"ഗവ.എൽ.പി.എസ്.പിരപ്പൻകോട്/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 2: | വരി 2: | ||
== '''<u>പരിസ്ഥിതി ക്ലബ്</u>''' == | == '''<u>പരിസ്ഥിതി ക്ലബ്</u>''' == | ||
=== മുഹമ്മദ് ജാസിം === | |||
ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു ഒരു എക്കോ ക്ലബ്‌രൂപീകരിക്കുകയും കുട്ടിക്കൊരു ചെടി, വൃക്ഷതൈ വിതരണം തുടങ്ങിയവ സംഘടിപ്പിച്ചു. | ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു ഒരു എക്കോ ക്ലബ്‌രൂപീകരിക്കുകയും കുട്ടിക്കൊരു ചെടി, വൃക്ഷതൈ വിതരണം തുടങ്ങിയവ സംഘടിപ്പിച്ചു. | ||
20:38, 24 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
പരിസ്ഥിതി ക്ലബ്
മുഹമ്മദ് ജാസിം
ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു ഒരു എക്കോ ക്ലബ്‌രൂപീകരിക്കുകയും കുട്ടിക്കൊരു ചെടി, വൃക്ഷതൈ വിതരണം തുടങ്ങിയവ സംഘടിപ്പിച്ചു.
സ്കൂൾ മാലിന്യ മുക്തമാകുന്നതിനും പ്ലാസ്റ്റിക് നിരോധിത സ്കൂൾ ആക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നു വരുന്നു.മാലിന്യങ്ങൾ വേർതിരിച്ചു വയ്ക്കുന്നതിനും ശ്രദ്ധിക്കുന്നു. പേപ്പറുകൾ നിവർത്തി കമ്പികളിലാക്കി സൂക്ഷിക്കുന്നു.
ഈ വേസ്റ്റുകൾ പ്രത്യേകം സൂക്ഷിക്കുന്നു.സ്കൂളും പരിസരവും ശുചിത്വ പൂർണമാകുവാൻ അധ്യാപകരും കുട്ടികളും നിരവധി പ്രവർത്തനങ്ങൾ ചെയ്തു പോരുന്നു..
സോഷ്യൽ സയൻസ് ക്ലബ്ബ്
കൺവീനർ : അഖില.എസ്.നായർ
2023-24 അക്കാദമിക വർഷത്തെ സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആരംഭിച്ചു.ദിനാചരണ പ്രവർത്തനങ്ങളെല്ലാം തന്നെ മികവുറ്റ രീതിയിൽ നടത്താൻ ക്ലബ്ബിന് കഴിഞ്ഞു. ഈ വർഷത്തെ സബ് ജില്ലാ സാമൂഹ്യ ശാസ്ത്രമേളയിൽ മികച്ച വിജയം കരസ്ഥമാക്കാൻ ക്ലബ്ബിന് കഴിഞ്ഞു. സാമൂഹ്യ ശാസ്ത്രക്വിസിൽ ഒന്നാം സ്ഥാനവും ചാർട്ട് പ്രസന്റേഷനിൽ രണ്ടാം സ്ഥാനവും നേടി ഓവറോൾ നേടാനായത് ക്ലബ്ബിന്റെ അഭിമാനാർഹമായ നേട്ടമാണ്.ക്ലബ്ബ് പ്രവർത്തനങ്ങൾ പുരോഗമിച്ചുവരുന്നു.
ഗാന്ധിദർശൻ
കൺവീനർ : അഭിലചന്ദ്രൻ സി.എൽ
മഹാത്മാഗാന്ധിജിയുടെ ദർശനങ്ങളും മൂല്യങ്ങളും കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു ക്ലബ്ബാണ് ഗാന്ധിദർശൻ. 40 കുട്ടികളാണ് ഇതിൽ അംഗങ്ങളായിട്ടുള്ളത് ഈ ക്ലബ്ബിന് കീഴിൽ കൃഷി, പൂന്തോട്ടം സ്വദേശി വസ്തുക്കൾനിർമ്മാണം, ശാന്തി സേന പ്രകൃതിജീവനം,യോഗ,ലഹരി വിരുദ്ധ പ്രവർത്തനം, പരിസര ശുചീകരണം എന്നീ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഗാന്ധി ദർശൻ ക്ലബ്ബ് മുന്നേറുകയാണ്.
സയൻസ് ക്ലബ്
കൺവീനർ : ബിനി.എൽ.പിള്ള
2023 -24 അധ്യയന വർഷത്തിൽ ഗവണ്മെന്റ് എൽ പി എസ് പിരപ്പൻകോടിൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടത്തി.ജൂലൈ 21 ചാന്ദ്രദിനവും സെപ്റ്റംബർ 16 ഓസോൺ ദിനവും വളരെ വ്യത്യസ്തങ്ങളായ പരിപാടികളോട് കൂടിയാണ് നടത്തിയത്. ശാസ്ത്ര പരീക്ഷണങ്ങളുടെ പ്രദർശനം, ശാസ്ത്ര മാസികകൾ തയ്യാറാക്കൽതുടങ്ങിയ പരിപാടികൾ സയൻസ് ക്ലബ് ഏറ്റെടുത്ത് നടപ്പിലാക്കി. ശാസ്ത്രമേളയിൽ സബ് ജില്ലയിൽ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കാൻ കഴിഞ്ഞത് ക്ലബ്ബ് പ്രവർത്തനങ്ങളുടെ മികവുകൊണ്ടുതന്നെയാണ്
ഗണിത ക്ലബ്
കൺവീനർ : ഷൈമ.എം.എ
ജൂലൈ 22ന് 2023- 2024 അധ്യയന വർഷത്തിലെ ഗണിത ക്ലബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ബഹുമാനപ്പെട്ട എച്ച് എം പി കെ സൂസമ്മ ടീച്ചർ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു മാസത്തിൽ രണ്ട് തവണ ക്ലബ് അംഗങ്ങൾ ഒത്തുകൂടുന്നു.28 കുട്ടികളാണ് ക്ലബ്ബിൽ ഉള്ളത് ഗണിതത്തിൽ താൽപര്യമുള്ള കുട്ടികളെയാണ് അംഗങ്ങളായി തിരഞ്ഞെടുത്തത്. ക്വിസ് മത്സരം, ഗണിതകേളികൾ എന്നിവ ക്ലബ് പ്രവർത്തനമായി നടന്നുവരുന്നു. ഗണിതമേളയിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും പങ്കെടുത്ത 5 ഇനത്തിൽ നാലെണ്ണത്തിന് A ഗ്രേഡും ഒരു ഇനത്തിന് ബി ഗ്രേഡും ലഭിച്ചു. ഒരു സെക്കൻഡ് പ്രൈസും ഒരു തേർഡ് പ്രൈസും ഇതിൽ ഉൾപ്പെടും. പ്രവർത്തനങ്ങൾ നല്ല രീതിയിൽ തന്നെ നടന്നുവരുന്നു.
കാർഷിക ക്ലബ് ,
കൺവീനർ : മുഹമ്മദ് ജാസിം
സ്കൂൾ ഹരിതഭമാക്കുന്നതിന്റെ ഭാഗമായി ഗ്രീൻ ചലഞ്ച് എന്നൊരു പരിപാടി സംഘടിപ്പിച്ചു. ശ്രീമതി പി.കെ. സൂസമ്മ (HM)
ഉദ്ഘാടനം നിർവഹിച്ചു. അധ്യാപകരിൽ തുടങ്ങി രക്ഷകർത്താക്കളിലൂടെ ചെയിൻ പോലെ ഗ്രീൻ ചലഞ്ച് ഒരു വൻ വിജയമായി..500 ഇൽ പരം ചെടികൾ കൊണ്ട് സ്കൂൾ ഹരിതാഭമായി മാറി..
സ്ഥല പരിമിതിയുള്ള നമ്മുടെ സ്കൂളിന്റെ മുൻ ഭാഗം പച്ചക്കറി കൃഷിയും കപ്പ കൃഷിയും ചെയ്തു.3ഘട്ടങ്ങളിലായി വിളവെടുപ്പ് നടത്തി.. 10 പേരടങ്ങുന്ന കുട്ടികളെ ഉൾപ്പെടുത്തി ഹരിത സഭ രൂപീകരിച്ചു..ഇവർ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു..
കാർഷികം
ജൈ്്വ വൈവിദ്ധ്യ ഉദ്യാനത്തിൽ ഔഷധ ചെടികളും ആമ്പൽ കുളവും കൊണ്ട് സമ്പൽ സമൃതമായ ഉദ്യാനം കണ്ണിനു കുളിർമയേകുന്നു..
അലിഫ് അറബിക് ക്ലബ്
സരീന ബീവി. എം
ജൂൺ 19 വായനദിനത്തോടനുബന്ധിച്ച് അറബിക് ക്ലബ്ബ് ഉദ്ഘാടനം നടന്നു. അറബിക് പഠിക്കുന്ന എല്ലാ കുട്ടികളും ഈ ക്ലബ്ബിൻറെ ഭാഗമാണ്.
സ്വയം പ്രതിരോധ പരിശീലന പരിപാടി
കൺവീനർ : നയന
കേരള ഗവൺമെന്റ് പൊതു വിദ്യാഭ്യാസ വകുപ്പും ചേർന്ന് പെൺകുട്ടികളുടെ സ്വയം പ്രതിരോധ പരിശീലനത്തിനായി വ്യത്യസ്ത പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് സ്കൂളുകളിൽ നടപ്പിലാക്കി വരുന്നു.
' സ്വയം പ്രതിരോധ പരിശീലന പരിപാടി ' യുടെ ഭാഗമായി നമ്മുടെ സ്കൂൾ( ഗവ: എൽ. പി. എസ്. പിരപ്പൻകോട്) ഏറ്റെടുത്ത് നടപ്പിലാക്കിയത് കരാട്ടെ പരിശീലനമാണ്. പെൺകുട്ടികളുടെ നേരെയുള്ള അതിക്രമങ്ങൾ കൂടി വരുന്ന സമൂഹത്തിൽ ഓരോ പെൺകുട്ടിയും അറിഞ്ഞിരിക്കേണ്ട ഒന്ന് തന്നെയാണ് കരാട്ടെ.
കരാട്ടെ പരിശീലന പരിപാടി ഫെബ്രുവരി 1ന് ( വ്യാഴം ) വാർഡ് മെമ്പർ ശ്രീമാൻ കെ. അനി ഉദ്ഘാടനം ചെയ്തു. കാര്യപരിപാടിയിൽ പി.ടി.എ. പ്രസിഡന്റ് ശ്രീ എസ് ഗിരീഷ് അധ്യക്ഷ സ്ഥാനം വഹിച്ചു. സ്കൂൾ മേലധികാരി ശ്രീമതി പി കെ സൂസമ്മ ( ഹെഡ്മിസ്ട്രസ് ) സ്വാഗത പ്രസംഗം നടത്തുകയും, പരിപാടി കൺവീനറായ ശ്രീമതി നയന എസ് നായർ( ടീച്ചർ ) പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
'Black Belt Strong Belt' എന്ന് പേര് നൽകിയ ഈ പരിപാടിയുടെ പരിശീലകർ ശ്രീമാൻ വിമൽ കുമാർ, ലക്ഷ്മി(Black Belt' ) എന്നിവരാണ്. 50 ഓളം പെൺകുട്ടികൾ ഈ പരിശീലനത്തിന്റെ ഭാഗമായിട്ടുണ്ട്. എല്ലാ ദിവസവും പരിശീലനം( തിങ്കൾ മുതൽ വെള്ളി വരെ ) നടന്നുവരുന്നു.