"എസ്.എം.എൽ.പി സ്കൂൾ കാളിയാർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}*നക്ഷത്രവനം | ||
[[പ്രമാണം:29365-.jpg|ലഘുചിത്രം|കൊയ്ത്തുൽഝവത്തിൽ നിന്നും]] | |||
<nowiki>*</nowiki>അക്ഷരവെളിച്ചം | |||
<nowiki>*</nowiki>കരനെൽകൃഷി | |||
<nowiki>*</nowiki>ആകാശവാണി | |||
<nowiki>*</nowiki>ജി.കെ. ഡെയിലി | |||
<nowiki>*</nowiki>വാട്ടർ ബെൽ - സ്റ്റീൽ വാട്ടർ ബോട്ടിൽ | |||
<nowiki>*</nowiki>ദിനാചരണങ്ങൾ | |||
<nowiki>*</nowiki>Millet കൃഷി | |||
<nowiki>*</nowiki>Spoken English Class[[പ്രമാണം:29365-.jpg|ലഘുചിത്രം|കൊയ്ത്തുൽഝവത്തിൽ നിന്നും]] | |||
[[പ്രമാണം:29365.jpg|ലഘുചിത്രം]]കൊയ്ത്തുൽഝവം | [[പ്രമാണം:29365.jpg|ലഘുചിത്രം]]കൊയ്ത്തുൽഝവം | ||
[[പ്രമാണം:29365 - photo.jpg|ലഘുചിത്രം|[[പ്രമാണം:29365 - p.jpg|ലഘുചിത്രം|അക്ഷരവെളിച്ചം പതിപ്പ്]]അക്ഷരവെളിച്ചം കൈയ്യെഴുത്തു മാസിക പ്രകാശനം]] | [[പ്രമാണം:29365 - photo.jpg|ലഘുചിത്രം|[[പ്രമാണം:29365 - p.jpg|ലഘുചിത്രം|അക്ഷരവെളിച്ചം പതിപ്പ്]]അക്ഷരവെളിച്ചം കൈയ്യെഴുത്തു മാസിക പ്രകാശനം]] |
13:14, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
*നക്ഷത്രവനം
*അക്ഷരവെളിച്ചം
*കരനെൽകൃഷി
*ആകാശവാണി
*ജി.കെ. ഡെയിലി
*വാട്ടർ ബെൽ - സ്റ്റീൽ വാട്ടർ ബോട്ടിൽ
*ദിനാചരണങ്ങൾ
*Millet കൃഷി
*Spoken English Class
കൊയ്ത്തുൽഝവം
അക്ഷരവെളിച്ചം പതിപ്പ് നിർമ്മാണം
വീട്ടിലെ കരനെൽ കൃഷി
വായനാവസന്തം മൂന്ന് ദിവസങ്ങളിലൂടെ
വാട്ടർബെൽ പദ്ധതി
പൂച്ചെടികൾ നട്ടു സ്കൂൾ പരിസരം മനോഹരമാക്കുന്നു.
ഏറുമാടം
പുനരുപയോഗദിനം
ശാസ്ത്ര ദിനം
തുടങ്ങിയ പ്രവർത്തനങ്ങൾ വളരെ മനോഹരമായി തന്നെ നടന്നു വരുന്നു. ഓരോ വർഷവും വ്യത്യസ്തമായ പ്രവർത്തനങ്ങളാണ് കുട്ടികൾക്കായി നൽകി വരുന്നത്.
2023 2024 വർഷത്തെ പ്രവർത്തനങ്ങൾ
ലോക പരിസ്ഥിതി ദിനം
ജൂൺ 5 ലോക പരിസ്ഥിതി ദിനം ആചരിച്ചു. സ്കൂൾ പരിസരത്ത് വൃക്ഷത്തൈകളും ഔഷധസസ്യങ്ങളും പൂച്ചെടികളും പുതുതായി നട്ടുപിടിപ്പിച്ചു. പരിസ്ഥിതി ദിന ക്വിസ് മത്സരം, സന്ദേശം, ഡ്രാമ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ കുട്ടികൾ നടത്തി ഒപ്പം മനോരമ നല്ലപാഠത്തിന്റെ " With a Friend "എന്ന പ്രോഗ്രാമിന്റെ ഭാഗമായി കുട്ടികൾ പരസ്പരം വിത്തുകൾ കൈമാറി. ഒപ്പം " സീറോ വേസ്റ്റ് ക്യാമ്പസ് "പദ്ധതിക്ക് തുടക്കം കുറിക്കുകയും ചെയ്തു.
വായനാദിനം
ഈ വർഷവും വായനാദിനത്തിൽ വ്യത്യസ്തമായ പ്രവർത്തനങ്ങളാണ് സ്കൂളിൽ നടത്തിയത്. വായനദിന ക്വിസ് മത്സരം, വാർത്തവായന മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുകയും " പുസ്തക ചങ്ങാതി " എന്ന പേരിൽ ഒരു പദ്ധതി ആരംഭിക്കുകയും പുസ്തകങ്ങൾ സമാഹരിച്ച് ലൈബ്രറിയിൽ സൂക്ഷിക്കുകയും ചെയ്തു. ഓരോ ദിവസവും വൈകുന്നേരങ്ങളിൽ സ്കൂളിൽ പോകുവാൻ wait ചെയ്തിരിക്കുന്ന കുട്ടികൾ ഈ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ എടുക്കുകയും വായിക്കുകയും ചെയ്യുന്നു. Class library യുടെ ഉദ്ഘാടനവും ഇന്നേ നടത്തി. ഇവ ഫലപ്രദമായി തന്നെ കുട്ടികൾ ഉപഗോഗിച്ചു വരുന്നു എന്ന് അധ്യാപകർ ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. ഒപ്പം കഴിഞ്ഞവർഷം ആരംഭിച്ച " വായനമൂല "പദ്ധതി അക്ഷരക്കൂട് എന്ന പേരിൽ നവീകരിക്കുകയും പ്രവർത്തനം തുടർന്ന് വരികയും ചെയ്യുന്നു.
എന്റെ ചങ്കിന് എന്റെ പങ്ക്
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിൽ നല്ലപാഠം ക്ലബ് അംഗങ്ങളുടെയും കോഡിനേറ്റർമാരുടെയും നേതൃത്വത്തിൽ " എന്റെ ചങ്കിന് എന്റെ പങ്ക് " എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. എല്ലാ ചൊവ്വാഴ്ച ദിവസങ്ങളിലും ക്ലാസ്സുകളിലൂടെ ഒരു ബോക്സ് കൈമാറുകയും കുട്ടികൾ ഓരോരുത്തരും കൊണ്ടുവരുന്ന ചെറിയ തുക സമാഹരിക്കുകയും ചെയ്യുന്നു... ഈ തുക നമ്മുടെ സ്കൂളിലെ തന്നെ കുട്ടികൾക്ക് ആവശ്യസമയങ്ങൾ കൈമാറുക എന്നതാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്..
നന്മപ്പെട്ടി ഉദ്ഘാടനം
നല്ല പാഠം ക്ലബ് അംഗങ്ങളുടെയും ഗിൽറ്റ ടീച്ചറിന്റെയും മഞ്ജു ടീച്ചറിന്റെയും നേതൃത്വത്തിൽ നന്മപെട്ടി ഉദ്ഘാടനം നിർവഹിച്ചു. ക്ലാസിലും സ്കൂൾ പരിസരത്തും കളഞ്ഞുകിട്ടുന്ന പഠനോപകരണങ്ങൾ ശേഖരിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പദ്ധതി ആരംഭിച്ചത്. പദ്ധതി ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് ഷിബിമോൾ ജോസഫ് നിർവഹിച്ചു.
Pen Drop Box
എവിടെ മഷി തീർന്ന പേനകൾ വലിച്ചെറിഞ്ഞു പ്രകൃതിക്ക് ദോഷമാകാതിരിക്കാൻ സ്കൂളിൽ ഒരു ബോക്സ് സ്ഥാപിക്കുകയും പേനകൾ ശേഖരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ " Pen Drop Box " പദ്ധതി ആരംഭിച്ചു. കുട്ടികൾ തങ്ങൾക്ക് ലഭിക്കുന്ന മഷി തീർന്ന പേനകൾ ഈ ബോക്സിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. ഈ പദ്ധതിയുടെ ഉദ്ഘാടനം HM ഷിബി ടീച്ചർ നിർവഹിച്ചു.