"ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Pages | {{Yearframe/Pages}}വിദ്യാരംഗം കലാസാഹിത്യവേദി (സാഹിത്യ ക്ലബ്ബ്), ഇംഗ്ലീഷ് | ||
ക്ലബ്ബ്, ഹിന്ദി ക്ലബ്ബ് , സയൻസ് ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ്, ഇക്കോ | ക്ലബ്ബ്, ഹിന്ദി ക്ലബ്ബ് , സയൻസ് ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ്, ഇക്കോ |
11:09, 13 മേയ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
വിദ്യാരംഗം കലാസാഹിത്യവേദി (സാഹിത്യ ക്ലബ്ബ്), ഇംഗ്ലീഷ്
ക്ലബ്ബ്, ഹിന്ദി ക്ലബ്ബ് , സയൻസ് ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ്, ഇക്കോ
ക്ലബ്ബ്, ഗാന്ധിദർശൻ ക്ലബ്ബ് ഐടി ക്ലബ്ബ് തുടങ്ങി ക്ലബ്ബുകൾ
പ്രവർത്തിച്ചുവരുന്നു. എല്ലാ ക്ലബ്ബുകളിലും ചുമതലയുള്ള അധ്യാപകർ
പരിശീലനം നൽകുകയും സബ്ജില്ലാ, ജില്ലാ മത്സരങ്ങളിൽ
പങ്കെടുപ്പിക്കുകയും ചെയ്തു വരുന്നു. വിദ്യാരംഗം ക്ലബ്ബിൽ
എഴുത്തുവഴിയിലെ എഴുതാപ്പുറങ്ങൾ, ഡിജിറ്റൽ വായനയുടെ സാധ്യതകൾ
ഉൾപ്പെടെ പ്രയോജനപ്പെടുത്തിക്കൊണ്ട് വിവിധ മേഖലകളിലെ
എഴുത്തുകാരുടെ പുസ്തകങ്ങൾ രക്ഷിതാക്കൾക്കൊപ്പവും കുട്ടി
വായനയിലൂടെയും മനസ്സിലാക്കിയ സ്വന്തം സൃഷ്ടികൾ ഉൾപ്പെടുത്തി
പതിപ്പായി മാറ്റുകയും കൂടാതെ ബഷീർ ദിനത്തിൽ പൂവൻപഴം എന്ന
കൃതിയുടെ ദൃശ്യാവിഷ്കാരം ശിവദ കൃഷ്ണ 7B, ശിവാനി കൃഷ്ണ 3B
എന്നിവർ നടത്തുകയും ചെയ്തു. ബഷീർ ദിനത്തിൽ ബഷീർ
കഥാപാത്രങ്ങളുടെ വേഷാവതരണം കുട്ടികൾ രക്ഷകർത്താക്കൾക്കൊപ്പം
നടത്തി. വിദ്യാരംഗം സർഗോത്സവം മത്സരത്തിൽ അഭിനയത്തിന് നമ്മുടെ
വിദ്യാർഥിനിയായ ദയ എസ് കൃഷ്ണ സബ്ജില്ലാതല വിജയിയായി.
വാങ്മയം ഭാഷാ പ്രതിഭാ മത്സരത്തിൽ അഞ്ചിമ ബി എസ്,
അഭിനന്ദന എൽ എ എന്നീ വിദ്യാർത്ഥിനികൾ സബ്ജില്ലാതല
വിജയികളായി. വായനാ ദിനാചരണത്തിൽ താലൂക്ക് ലൈബ്രറി കൗൺസിൽ
പ്രസിഡന്റ് ശ്രീ.എസ് എസ് റോജി വായനാദിന സന്ദേശം നൽകി. ബഡ്ഡിംഗ്
റൈറ്റേഴ്സ് എന്ന പ്രവർത്തനവും നടന്നുവരുന്നു. കുമാരനാശാന്റെ നൂറാം
ചരമ വാർഷികത്തോടനുബന്ധിച്ച് ആശാൻ കൃതികളിലൂടെ ഒരു സഞ്ചാരം
എന്ന പേരിൽ ഭാഷാധ്യാപകനും എഴുത്തുകാരനുമായ ശ്രീ കുന്നിയോട്
രാമചന്ദ്രൻ സാറിന്റെ ചർച്ചാ ക്ലാസ് നടക്കുകയുണ്ടായി.
ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ഇംഗ്ലീഷ്
നൈപുണ്യ വികാസത്തിന് ആവശ്യമായ വിവിധ പ്രവർത്തനങ്ങൾ നടന്നു.
ഇതിൽ നിന്ന് രണ്ട് പതിപ്പുകളുടെ പ്രകാശനം നടത്തി.
മാത്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ ആർജ്ജിച്ച
ശേഷികൾ, ഗണിത പാട്ടുകൾ, കുസൃതി കണക്കുകൾ, പസിലുകൾ, ഗണിത
ചിന്തകൾ, സിദ്ധാന്തങ്ങൾ, ഗണിതരൂപങ്ങൾ തുടങ്ങി നിരവധി ഗണിത
രചനകൾ, കളക്ഷൻസ് ഇവ ഉൾപ്പെടുത്തി ഒന്നാം ക്ലാസ് മുതൽ ഏഴാം
ക്ലാസ് വരെ എല്ലാ ക്ലാസ്സുകളിലും ഗണിത പതിപ്പുകൾ തയ്യാറാക്കുകയും
ഗണിതോത്സവത്തിൽ പ്രകാശനം ചെയ്യുകയും ചെയ്തു. കൂടാതെ
ഓണാഘോഷത്തിന്റെ ഭാഗമായി അത്തപ്പൂക്കള ഡിസൈനിംഗ് മത്സരം പ്രീ
പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള രക്ഷിതാക്കൾക്കായി നടത്തിയതിൽ രമ്യ M/O പ്രജുൽ LKG, ശ്രീദേവി M/O ദയ എസ് കൃഷ്ണ Std 4B,
ജോസ്ന M/O ജോതിക Std 7B എന്നിവർ ഒന്നാം സ്ഥാനം നേടി.
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ മികച്ച
രീതിയിൽ നടന്നുവരുന്നു. ക്ലബ്ബ് പ്രവർത്തനങ്ങളുടെ പരിശീലനത്തിലൂടെ
ശാസ്ത്രമേളയിൽ കുട്ടികളെ എൽപി /യുപി തലത്തിൽ പങ്കെടുപ്പിച്ചു.
കൂടാതെ ചരിത്ര മാളിക സന്ദർശനവും ഫീൽഡ് ട്രിപ്പുകളും നടത്തി.
ഗാന്ധിദർശൻ ക്ലബ്ബ് സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റ്
വിജയകരമായിരുന്നു. ഇതിൽ നിന്നും ലഭിക്കുന്ന തുക ചാരിറ്റി
പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നു. ഫുഡ് ഫെസ്റ്റ്
വിജയകരമാക്കുന്നതിൽ രക്ഷിതാക്കളുടെ പങ്ക് എടുത്തു പറയേണ്ടതാണ്.
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും
ശാസ്ത്രം സമൂഹനന്മയ്ക്ക് എന്ന ബോധം കുട്ടികളിൽ വികസിപ്പിക്കുന്നതിനും
സയൻസ് ക്ലബ്ബ് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരുന്നു..
ശാസ്ത്രസംബന്ധിയായ ദിനാചരണങ്ങൾ , ശാസ്ത്ര ക്വിസുകൾ, ശാസ്ത്ര
പ്രാധാന്യമുള്ള സ്ഥലങ്ങളിലേക്ക് ഫീൽഡുതല സന്ദർശനങ്ങൾ എന്നിങ്ങനെ
വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് സയൻസ് ക്ലബ്ബ് നടത്തിവരുന്നത്.
ക്രിയാത്മകമായ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും ചിട്ടയായ രീതിയിൽ
നടത്തിവന്നതിനാൽ സബ് ജില്ലാതല ശാസ്ത്രോത്സവത്തിൽ മികച്ച പ്രകടനം
നടത്താനും റണ്ണേഴ്സ് അപ് ട്രോഫി കരസ്ഥമാക്കാനും സാധിച്ചു....
സ്കൂളിൻ്റെ തനതു പ്രവർത്തനമായ SPRINKLE ൻ്റെ വിവിധ
പ്രവർത്തനങ്ങളും സയൻസ് ക്ലബ്ബ് ഏകോപിപ്പിച്ചു വരുന്നു.
സുരീലീ ഹിന്ദി സഭയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 14ന്
ആരംഭിച്ച ഹിന്ദി ദിനാഘോഷത്തിന് സുരീലീ ഹിന്ദി ക്യാൻവാസിന്റെ
ഉദ്ഘാടനം പ്രധാന അധ്യാപകൻ ശ്രീ പ്രശാന്ത് മാഷ് നിർവ്വഹിച്ചു. തുടർന്ന്
കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടത്തുകയുണ്ടായി. സബ്ജില്ലാതല
പോസ്റ്റർ രചനാ മത്സരത്തിൽ ശ്രേയന്ത് ആർ ഷിജു ഒന്നാം സ്ഥാനം
കരസ്ഥമാക്കി. ഹിന്ദി ദിനാഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട്
ജനുവരി 10 വിശ്വ ഹിന്ദി ദിനാഘോഷം സംഘടിപ്പിച്ചു. പാറശ്ശാല
ബി.പി.സി. ശ്രീമതി സുഗത N ഉദ്ഘാടനം നിർവ്വഹിച്ചു. ശ്രീ. രതീഷ് കുമാർ,
ഹിന്ദി അധ്യാപകൻ (പി പി എം എച്ച് എസ് കാരക്കോണം) ശ്രീ. സതീഷ്
ബാബു (ഡയറ്റ്) എന്നിവർ വിശിഷ്ടാതിഥികൾ ആയിരുന്നു. 'ഗുരുവന്ദനം'
എന്ന പേരിൽ മുതിർന്ന പ്രീ പ്രൈമറി അധ്യാപികയായ ശ്രീമതി ജെസ്‌ലറ്റ്
ടീച്ചറിനെ ആദരിച്ചു. കൂടാതെ കുട്ടികൾ തയ്യാറാക്കിയ 'ദർപ്പൺ' എന്ന
പത്രികയുടെ പ്രകാശനം നടന്നു. തുടർന്ന് കുട്ടികൾ നടത്തിയ 'രംഗോലി'
വിവിധ കലാപരിപാടികൾ അരങ്ങേറി.
*ശുചിത്വ ക്ലബ്ബ്*
പഞ്ചായത്ത് തല ഹരിത വിദ്യാലയം പദ്ധതിയുടെ ഭാഗമായി കൊല്ലയിൽ
പഞ്ചായത്ത് നടപ്പിലാക്കിയ പദ്ധതിയിൽ നമ്മുടെ സ്കൂളും പങ്കെടുത്തു. സ്കൂൾ അമ്പാസിഡർ ആയി
ദേവപ്രിയ തിരഞ്ഞെടുക്കപ്പെട്ടു.
പത്ത് വിദ്യാർത്ഥികൾ കൊല്ലയിൽ പഞ്ചായത്ത് സംഘടിപ്പിച്ച ഹരിത സഭയിൽ
പങ്കെടുത്തു.
സ്കൂൾ ശുചീകരണ, ഹരിത വിദ്യാലയ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു,
സജീവ ചർച്ചയിൽ പങ്കെടുക്കുക്കയും ചെയ്തു. ശുചിത്വ ക്ലബ്ബിന്റെ
നേതൃത്വത്തിൽ വ്യക്തി, പരിസര - സാമൂഹ്യ ശുചിത്വ ബോധവത്കരണ സെമിനാർ,
ക്ലാസ്സ് തുടങ്ങിയവയും സംഘടിപ്പിച്ചു വരുന്നു.