"പയ്യന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 27: | വരി 27: | ||
സൈമൺ കമ്മിഷൻ ബഹിഷ്കരണ സമരത്തെ തുടർന്നു 1928ലാണ് പയ്യന്നൂരിന്റെ രാഷ്ട്രീയ സമരച്ചരിത്രം ആരംഭിക്കുന്നത് . ജവഹർ ലാൽ നെഹ്രുവിന്റെ അധ്യക്ഷതയിൽ പയ്യന്നൂരിൽ ചേർന്ന കെ പി സി സി സമ്മേളണം പൂർണസ്വരാജ് പ്രമേയം പാസ്സാക്കി കോൺഗ്രസിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുകളിലൊന്നായ ദണ്ഡിയാത്രയ്ക്ക് ഐക്യദാർഡിയമായി 1930 ഏപ്രിൽ 13ന് ഉപ്പുണ്ടാക്കി സത്യഗ്രഹം നടത്താൻ കേരളത്തിലെ നേതാക്കൾ തയ്യാറായി. കെ. കേളപ്പന്റെ നേതൃത്വത്തിൽ പയ്യന്നൂർ കടപ്പുറമാണ് കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിന് വേദിയായത്. കോഴിക്കോട് നിന്നായിരുന്നു ജാഥ പുറപ്പെട്ടത്. ഒയ്യാരത്ത് ശങ്കരൻ നമ്പ്യാരും സി.എച്ച്. ഗോവിന്ദൻ നമ്പ്യാരുമായിരുന്നു ജാഥ നയിച്ചത്. അവർ ഏപ്രിൽ 22ന് പയ്യന്നൂരിലെത്തി 23ന് കാലത്ത് കെ. കേളപ്പന്റെ നേതൃത്വത്തിൽ പയ്യന്നൂർ കടലിൽ നിന്നും വെള്ളം എടുത്ത് കുറിക്കി ഉപ്പുണ്ടാക്കുകയും പയ്യന്നൂർ അങ്ങാടിയിൽ അത് വിൽക്കുകയും ചെയ്തു. | സൈമൺ കമ്മിഷൻ ബഹിഷ്കരണ സമരത്തെ തുടർന്നു 1928ലാണ് പയ്യന്നൂരിന്റെ രാഷ്ട്രീയ സമരച്ചരിത്രം ആരംഭിക്കുന്നത് . ജവഹർ ലാൽ നെഹ്രുവിന്റെ അധ്യക്ഷതയിൽ പയ്യന്നൂരിൽ ചേർന്ന കെ പി സി സി സമ്മേളണം പൂർണസ്വരാജ് പ്രമേയം പാസ്സാക്കി കോൺഗ്രസിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുകളിലൊന്നായ ദണ്ഡിയാത്രയ്ക്ക് ഐക്യദാർഡിയമായി 1930 ഏപ്രിൽ 13ന് ഉപ്പുണ്ടാക്കി സത്യഗ്രഹം നടത്താൻ കേരളത്തിലെ നേതാക്കൾ തയ്യാറായി. കെ. കേളപ്പന്റെ നേതൃത്വത്തിൽ പയ്യന്നൂർ കടപ്പുറമാണ് കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിന് വേദിയായത്. കോഴിക്കോട് നിന്നായിരുന്നു ജാഥ പുറപ്പെട്ടത്. ഒയ്യാരത്ത് ശങ്കരൻ നമ്പ്യാരും സി.എച്ച്. ഗോവിന്ദൻ നമ്പ്യാരുമായിരുന്നു ജാഥ നയിച്ചത്. അവർ ഏപ്രിൽ 22ന് പയ്യന്നൂരിലെത്തി 23ന് കാലത്ത് കെ. കേളപ്പന്റെ നേതൃത്വത്തിൽ പയ്യന്നൂർ കടലിൽ നിന്നും വെള്ളം എടുത്ത് കുറിക്കി ഉപ്പുണ്ടാക്കുകയും പയ്യന്നൂർ അങ്ങാടിയിൽ അത് വിൽക്കുകയും ചെയ്തു. | ||
വിദേശവസ്ത്ര ബഹിഷ്കരണം, ഖാദി പ്രചരണം മദ്യവർജ്ജനം, അയിത്തോച്ചാടനം എന്നീ സാമൂഹ്യപ്രവർത്തനങ്ങളെല്ലാം പയ്യന്നൂരിൽ സജീവമായിരുന്നു. 1934ൽ ഹരിജൻ ഫണ്ട് ഏറ്റുവാങ്ങുന്നതിനായി ഗാന്ധിജി പയ്യന്നൂരിൽ വന്നിരുന്നു. 1953ൽ ആചാര്യ വിനോബാ ഭാവേയും പയ്യന്നൂരിൽ വരികയുണ്ടായി. | |||
വിദേശവസ്ത്ര ബഹിഷ്കരണം, ഖാദി പ്രചരണം മദ്യവർജ്ജനം, അയിത്തോച്ചാടനം എന്നീ സാമൂഹ്യപ്രവർത്തനങ്ങളെല്ലാം പയ്യന്നൂരിൽ സജീവമായിരുന്നു. 1934ൽ ഹരിജൻ ഫണ്ട് ഏറ്റുവാങ്ങുന്നതിനായി ഗാന്ധിജി പയ്യന്നൂരിൽ വന്നിരുന്നു. 1953ൽ ആചാര്യ വിനോബാ ഭാവേയും പയ്യന്നൂരിൽ വരികയുണ്ടായി | ചിറക്കൽ തമ്പുരാന്റെ അധികാര പരിധിയിലായിരുന്നു പയ്യന്നൂരിലെ ഭൂമിയിൽ കർഷകർക്കും തൊഴിലാളികൾക്കും അടിമകളെ പോലെ ജീവിക്കേണ്ടി വന്നിരുന്നു. ചൂഷണവും മർദ്ദനവും കൊണ്ട് പൊറുതിമുട്ടിയ ജീവിതം. വഴിനടക്കാനും വിദ്യനേടാനും ഇവിടെയും പോരാട്ടം നടന്നു. വഴിനടക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരത്തിൽ എ.കെ.ജി. തല്ല് കൊണ്ട് ബോധംകെട്ടുവീണത് പയ്യന്നൂരിലാണ്. തുടർന്നുണ്ടായ പോലീസ് വെടിവെപ്പിൽ ബി. പൊക്കനെന്ന ഹരിജൻ കർഷകത്തൊഴിലാളി മരണപ്പെട്ടു. കോറോം വെടിവെപ്പിനെ തുടർന്ന് ഒളിവിൽ പോയവരാണ് 1948ൽ മുനയൻകുന്നിൽ വെടിയെറ്റ് മരിച്ചത്. | ||
ചിറക്കൽ തമ്പുരാന്റെ അധികാര പരിധിയിലായിരുന്നു പയ്യന്നൂരിലെ ഭൂമിയിൽ കർഷകർക്കും തൊഴിലാളികൾക്കും അടിമകളെ പോലെ ജീവിക്കേണ്ടി വന്നിരുന്നു. ചൂഷണവും മർദ്ദനവും കൊണ്ട് പൊറുതിമുട്ടിയ ജീവിതം. വഴിനടക്കാനും വിദ്യനേടാനും ഇവിടെയും പോരാട്ടം നടന്നു. വഴിനടക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരത്തിൽ എ.കെ.ജി. തല്ല് കൊണ്ട് ബോധംകെട്ടുവീണത് പയ്യന്നൂരിലാണ് | |||
=== '''പവിത്ര മോതിരം''' === | === '''പവിത്ര മോതിരം''' === |
10:27, 23 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പയ്യന്നൂർ - ചരിത്രം
കേരളത്തിലെ കണ്ണൂർ ജില്ലയുടെ വടക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് പയ്യന്നൂർ. ദേശീയപാത 66ൽ പെരുമ്പപ്പുഴയുടെ തീരത്താണീ പട്ടണം സ്ഥിതി ചെയ്യുന്നത്. പയ്യന്നൂർ എന്ന പേരിന്റെ നിഷ്പത്തിയെക്കുറിച്ച് പല വാദങ്ങൾ നിലവിലുണ്ട്. സംഘരാജവായിരുന്ന പഴൈയെന്റെ ഊരാണ് പയ്യന്നൂർ ആയതെന്നാണ് ഡോ. എം. ജി എസ് നാരായണൻ പറയുന്നത്. സുബ്രഹ്മണ്യസ്വാമിക്ഷേത്രം സ്ഥിതി ചെയ്യുന്നതിനാൽ പയ്യന്റെ (സുബ്രഹ്മണ്യസ്വാമി) ഊര് എന്ന അർത്ഥത്തിലാണ് ഈ പേരു വന്നത് എന്നും വാദിക്കുന്നവരുണ്ട്.
ഐതിഹ്യം
പരശുരാമൻ മഴുവെറിഞ്ഞു സിന്ധു സമുദ്രത്തിൽ നിന്നും വീണ്ടെടുത്ത കന്യാകുമാരി മുതൽ ഗോകർണം വരെയുള്ള കര 64 ഗ്രാമങ്ങളായി വിഭജിച്ചു - 32 മലയാള ഗ്രാമങ്ങളും 32 തുളു ഗ്രാമങ്ങളും. അവസാന മലയാള ഗ്രാമം പയ്യന്നൂർ ആയിരുന്നു. ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രമായിരുന്നു പയ്യന്നുരിന്റെ ഗ്രാമക്ഷേത്രം. തുളുവന്നൂർ ആയിരുന്നു തൊട്ടടുത്ത തുളുഗ്രാമം.
ഭൂമിശാസ്ത്രം
12.1°N 75.2°E കോർഡിനേറ്റിലാണ് പയ്യന്നൂർ സ്ഥിതി ചെയ്യുന്നത് . ശരാശരി 16 മീറ്റർ (51 അടി) ഉയരമുണ്ട്. മൂന്ന് നദികൾ - പെരുമ്പപ്പുഴ (വണ്ണാത്തി പുഴ എന്നും അറിയപ്പെടുന്നു), പുന്നക്കാപ്പുഴ, തട്ടാർ പുഴ - പയ്യന്നൂരിലൂടെ ഒഴുകുന്നു. ഏഴിമല (ഏഴു കുന്നുകൾ എന്നർത്ഥം) - അതിൻ്റെ പടിഞ്ഞാറൻ അതിർത്തികൾ കാക്കുന്നു. അറബിക്കടൽ മൂന്ന് വശവും മലനിരകളെ അണിനിരത്തുന്നു. കോഴിക്കോട്, മംഗലാപുരം എന്നിവയാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളങ്ങൾ, രണ്ടും ഏകദേശം മൂന്ന് മണിക്കൂർ റോഡ് മാർഗം. കണ്ണൂർ ,കോഴിക്കോട്, മംഗലാപുരം എന്നിവയാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളങ്ങൾ.
ഗതാഗതം
ദേശീയപാത 66 പെരുമ്പ ജങ്ഷനിലൂടെയാണ് കടന്നുപോകുന്നത്. ഗോവ , മുംബൈ എന്നിവിടങ്ങളിലേക്ക് വടക്കുഭാഗത്തും കൊച്ചി , തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് തെക്കുഭാഗത്തും പ്രവേശിക്കാം. ദേശീയ പാത 66-ന് പയ്യന്നൂരിലും കേരളത്തിലെ മറ്റ് സ്ട്രീറ്റുകളിലും 6 വരി പാത നിർമ്മിക്കാൻ നോഡ് നൽകിയിട്ടുണ്ട്.
പയ്യന്നൂരിൽ നിരവധി സ്വകാര്യ, കെഎസ്ആർടിസി ബസുകൾ ജില്ലക്കകത്തും പുറത്തും സർവീസ് നടത്തുന്നുണ്ട്. നിരവധി ബസ് സർവീസുകളിലൂടെ പയ്യന്നൂർ നഗരപ്രാന്തങ്ങളുമായി നന്നായി ബന്ധപ്പെട്ടിരിക്കുന്നു. പയ്യന്നൂർ ടൗണിൽ മൂന്ന് ബസ് ടെർമിനലുകളുണ്ട് - കെഎസ്ആർടിസി ബസ് ടെർമിനൽ, എൻഎച്ച്-66 റോഡിലെ പയ്യന്നൂർ, പഴയ ബസ് സ്റ്റാൻഡ്, പയ്യന്നൂർ, പുതിയ ബസ് സ്റ്റാൻഡ്, മെയിൻ റോഡിൽ പയ്യന്നൂർ, പയ്യന്നൂർ.
സതേൺ റെയിൽവേയുടെ ഷൊർണൂർ -മംഗലാപുരം സെക്ഷനിലെ പ്രധാന സ്റ്റേഷനുകളിലൊന്നാണ് പയ്യന്നൂർ , പാലക്കാട് ഡിവിഷനു കീഴിലുള്ള എ കാറ്റഗറി സ്റ്റേഷനുകളിൽ ഉൾപ്പെടുന്നു . സ്റ്റേഷനിൽ 3 പ്ലാറ്റ്‌ഫോമുകളും 4 ട്രാക്കുകളും ഉണ്ട്.
ഏറ്റവും അടുത്തുള്ള വിമാനത്താവളം കണ്ണൂർ 57 കി.മീ (35 മൈൽ) അകലെയും മംഗലാപുരം 115 കി.മീ (71 മൈൽ) അകലെയുമാണ്.
സ്വാതന്ത്ര്യസമരചരിത്രം
സൈമൺ കമ്മിഷൻ ബഹിഷ്കരണ സമരത്തെ തുടർന്നു 1928ലാണ് പയ്യന്നൂരിന്റെ രാഷ്ട്രീയ സമരച്ചരിത്രം ആരംഭിക്കുന്നത് . ജവഹർ ലാൽ നെഹ്രുവിന്റെ അധ്യക്ഷതയിൽ പയ്യന്നൂരിൽ ചേർന്ന കെ പി സി സി സമ്മേളണം പൂർണസ്വരാജ് പ്രമേയം പാസ്സാക്കി കോൺഗ്രസിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുകളിലൊന്നായ ദണ്ഡിയാത്രയ്ക്ക് ഐക്യദാർഡിയമായി 1930 ഏപ്രിൽ 13ന് ഉപ്പുണ്ടാക്കി സത്യഗ്രഹം നടത്താൻ കേരളത്തിലെ നേതാക്കൾ തയ്യാറായി. കെ. കേളപ്പന്റെ നേതൃത്വത്തിൽ പയ്യന്നൂർ കടപ്പുറമാണ് കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിന് വേദിയായത്. കോഴിക്കോട് നിന്നായിരുന്നു ജാഥ പുറപ്പെട്ടത്. ഒയ്യാരത്ത് ശങ്കരൻ നമ്പ്യാരും സി.എച്ച്. ഗോവിന്ദൻ നമ്പ്യാരുമായിരുന്നു ജാഥ നയിച്ചത്. അവർ ഏപ്രിൽ 22ന് പയ്യന്നൂരിലെത്തി 23ന് കാലത്ത് കെ. കേളപ്പന്റെ നേതൃത്വത്തിൽ പയ്യന്നൂർ കടലിൽ നിന്നും വെള്ളം എടുത്ത് കുറിക്കി ഉപ്പുണ്ടാക്കുകയും പയ്യന്നൂർ അങ്ങാടിയിൽ അത് വിൽക്കുകയും ചെയ്തു. വിദേശവസ്ത്ര ബഹിഷ്കരണം, ഖാദി പ്രചരണം മദ്യവർജ്ജനം, അയിത്തോച്ചാടനം എന്നീ സാമൂഹ്യപ്രവർത്തനങ്ങളെല്ലാം പയ്യന്നൂരിൽ സജീവമായിരുന്നു. 1934ൽ ഹരിജൻ ഫണ്ട് ഏറ്റുവാങ്ങുന്നതിനായി ഗാന്ധിജി പയ്യന്നൂരിൽ വന്നിരുന്നു. 1953ൽ ആചാര്യ വിനോബാ ഭാവേയും പയ്യന്നൂരിൽ വരികയുണ്ടായി. ചിറക്കൽ തമ്പുരാന്റെ അധികാര പരിധിയിലായിരുന്നു പയ്യന്നൂരിലെ ഭൂമിയിൽ കർഷകർക്കും തൊഴിലാളികൾക്കും അടിമകളെ പോലെ ജീവിക്കേണ്ടി വന്നിരുന്നു. ചൂഷണവും മർദ്ദനവും കൊണ്ട് പൊറുതിമുട്ടിയ ജീവിതം. വഴിനടക്കാനും വിദ്യനേടാനും ഇവിടെയും പോരാട്ടം നടന്നു. വഴിനടക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരത്തിൽ എ.കെ.ജി. തല്ല് കൊണ്ട് ബോധംകെട്ടുവീണത് പയ്യന്നൂരിലാണ്. തുടർന്നുണ്ടായ പോലീസ് വെടിവെപ്പിൽ ബി. പൊക്കനെന്ന ഹരിജൻ കർഷകത്തൊഴിലാളി മരണപ്പെട്ടു. കോറോം വെടിവെപ്പിനെ തുടർന്ന് ഒളിവിൽ പോയവരാണ് 1948ൽ മുനയൻകുന്നിൽ വെടിയെറ്റ് മരിച്ചത്.
പവിത്ര മോതിരം
പയ്യന്നൂർ പവിത്രമോതിരം ഏറെ പ്രശസ്തമാണ്. ക്ഷേത്രത്തിന്റെ പുനഃനിർമ്മാണ സമയത്ത് രൂപകല്പന ചെയ്യപ്പേട്ടതാണ് പവിത്രമോതിരം. പയ്യന്നൂർ പവിത്രം അല്ലെങ്കിൽ പവിത്ര മോതിരം എന്നത് ഹൈന്ദവ പാരമ്പര്യത്തിൽ വൈദികമോ വിശുദ്ധമോ ആയ ആചാരങ്ങൾ നടത്തുമ്പോഴോ "പിതൃബലി" (പൂർവികരുടെയോ പരേതരുടെയോ ക്ഷേമത്തിനായി നടത്തുന്ന ചടങ്ങ്) സമയത്ത് ധരിക്കുന്ന ഒരു പ്രത്യേക മോതിരമാണ്. പരമ്പരാഗത പവിത്രം സാധാരണയായി "ധർബ" പുല്ലാണ് നിർമ്മിച്ചിരിക്കുന്നത്. പയ്യന്നൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവുമായി അടുത്ത ബന്ധമുള്ളതാണ് പയ്യന്നൂർ പവിത്രത്തിൻ്റെ രൂപീകരണം
ആരാധനാലയങ്ങൾ
ശ്രീ മല്ലിയോട്ട് പാലോട്ട് കാവ് ,കുഞ്ഞിമംഗലം. ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം ,രാമന്തളി. ശ്രീ മുച്ചിലോട്ട് കാവ് ,കോറോം. ശ്രീ രയരോതിടം സോമേശ്വരി ക്ഷേത്രം ,പടിഞ്ഞാറേക്കര. സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
എടാട്ട് കണ്ണങ്ങാട് ക്ഷേത്രം കോട്ടഞ്ചേരി മഹാക്ഷേത്രം കണ്ടോത്ത് ജുമാ മസ്ജിദ് സി. എസ്. ഐ. പള്ളി പയ്യന്നൂർ
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
ബി ഇ എം എൽ പി സ്കൂൾ സെൻറ്.മേരീസ് ഗേൾസ് സ്കൂൾ, പയ്യന്നൂർ പയ്യന്നൂർ കോളേജ് ഗവണ്മെന്റ് ബോയ്സ് സ്കൂൾ, പയ്യന്നൂർ ഗവണ്മെന്റ് ഗേൾസ് സ്കൂൾ, പയ്യന്നൂർ ശ്രീ നാരായണ എഞ്ചിനീയറിംഗ് കോളേജ്, പയ്യന്നൂർ ഗുരുദേവ് ആർട്സ് ആൻഡ് സയൻസ് കോളേജ്, പയ്യന്നൂർ സയ്യിദ് അബ്ദുറഹ്മാൻ ഭാകഫി തങ്ങൾ മെമ്മോറിയൽ ഹൈസ്കൂൾ,പയ്യന്നൂർ എസ് എസ് ജി എച് എസ് എസ് കണ്ടങ്കാളി, പയ്യന്നൂർ റെസിഡൻഷ്യൽ വിമൻസ് പോളി ടെക്‌നിക് കോളേജ്, കോറോം
പൊതുസ്ഥാപനങ്ങൾ
പോസ്റ്റ് ഓഫീസ്
എക്കോ പാർക്ക്
ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
ചിൽഡ്രൻസ് പാർക്ക്
താലൂക്ക് ഓഫീസ്
ബസ് സ്റ്റാൻഡ്
ആശുപത്രി
റെയിൽവേ സ്റ്റേഷൻ
പയ്യന്നൂർ - സ്ഥലങ്ങൾ
കവ്വായി ദ്വീപ് , പയ്യന്നൂരിൽ നിന്ന് 3 കിലോമീറ്റർ അന്നൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം കണ്ടംകുളങ്ങര കണ്ടങ്കാളി പയ്യന്നൂരിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള വലിയപറമ്പ് കായൽ ഇന്ത്യൻ നേവൽ അക്കാദമി , പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 5 കിലോമീറ്റർ ഏഴിമല , പയ്യന്നൂർ ടൗണിൽ നിന്ന് 12 കി.മീ മംഗലാപുരം , കർണാടക. പയ്യന്നൂർ ടൗണിൽ നിന്ന് 114 കി കുഞ്ഞിമംഗലം ഗ്രാമം, പയ്യന്നൂർ ടൗണിൽ നിന്ന് 8 കി.മീ പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ
ശ്രദ്ധേയരായ ആളുകൾ
• വി പി അപ്പുക്കുട്ട പൊതുവാൾ , സ്വാതന്ത്ര്യ സമര സേനാനി • ഉണ്ണികൃഷ്ണൻ നമ്പൂതിരി , ചലച്ചിത്ര നടൻ • പി വി കുഞ്ഞികൃഷ്ണൻ , കേരള ഹൈക്കോടതി ജഡ്ജി • സി വി ബാലകൃഷ്ണൻ , എഴുത്തുകാരൻ • സതീഷ് ബാബു പയ്യന്നൂർ , എഴുത്തുകാരൻ • ധനഞ്ജയൻ , ക്ലാസിക്കൽ നർത്തകർ- പത്മ അവാർഡ് ജേതാവ് • കെ യു മോഹനൻ , ഛായാഗ്രാഹകൻ • കൈതപ്രം ദാമോദരൻ നമ്പൂതിരി , ഗാനരചയിതാവ് • കൈതപ്രം വിശ്വനാഥൻ നമ്പൂതിരി , സംഗീത സംവിധായകൻ • സഹൽ അബ്ദുൾ സമദ് , പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരൻ • മാളവിക മോഹനൻ , ചലച്ചിത്ര നടി • പാർവതി നമ്പ്യാർ , ചലച്ചിത്ര നടി • ഗണപതി എസ് പൊതുവാൾ , ചലച്ചിത്ര നടൻ • കെ സി വേണുഗോപാൽ , ഇന്ത്യൻ രാഷ്ട്രീയക്കാരൻ • പി കുഞ്ഞികൃഷ്ണൻ , ബഹിരാകാശ ശാസ്ത്രജ്ഞൻ