"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രൈമറി/ലോവർ പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 2: വരി 2:


= പ്രവർത്തനങ്ങൾ 2023-2024 =
= പ്രവർത്തനങ്ങൾ 2023-2024 =
== പഠനോത്സവം 2024 ==
[[പ്രമാണം:44055-padanotsavam 2024.jpg|ലഘുചിത്രം]]
പഠനോത്സവത്തിൽ കുട്ടികൾ സന്തോഷപൂർവം പങ്കെടുത്തു.വിവിധ പ്രവർത്തനങ്ങൾ ഭംഗിയായി അവതരിപ്പിക്കാൻ കുട്ടികൾക്ക് സാധിച്ചു.


== ജയകുമാരി ടീച്ചർക്ക് സ്നേഹപൂർവം ==
== ജയകുമാരി ടീച്ചർക്ക് സ്നേഹപൂർവം ==

13:53, 4 മാർച്ച് 2024-നു നിലവിലുള്ള രൂപം

ശൈശവം എന്നത് ഭാവിയുടെ അടിസ്ഥാനമായതിനാൽ പ്രീപ്രൈമറി പോലെ തന്നെ ലോവർ പ്രൈമറിയുടെ പ്രവർത്തനവും വ്യക്തികളെ വാർത്തെടുക്കുന്നതിൽ പരമപ്രധാനമാണ്.

പ്രവർത്തനങ്ങൾ 2023-2024

പഠനോത്സവം 2024

പഠനോത്സവത്തിൽ കുട്ടികൾ സന്തോഷപൂർവം പങ്കെടുത്തു.വിവിധ പ്രവർത്തനങ്ങൾ ഭംഗിയായി അവതരിപ്പിക്കാൻ കുട്ടികൾക്ക് സാധിച്ചു.

ജയകുമാരി ടീച്ചർക്ക് സ്നേഹപൂർവം

ജയകുമാരി ടീച്ചർക്ക് സ്നേഹോപഹാരം

2024 മാർച്ചിൽ വിരമിക്കുന്ന ജയകുമാരി ടീച്ചർക്ക് കുട്ടികളുടെ സ്നേഹോപഹാരം നൽകി.പഠനോത്സവത്തോടനുബന്ധിച്ചാണ് കുട്ടികൾ പ്രിയ അധ്യാപികയ്ക്ക് സർപ്രൈസ് ഒരുക്കിയത്.

ഓണാഘോഷം2023

ചാന്ദ്രദിനാചരണം

ജൂലായ് ഇരുപതിന് പ്രൈമറിതലത്തിൽ നടന്ന ചാന്ദ്രദിനക്വിസ്,പെയിന്റിംഗ്, മുതലായവയിൽ ധാരാളം കുഞ്ഞുങ്ങൾ പങ്കെടുത്തു.ചന്ദ്രയാൻ വിക്ഷേപണത്തിന്റെ ചിത്രത്തിന് നിറം നൽകികൊണ്ട് പ്രീകെജിക്കാരും നിലാവ് എന്ന വിഷയത്തിൽ എൽ പി ക്കാരും ചിത്രരചനയിൽ സജീവമായി പങ്കെടുത്തു.

സമ്മാനദാനം

വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനം വിതരണം ചെയ്തു.

പ്രവർത്തനങ്ങൾ 2022-2023

പാനീയമേള

കുട്ടികളിൽ അമിതമായി കാണുന്ന കൃത്രിമ ആഹാരത്തോടുള്ള ആവേശം ഇല്ലാതാക്കി അവരുടെ ആരോഗ്യം സംരക്ഷിക്കാനും അവർക്ക് രുചികരമായ പാനീയം സ്വന്തമായി ഉണ്ടാക്കി സ്വയം പര്യാപ്തരാകാനും പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ കാട്ടാക്കട ബി ആർ സി യുടെ നേതൃത്വത്തിൽ നടന്ന പാനീയമേള എൽ പി തലത്തിൽ ദീപാകരുണ ടീച്ചറിന്റെ നേതൃത്വത്തിൽ ഗംഭീരമായി നടന്നു.അമ്മമാരുടെ പങ്കാളിത്തം പരിപാടിയെ വേറിട്ടൊരു അനുഭവമാക്കിമാറ്റി.

ദേശീയ ശാസ്ത്രദിനം 2023

ദേശീയ ശാസ്ത്രദിനം എൽ പി തലത്തിൽ കുട്ടികൾ വളരെ ആത്മാർത്ഥതയോടെ പങ്കെടുത്തുകൊണ്ട് വിജയകരമാക്കിമാറ്റി.എൽ പി മിനിഹാളിലാണ് പ്രദർശനം സംഘടിപ്പിച്ചത്.പലതരത്തിലുള്ള ശാസ്ത്രപരീക്ഷണങ്ങളുമായി കൊച്ചുമിടുക്കർ അണിനിരന്നു.സീനിയർ അസിസ്റ്റന്റ് ശ്രീമതി.ശ്രീജ ടീച്ചർ ഉദ്ഘാടനം ചെയ്തു.സ്റ്റാഫ് സെക്രട്ടറി ശ്രീ.ഡീഗാൾ സാർ ആശംസകളറിയിച്ചു.

കായികമേള പങ്കാളിത്തം

എൽ പി തലത്തിലെ കുഞ്ഞുങ്ങൾ വളരെ ആഹ്ലാദത്തോടെയാണ് കായികമത്സരങ്ങളിൽ പങ്കെടുത്തത്.

മുഖംമൂടി നിർമാണം

2022 ഒക്ടോബർ മാസം മൂന്നാം ക്ലാസിലെ കൊച്ചുമിടുക്കർ അവരുടെ പാഠഭാഗവുമായി ബന്ധപ്പെട്ടാണ് മുഖംമൂടി നിർമിച്ചത്.കൗതുകത്തോടെ മൗഗ്ലിയുടെ പാഠം പഠിക്കുകയും മുഖംമൂടി നിർമിച്ച് അവർ ഇംഗ്ലീഷ് റോൾപ്ലേയിലൂടെ പാഠഭാഗം ഹൃദിസ്ഥമാക്കുകയും ചെയ്തു.

മികവ് 2022




LSS സ്കോളർഷിപ്പ് ലഭിച്ച നാസിയ സ്കൂളിന്റെ അഭിമാനമായിമാറി.ചിട്ടയായ പഠനപ്രവർത്തനങ്ങളും അച്ചടക്കത്തോടെയുള്ള കഠിനാധ്വാനവുമാണ് നാസിയയ്ക്ക് സ്കോളർഷിപ്പ് നേടാൻ സഹായകരമായത്.അധ്യാപകർ നടത്തിയ പരിശീലനക്ലാസുകളിലും ക്ലാസിലെ റഗുലർ പഠനത്തിലും മികവു പുലർത്തിയ കുട്ടിയാണ് നാസിയ.ഇപ്പോൾ അഞ്ച് എ യിലാണ് നാസിയ പഠിക്കുന്നത്.ഉയർന്ന വിദ്യാഭ്യാസം നേടണമെന്നും സ്വന്തം കാലിൽ നിൽക്കാനുള്ള തൊഴിൽ ലഭിക്കണമെന്നും സമൂഹത്തിലെ അശരണരായവർക്ക് തുണയാകണമെന്നും ആഗ്രഹിക്കുന്ന നാസിയ അച്ചടക്കവും അനുസരണവും പഠനത്തിന് അത്യാവശ്യമാണെന്നും വിനോദവും വിശ്രമവും അതിനോടൊപ്പം വേണ്ടവയാണെന്നും ഉറച്ചു വിശ്വസിക്കുകയും ക്ലാസിൽ തികഞ്ഞ അച്ചടക്കത്തോടെ പഠനം നടത്തുകയും ചെയ്തു വരുന്നു.

ഭൗതികസാഹചര്യങ്ങൾ

ഒന്നു മുതൽ നാലു വരെയുള്ള കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവും ബൗദ്ധികവും വൈകാരികവുമായ വളർച്ചയെ സഹായിക്കത്തക്കതരത്തിലുള്ള ഭൗതികസാഹചര്യങ്ങളാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്

ആവശ്യമായ കെട്ടിടങ്ങൾ

വായുസഞ്ചാരമുള്ളതും സ്ഥലസൗകര്യമുള്ളതും ചിത്രങ്ങളാൽ അലംകൃതവുമായ ശിശുസൗഹൃദ അന്തരീക്ഷമുറപ്പാക്കുന്ന രണ്ടു കെട്ടിടങ്ങളാണ് പ്രൈമറി വിഭാഗത്തിനായി മാറ്റിവച്ചിരിക്കുന്നത്.ഇതിൽ ഒന്നാമത്തെ കെട്ടിടത്തിൽ മൂന്നു മുറികളും രണ്ടാമത്തെ കെട്ടിടത്തിൽ രണ്ടു മുറികളുമാണ് ഉള്ളത്.കുഞ്ഞുങ്ങളെ ആകർഷിക്കുന്ന തരത്തിൽ ചുവരുകളിൽ ചിത്രങ്ങൾ വരച്ചിരിക്കുന്നു.കുട്ടികളും കിളികളും മൃഗങ്ങളും ഗണിതരൂപങ്ങളും ഉൾപ്പെടെയുള്ള ചിത്രങ്ങൾ ചുവരുകൾക്ക് ഭംഗി വരുത്തുന്നുവെന്നു മാത്രമല്ല,കുഞ്ഞുങ്ങളിലേയ്ക്ക് അറിവിന്റെ വാതായനങ്ങളും തുറന്നിടുന്നു.

ശുചിമുറികൾ

ശിശുസൗഹൃദമായ ശുചിമുറികളും ആവശ്യത്തിനുള്ള ജലസൗകര്യവും കുഞ്ഞുങ്ങളെ സഹായിക്കാനായുള്ള സഹായിയും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കുഞ്ഞുങ്ങളുടെ ആരോഗ്യപരിപാലനത്തിലുള്ള പ്രത്യേക ശ്രദ്ധയ്ക്ക് ഉത്തമോദാഹരണമാണ്.

കളിസ്ഥലം

കുഞ്ഞുങ്ങൾക്കുള്ള കളിസ്ഥലത്തിൽ ഊഞ്ഞാലും സീസോയും തുടങ്ങിയ സംവിധാനങ്ങൾ കോവിഡ്കാലത്തിന് മുമ്പ് ഭംഗിയായി പ്രവർത്തിച്ചിരുന്നു.

ഓടിക്കളിക്കാനായി ചെറിയ ഒരു മൈതാനവും ഇവിടെയുണ്ട്.

വിവിധ മൂലകൾ

വായനമൂല
  • വായനമൂലയിൽ കുഞ്ഞുങ്ങൾക്കായുള്ള ചെറിയ പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്നു.
  • കുഞ്ഞുങ്ങൾക്ക് ഒഴിവുസമയങ്ങളിൽ സ്വന്തമായി വായിക്കാനും ചെറിയ കുറിപ്പുകൾ തയ്യാറാക്കാനും സാധിക്കും.
  • പ്രീപ്രൈമറിക്കാർക്ക് അധ്യാപകർ വായിച്ചുകൊടുക്കുന്നു.
  • കഥകളിലൂടെ അക്ഷരങ്ങളും ആശയങ്ങളും കുഞ്ഞുങ്ങളിലെത്തിക്കാൻ വായനമൂല സഹായിക്കുന്നു.
ഗണിതമൂല
  • അക്കങ്ങൾ പരിചയപ്പെടാനും സങ്കലനം,വ്യവകലനം തുടങ്ങിയവ പരിശീലിക്കാനും ത്രികോണം,ചതുരം പോലുള്ള രൂപങ്ങൾ പരിചയപ്പെടാനും ഗണിതമൂല സഹായകരമാണ്.
അക്ഷരമൂല
  • അക്ഷരങ്ങൾ ചിത്രങ്ങളിലൂടെയും കഥകളിലൂടെയും പഠിക്കാൻ സഹായകരമാണിവിടം.

എൽ പി വിഭാഗം അധ്യാപകർ

ശ്രീമതി.ജയകുമാരി

ഡോ.ആശ[1]

ശ്രീമതി.ബിന്ദു എസ്

ശ്രീമതി.ദീപ കരുണ

ശ്രീ.ഡേവിഡ്

ഇവരുടെ ആത്മാർത്ഥമായ ഇടപെടൽ എൽ പി വിഭാഗത്തെ മുന്നോട്ടു നയിക്കുന്നു.

ക്ലാസുകൾ

2019 വരെയുള്ള ക്ലാസുകൾ

  • ക്ലാസ് സമയം രാവിലെ 9.30 മുതൽ 3.30 വരെ
  • കൃത്യമായ ക്ലാസുകൾ
  • പ്രത്യേക ശ്രദ്ധ വേണ്ടവർക്കായി മുൻകരുതൽ
  • ദിനാചരണങ്ങളിലെ പങ്കാളിത്തം
  • എൽ എസ് എസ് പരിശീലനം

2019 ന് ശേഷമുള്ള ക്ലാസുകൾ

കോവിഡ് കാലഘട്ടത്തിൽ കുഞ്ഞുങ്ങളെ വിരസതയിൽ നിന്നും രക്ഷിക്കാനും അതിജീവനത്തിന്റെ ആശയങ്ങൾ പകരാനുമായി ഓൺലൈൻ ക്ലാസുകളിലൂടെ അധ്യാപകർ പരിശ്രമിച്ചു.കൈറ്റ് വിക്ടേഴ്സിലെ ക്ലാസുകൾ കുഞ്ഞുങ്ങളിലെത്തിയെന്ന് ഉറപ്പു വരുത്താനും അനുബന്ധ പരിശീലനത്തിൽ എല്ലാ കുഞ്ഞുങ്ങളും പങ്കെടുക്കുന്നുവെന്ന് ഉറപ്പു വരുത്താനും രക്ഷകർത്താക്കളുമായി ക്രിയാത്മകമായ ബന്ധം നിലനിർത്തികൊണ്ട് വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെ നടത്തിയ ശ്രമം വിജയം കണ്ടു.തുടന്നുള്ള ഓഫ്‍ലൈൻ സ്കൂൾ ക്ലാസുകളിൽ കുഞ്ഞുങ്ങളെ പരിശീലിപ്പിക്കാനും പൊതുധാരയിലേയ്ക്ക് കൊണ്ടുവരുവാനും അധ്യാപകരുടെ തുടർച്ചയായ ഇടപെടൽ കാരണം സാധിച്ചു.

ഒന്നാം ക്ലാസിൽ 40 കുട്ടികളും രണ്ടാം ക്ലാസിൽ 36 കുട്ടികളും മൂന്നാം ക്ലാസിൽ 31 കുട്ടികളും നാലാം ക്ലാസിൽ 41 കുട്ടികളുമാണ് 2021-2022 അധ്യയനവർഷത്തിൽ എൽ പി വിഭാഗത്തിലുള്ളത്.

കുഞ്ഞുങ്ങളുടെ സമഗ്രമായ വളർച്ച ലക്ഷ്യം വച്ചുള്ള നിരവധി പ്രവർത്തനങ്ങളാണ് സ്കൂളിൽ നടന്നു വരുന്നത്.അവയിൽ പ്രധാനപ്പെട്ടവ താഴെ നൽകിയിരിക്കുന്നു.

  • ഓൺലൈൻ ക്ലാസുകൾ
  • ഓഫ്‍ലൈൻ ക്ലാസുകൾ
  • പോഷകാഹാരം
  • ദിനാചരണങ്ങൾ

കളിമുറ്റം

ചിത്രശാല

  1. ഹിന്ദിയിൽ ഡോക്ടറേറ്റുള്ള മിടുക്കിയായ ഈ അധ്യാപിക സ്കൂളിന്റെ അഭിമാനവും മുതൽക്കൂട്ടുമാണ്.