"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ24-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വായന ദിനാചരണവും വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനവും)
No edit summary
വരി 54: വരി 54:

== വായന ദിനാചരണവും വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനവും ==
== '''വായന ദിനാചരണവും വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനവും''' ==
മലയാളി മനസിൽ ഇടം നേടിയ ദിനം. ദേശീയ വായന ദിനം. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകനായ പി എൻ പണിക്കരുടെ ചരമദിനമാണ് വായന ദിനമായി ആചരിക്കുന്നത്. വായനയുടെ ലോകം എത്ര വിശാലമാണ്. മൊബൈലിൽ, കംപ്യൂട്ടറിൽ, ലാപിൽ,  ടാബിൽ ഒക്കെ നാം വായിച്ചുകൊണ്ടിരിക്കുന്നു. നവമാധ്യമങ്ങളുടെ കാലത്ത്‌  പുതിയ തലമുറ വളർന്നുവരുന്നത് ഒരു ദൃശ്യസംസ്കാരത്തിലാണ്‌. അവർ കണ്ടുംകേട്ടും കാര്യങ്ങൾ മനസിലാക്കുന്നു. എന്നാൽ പുസ്തക വായന നമ്മുടെ ചിന്തകളുടെയും സങ്കൽപ്പങ്ങളുടെയും ലോകം കൂടുതൽ വിശാലമാക്കുന്നു.  തൊട്ടാൽ മറിയുന്ന പുസ്‌തകത്താളുകൾക്ക്‌ പകരാനാകുന്നതിൽപ്പരം ആനന്ദമൊന്നിനുമുണ്ടാകില്ല.

20:19, 26 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

വ്യത്യസ്തമാക്കി ഇക്കുറിയും പ്രവേശനോത്സവം

2024-25 അദ്ധ്യയന വർഷം പ്രമാടം നേതാജി ഹയർ സെക്കന്ററി സ്കൂളിലെ പ്രവേശനോത്സവം വ്യത്യസ്ത പരിപാടികളോടെ ജൂൺ 1 ന് നടന്നു. എഐ -വി ആർ ലാബിലെ കൗതുകക്കാഴ്ചകൾ ഒരുക്കി നവാഗതരെ സ്വീകരിച്ചു. ചന്ദ്രനിലേക്കുള്ള സഞ്ചാരമടക്കം ആറ് വ്യത്യസ്ത ലോകങ്ങളാണ് കുട്ടികളെ പരിചയപ്പെടുത്തിയത്. ചായ കൊണ്ടുക്കൊടുക്കുന്ന റോബോട്ടും, വീട് പ്രിന്റ് ചെയ്യുന്ന ത്രീഡി പ്രിന്ററും, നൃത്തം ചെയ്യുന്ന കുഞ്ഞൻ റോബോട്ടും കുട്ടികളിൽ കൗതുകമുണർത്തി. എ ഐ ഗയിം സോണും പ്രത്യേകം സജ്ജീകരിച്ചു. അദ്ധ്യാപികമാർ പാകം ചെയ്ത ഉണ്ണിയപ്പം കൂടി ആയപ്പോൾ സ്കൂൾ പ്രവേശനം കുട്ടികൾക്ക് മധുരതരമായി. യോഗത്തിൽ പി ടി എ പ്രസിഡന്റ് ഫാ: ജിജി തോമസ് അദ്ധ്യക്ഷത വഹിച്ചു. റാങ്ക് ജേതാക്കളായ നേതാജിയിലെ പൂർവ്വ വിദ്യാർത്ഥികൾ ശ്രീനിധി ആർ , പൂജാ ലക്ഷ്മി, ഭാവന ബിജു പിള്ള എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം ശ്രീമതി ലിജ ശിവപ്രകാശ്, ഹെഡ്മിസ്ട്രസ് ശ്രീമതി സി ശ്രീലത, പ്രിൻസിപ്പൽ ഇൻ ചാർജ്ജ് പി.കെ അശ്വതി ,എൻ എസ് അജൻ പിള്ള എന്നിവർ പ്രസംഗിച്ചു. സ്കൂൾ അദ്ധ്യാപകനായ ഫാദർ ജേക്കബ് ഡാനിയൽ രക്ഷിതാക്കൾക്ക് ബോധവത്ക്കരണ ക്ലാസ് നടത്തി.

പ്രവേശനോത്സവം

പ്രവേശനോത്സവം 2024

പ്രവേശനോത്സവം

പച്ചപ്പട്ടണിഞ്ഞ് പരിസ്ഥിതി ദിനത്തിൽ

     ജൂൺ 5. ലോക പരിസ്ഥിതി ദിനം. 51 വർഷങ്ങൾക്ക് മുമ്പാണ് ഈ ദിനം ആദ്യമായി ആചരിക്കപ്പെടുന്നത്.

  2023 ജൂൺ 5 ന് നേതാജി സ്കൂളിൽ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രകൃതിയുടെ പച്ചപ്പ് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി കുട്ടികളെ ബോധവാന്മാരാക്കി. പരിസ്ഥിതി ദിനത്തിന്റെ സന്ദേശം പച്ച ഉടുപ്പിലൂടെയും പച്ചക്കമ്മലിലൂടെയും പച്ച വളയിലൂടെയും പച്ച മാലയിലൂടെയും പ്രതീകാത്മകമായി എല്ലാ കുട്ടികളിലേക്കും എത്തിക്കുകയായിരുന്നു പ്രമാടം നേതാജി സ്കൂളിലെ യു പി വിഭാഗം. കുട്ടികളോപ്പം യു പി വിഭാഗം അദ്ധ്യാപകരും പച്ചയണിഞ്ഞ് ഗ്രീൻ അസംബ്ലി സംഘടിപ്പിച്ചു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട പോസ്റ്റർ, കൊളാഷ് എന്നിവയുടെ പ്രദർശനവും പരിസ്ഥിതി ഗീതാവതരണവും നടന്നു. കുട്ടികൾപരിസ്ഥിതി പ്രതിജ്ഞ എടുത്തു. എൻ എസ് അജൻ പിള്ള , ദീപ കെ.കെ ബിജു എസ് എന്നിവർ നേതൃത്വം നൽകി. കൂടാതെ സ്കൂളിലെ സ്കൗട്ട് ഗൈഡ് കുട്ടികൾ വൃക്ഷത്തൈകൾ നട്ടു. എൻ സി സി കുട്ടികൾ പരിസ്ഥിതിദിന പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു.കൈ കോർക്കാം പരിസ്ഥിതി സംരക്ഷണത്തിനായ്....

ലോക പരിസ്ഥിതി ദിനം
ലോക പരിസ്ഥിതി ദിനം
ലോക പരിസ്ഥിതി ദിനം

വായന ദിനാചരണവും വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനവും

മലയാളി മനസിൽ ഇടം നേടിയ ദിനം. ദേശീയ വായന ദിനം. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകനായ പി എൻ പണിക്കരുടെ ചരമദിനമാണ് വായന ദിനമായി ആചരിക്കുന്നത്. വായനയുടെ ലോകം എത്ര വിശാലമാണ്. മൊബൈലിൽ, കംപ്യൂട്ടറിൽ, ലാപിൽ,  ടാബിൽ ഒക്കെ നാം വായിച്ചുകൊണ്ടിരിക്കുന്നു. നവമാധ്യമങ്ങളുടെ കാലത്ത്‌  പുതിയ തലമുറ വളർന്നുവരുന്നത് ഒരു ദൃശ്യസംസ്കാരത്തിലാണ്‌. അവർ കണ്ടുംകേട്ടും കാര്യങ്ങൾ മനസിലാക്കുന്നു. എന്നാൽ പുസ്തക വായന നമ്മുടെ ചിന്തകളുടെയും സങ്കൽപ്പങ്ങളുടെയും ലോകം കൂടുതൽ വിശാലമാക്കുന്നു.  തൊട്ടാൽ മറിയുന്ന പുസ്‌തകത്താളുകൾക്ക്‌ പകരാനാകുന്നതിൽപ്പരം ആനന്ദമൊന്നിനുമുണ്ടാകില്ല.

വിജ്ഞാനത്തിനും വിനോദത്തിനും ഉള്ള മുഖ്യ സ്രോതസ് ഒരു കാലത്ത് പുസ്തകവായനയായിരുന്നു. കാലം മാറിയപ്പോൾ വായനയുടെ രീതിയിലും മാറ്റം വന്നു.   വായനയ്ക്കു പുതിയ മുഖങ്ങൾ വരികയും പുസ്തകങ്ങൾക്ക് പകരക്കാർ വരികയും ചെയ്തെങ്കിലും വായനയ്ക്കോ വായന ദിനത്തിനോ ഉള്ള പ്രാധാന്യം കുറഞ്ഞിട്ടില്ല

2024 -25 അദ്ധ്യയന വർഷം നേതാജി സ്കൂളിൽ പൂർവ്വാധികം ഭംഗിയായി വായന ദിനം ആചരിച്ചു. മലയാളം ക്ലബ്ബിന്റെ യും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും ആഭിമുഖ്യത്തിൽ നടന്ന സമ്മേളനത്തിന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ കൺവീനറായ ശ്രീ മനോജ് സുനി നേതൃത്വം നൽകി. യോഗത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ചെയർ പേഴ്സൺ അഭിഷേക് പി നായർ സ്വാഗതം പറഞ്ഞു. സാഹിത്യനിരൂപകയായ ശ്രീമതി ബിനു ജി തമ്പി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഈ വർഷത്തെ ഉദ്ഘാടനം നിർവ്വഹിക്കുകയും  കുട്ടികളുമായി സാഹിത്യ സംവാദം നടത്തുകയും ചെയ്തു.  ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീലത വിദ്യാരംഗം കലാ സാഹിത്യ വേദിയിൽ അംഗങ്ങളായ കുഞ്ഞുങ്ങൾക്ക് വായന ദിന സന്ദേശവും ആശംസയും നൽകി. അദ്ധ്യാപികയായ ശ്രീമതി ധന്യ എം ആർ ആശംസ അറിയിച്ചു.വിദ്യാരംഗം കലാസാഹിത്യ വേദിയുടെ വൈസ് ചെയർ പേഴ്സൺ എയ്ഞ്ചൽ തോമസ് നന്ദി അറിയിച്ചു.  വായന ദിന പ്രതിജ്ഞ എടുത്തു. കവിത, കഥ, ചിത്രരചന, സംഗീതം, അഭിനയം, സാഹിത്യ വായന തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ താല്പര്യമുള്ള കുട്ടികളാണ് വിദ്യാരംഗം കലാ സാഹിത്യ വേദിയിൽ അംഗങ്ങളായിട്ടുള്ളത്. തുടർന്നുള്ള ദിവസങ്ങളിൽ വായന ദിനവുമായി ബന്ധപ്പെട്ട് ക്വിസ് , വായന കുറിപ്പ്, ആസ്വാദനക്കുറിപ്പ് തുടങ്ങിയ ഇനങ്ങളിൽ മത്സരം ഉണ്ടായിരിക്കും. കുട്ടികളിലെസർഗ്ഗ വാസന പരിപോഷിപ്പിക്കുകയാണ് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ലക്ഷ്യം.