"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 25: | വരി 25: | ||
സ്നേഹപൂർവ്വം, | സ്നേഹപൂർവ്വം, | ||
ബ്രൂസ് രാജ് സർ | ബ്രൂസ് രാജ് സർ | ||
==[[എന്റെ വിദ്യാലയം - എന്റെ അഭിമാനം]]== | |||
എന്റെ വിദ്യാലയം എന്റെ അഭിമാനമാണ്.....! | |||
എന്റെ വ്യക്തിത്വത്തിന്റെ ഉറവിടമാണ്......... | |||
എന്റെ അറിവിന്റെ ഊർജമാണ്............. | |||
ചരിത്രമുറങ്ങുന്ന മാരായമുട്ടം ഗ്രാമത്തിന്റെ അക്ഷരവിളക്കാണ്......... | |||
ഒരു ദശാബ്ദം ഈ വിദ്യാലയത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞത് എൻ്റെ ജന്മാന്തര പുണ്യമായി, സുകൃതമായി ഞാൻ കരുതുന്നു. ..... | |||
പഠനാന്തരീക്ഷം ഒരുക്കുന്ന ഭൗതിക സാഹചര്യങ്ങളുടെ സമ്പൂർണത എന്റെ വിദ്യാലയത്തെ അന്തർദേശീയ നിലവാരത്തിലേക്കുയർത്തുന്നു......... | |||
സത്യസന്ധവും സുദൃഢവുമായ അധ്യാപക-വിദ്യാർത്ഥി - രക്ഷിതാക്കളുടെ കൂട്ടായ്മയുമാണ് എന്റെ വിദ്യാലയത്തിന്റെ കരുത്ത്......... | |||
അക്ഷരാർഥത്തിൽ എന്റെ വിദ്യാലയം മികവിന്റെ കേന്ദ്രമാണ്. പൊതു വിദ്യാലയങ്ങൾക്ക് ഒരു മുതൽക്കൂട്ടുമാണ്. | |||
സ്‌നേഹപൂർവ്വം, | |||
രാജേന്ദ്രൻ സർ |
06:57, 11 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
എന്റെ വിദ്യാലയം
കേരളത്തിന്റെ സാംസ്കാരിക ഭൂമികയായ അരുവിപ്പുറത്തിനു സമീപ പ്രദേശമായ മാരായമുട്ടത്ത് നാടിന്റെ കെടാവിളക്കായി സ്ഥിതി ചെയ്യുന്ന എന്റെ വിദ്യാലയമാണ് മാരായമുട്ടം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ. ഇവിടെ പഠിച്ചിറങ്ങിയ പരശ്ശതം വിദ്യാർത്ഥികൾ സ്വന്തം വിദ്യാലയത്തെക്കുറിച്ച് അഭിമാനപൂർവമാണ് എന്നും എപ്പോഴും സ്മരിക്കുന്നത്. നൂറു ശതമാനം വിജയവും A+ മികവുകൾക്കുമൊപ്പം പാഠ്യേതര രംഗത്തും ജില്ലാ സംസ്ഥാന തലങ്ങളിൽ തിളങ്ങുവാൻ നമ്മുടെ കുഞ്ഞുങ്ങൾക്കു കഴിയുന്നു. പ്രഗത്ഭരും പരിചയസമ്പന്നരുമായ ഒരു ടീം അധ്യാപകരുടെ ആത്മാർത്ഥമായ പരിശ്രമമാണ് സ്കൂളിന്റെ വിജയം . വരും കാലങ്ങളിൽ കേരളവിദ്യാഭ്യാസ മേഖലയുടെ തിലകക്കുറിയായി ശോഭിക്കാൻ എന്റെ വിദ്യാലയത്തിനു കഴിയുമെന്ന ഉറപ്പും അഭിമാനവുമുണ്ട്.
സ്നേഹപൂർവ്വം, കവിത ടീച്ചർ ( ഹെഡ്‌മിസ്‌ട്രസ്സ്)
മനസ്സിന്റെ താളുകളിൽ പതിഞ്ഞ എന്റെ പ്രിയ വിദ്യാലയം
പെരുങ്കടവിള എന്ന മലയേര ഗ്രാമത്തിലെ വിദ്യാലയ മുത്തശ്ശിയാണ് എന്റെ വിദ്യാലയം.ഈ വിദ്യാലയ മുത്തശ്ശിയുടെ ഭാഗമായിട്ട് 13 വർഷങ്ങൾ......ഈ കാലയളവിൽ ഓടിട്ട ചോർന്നൊലിക്കുന്ന കെട്ടിടങ്ങൾ മാറി കോൺക്രീറ്റ് കെട്ടിടങ്ങളായി,പൊട്ടി പൊളിഞ്ഞ ക്ലാസ്സ് റൂമുകൾ മാറി ഫാനുകളും, പ്രൊജക്‌ടറും,ലാപ്ടോപ്പും,സ്പീക്കറും, വൈറ്റ് ബോർഡും ഉൾപ്പെട്ട ഹൈടെക്ക് ക്ലാസ്സ്റൂമുകളായി ....... കൺമുന്നിൽ എന്തെല്ലാം മാറ്റങ്ങൾ.....ഒപ്പം ഹൃദയത്തിൽ പതിഞ്ഞ സൗഹൃദങ്ങൾ,പ്രിയ വിദ്യാർത്ഥികൾ ......പഠന-പാഠ്യേതര കാര്യങ്ങളിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ മറ്റേതൊരു സ്ഥാപനത്തിനെക്കാളും ബഹുദൂരം മുന്നിലാണ് എന്റെ വിദ്യാലയം. ഈ വിദ്യാലയ മുത്തശ്ശി എന്നും തല ഉയർത്തിപിടിച്ച്, പെരുങ്കടവിള എന്ന മലയോര ഗ്രാമത്തിന് തിലക ചാർത്തായി, മുൻപന്തിയിൽ തന്നെ ഉണ്ടാവും.........ഇതെന്റെ വിശ്വാസമാണ്......പ്രാർത്ഥനയാണ്......
സ്നേഹപൂർവ്വം, സന്ധ്യ ടീച്ചർ
എന്റെ പ്രിയ വിദ്യാലയം
മഹാരാജാവിനു മാർഗ്ഗം മുടങ്ങിയ മാരായമുട്ടം പ്രദേശത്തിൻറെ തിലകക്കുറിയായി അന്തർദേശീയ നിലവാരത്തിലേയ്ക്ക് ഉയർന്നു നില്ക്കുന്ന സർക്കാർ വിദ്യാലയമാണ് മാരായമുട്ടം ഗവൺമെന്റ് ഹയർസെക്കൻററി സ്കൂൾ, ഒരു ഗ്രാമീണമേഘലയിൽ മികച്ച വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന ഈ വിദ്യാലയത്തിലെ ഓരോ പഠിതാവിനും ഉയരങ്ങൾ കീഴടക്കാനുള്ള ധാരാളം അവസരങ്ങൾ മുന്നിലുണ്ട്.പാഠ്യ,പാഠ്യേതരപ്രവർത്തനങ്ങളിൽ കുട്ടികളുടെ ശേഷികളും നൈപുണികളും വർദ്ധിപ്പിക്കുന്നു.അധ്യാപകർ ഓരോ കുട്ടികളെയും അടുത്തറിയുന്നവരാണ്, കുട്ടികളുടെ മികവുകളും പരിമിധികളും കണ്ടറിഞ്ഞ് അവരെ പരിപോഷിപ്പിക്കുന്നു. ഒരു സാമൂഹ്യശാസ്ത്ര അധ്യാപകനായ ഞാൻ കുട്ടികളെ സാമൂഹ്യ പ്രതിബദ്ധതയുള്ളവരാക്കുന്നതരത്തിൽ പാഠഭാഗങ്ങൾ വിനിമയം ചെയ്യാനാണ് ശ്രമിക്കുന്നത്...
സ്നേഹപൂർവ്വം, ബ്രൂസ് രാജ് സർ
എന്റെ വിദ്യാലയം - എന്റെ അഭിമാനം
എന്റെ വിദ്യാലയം എന്റെ അഭിമാനമാണ്.....!
എന്റെ വ്യക്തിത്വത്തിന്റെ ഉറവിടമാണ്.........
എന്റെ അറിവിന്റെ ഊർജമാണ്.............
ചരിത്രമുറങ്ങുന്ന മാരായമുട്ടം ഗ്രാമത്തിന്റെ അക്ഷരവിളക്കാണ്.........
ഒരു ദശാബ്ദം ഈ വിദ്യാലയത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞത് എൻ്റെ ജന്മാന്തര പുണ്യമായി, സുകൃതമായി ഞാൻ കരുതുന്നു. .....
പഠനാന്തരീക്ഷം ഒരുക്കുന്ന ഭൗതിക സാഹചര്യങ്ങളുടെ സമ്പൂർണത എന്റെ വിദ്യാലയത്തെ അന്തർദേശീയ നിലവാരത്തിലേക്കുയർത്തുന്നു.........
സത്യസന്ധവും സുദൃഢവുമായ അധ്യാപക-വിദ്യാർത്ഥി - രക്ഷിതാക്കളുടെ കൂട്ടായ്മയുമാണ് എന്റെ വിദ്യാലയത്തിന്റെ കരുത്ത്.........
അക്ഷരാർഥത്തിൽ എന്റെ വിദ്യാലയം മികവിന്റെ കേന്ദ്രമാണ്. പൊതു വിദ്യാലയങ്ങൾക്ക് ഒരു മുതൽക്കൂട്ടുമാണ്.
സ്‌നേഹപൂർവ്വം, രാജേന്ദ്രൻ സർ