"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2023-2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 157: വരി 157:


== '''ഓഗസ്റ്റ്''' ==
== '''ഓഗസ്റ്റ്''' ==
=== '''സ്വാതന്ത്ര്യദിനം''' ===
ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായി എല്ലാ വർഷവും ഓഗസ്റ്റ് 15-ന്‌ ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. ഈ ദിവസം രാജ്യത്ത് ദേശീയ അവധി ആണ്‌. രാജ്യത്തുടനീളം അന്നേ ദിവസം ഇന്ത്യയുടെ ദേശീയപതാക ഉയർത്തുന്നു. അന്നേ ദിവസം ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ ഇന്ത്യൻ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുകയും തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യുന്നു.
=== '''എസ് ആർ ജി മീറ്റിംഗ്''' ===
യൂണിറ്റ് ടെസ്റ്റ്‌ നടത്തിയതിന്റെ അടിസ്ഥാനത്തിൽ ചർച്ച നടത്തി.കുട്ടികളിലെ പഠനപുരോഗതിയും പഠനപിന്നോക്കാവസ്ഥയും വിലയിരുത്തി.
ഭാഷാ നൈപുണികൾ മെച്ചപ്പെട്ടു വരുന്നതായി അധ്യാപകർ അഭിപ്രായപ്പെട്ടു.
രക്ഷിതാക്കൾ നൽകുന്ന പിന്തുണ പ്രശംസനീയമാണ്
സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഗസ്ത് 15 ന് നടത്തേണ്ട സ്വാതന്ത്ര്യദിന പരിപാടികൾ  ചർച്ച ചെയ്തു.
കുട്ടികളിൽ ഗണിതപഠനം മെച്ചപ്പെടുത്താനായി ആഗസ്ത് 9ന്  ഗണിതക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിത ക്വിസ് നടത്താൻ തീരുമാനിച്ചു
കുട്ടികളിൽ അക്ഷരം ഉറപ്പിക്കാൻ എല്ലാ അദ്ധ്യാപകരും ഒഴിവുസമയം ഉപയോഗപ്രദമാക്കാൻ തീരുമാനിച്ചു
ഭാഷാശേഷി വർധിപ്പിക്കാൻ അക്ഷരവെളിച്ചം പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചു
=== '''അക്കാദമിക മികവ്''' ===
ഒന്ന്, രണ്ട് ക്ലാസ്സുകളിലെ കുട്ടികളുടെ സചിത്ര ഡയറി പ്രദർശനം നടത്തി.
വളരെ നല്ല രീതിയിൽ കുട്ടികൾ എഴുതി വരുന്നതായി കണ്ടെത്തി
മൂന്നാം ക്ലാസ്സിൽ ഗണിത പഠനം മെച്ചപ്പെടുത്തുന്നതിനായി രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ പഠനോപകരണ ശില്പശാല നടത്തി.
ഗണിത പഠനം ലളിതവും രസകരവുമാക്കാൻ പഠനോപകരണങ്ങൾ ഏറെ സഹായകമാണെന്ന് മൂന്നാം തരത്തിലെ അദ്ധ്യാപകർ അഭിപ്രായപ്പെട്ടു.
നാലാം തരത്തിൽ ഇംഗ്ലീഷ് പഠനം പുരോഗമിക്കുന്നതിന് ആരംഭിച്ച " MEW BOOKS" പദ്ധതി നല്ല രീതിയിൽ പുരോഗമിക്കുന്നതായി നാലാം തരം അധ്യാപകർ. അറിയിച്ചു.കുട്ടികൾ നിർമിച്ച mew books പ്രദർശിപ്പിച്ചു.


== '''സെപ്റ്റംബർ''' ==
== '''സെപ്റ്റംബർ''' ==
156

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2208385" എന്ന താളിൽനിന്ന് ശേഖരിച്ചത്