"ജി. ബി. യു. പി. എസ്. തത്തമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 31: | വരി 31: | ||
== '''''ചിത്രശാല''''' == | == '''''ചിത്രശാല''''' == | ||
[[പ്രമാണം:21353-Angadivela.jpg|thumb|അങ്ങാടിവേല]] | |||
[[പ്രമാണം:21353-TTM-Town.jpg|thumb|ജംഗ്ഷൻ]] | |||
[[പ്രമാണം:21353-TTM-Road.jpg|thumb|റോഡ്]] |
00:20, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
തത്തമംഗലം
കേരളത്തിലെ പാലക്കാട്ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് തത്തമംഗലം. ചിറ്റൂർ-തത്തമംഗലം മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ട 2 സ്ഥലങ്ങളിൽ ഒന്ന്.കേരള സംസ്ഥാന രൂപീകരണത്തിന് മുൻപ് കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്നു. മലയാളം,തമിഴ്,തെലുങ്ക് എന്നീ ഭാഷകൾ സംസാരിക്കുന്ന ജനങ്ങൾ ഉണ്ട്.ജില്ല ആസ്ഥാനമായ പാലക്കാടിൽ നിന്നു, പാലക്കാട്-പൊള്ളാച്ചിസംസഥാന പാതയിലൂടെ 15 കിലോമീറ്റർ സഞ്ചരിച്ചാൽ തത്തമംഗലത്തെത്താം.പ്രശസ്തമായ തത്തമംഗലം അങ്ങാടിവേല-തത്തമംഗലം കുതിരവേല ഉത്സവം നടക്കുന്നതു് തത്തമംഗലത്താണ്. അങ്ങാടിവേലയുടെ ഭാഗമായി കുതിരയോട്ടവും നടക്കുന്നു.കുളങ്ങളും കാവുകളും വിദ്യാലയങ്ങളും കൊണ്ടു സമ്പന്നമാണ്.
ഭൂമിശാസ്ത്രം
ചരിത്രമുറങ്ങുന്ന ചിറ്റൂരിന്റെ പടിഞ്ഞാറേകരയില്ലുള്ള ദേശമാണ് തത്തമംഗലം.വിവിധ കുലത്തൊഴിലുകൾ ചെയ്തു ജനങ്ങൾ തിങ്ങിപാർക്കുന്നതുകൊണ്ടാണ്ണാത്രെ ഈ കാർഷികഗ്രാമത്തിന് തത്തമംഗലം എന്ന പേര് വന്നതു.
പ്രധാന പൊതുസ്ഥാപനങ്ങൾ
- സബ്പോസ്റ്റ് ഓഫീസ് ,തത്തമംഗലം
- വില്ലേജ് ഓഫീസ്,തത്തമംഗലം
- സ്റ്റേറ്റ് ബാങ്ക് ഓഫ്ഇന്ത്യ ,തത്തമംഗലം
- ഗവൺമെന്റ് ഹോമോെൊപത്തിക് ഹോസ്പിറ്റൽ,തത്തമംഗലം
- ഗവൺമെന്റ് ആയുർവ്വേദ ഹോസ്പിറ്റൽ, തത്തമംഗലം
ശ്രദ്ധേയരായ വ്യക്തികൾ
ഇന്ത്യയിലെ പ്രശസ്തനായ ഒരു രാഷ്ട്രീയ പ്രവത്തകനയിരുന്നു കെ അച്ചുതൻ.പത്ത് ,പതിനൊന്നു, പന്ത്രണ്ടൂ,പതിമൂന്നു കേരള നിയമസഭ സഭകളിൽ ചിറ്റൂർ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു.1979 മുതൽ 1996 വരെ ചിറ്റൂർ -തത്തമംഗലം നഗരസഭാചെയർമാനായിരുന്നു.കാർഷിക സഹകരണമേഖലയിൽ പ്രവർത്തിച്ചിരുന്നു.
ആരാധനാലയങ്ങൾ
- വിനായകൻ കോവിൽ,തത്തമംഗലം
- വേട്ടകറൂപ്പൻ കോവിൽ, തത്തമംഗലം
- ഷംസുൽ ഇസ്ലാം ഹനഫി ജുമാമസ്ജിദ്, തത്തമംഗലം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി യു പി എസ് തത്തമംഗലം
- ജി എസ് എം വി എച്ച് എസ് എസ് തത്തമംഗലം