"എ.എം.എൽ.പി.എസ്. വാക്കാലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ലേഖനം)
(ചെ.) (Bot Update Map Code!)
വരി 219: വരി 219:
<br>
<br>
----
----
{{#multimaps:11.21875991324818, 76.06969635543044|zoom=18}}
{{Slippymap|lat=11.21875991324818|lon= 76.06969635543044|zoom=18|width=full|height=400|marker=yes}}
<!--
<!--



22:24, 27 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

"ന്ത്യയുടെ ഭാവി ഭാഗധേയം ക്ലാസുമുറികളിലാണ് രൂപപ്പെട്ടുന്നത്" മഹാത്മാഗാന്ധി.

സാംസ്കാരികമായി ചിന്തിക്കുവാനും പ്രവർത്തിക്കുവാനും മനുഷ്യനെ പ്രാപ്തനാക്കുന്ന പ്രധാന ശക്തിയാണ് വിദ്യാഭ്യാസം.കാവനൂർ ഗ്രാമ പഞ്ചായത്തിലെ വാക്കാലൂർ എന്ന കൊച്ചുഗ്രാമത്തിൽ അക്ഷരാഭ്യാസം എന്താണെന്നറിയാത്ത കാലത്ത് വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചം പകർന്നു കൊണ്ട് 1949 ൽ രൂപം കൊണ്ടതാണ്എ.എം എൽ പി സ്കൂൾ വാക്കാലൂർ. ഈ നാട്ടിലെ അനേകം പേർക്ക് അറിവിന്റെ വാതായനം തുറന്നുകൊടുക്കുകയും അതിലൂടെ ഒട്ടനവധി ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുകയും ചെയ്തവർ നിരവധിയാണ്.സമൂഹിക രംഗത്തും കലാകായിക രംഗത്തും ഒട്ടേറെ പുതുമകൾ സമ്മാനിച്ചുകൊണ്ടാണ് ഈ വിദ്യാലയം പരിലസിക്കുന്നത്. വിദ്യാർത്ഥികൾക്ക് കേവലം പാഠഭാഗങ്ങൾ മാത്രമല്ല, സാംസ്കാരികമായും, സാമൂഹികമായും മികച്ച പ്രകടനം കാഴ്ച വെക്കുന്നതിനുള്ള ശേഷിയും ഈ വിദ്യാലയം പ്രദാനം ചെയ്യുന്നു.

എ.എം.എൽ.പി.എസ്. വാക്കാലൂർ
വിലാസം
വാക്കാലൂർ

എ. എം എൽ പി സ്ക്കൂൾവാക്കാലൂർ
,
കാവനൂർ പി.ഒ.
,
673639
,
മലപ്പുറം ജില്ല
സ്ഥാപിതം03 - 05 - 1949
വിവരങ്ങൾ
ഇമെയിൽamlpsvakkalur@gmail.com
കോഡുകൾ
സ്കൂൾ കോഡ്48233 (സമേതം)
യുഡൈസ് കോഡ്32050100211
വിക്കിഡാറ്റQ64566008
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കാവനൂർ,
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ122
പെൺകുട്ടികൾ110
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൽ ജലീൽ കെ
പി.ടി.എ. പ്രസിഡണ്ട്ഫൈസൽ വി
എം.പി.ടി.എ. പ്രസിഡണ്ട്സുറാബി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1949. ൽ ശ്രീ പന്നിക്കോടൻ കൂട്ട്യാലിയുടെ നേതൃത്വത്തിലാണ് അഞ്ചാം ക്ലാസോ ട് കൂടിഎ.എം എൽ പി സ്കൂൾ വാക്കാലൂർവിദ്യാരംഭം കുറിച്ചത് കൊച്ചു കെട്ടിടത്തിൽ തുടങ്ങിയ വിദ്യാലയം അരീക്കോട് സബ് ജില്ലയിലെ കാവനൂർ പഞ്ചായത്തിലെ ആറാം വാർഡിലാണ് മനാഹരമായ ഇരുനില കെട്ടിടത്തിലാണ് ഇന്ന് പ്രവർത്തനം തുടർന്ന് വരുന്നത്.വിദ്യയുടെ നറുമണം വീശുന്ന വിദ്യാലയത്തിൽ 263 വിദ്യാർത്ഥികളും 10 കർമ്മോത്സുകരായ അധ്യാപകരുമാണ് ഈ സംരംഭത്തിന് കീഴിൽ പ്രവർത്തിക്കുന്നത്.74 വർഷം പിന്നിടുമ്പോൾ അരീക്കോട് സബ് ജില്ലയിൽ കലാ, സാഹിത്യ പ്രവൃത്തി പരിചയമേളകളിലും അക്കാദമിക മേഖലകളിലും കായിക ഇന്നങ്ങളിലും വിജയത്തിന്റെ ജൈത്രയാത്ര തുടരുന്നു .'

ഭൗതികസൗകര്യങ്ങൾ

  • ഓരോ വിദ്യാലയത്തിനും പ്രധാനപ്പെട്ട ഒന്നാണ് മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങൾ. കുട്ടികൾക്ക് ആവശ്യമായ ക്ലാസ് മുറികൾ, കളിസ്ഥലം, ടോയ്ലറ്റുകൾ, ലൈബ്രറി, ലാബുകൾ എന്നിങ്ങനെ മികച്ച പഠന അന്തരീക്ഷം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഇത് കുട്ടികൾക്ക് വളരെയധികംകൂടുതൽ വായിക്കാൻ

പ്രൈമറി

പ്രൈമറി നിരവധി അത്ഭുത പ്രതിഭകളെ വാർത്തെടുത്ത ചരിത്രം എ.എം എൽ പി സ്കൂൾ വാക്കാലൂർ സ്കൂളിന് ഉണ്ട്. ഇതിന് യാതൊരു വിധ മങ്ങലുമേൽക്കാതെ ഇന്നും ഞങ്ങളുടെ സ്കൂളിലെ പ്രൈമറി വിഭാഗം സജീവമായിത്തന്നെ മുൻപന്തിയിൽ നിൽക്കുന്നു. ഇതിൻറെ പ്രധാന സ്രോതസ്സ് ഇവിടത്തെ വിദ്യാർത്ഥികളും, അധ്യാപകരുമാണ്. ഒരു പ്രധാന അധ്യാപികയും, 10 അധ്യാപകരും ഈ സ്കൂളിൽ സേവനമനുഷ്ഠിച്ചുവരുന്നു. പ്രൈമറി വിഭാഗത്തിൽ വ്യത്യസ്ത നിലവാരക്കാരായ 263 കുട്ടികൾ ഉണ്ട്

കുട്ടികളുടെ എണ്ണം 2023-24

ക്ലാസ്സ് ആൺ കുട്ടികൾ പെൺ കുട്ടികൾ
പ്രീപ്രൈമറി 0 0
1 31 31
2 25 25
3 30 26
4 49 28
ആകെ കുട്ടികൾ 122 110

ലൈബ്രറി=

മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൽ കലാമി ൻ്റെനാമധേയത്തിൽ വിദ്യാലയത്തിൽ ആരംഭിച്ച പുതിയ ലൈബ്രറി കെട്ടിടത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത് .അഞ്ഞൂറിലധികം പുസ്തകങ്ങളാണ് ലൈബ്രറിയിൽ ഉള്ളത് ഓരോ ക്ലാസ്സിലും ക്ലാസ് ലൈബ്രറി ഉണ്ട്.കൂടുതലറിയാൻ


പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാലയത്തിൽ പാഠ്യപ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യമായ പ്രാധാന്യം നൽകുന്നുണ്ട്. കുട്ടികളിലുള്ള കഴിവുകളെ കണ്ടെത്തി അവർക്ക് വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും, പ്രവർത്തിക്കാനുമുള്ള അവസരം സജ്ജമാക്കിയിട്ടുണ്ട്.പ്രവർത്തനങ്ങൾ അറിയാൻ

മുൻ സാരഥികൾ

  • മായ ദേവി ടീച്ചർ ഉബൈദ് മാസ്റ്റർ അനി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിദേശത്തും സ്വദേശത്തുമായി നിരവധി മേഖലകളിൽ ജോലി ചെയ്യുന്ന വിദ്യാസമ്പന്നരും പ്രഗത്ഭരുമായ വ്യക്തിത്വങ്ങൾക്ക് ആദ്യാക്ഷരം പകരാൻ ഈ സ്കൂളിന് സാധിച്ചിട്ടുണ്ട്

.പ്രശസ്ത കാർട്ടൂണിസ്റ്റ് ഗിരീഷ് മൂഴിപ്പാടം ഈ വിദ്യാലയത്തിലെ വിദ്യാർത്ഥിയാണ്

  • മുഹമ്മദ്  കാമിൽ മുഹമ്മദ് അസ്ലാം MTech
  • സജീഷ് മുഴുപാടം പോലീസ്
  • നിഷാന. T. BDS
  • രമ്യ, രോഹിത്,
  • ടീച്ചർ, ബാങ്ക് ഓഫീസർ
  • ജന്നത്ത്  വൈറ്റ്നർ
  • മുഹമ്മദ്‌ അസ്‌ലം
  • എഞ്ചിനീയർ
  • രത്നാകരൻ മാസ്റ്റർ
  • ഇർഷാദ് മാസ്റ്റർ
  • മുഹമ്മദ് മാസ്റ്റർ
  • വാസിഹ് എൻജിനീയർ
  • ശ്യാ മള കുമാരി ടീച്ചർ
  • സഹല ബാനു ഡോക്ടർ
  • നിയാസ്   വെറ്റിനറി ഡോക്ടർ
  • നിഖില വെറ്റിനറി ഡോക്ടർ
  • നിഹാൽ കപ്പച്ചാലി ഡോക്ടർ

നേട്ടങ്ങൾ .അവാർഡുകൾ.

2013 -14 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് വാർഡ് വിദ്യാലയത്തിലെ അബ്ദുറഹ്മാൻ സി എന്ന അധ്യാപകനായിരുന്നു.

2020 21 അധ്യായന വർഷത്തിൽ LSS മികച്ച വിജയം കൈവരിച്ചു. 10 കുട്ടികൾ പരീക്ഷ എഴുതിയതിൽ 8 കുട്ടികൾ വിജയിച്ചു

അരീക്കോട് ഉപജില്ലയിൽ നിന്നും വിദ്യാരംഗം കലാമേളയിൽ  ജില്ലാ തലത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഫാത്തിമ മസ്റു.എ.എം.എൽ.പി.എസ് വാക്കാലൂലെ വിദ്യാർത്ഥിയാണ്.

വ്യത്യസ്തമാക്കുന്ന മാതൃകകൾ

വേറിട്ട വഴിയിലൂടെ സഞ്ചരിച്ച് മറ്റുള്ളവർക്ക് ഉത്തമ മാതൃകകളായി വഴി കാട്ടുന്നവർ ഈ വിദ്യാലയത്തിലും കാണാൻ കഴിയും. അധ്യാപകരുടേയും കൂട്ടുകാരുടേയും കയ്യടികൾ ഏറ്റുവാങ്ങി മാതാപിതാക്കളുടെയും നാട്ടുകാരുടേയും അഭിമാന ഭാജനങ്ങളായ ഇവർ വിദ്യാലയ ചരിത്രത്തിൽ എന്നെന്നും തിളങ്ങി നിൽക്കും

ഗൃഹസന്ദർശനം നടത്തി

എല്ലാ അധ്യാപകരും വിവിധ ഗ്രൂപ്പുകളിലായി സ്ഥലങ്ങൾ തെരഞ്ഞെടുത്താണ് ഈ സത്കർമ്മത്തിൽ പങ്കാളികളായത്

കേവലം വിദ്യാലയത്തിലും, ക്ലാസ് മുറിയിലും ഒതുങ്ങാതെ ഓരോ കുട്ടിയിലേക്കും ഇറങ്ങി ച്ചെല്ലുക എന്ന ലക്ഷ്യത്തോടുകൂടിയാണ് കുട്ടികളുടെ ഗൃഹ സന്ദർശനം നടത്തിയത്. എല്ലാ അധ്യാപകരും വിവിധ ഗ്രൂപ്പുകളിലായി സ്ഥലങ്ങൾ തെരഞ്ഞെടുത്താണ് ഈ സത്കർമ്മത്തിൽ പങ്കാളികളായത്. ഓരോ കുട്ടിയും ജീവിക്കുന്ന ചുറ്റുപാട്, കുടുംബ പശ്ചാത്തലം, സാമൂഹിക ചുറ്റുപാട് എന്നിവയെക്കുറിച്ച് സൂക്ഷ്മമായി വിലയിരുത്തി അവരുടെ ഉന്നമനത്തിനായി മുമ്പോട്ട് നയിക്കാനുള്ള പ്രവർത്തനങ്ങളാണ് ഞങ്ങൾ ആസൂത്രണം ചെയ്തത്. വിദ്യാലയത്തിലും, ക്ലാസ് മുറിയിലും കാണുന്ന കുട്ടികളല്ല, ഓരോ വീടുകളിലും നാം കാണുന്നത്. ഓരോ കുട്ടിയേയും നമ്മൾ അടുത്തറിയാൻ അവരുടെ ഗൃഹാന്തരീക്ഷം അറിയേണ്ടത് അത്യാവശ്യമാണ്. വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളുടെയും ഗൃഹസന്ദർശനം നടത്തി

വിദ്യാരംഗം

കുട്ടികളിലെ കലാപരവും സാഹിത്യപരവുമായ സർഗവാസനകളെ തൊട്ടുണർത്തുവാനായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾഎ.എം.എൽ.പി.എസ്. വാക്കാലൂർൽ നിരവധി വർഷങ്ങളായി സജീവമായി നടന്നു വരുന്നുണ്ട്. വിദ്യാർഥികളിൽ വായന ശീലം വളർത്തുവാനും കലാ സാഹിത്യ രംഗങ്ങളിലുള്ള പ്രതിഭകളെ കണ്ടെത്താനും ഇതിലൂടെ സാധിക്കുന്നുമുണ്ട്. എല്ലാവർഷവും ജൂൺ - ജൂലൈ മാസങ്ങളിൽ സ്കൂൾ തല ഉദ്ഘാടനം നടത്താറുണ്ട്.സമൂഹത്തിലെ പ്രശസ്തരായ കലാകാരൻമാരുടെ മഹത് കരങ്ങളാൽ ആ കർമം നിർവഹിക്കപ്പെട്ടു വരുന്നു.പുതിയ മാന്വൽ പരിഷ്ക്കരണത്തിന്റെ ഭാഗമായി എല്ലാ കുട്ടികളും വിദ്യാരംഗത്തിന്റെ അംഗങ്ങളായതിലൂടെ ക്ലാസ് തല - സ്ക്കൂൾ തല ശിൽപശാലകളും രചന മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.വായനാവാരം വിപുലമായി തന്നെ ആഘോഷിച്ചുവരുന്നു.സബ് ജില്ലാതലത്തിൽ നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്.സാഹിത്യ ക്വിസ് .ശിൽപശാലകൾ, ദിനാചരണങ്ങൾ, കവിത- കഥ രചന മത്സരണങ്ങൾ, ചിത്രരചന, കവിതാലാപനം, നാടൻ പാട്ടുകൾ, കടങ്കഥാ മത്സരം ,പോസ്റ്റർ രചനകൾ, പതിപ്പു നിർമാണം എന്നിവയെല്ലാം വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ സ്ക്കൂളിൽ നടത്തി വരുന്നുണ്ട്.

വിദ്യാലയം പ്രതിഭകളോടൊപ്പം പരിപാടിക്ക്തുടക്കമിട്ടു

വിദ്യാലയത്തിനടുത്തുള്ള കല, സാഹിത്യം, കായികം എന്നീ മേഖലകളിൽ കേരളത്തിനകത്തും പുറത്തുമായി അറിയപ്പെടുന്ന പ്രതിഭകളെ കണ്ടെത്തി അവരെ ആദരിച്ചു.

റിലീഫ് പ്രവർത്തനങ്ങൾ

കൊറോണ കാരണം വറുതിയിൽ ആയ വാക്കാലൂർ പ്രദേശത്തെ വീടുകളിൽ കിറ്റുകൾ എത്തിച്ചുഏകദേശം 55000 രൂപയുടെ കിറ്റുകൾ വിതരണം നടത്തിയത്  ഒരു വീട്ടിലേക്ക് ആവശ്യമായ   പലവ്യഞ്ജന സാധനങ്ങൾ ആയിരുന്നു കിറ്റിൽ ഉണ്ടായിരുന്നത്.

ഓണക്കിറ്റുകൾ

ഓണത്തിന് സ്കൂളിലെ ഓരോ വിദ്യാർഥികൾക്കും കും അവരുടെ വീട്ടിലേക്ക് പച്ചക്കറികൾ അടങ്ങുന്ന 325 കിറ്റുകൾ വിതരണം നടത്തി

കുട്ടികൾക്കാവശ്യമായ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ

പൂർവ്വവിദ്യാർത്ഥികളുടെ സഹായത്തോടെ കുട്ടികളുടെ ഇംഗ്ലീഷിലുള്ളസാരിക്കാനുള്ള കഴിവ് കഴിവുകൾ മെച്ചപ്പെടുത്തുന്നതിനു വേണ്ടി ആഴ്ചതോറും സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ നടത്താറുണ്ട്

കരാട്ടെ ക്ലാസുകൾ

വിദ്യാർഥികൾക്ക്  സ്വയം രക്ഷയ്ക്ക് ആവശ്യമുള്ള അടവുകളും തടവുകളും പഠിപ്പിക്കുന്നതിന് വേണ്ടി ആഴ്ചതോറും കരാട്ടെ ക്ലാസുകൾ നടന്നു വരുന്നതും വാക്കാലൂർ സ്കൂളിൻറെ മറ്റൊരു പ്രത്യേകത കൂടിയാണ്.

കരാട്ടെ ക്ലാസുകൾആൺകുട്ടികൾ


കരാട്ടെ ക്ലാസുകൾ

ജൈവകൃഷി

തൈകൾ വിതരണം ചെയ്തു

വ്യത്യസ്തയിനം തൈകൾ കുട്ടികളുടെ വീടുകളിൽ എത്തിക്കുക അതിലൂടെ ഫലവൃക്ഷങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. കുട്ടികളുടെ വീടുകളിലുള്ള വിവിധ തൈകൾ പരസ്പരം കൈമാറാനുള്ള അവസരം കൂടി ഇതിലൂടെ സാധ്യമായി. റാബൂട്ടാൻ, തേക്ക്, പേര, ആര്യവേപ്പ്, തുടങ്ങി വൃക്ഷ തൈകൾസ്കൂളിൽനിന്ന് ഇന്ന് വിതരണം ചെയ്തു.

ജൈവ പച്ചക്കറി കൃഷി

ജൈവകൃഷി

വിഷ രഹിത പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കന്നതിന്റെ ഭാഗമായി ജൈവ കൃഷിക്ക് തുടക്കം കുറിച്ചു .ആദ്യഘട്ടത്തിൽ സ്കൂളിനു സമീപമുള്ള സ്ഥലത്ത് പയർ, വെണ്ട തുടങ്ങിയവ കൃഷി ചെയ്തു.5 കിലോയിലധികം പച്ചക്കറികൾ ആദ്യഘട്ടത്തിൽ വിളവെടുത്തു. സ്ക്കൂളിനു സമീപം ചേമ്പ്, മരച്ചീനി തുടങ്ങിയ വിളകൾ ഉണ്ട്. രണ്ടാം ഘട്ട പച്ചക്കി കൃഷിയുടെ ഭാഗമായി 25 ഗോബാഗുകളിലായി വെണ്ടകൃഷിയും ചെയ്തു.

സമ്പൂർണ ശുചിത്വ പരിപാടി

കാവനൂർ ഗ്രാമ പഞ്ചായത്തും വാക്കാലൂർസ്കൂളും ചേർന്നു കൊണ്ട് സമ്പൂർണ്ണ ശുചിത്വം എന്ന പരിപാടി വളരെ നല്ല രീതിയിൽ വിദ്യാലയത്തിൽ നടത്തി പോരുന്നു പഞ്ചായത്തിൽ നിന്നും വേസ്റ്റുകൾ വേർതിരിക്കാനായി മൂന്നു വലിയ ബോക്സും പ്ലാസ്റ്റിക് പേപ്പർ വേസ്റ്റ് കുപ്പികൾ വേർതിരിക്കാനായി ഉപയോഗപ്പെടുത്തുന്നു

പ്ലാസ്റ്റിക് രഹിത വിദ്യാലയം

ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി നടപ്പിലിക്കിയ ക്ലീൻ സ്കൂൾ സമ്പൂർണ ശുചിത്വ പരിപാടിയുടെ ഭാഗമായി നടപ്പിലാക്കിയ പ്ലാസ്റ്റിക് രഹിത വിദ്യാലയം എന്ന ലക്ഷ്യം കൈവരിക്കാനായി ഓരോ ദിവസവും ലഭിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ, വൃത്തിയുള്ള പ്ലാസ്റ്റിക് കവറുകൾ, തുടങ്ങിയവ പ്രത്യേകം സജ്ജമാക്കിയ സഞ്ചികളിൽ നിക്ഷേപിക്കാൻ അവസരം നൽകി മൂന്നു മാസം കൂടുമ്പോൾ ശേഖരിച്ച പ്ലാസ്റ്റിക് വസ്തുക്കൾ പുനരുപയോഗ കേന്ദ്രത്തിന് കൈമാറുന്നു. തുടക്കത്തിൽ 3 ചാക്ക് പ്ലാസ്റ്റിക് വസ്തുക്കൾ ശേഖരിച്ചു കൈമാറി.

സ്കോളർഷിപ്പുകൾ

പ്രൈമറി ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ലഭിക്കേണ്ടതായ മൈനോറിറ്റി പ്രി മെട്രിക്ക് സ്കോളർഷിപ്പ് |, ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പ്, സാമൂഹ്യ സുരക്ഷ വകുപ്പിന്റെ സ്നേഹപൂർവ്വം സ്കോളർഷിപ്പ് തുടങ്ങിയവക്ക് കുട്ടികൾ അപേക്ഷ സമർപ്പിക്കുകയും അർഹർ രായവർക്ക് ആനുകൂല്യങ്ങൾ ലഭിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.

പോഷകാഹാരം

എല്ലാ ദിവസവും 12 മണിക്ക് പാലും ലഘുഭക്ഷണവും, വിഭവസമ്യദ്ധവും, വൈവിധ്യവുമായ ഉച്ചഭക്ഷണവും നൽകി വരുന്നു.കൂടാതെ ആഴ്ചയിൽ 2 ദിവസം പാലും ഒരു ദിവസം മുട്ടയും കുട്ടികൾക്ക്‌ നൽകുന്നുണ്ട്

പഠന നേട്ടങ്ങൾ

പരിശീലനം ലഭിച്ച അധ്യാപികമാരുടെ നേതൃത്വത്തിലുള്ള ശിശു കേന്ദ്രീകൃത പഠന രീതിയാണ് ത്തങ്ങൾ അവലംബിച്ചിട്ടുള്ളത്.സംസ്ഥാന തലങ്ങളിൽ നടക്കുന്ന ടാലന്റ് പരീക്ഷകളിൽ റാങ്കുകളോടുകൂടിയ മികച്ച വിജയം നേടാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. കുട്ടികളുടെ കഴിവുകളും, മികവുകളും രക്ഷിതാക്കളുമായി നിരന്തരം ചർച്ച ചെയ്യുന്നതിനുള്ള സുതാര്യമായ സംവിധാനങ്ങളും ഞങ്ങൾ ഒരുക്കിയിട്ടുണ്ട് .നൂറോളം കട്ടികളുള്ള LKG ,UKG ക്ലാസ്സുകളിൽ നാല് അധ്യാപികമാരും രണ്ട് ആയമാരും പ്രവർത്തിച്ചു വരുന്നു

യൂട്യൂബ് ചാനൽ

എ.എം എൽ പി സ്കൂൾ വാക്കാലൂർ സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നിറവേകാൻ ഒരു യൂട്യൂബ് ചാനൽ കൂടി ആരംഭിച്ചിരിക്കുന്നു. ഈ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് വീക്ഷിക്കാനുള്ള ഒരു വേദിയായിട്ടാണ് യൂടൂബ് ചാനലിനെ കാണുന്നത്. ഞങ്ങളുടെ യൂട്യൂബ് ചാനൽ സന്ദർശിക്കാൻ ഇവിടെ തൊടുക

വഴികാട്ടി

  • അരീക്കോട് നിന്നും എടവണ്ണ റൂട്ടിൽ മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ വാക്കാലൂർ സ്കൂൾപടി എന്ന സ്ഥലത്ത് എത്തിച്ചേരാം
  • നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 30 കിലോമീറ്റർ
  • എടവണ്ണ ബസ് സ്റ്റാൻഡിൽ നിന്നും 12 കിലോമീറ്റർ
  • കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 22 കിലോമീറ്റർ



Map

അവലംബം

https://schools.org.in/malappuram/32050100211/amlps-vakkaloor.html

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._വാക്കാലൂർ&oldid=2537789" എന്ന താളിൽനിന്ന് ശേഖരിച്ചത്