണം കൂടിക്കൂടി വന്നു
ഡോക്ടർ മരിച്ചു നഴ്സ് മരിച്ചു
തൊട്ടവർക്കൊക്കെ രോഗം വന്നു
 കേട്ടവർ കേട്ടവർ ആശ്വസിച്ചു
നമ്മൾ ചൈനയിൽ അല്ലല്ലോ
കൊറോണ എന്നൊരു കുഞ്ഞു വൈറസ്
രാജ്യങ്ങളിലായി തെണ്ടി നടന്നു
തൊട്ടവർ പിടിച്ചവർ മരിച്ചു വീണു
തകർന്നുപോയി ലോകം മുഴുവൻ
ലോക്ക് ഡൗൺ എന്നൊരു വാക്ക് വന്നു
ലോകം മുഴുവൻ അടച്ചുപൂട്ടി
ട്രെയിനുകളില്ല പ്ലെയിനുകളില്ല
കാറും ബസ്സും ഒന്നുമില്ല
നമ്മുടെ കേരളനാട്ടിലുമെത്തി
കൊറോണ വൈറസ് മുമ്പേതന്നെ
പോലീസ് വന്നു ഡോക്ടർ വന്നു
പുറത്തിറങ്ങാതായി നമ്മൾ
ഇനി എല്ലാരും ശ്രദ്ധിക്കേണം
വീട്ടിൽ തന്നെ ഇരിക്കേണം
അയ്യയ്യോ വേറൊരു കാര്യം
കൈകൾ നന്നായി കഴുകേണം
വീട്ടിലിരുന്നാൽ നമുക്ക് കൊള്ളാം
പുറത്തിറങ്ങിയാൽ കഷ്ടകാലം
നമ്മുടെ നാട്ടിലുമെത്തി ഡ്രോൺ
പുറത്തു കണ്ടാൽ അകത്തു പോകാം
മാസ്ക്കുകൾ കെട്ടി ഇറങ്ങേണം
പോലീസ് നിയമം പാലിക്കേണം
വീട്ടിലിരുന്നും മാസ്ക് ധരിച്ചും
സാനിട്ടൈസർ ഉപയോഗിച്ചും
ഒറ്റക്കെട്ടായി തോൽപ്പിച്ചിടും
മാതൃകയാകും കേരള നാട്
ദൈവത്തിൻറെ സ്വന്തം നാട്

അഫീഫ ഷെറിൻ
3A ജി എം എൽ പി സ്കൂൾ പുത്തൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 09/ 07/ 2024 >> രചനാവിഭാഗം - കവിത