"ജി യു പി എസ് ആര്യാട് നോർത്ത്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 19: | വരി 19: | ||
=='''കഥോൽസവം'''== | =='''കഥോൽസവം'''== | ||
പ്രീ-പ്രൈമറി കുട്ടികളുടെ കഥോൽസവം നടന്നു.BRC കോഡിനേറ്റർ ഷനിത ടീച്ചർ | പ്രീ-പ്രൈമറി കുട്ടികളുടെ കഥോൽസവം നടന്നു. ആലപ്പുഴ BPC ശ്രീ. സന്ദീപ് സാർ ഉദ്ഘാടനം ചെയ്തു.BRC കോഡിനേറ്റർ ഷനിത ടീച്ചർ പങ്കെടുത്തു. | ||
=='''സ്ത്രീസുരക്ഷാ ബോധവൽക്കരണം'''== | =='''സ്ത്രീസുരക്ഷാ ബോധവൽക്കരണം'''== | ||
വരി 63: | വരി 63: | ||
=='''ശാസ്ത്ര-പ്രവർത്തി പരിചയമേള'''== | =='''ശാസ്ത്ര-പ്രവർത്തി പരിചയമേള'''== | ||
സെപ്റ്റംബർ 29 ന് സ്കൂൾ തല ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവർത്തിപരിചയമേള നടത്തി. | |||
=='''വയോജനദിനം'''== | =='''വയോജനദിനം'''== | ||
ഒക്ടോബർ 1 ന് വയോജനദിനത്തിന് ഏറ്റവും മുതിർന്ന പൂർവവിദ്യാർത്ഥി കുറുപ്പും വീട്ടിൽ ശ്രീ. വിശ്വനാഥൻ ,അമ്മിണി ആശാട്ടി എന്നിവരെ വീട്ടിൽ ചെന്ന് ആദരിച്ചു | |||
=='''ഗാന്ധി ജയന്തി'''== | =='''ഗാന്ധി ജയന്തി'''== |
18:04, 24 മേയ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
ശാസ്ത്
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോൽസവം
2023 ജുൺ 1 ന് പ്രവേശനോൽസവം മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. T. V,അജിത്കുമാർ ഉദ്ഘാടനം ചെയ്തു.കുട്ടികൾക്ക് പഠനോപകരണങ്ങളും കുടയും സമ്മാനം നൽകി.പായസത്തോടുകൂടി സദ്യ മുഴുവൻ രക്ഷിതാക്കൾക്കും കുട്ടികൾക്കും നൽകി.ഉച്ചയ്ക്ക് പ്രത്യേക അസംബ്ലി കൂടി ഒരു വർഷത്തെ പ്രവർത്തനങ്ങൾ നിജപ്പെടുത്തി.
പരിസ്ഥിതിദിനം
2023 ജുൺ 5 ന് MLA ഫണ്ടിൽ നിന്നും 85 ലക്ഷം ചിലവഴിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിൻറെ ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാൻ നിർവഹിച്ചു. MP ശ്രീ, എ. എം. ആരിഫ് , MLA ശ്രീ. പി.പി. ചിത്തരഞ്ചൻ,ജില്ലാ പഞ്ചായത്ത് അംഗം ശ്രീ.R റിയാസ്,മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. T. V,അജിത്കുമാർ എന്നിവരുടെ മഹനീയ സാന്നിദ്ധ്യം ഉണ്ടായിരുന്നു.പരിസ്ഥിതി ദിനാചരണത്തിൻറെ ഭാഗമായി എല്ലാവർക്കും വൃക്ഷത്തൈകൾ സമ്മാനമായി നൽകി.സ്കുൾ വളപ്പിൽ നല്ലയിനം നാല് പ്ലാവിൻതൈകൾ വിശിഷ്ട വ്യക്തികൾ നട്ടു
വായനാദിനം
വായനാവാരത്തോടനുബന്ധിച്ച് 2023ജുൺ 23 -)൦ തീയതി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം യുവസാഹിത്യകാരനും അധ്യാപകനുമായ ഡെൽസൺ സ്കറിയ നിർവഹിച്ചു. രണ്ട് മണിക്കൂറോളം അദ്ദേഹം കുട്ടികളോട് സംവദിച്ചു. കുട്ടികൾക്ക് അത് രസകരമായ അനുഭവമായിരുന്നു. സമാപനദിവസം യതീന്ദ്രൻ സാർ കുട്ടികളോട് സംവദിച്ചു . വിവിധ ദിവസങ്ങളിലായി കഥ ,കവിത, ഉപന്യാസരചനാമത്സരങ്ങൾ,പത്രവായന,ഇംഗ്ലീഷ്,ഹിന്ദി,മലയാളം,അറവി വായനാമത്സരങ്ങൾ രക്ഷിതാക്കൾക്കും കുട്ടികൾക്കും വായനാക്കുറിപ്പ് മത്സരം എന്നിവ നടന്നു.അതോടൊപ്പം ലൈബ്രറി സജ്ജീകരണവും നടന്നു.
ഡോക്ടേഴ്സ് ദിനം
ജുലൈ ഒന്നാം തീയതി ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് മണ്ണഞ്ചേരി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ കുട്ടികളും അധ്യാപകരും പി.റ്റി. എ. അംഗങ്ങളും അടങ്ങുന്ന സംഘം എത്തി ഡോ. കണ്ണനേയും ഡോ.സ്റ്റെഫിയേയും ആദരിച്ചു.
ബഷീർദിനം
ജുലൈ 5 ന് ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ അനുസ്മരണ പ്രത്യേക അസംബ്ലി നടന്നു.ബഷീർ -ഡോക്യുമെൻററി കുട്ടികളെ കാണിച്ചു. അദ്ദേഹത്തിൻറെ വിവിധ കഥാപാത്രങ്ങൾ സ്റ്റേജിൽ അണിനിരന്നു.ബഷീറിൻറെ " പാത്തുമ്മയുടെ ആട് "എന്ന കഥയുടെ നാടകാവതരണം നടന്നു.
ജനസംഖ്യാദിനം
ജുലൈ 11 ന് ജനസംഖ്യാദിന പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. 6,7 ക്ലാസ്സുകളിലെ കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് മണ്ണഞ്ചേരി പഞ്ചായത്ത് 10 -)൦ വാർഡിലെ കുറച്ച് വീടുകളിൽ നിന്ന് ജനസംഖ്യാ കണക്കെടുപ്പ് നടത്തി.
കഥോൽസവം
പ്രീ-പ്രൈമറി കുട്ടികളുടെ കഥോൽസവം നടന്നു. ആലപ്പുഴ BPC ശ്രീ. സന്ദീപ് സാർ ഉദ്ഘാടനം ചെയ്തു.BRC കോഡിനേറ്റർ ഷനിത ടീച്ചർ പങ്കെടുത്തു.
സ്ത്രീസുരക്ഷാ ബോധവൽക്കരണം
ജൂലൈ 20 ന് സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് ഒരു ബോധവത്കരണക്ലാസ്സ് അമ്മമാരായ രക്ഷിതാക്കൾക്കു വേണ്ടി സംഘടിപ്പിച്ചു.ആലപ്പുഴ വനിതാ സെല്ലിലെ ASI സുലേഖാ പ്രസാദ് ബോധവത്കരണക്ലാസ്സ് നയിച്ചു.
ചാന്ദ്രദിനം
ജൂലൈ 21 ന് ചാന്ദ്രദിനം സമുചിതമായി ആഘോഷിച്ചു. ചാന്ദ്രദിനഡോക്യുമെൻററി പ്രദർശനം നടന്നു.ക്വിസ്, എക്സിബിഷൻ, ചാന്ദ്രദിനപതിപ്പ്,പോസ്റ്റർ രചനാമത്സരം, കഥാപ്രസംഗം, പാട്ട് എന്നിവ സംഘടിപ്പിച്ചു.
വാങ്മയം
ജൂലൈ 31 വാങ്മയം, ഭാഷാപ്രതിഭാമത്സരം നടത്തി.LP വിഭാഗത്തിൽ കുമാരി. ആത്മജയും UP വിഭാഗത്തിൽ കുമാരി. ഫാത്വമ നൂറയും ഒന്നാം സ്ഥാനം കരസ്ഥമാക്കി. അന്നേ ദിവസം തന്നെ ഗൈഡ്സ് ടീം രൂപീകരിച്ചു.
സ്കുൂൾ പാർലമെൻറ്
ആഗസ്റ്റ് 2 മുതൽ ബുധനാഴ്ചത്തെ യൂണഫോം പ്രാവർത്തികമാക്കിട അന്നേദിവസം തന്നെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി. ഏഴാം ക്ലാസ്സിലെ കുമാരി, ഏഞ്ചൽ എ സ്കുൾ ലീഡർ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു.
മാലിന്യമുക്തപഞ്ചായത്ത്
ആഗസ്റ്റ് 7 ന് മാലിന്യമുക്തപഞ്ചായത്ത് ഉദ്ഘാടനം 10 -)0 വാർഡ് മെമ്പർ ശ്രീ. രാജേഷ് നിരവഹിച്ചു." എൻറെ മാലിന്യം എന്റെ ഉത്തരവാദിത്തം" എന്നതായിരുന്നു ഈ വർഷത്തെ മുദ്രാവാക്യം. സ്കൂളും പരിസരവും വൃത്തിയാക്കുന്നതിന് എല്ലാവരുടേയും സഹകരണം ഉണ്ടായിരുന്നു.
ഹിരോഷിമ-നാഗസാക്കി ദിനം
ആഗസ്റ്റ് 9 ന് ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു.യുദ്ധവിരുദ്ധ റാലി നടത്തി. അടിക്കുറിപ്പ് മത്സരം,പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു.
സ്വാതന്ത്ര്യദിനം
ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു.PTA പ്രസിഡന്റ് ശ്രീ. രാകേഷ്, SMC ചെയർമാൻ ശ്രീ. ദീപു എന്നിവരുടെ സാന്നിദ്ധ്യത്തിൽ 9 മണിക്ക്ഹെഡ്മിസ്ട്രസ് ശ്രീമതി .മിനിമോൾ ദേശീയപതാക ഉയർത്തി.കുട്ടികൾക്ക് മധുരവിതരണം നടത്തി. ശ്രീ. രാകേഷ്,ശ്രീ. ദീപു ,ഹെഡ്മിസ്ട്രസ് ശ്രീമതി .മിനിമോൾ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി.
ഓണാഘോഷം
ആഗസ്റ്റ് 25 ന് ഓണാഘോഷം ഗംഭീരമായി തന്നെ ആഘോഷിച്ചു.വിവിധ ഓണപ്പരിപാടികൾ നടന്നു.ഉച്ചയ്ക്ക് പപ്പടം,പഴം പായസം കൂട്ടിയുള്ള സദ്യ കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകി.സ്കൂൾ അങ്കണത്തിൽ അത്തപ്പൂക്കളം ഒരുക്കി.
അധ്യാപകദിനം
സെപ്റ്റംബർ 5 ന് അധ്യാപകദിനത്തിൽ സ്കൂളിന് സമീപത്തുള്ള അംഗനവാടികളിലെ അധ്യാപകരെ ആദരിച്ചു.അന്നേ ദിവസം സ്കൂൾ സ്പെഷ്യൽ അസംബ്ലിയിൽ ഓരോ അധ്യാപകരേയും ആദരിച്ചു.കുട്ടി ടീച്ചർമാർ ക്ലാസ്സുകൾ നയിച്ചു.
വരയുത്സവം
സെപ്റ്റംബർ 14 ന് KG ക്ലാസ്സുകളിലെ വരയുത്സവം സംഘടിപ്പിച്ചു. പിന്നാംപുറ വര ഉദ്ഘാടനം 10-)൦ വാർഡ് മെമ്പർ ശ്രീ, രാജേഷ് നിർവഹിച്ചു.
ഓസോൺ ദിനം
സെപ്റ്റംബർ 16 ഓസോൺ ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി പോസ്റ്റർ രചനാമത്സരം എന്നിവ നടന്നു.
വിജ്ഞാനോത്സവം
സെപ്റ്റംബർ 20 ന് കേരള ശാസ്ത്രസാഹിത്യപരിഷത്ത് നടത്തുന്ന ശാസ്ത്രബോധമുള്ള കുട്ടി ശാസ്ത്രം പഠിക്കുന്ന കുട്ടി എന്ന വിഷയത്തെ സംബന്ധിച്ച് സ്കൂൾതല വിജ്ഞാനോത്സവം നടത്തി.
സ്കൂൾ കായികമേള
സെപ്റ്റംബർ 23 ന് സ്കൂൾ കായികമേള സംഘടിപ്പിച്ചു.
സെപ്റ്റംബർ 26 ന് പഠനപ്രവർത്തനത്തിന്റെ ഭാഗമായി 4-)0 ക്ലാസ്സുകാർ സദ്യ നടത്തി.
ശാസ്ത്ര-പ്രവർത്തി പരിചയമേള
സെപ്റ്റംബർ 29 ന് സ്കൂൾ തല ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവർത്തിപരിചയമേള നടത്തി.
വയോജനദിനം
ഒക്ടോബർ 1 ന് വയോജനദിനത്തിന് ഏറ്റവും മുതിർന്ന പൂർവവിദ്യാർത്ഥി കുറുപ്പും വീട്ടിൽ ശ്രീ. വിശ്വനാഥൻ ,അമ്മിണി ആശാട്ടി എന്നിവരെ വീട്ടിൽ ചെന്ന് ആദരിച്ചു